Collection of 4000+ Christian Songs and Lyrics Now!!!

Close Icon
   
Contact Info     Search Song Lyrics

പ്രാണനാഥാ യേശുദേവാ ജീവൻ തന്ന

പ്രാണനാഥാ യേശുദേവാജീവൻ തന്ന എൻരക്ഷകാനിൻ സ്നേഹം ഞാൻ പുകഴ്ത്തുന്നുനിൻ നാമം ഞാൻ ഉയർത്തുന്നു.1.പാപകുഴിയിൽ വീണു ഞാൻ വലഞ്ഞപ്പോൾകാണാതെ പോയൊരാടുപ്പോലലഞ്ഞപ്പോൾതേടി വന്നു എന്നെ കണ്ടെത്തുവോളവുംതോളിലേന്തുംതാൻ വീട്ടിലെത്തുവോളവും;- പ്രാണനാഥാ2.വേഗം വന്നു എന്നെ തൻ ഭവനം ചേർക്കുമേതാതൻ മുമ്പിലെന്നെ ശുദ്ധയായ് നിറുത്തുമേആനന്ദത്താൽ നിറഞ്ഞെന്നും ഞാൻ പാടുമേഎൻപ്രിയൻ സ്നേഹം ആ സ്വർഗ്ഗീയസദസ്സില്ലും;- പ്രാണനാഥാ

Read More 

പ്രാണനാഥാ തിരുമെയ്‌

പ്രാണനാഥാ! തിരുമെയ് കാണുമാറാകണം മേ കാണിനേരം വിടാതെ കാത്തു ഞാൻ നിന്നിടുന്നേ ബേതലേം പുല്ലണിയെ- പൂതമാക്കുന്നുരുവേ! വെണ്മയും ചോപ്പുമുള്ള­ നിന്നുടൽ കാണ്മതെന്നോ? നീലരത്നം പടുത്ത- ചേലെഴും നിൻ സവിധം നീയെനിക്കുള്ള പ്രിയൻ- ഞാൻ നിനക്കെന്നും സ്വന്തം വേദപാരംഗതർക്കും ജ്ഞാതമല്ലാപ്പൊരുളേ! സ്നേഹത്തിൻ പാരവശ്യം- ഹേമിക്കുന്നെന്നെയിതാ ഏറിയ വെങ്ങളങ്ങൾക്കും പ്രേമം കെടുത്തുകൂടാ

Read More 

പ്രാണനാഥാ നിന്നെ ഞങ്ങൾ

പ്രാണനാഥാ നിന്നെ ഞങ്ങൾ വന്ദിക്കുന്നിപ്പോൾപാവനമാം നിൻ നാമത്തെ ഓർത്തുസാദരംനിത്യ ജീവൻ മർത്യർക്കായി ദാനം ചെയ്യുവാൻമൃത്യുവിൻ ഭയങ്കരത നീ സഹിച്ചതാൽ;- പ്രാണ…നിൻ മരണത്താലഖില പാപവും പോക്കിനിന്നെ നിത്യം വാഴ്ത്തിടുവാൻ തന്നകൃപയ്ക്കായ്;- പ്രാണ…പാപത്തിനു ദാസന്മാരായ് ജീവിച്ചവരെനിൻ രക്തത്താൽ വീണ്ടെടുത്ത സ്നേഹമോർത്തിതാ;- പ്രാണ…നിൻ പ്രയത്നത്തിൻ ഫലമാം നിൻ ദാസരിപ്പോൾനിൻ കല്പനപോലെ നിന്നെയോർത്തു ഭക്തിയിൽ;- പ്രാണ…നിത്യതയിൽ നിൻമുഖത്തെ കാണും നേരത്തുംനിത്യമാം നിൻ സ്നേഹമത്രെ സ്തോത്രസംഗീതം;- പ്രാണ…സർവ്വബഹുമാനം സ്തുതി സ്തോത്രം ശക്തിയുംസർവ്വഥാ നിൻ നാമത്തിലർപ്പിച്ചു ഭക്തിയിൽ;- പ്രാണ…യേശുനാഥാ നിൻ കൃപയ്ക്കായ് : എന്നരീതി

Read More 

പ്രാണപ്രീയാ യേശു നാഥാ ജീവൻ തന്ന

പ്രാണപ്രീയാ യേശു നാഥാജീവൻ തന്ന സ്നേഹമേനഷ്മായിപോയ എന്നെഇഷ്ടനാക്കി തീർത്ത നാഥാഎന്‍റെ സ്നേഹം നിനക്കു മാത്രംവേറെയാരും കവരുകില്ലഎന്‍റെതെല്ലാം നിനക്കു മാത്രം എന്നെ മുറ്റും തരുന്നിതാ(2)എന്‍റെ ധനവും മാനമെല്ലാംനിന്‍റെ മഹിമയ്ക്കായി മാത്രംലോക സ്നേഹം തേടുകില്ലജീവിക്കും ഞാൻ നിനക്കായ് മാത്രം;- എന്‍റെ..തള്ളപ്പെട്ടെ എന്നെ നിന്‍റെപൈതലാക്കി തീർത്തുവല്ലോഎന്‍റെ പാപം എല്ലാം പോക്കിഎന്നെ മുഴുവൻ സൗഖ്യമാക്കി;- എന്‍റെ..

Read More 

പ്രാണനാഥാ യേശുദേവാ പാരിൽ നീ

പ്രാണനാഥാ യേശു ദേവാപാരിൽ നീ മതിയേ പാദമെൻ ഗതിയേനീ മതി വേറാരും വേണ്ടീ-നീചഭൂമിയിലാശ്രയിപ്പാൻനിമിഷംതോറും മാറിടുന്നമനുഷ്യനിൽ ഞാൻ ചാരുകയോ?;-കൂട്ടുകാരും കൈവെടിഞ്ഞാൽകൂടെ നിന്നിടും നീ തുണയായ്കഠിന ക്ഷാമകാലത്തും നീകാക്കയാലും കാക്കുകയായ്;-തീയണച്ചും സിംഹത്തിന്‍റെവായടച്ചും കാത്തിടും നീശക്തി നൽകും ശത്രുവോടുയുദ്ധം ചെയ്‌വാൻ പ്രാപ്തി തരും;-പെരിയ ശത്രുരഥങ്ങൾ വന്നാൽചെറിയ ഭീതിയുമില്ലെനിക്ക്അതിലുമധികം നിൻരഥങ്ങൾമതിലുപോലുണ്ടെന്നരികിൽ;-ഇത്ര നല്ല കർത്തനെന്‍റെമിത്രമാണിന്നായതിനാൽഎത്ര ഗീതം പാടിയാലുംമതിവരുന്നില്ലെൻ മനസ്സിൽ;-

Read More 

പ്രാണനാഥാ ജീവനാഥാ

പ്രാണനാഥാ ജീവനാഥാപ്രാണപ്രീയ എന്നേശുവേആരാധിക്കും അങ്ങേയെന്നുംആയുസ്സിൻ നാൾകൾ നന്ദിയാൽഹാലേലുയ്യാ. ഹാലേലുയ്യാ.. ഹാലേലുയ്യാ..ഹാലേലുയ്യാ…… ഹാലേലുയ്യാ..…ഹാലേലുയ്യാ…… ഹാലേലുയ്യാ..…ചേറ്റിൽ കിടന്ന എന്നെ ഉയർത്തിയേപാപക്കുഴിയിൽ നിന്നും കയറ്റിയേക്രിസ്തവാം പാറമേൽ ഏറ്റമുയർത്തിയേപൊൻ കരത്താലെന്നെ താങ്ങിയേ;- ശത്രുവാമെന്നെ മിത്രമാക്കിയേദോഷിയാമെന്നെ പക്ഷമാക്കിയേആ മഹാസ്നേഹം ഇത്രമേലേകാൻയോഗ്യനായ് തീർത്തതി മോദാൽദാസനാമെന്നെ പുത്രനാക്കിയേനിത്യമാം അവകാശമേകിയേക്രുശിലെ സ്നേഹം ആ മഹാസ്നേഹംയോഗ്യനായ് തീർത്തതി മോദാൽ

Read More 

പ്രാകാരം വിട്ടു ഞാൻ വന്നിടട്ടെ

പ്രാകാരം വിട്ടു ഞാൻ വന്നിടട്ടെചേർക്കുമോ എന്നെ നിന്‍റെ സന്നിധെതീർക്കുമോ എന്നെ നിന്‍റെ പൈതലായ്പാർക്കുമേ നിന്‍റെ ചാരെ നാളെല്ലാം(2)പാപിയായി ഞാൻ ഉഴന്നിഹത്തിൽജീവനായി ഞാൻ ഓടി വലഞ്ഞുഒരുക്കി നീ എനിക്കായ് സങ്കേതംവരുന്നു ഞാൻ നിൻ നഗരമതിൽ(2)എന്‍റെ കൺകൾ നിൻ മുഖം കാണട്ടെഎന്‍റെ കൈകൾ നിൻ വേല ചെയ്യട്ടെഎന്‍റെ കാൽകൾ നിൻ പാതെ ഓടട്ടെനീ വസിക്കും മന്ദിരമാണല്ലോ ഞാൻ(2)

Read More 

പ്രാക്കളെ പോൽ നാം പറന്നീടുമേ

പ്രാക്കളെ പോൽ നാം പറന്നീടുമേപ്രാണപ്രിയൻ വരവിൽപ്രത്യാശയേറുന്നേ പൊന്മുഖം കാണുവാൻപ്രാണപ്രിയൻ വരുന്നുകഷ്ടങ്ങളെല്ലാം തീർന്നിടുമേകാന്തനാം യേശു വരുമ്പോൾകാത്തിരുന്നിടാം ആത്മബലം ധരിക്കാംകാലങ്ങളേറെയില്ല;- പ്രാക്കളെ..യുദ്ധങ്ങൾ ക്ഷാമങ്ങളേറിടുമ്പോൾഭാരപ്പെടേണ്ടതുണ്ടോ?കാഹളം ധ്വനിക്കും വാനിൽ മണവാളൻ വരുംവിശുദ്ധിയോടൊരുങ്ങി നിൽക്കാം;- പ്രാക്കളെ..ഈ ലോക ക്ലേശങ്ങളേറിടുമ്പോൾസാരമില്ലെന്നെണ്ണീടുകനിത്യ സന്തോഷം ഹാ എത്രയോ ശ്രേഷ്ഠംനിത്യമായങ്ങു വാണിടും;- പ്രാക്കളെ..വീണ്ടെടുക്കപ്പെട്ട നാം പാടീടുംമ്യത്യവെ ജയമെവിടെ?യുഗായുഗമായ് നാം പ്രീയൻ കൂടെന്നുംതേജസ്സിൽ വാസം ചെയ്തീടും;- പ്രാക്കളെ..

Read More 

പ്രകാശിതരായ് ഞങ്ങൾ നിന്മുഖ

പ്രകാശിതരായ് ഞങ്ങൾ നിന്മുഖ ദർശനത്തിൽനാഥാ നിന്നരികിൽ ഞങ്ങൾ ലജ്ജിതരാകില്ലനിന്മുഖകാന്തി കണ്ടു ജീവിത പാതകളെശോഭിതമാക്കിടുവാൻ നീ കനിവേകിയാലുംഇടറാതെ നിൻഹിതങ്ങൾ അറിഞ്ഞു നടന്നിടുവാൻഇടയനായ് നീ നയിക്ക നിരന്തരമീ വഴിയിൽ;- പ്രകാശി…അരികത്തു വന്നിടുന്നോർക്കഭയം നീ തന്നിടുന്നുഅഴലേറും വേളകളിൽ ആശ്വാസം പകർന്നിടുന്നുഅടിതെറ്റിവീഴുന്നേരം താങ്ങി നടത്തിടുന്നുഅടിയാർക്കുനിൻ സവിധം അനുഗ്രഹദായകമെ;- പ്രകാശി…തമസ്സിന്‍റെ താഴ്വരയിൽ ഭയന്നിടാനേതുമില്ലതവകൃപയെന്നുമെന്നും ചാരത്തു കാവലുണ്ട്തരികനിൻ നൽവരങ്ങൾ തിരുകൃപയാസ്വദിച്ച്ചിരകാലം നിന്നരികിൽ അണഞ്ഞു വസിച്ചിടുവാൻ;- പ്രകാശിത…

Read More 

പ്രഭാതത്തിൽ നിൻ പ്രഭ

പ്രഭാതത്തിൽ നിൻ പ്രഭ കണ്ടുണർന്നീടുന്നു പരനെപ്രഭ ചിന്തിയെന്നുള്ളത്തിൽ സ്തുതിച്ചീടുന്നുരാത്രികാലമെന്നെ നിന്‍റെ തൂവലിൽ മറച്ച നാഥാ(2)ഈ പകലുമെന്നെ നിന്‍റെ കൃപയിൽ കാത്തിടേണെഈ ദിനം മുഴുവനെന്നെ പതറാതെ നിർത്തിടേണെ(2)പാപത്തിൻ ചേറ്റിലെന്നെ വീണിടാതെ കാത്തിടേണെ

Read More