പ്രിയൻ വരുമ്പോൾ അവന്‍റെകൂടെ
പ്രിയൻ വരുമ്പോൾ അവന്‍റെകൂടെ പറന്നുപോയാൽ മതിയെനിക്ക്പറന്നിടുവാൻ വേണ്ടതായ ബലം ലഭിച്ചാൽ മതിയെനിക്ക്ഉലകസുഖം വേണ്ടെനിക്ക് മനുഷമാനം വേണ്ടെനിക്ക്പറന്നിടുവാൻ വേണ്ടതായ ബലം ലഭിച്ചാൽ മതിയെനിക്ക്;-അനുദിനവും പരിപൂർണ്ണമാം പരിശുദ്ധി നീ തരണേ പ്രിയാപറന്നിടുവാൻ വേണ്ടതായ ബലം ലഭിച്ചാൽ മതിയെനിക്ക്;-ജയമെടുപ്പാൻ വേണ്ടതായ അമിതബലം തരണേ പ്രിയാപറന്നിടുവാൻ വേണ്ടതായ ബലം ലഭിച്ചാൽ മതിയെനിക്ക്;-
Read Moreപ്രിയൻ വരും നാളിനിയധികമില്ല
പ്രിയൻ വരും നാളിനിയധികമില്ലസീയോൻപുരം നമുക്കിനിയകലമല്ലഓട്ടം തികച്ചു നാം അക്കരെ നാട്ടിൽഒട്ടും കണ്ണുനീരില്ലാത്ത വീട്ടിൽഒരു നാളിൽ നാമണഞ്ഞിടുമ്പോൾഓടിപ്പോയിടും വിനകളെല്ലാം;-അവന്നായിന്നു നിന്ദകൾ സഹിച്ചുംഅപമാനങ്ങൾ അനുഭവിച്ചുംഅവൻ വേലയിൽ തുടർന്നിടുന്നുഅന്നു തരും താൻ പ്രതിഫലങ്ങൾ;-ഇരുളാണിന്നു പാരിതിലെങ്ങുംഇവിടില്ലൊരു സമാധാനവുംപരനേശുവിൻ വരവെന്നിയേപാരിൽ നമുക്കു വേറാശയില്ല;-അന്ത്യ നാളുകളാണിതെന്നറിഞ്ഞ്ആദ്യ സ്നേഹത്തിൽ നമുക്കിനിയുംതിരു നാമത്തിൻ മഹിമകൾക്കായ്തീരാം താൻ പാരിൽ തരും നാളുകൾ;-
Read Moreപ്രിയൻ വന്നിടും വേഗത്തിൽ
പ്രിയൻ വന്നിടും വേഗത്തിൽ എന്നെ തന്നരികിൽ ചേർക്കുവാൻ എന്നെ വീണ്ടെടുത്ത സ്നേഹം ഓർക്കുമ്പോൾ നന്ദിയാലെനുള്ളം നിറഞ്ഞീടുന്നു പാരിലെറ്റം നിന്ദ്യനായ് ഞാൻ തീർന്നാലും ഇല്ല എന്നെ കൈവിടില്ല എൻപ്രിയൻ എത്രയോ പ്രയാസമെന്നിൽ വന്നാലും ഇല്ല ഞാൻ പതറുകില്ല യാത്രയിൽ എന്‍റെ വേദനകൾ എല്ലാം തീർന്നിടും പ്രിയൻ സന്നിധിയിൽ ചെന്ന് ചേരുമ്പോൾ സ്വർഗ്ഗരാജ്യെ വീടെനിക്കൊരുക്കി താൻ ആ ഭവനേ എന്നെ പാർപ്പിച്ചിടുവാൻ വാനമേഘേ ദൂതരുമായ് വന്നിടും ആ സമയം ഞാൻ പറന്നു പോയിടും
Read Moreപ്രിയൻ എന്നെ ചേർത്തിടുവാൻ
പ്രിയൻ എന്നെ ചേർത്തിടുവാൻവാന മേഘേ വന്നിടാറായ്അവനോടു ചേർന്നിടുവാൻവാഞ്ചയേറി കാത്തിടുന്നുഓ.. എന്നെ വീണ്ടെടുത്ത രക്ഷകനെവീണ്ടെടുപ്പിൻ ഗാനം പാടിടാം(2)ശക്തി നൽകിടേണം എൻ പ്രിയവീണ്ടെടുപ്പിൻ ഗാനം പാടിടാൻഘോര വാരിധി തൻ മദ്ധ്യത്തിൽതീരമറിയാതെ താഴുമ്പോൾചേറ്റിൽ നിന്നും പ്രിയനുയർത്തിസുസ്ഥിരമാം പാറമേൽ നിർത്തിഈ ധരയിൽ ജീവിച്ചിടും നാൾശത്രുവോടെതിർത്തിടുമ്പോൾഭീരുവായി തീർന്നിടാതെശക്തിയേകും നാഥൻ ഉണ്ടല്ലോ
Read Moreപ്രിയ മക്കളായ് അനുഗമിച്ചീടാം
പ്രിയ മക്കളായ് അനുഗമിച്ചീടാംപ്രിയനേശുവോടുനാം പറ്റി നിന്നിടാംകാലേബും യോശുവായും പറ്റി നിന്നപ്പോൾമത്സരികൾ മരുഭൂവിൽ പട്ടുപോയല്ലോകാലേബും യോശുവയും അക്കരെയെത്തികനാൻദേശം സ്വന്തമാക്കി അനുഭവിച്ചുയോഹന്നാൻ യേശുവോടു ചേർന്നിരുന്നപ്പോൾദ്രവ്യാഗ്രഹി യൂദാസ് പട്ടുപോയല്ലോ;-ദൈവത്തോടു പറ്റി നിന്ന വിശുദ്ധന്മാരെഅഭിഷേകം ചെയ്തവനുപയോഗിച്ചുദൈവത്തെ വിട്ടുപോയ ലോക സ്നേഹികൾമരുഭൂവിൽ പട്ടുപോയി നരകത്തിലായ്;-സാത്തന്‍റെ തലയെ തകർത്തവനാംയേശുവോടു പറ്റി നിന്നാൽ ജയം നമുക്ക്സ്വർഗ്ഗത്തിലുള്ളതെല്ലാം അവനുള്ളവയേശുവോടു ചേർന്നു വേഗം അനുഭവിക്കാം;-
Read Moreപ്രാവിനുള്ളതു പോലെ ചിറകു
പ്രാവിനുള്ളതുപോലെ ചിറകുണ്ടായിരുന്നെങ്കിൽപ്രാവെപോൽ പറന്നു ഞാനിന്നേ വിശ്രമിച്ചേനെദുഃഖങ്ങൾ വരുങ്കാല-ത്തൊക്കെയുമതിൽ നിന്നുവെക്കം ഞാൻ പറന്നുപോയ് പൊക്കത്തിൽ വസിച്ചേനെദാരിദ്രങ്ങളാലേറെ ഭാരപ്പെട്ടിടുന്നാകിൽപാരിൽ നിന്നുയർന്നേറ്റം സ്വരമായ് വസിച്ചേനെജോലികൾ പലതിനാ ലാലസ്യപ്പെടുമ്പോൾ ഞാൻമേലായ് ജീവിതം ചെയ്തതെന്നാ ലസ്യമൊഴിച്ചേനെഇഴയും ജീവിതത്താൽ ഞാൻ കുഴയാതേറ്റവും പൊങ്ങികഴുകൻ വാനിലെന്നപോൽ ഗമനം ചെയ്തിടുന്നുണ്ട്യേശുയെന്നടിസ്ഥാനം : എന്ന രീതി
Read Moreപ്രാവിനെ പോലൊരു ചിറകു
പ്രാവിനെ പോലൊരു ചിറകുണ്ടായിരുന്നെങ്കിൽപർവ്വത നിരതാണ്ടി ഞാൻ പറന്നെങ്കിൽപ്രിയൻ പൊൻമുഖം ആശയോടെ കാണുവാൻപറന്നുപോകും പറന്നുപോകും പറന്നു പറന്നു പോകും ഞാൻകൊടും കാട്ടിൽ നിന്നും പെരുംകാറ്റിൽ നിന്നുംമരുഭൂമിയിലെ കൊടും ചൂടിൽ നിന്നുംശരണം തിരഞ്ഞോടുന്ന മാൻപേടപോൽമരണം കൊതിക്കും ഏലിയാവിനെപോൽമതിയാകുവോളം പ്രിയൻകൂടിരിപ്പാൻകൊതിയായ് അരികിൽ വരുവാൻശൗലിൻ ശരം പോൽ ഒളിയമ്പൊരുക്കിശൗര്യം തീർക്കാൻ ഒരുങ്ങുന്നവൻഅലറിയടുക്കും ബാലസിംഹങ്ങളുംഇടറിവീഴ്ത്താൻ തുടങ്ങുന്നവരുംമതിയാകുവേളം പ്രിയൻകൂടിരിപ്പാൻകൊതിയായ് അരികിൽ വരുവാൻ
Read Moreപ്രത്യാശയോടിതാ ഭക്തര ങ്ങുണരുന്നേ
പ്രത്യാശയോടിതാ ഭക്തരങ്ങുണരുന്നേവന്നുദിക്കും പൊന്നുഷസ്സേ ഓർക്കുന്തോറും രമ്യംലക്ഷ്യമെങ്ങും കാണുന്നല്ലോ കർത്തൻ തൻ വരവിൽനിത്യമായ രക്ഷയെ താൻ പക്ഷമായ് നല്കീടും ലക്ഷത്തിൻ സുന്ദരൻ അക്ഷയനാം രക്ഷകൻഎത്രയും ക്ഷണത്തിൽ നമ്മെ അക്ഷയരാക്കീടും;- പ്രത്യാ…രാജനേശു വന്നീടും നീ ഒരുങ്ങീട്ടുണ്ടോ-നാളുതോറും നീ അവന്‍റെ സാക്ഷിയാകുന്നുണ്ടോമൽപ്രിയ സോദരാ നിനക്കുവേണ്ടി താൻ സഹിച്ചകഷ്ടതയിൻ പങ്ക് ഇന്നു നീ വഹിക്കുന്നുണ്ടോ;- പ്രത്യാ…എണ്ണയുണ്ടോ നിൻ വിളക്കിൽ നീ ഒരുങ്ങീട്ടുണ്ടോനിർമ്മലമാം നീതിവസ്ത്രം നീ ധരിച്ചിട്ടുണ്ടോ?സ്നേഹത്തിന്നാഴവും നീളമതിൻ വീതിയുംത്യാഗവും സമ്പൂർണ്ണതയും നീ ഗ്രഹിച്ചിട്ടുണ്ടോ;- പ്രത്യാ…പാരിലാരും പാടിടാത്ത പാട്ടു നമ്മൾ പാടുംപാരിലാരും ചൂടിടാത്ത വാടാമുടി […]
Read Moreപ്രത്യാശയോടെ നാം കാത്തിരുന്നിടാം
പ്രത്യാശയോടെ നാം കാത്തിരുന്നിടാംപ്രതിഫലം നമുക്കുണ്ട് അതു നിശ്ചയംപ്രിയന്‍റെ വരവിനായ് പാർത്തിരുന്നിടാംപ്രാണപ്രിയൻ വാനിൽ വരും അതു നിശ്ചയംആരെല്ലാം നമ്മെ വിട്ടുമാറി എന്നാലുംആരെല്ലാം എന്തെല്ലാം പറഞ്ഞെന്നാലുംആരാധന ഒട്ടും നാം കുറച്ചിടാതെആത്മ ശക്തിയോടെ നാം കാത്തിരുന്നിടാംസഹായഹസ്തങ്ങൾ നിന്നുപോയിടാംസോദരസ്നേഹവും തണുത്തുപോയിടുംസ്വർഗ്ഗീയ നാഥന്‍റെ സ്നേഹമേർത്തിടാംസ്വർഗ്ഗസീയോനിലേക്ക് യാത്രചെയ്തിടാംഅത്തിവൃക്ഷം തളിർക്കുന്നില്ല എങ്കിലുംമുന്തിരിവള്ളി അനുഭവം തന്നില്ലെങ്കിലുംഒലിവുമര പ്രയത്നം നിഷ്ഫലമായാലുംഎങ്കിലും യഹോവയിൽ ആനന്ദിച്ചിടാംനിലത്തിൻ ആഹാരം വിജയിച്ചില്ലെങ്കിലുംആട്ടിൻകൂട്ടം തൊഴുത്തിൽ നശിച്ചുപോയാലുംഗോശാലയിൽ കന്നുകാലി ഇല്ലെങ്കിലുംയഹോവയിൽ എന്നു നാം ആനന്ദിച്ചിടാം
Read Moreപ്രത്യാശയിൻ തുറമുഖം
പ്രത്യാശയിൻ തുറമുഖം അതെൻ യേശുവിൻ പൊന്മുഖംനീതിയിൻ സൂര്യനെ അതിസുന്ദരനെഎത്ര നാൾ കാക്കേണമോ നാഥാ എത്ര നാൾ കാക്കേണമോഅഴലേറും ഈ ജീവിതംകഴിയും നേരം അടുത്തിതാമന്നനെ എതിരേൽക്കുവാൻഒരുങ്ങിടാം ദിനവും;-എന്നേശുവേ അറിഞ്ഞതോ എന്ന ആയുസ്സിൻ മഹാഭാഗ്യം നിൻ സ്നേഹം അവർണ്യമേ ഈ എഴ യോഗ്യയോ;-ആ കാൽവരി കുന്നിൻ രക്തം എൻ വീണ്ടെടുപ്പിൻ വിലയെ സ്വർപുര നാടത്തിൽനാം കാണും തിരുമുഖം;-
Read MoreRecent Posts
- യോഹന്നാൻ ചാരിയ തിരുമാർവ്വിൽ
- യോഗ്യതയില്ലേശുവേ യോഗ്യതയായ് പറയുവാൻ
- യോഗ്യനല്ല ഞാൻ അപ്പനാണേ എന്‍റെ
- യിസ്രയേലിന്റെ രാജാവേ സർവ്വ
- യിസ്രായേലിൻ സേന നായകനേശു രാജൻ

