പ്രഭാകരനുദിച്ചു തൻ പ്രഭ ചിന്തി
പ്രഭാകരനുദിച്ചുതൻ പ്രഭ തിങ്ങി വിളങ്ങുമീപ്രഭാതത്തിൽ ദേവേശനെ സഭയായ് സ്തുതിക്ക നാംഇരുൾ മാറി വെളിവിതാ ധരണിമേൽ തിളങ്ങുന്നുമറവിനുള്ളടങ്ങിന പൊരുളുകൾ തെളിയുന്നുഅതിതരാം ശ്രമം മൂലം മതി തളർന്നുറങ്ങിനക്ഷിതിതല നിവാസികൾ അതിസുഖമുണരുന്നുമരണതുല്യമാം നിദ്രാഭാരമതിന്നധീനമായിരുന്നൊരു ജഗദാകെ പുതുജീവൻ ധരിക്കുന്നുവരിക നാമൊരുമിച്ചു പരന്നടിപണിഞ്ഞിടാംതിരുഹിതമല്ലോ ഭൂവിൽ പരിവർത്തിച്ചിടുന്നതുതിരുപ്പദമകാലത്തിൽ തിരക്കുകിലലഭ്യമാംമരിക്കിലുമിരിക്കിലും നമുക്കതു ശരണ്യമേതിരുസ്വരമെഴുതിന കുറിപ്പുകൾ പഠിക്ക നാംതിരുവചസ്സറിവില്ലാത്തരങ്ങളെ തുരത്തുന്നുദുരിതത്തിൻ ഫലമായ മരണത്തെ തുലയ്ക്കുന്നുകരയുന്ന ജനങ്ങൾക്കു പുരുമോദമരുളുന്നു
Read Moreപോയിടും ഞാൻ നിൻകൃപയാൽ
പോയിടും ഞാൻ നിൻകൃപയാൽഇടറിടാതെ പിന്മാറിടാതെപാഴ്മരുഭൂമിയിൽ തളർന്നിടാതെ(2)യേശുവേ! രക്ഷകാ! കർത്തനേ! നാഥനേ(2)കൂരിരുളിൻ താഴ്വരയിൽനടന്നീടിലും ഭയപ്പെടില്ല(2)ദീപമെന്‍റെ പാതയ്ക്കവൻജീവനാഥൻ നയിക്കുമെന്നെ(2)ജീവനാഥൻ നയിക്കുമെന്നെ;- പോയിടും…മാനം ധനം ലോകസുഖംമാടിയെന്നെ വിളിച്ചീടിലും(2)മായസുഖം വേണ്ടെനിക്ക്യേശു പോയ പാതമതി(2)യേശുപോയ പാതമതി;- പോയിടും…പഴി നിന്ദ പരിഹാസംഏറ്റെന്നാകിലും മാറുകില്ല(2)കാൽവറിയിൽ പ്രാണനാഥൻഏറ്റതെല്ലാം ഓർത്തിടും ഞാൻ(2)ഏറ്റതെല്ലാം ഓർത്തിടും ഞാൻ;- പോയിടും…
Read Moreപോയിടാം നമുക്കിനിയും
പോയിടാം നമുക്കിനിയും പോയിടാമല്ലോപ്രാണപ്രിയനേശു പിൻപേ പോയിടാമല്ലോപോകാം വേഗത്തിൽ വാഴാം സീയോനിൽസേനയിൻ അധിപനവൻ മുമ്പിലുള്ളതാൽഭീതി തെല്ലുമേശിടാതെ പോയിടാമല്ലോവാനസേനയും കാവൽ ചെയ്തിടും;-പോയിബോബുകളനവധിയായ് സജ്ജമായിതാതൻ വാർത്തപോലെ ലോകമാകേ വെന്തഴിയുവാൻഎത്ര ഭീകരം യുദ്ധനാളതിൽ;- പോയിലോകജാതികളുണർന്നു പോയിടുന്നിതാഅന്തിക്രിസ്തുവിൻ വഴി വിപ്ളവത്തിനായ്അന്ത്യനാളതിൻ ലക്ഷ്യമാണിവ;- പോയിയൂദജാതികൾ മടങ്ങി സ്വന്തനാടതിൽവന്നു തങ്ങൾ രാജ്യവും പുതുക്കീടുന്നിതാപ്രിയൻ വന്നിടാൻ കാലമായിതാ;- പോയിദൈവമക്കൾ വേഗമായുണർന്നുകൊള്ളുവിൻഇനി കാലമേറെ ഇല്ലയെന്നുമോർത്തുകൊള്ളുവിൻശക്തരാകുവിൻ ശുദ്ധരാകുവിൻ;- പോയി
Read Moreപോർക്കളത്തിൽ നാം പൊരുതുക
പോർക്കളത്തിൽ നാം പൊരുതുക ധീരരായ്യേശുവിൻ നാമമതേന്തിപോയിടാം സുവിശേഷം ഓതിടാം നാടെങ്ങുംഅനന്ത സന്തോഷമുണ്ടൊടുവിൽആയിരങ്ങൾ പതിനായരങ്ങളിതാപാപത്തിന്നാഴത്തിൽ വീണുകയറുവാൻ കരകാണാതുഴലുന്ന നേരംനേടിടാം സ്നേഹക്കൊടിയാൽ;-കണ്ണീരിൽ വിതച്ചീടിൽ ആർപ്പോടു കൊയ്യുംപോയിടാമവൻ തിരുമുമ്പിൽവാങ്ങാം പ്രതിഫലം ചൂടാം കിരീടങ്ങൾപാടിടാം സ്തോത്ര സംഗീതം;-കഷ്ടങ്ങൾ വന്നാലും ക്ലേശം സഹിക്കിലുംഓടും നിൻ പാത തേടികുരിശിലെ സ്നേഹം ഓർത്തിടുംനേരംവേണ്ടെനിക്കീ ലോകസൗഖ്യം;-ഐക്യമായ് നിന്നു നാം വേല ചെയ്തീടുകിൽഇടിച്ചിടാം പേയിൻ കോട്ടജയമെടുത്തിടാം ജയവീരൻ വരുവാൻതാമസമില്ലിനിയേറെ;-
Read Moreപൊരാട്ടമോ ബന്ധനമോ
പോരാട്ടമോ ബന്ധനമോഅന്ധകാര ശക്തികളോഇല്ല ഇല്ല എന്നെ തോടുകില്ലെന്നെഞാൻ യേശുവിന്‍റെ പൈതൽതന്‍റെ രക്തം എന്മേൽ ഉള്ളതിനാൽവാഴ്ചകളും , അധികാരങ്ങളുംകർതൃത്തങ്ങളും, എൻ കാൽ ചുവട്ടിൽആകയാൽ ഞാൻ ഭയപ്പെടില്ലതൻ രക്തം എന്മേൽ ഉള്ളതിനാൽസത്യ പ്രകാശം എന്നെ നടത്തുന്നതാൽഇരുളിൻ എന്മേൽ സ്ഥാനമില്ലയേശു തന്നെ എൻ ദിവ്യവെളിച്ചംആരുണ്ടെന്നെ തകർക്കാൻ
Read Moreപൂർണ്ണ ഹൃദയസേവ വേണം ദേവജാത
പൂർണ്ണഹൃദയസേവ വേണം ദേവജാതനു പരി-പൂർണ്ണനാകുവാൻ ഇതു വേണ്ടതാണഹോ!പാതിമനസ്സൊടേകിടന്നു ദേവപൂജയെപരൻ സ്വീകരിച്ചിടാ പര-മാശിസ്സായ് വരാ;-കായിൻ-സേവ പലവിധത്തിൽ ന്യൂനമായിരു- ന്നതു ദോഷഹേതുവായ് പെരും ശാപമായത്;-പാകമായ മനസ്സിൻ തീർച്ച ദൈവസേവയിൽസ്ഥിരജീവനേകുമേ പരനായതേല്ക്കുമേ;-നമ്മുടേതെന്നിവിടെയോതും സ്വമ്മിലൊക്കെയുംവരധർമ്മമായത് പരന്നേകണം സദാ;-ദേഹം, കീർത്തി, ജ്ഞാനം, ശക്തി ദ്രവ്യമൊക്കെയുംപരന്നായ് കൊടുക്ക നാം സ്ഥിരരായിരിക്കണം;-കൊടുത്തശേഷം തിരിച്ചെടുക്കാൻ തുടങ്ങിടൊല്ല നാംഫലമൊടുക്കമായ് വരും ദൃഢമൊടുക്കമാമത്;-സ്വർഗ്ഗതാതനെന്നവണ്ണം പൂർണ്ണരാകുവാൻപരനാജ്ഞ തന്നഹോ! നിറവേറ്റണമത്;-
Read Moreപൊന്നൊളിയിൽ കല്ലറ മിന്നുന്നു
പൊന്നൊളിയിൽ കല്ലറ മിന്നുന്നു മഹിമയോടെ നാഥൻ ഉയിർക്കുന്നു മുറിവുകളാൽ മൂടിയ മേനിയിതാ നിറവോലും (പഭയിൽ മുഴുകുന്നുതിരുശിരസ്സിൽ മുൾമുടി ചൂടിയവൻസുരഭിലമാം പൂങ്കതിരണിയുന്നുകണ്ണീരിൽ മുങ്ങിയ നയനങ്ങൾ കനിവോലും പ്രഭയിൽ മുങ്ങുന്നുപുക പൊങ്ങും മരണതാഴ്‌വരയിൽ പുതു ജീവൻ പൂങ്കതിരണിയുന്നുമാനവരിൽ സ്വർഗ്ഗ നിവാസികളുംവിജയാനന്ദത്തിൽ മുഴുകുന്നു
Read Moreപൊന്നൊളി വീശുമീ പൊന്നുഷ
പൊന്നൊളി വീശുമീ പൊന്നുഷസ്സിലുണർ-ന്നുന്നത ദൈവമേ വാഴ്ത്തുന്നെമന്നിതിൽ കൂരിരുൾ നീങ്ങിപ്രഭാതത്തെകാണ്മാൻ തുണച്ചോനേ വാഴ്ത്തുന്നെനിൻതിരുപാതയിലിന്നു നടന്നീടാൻനീ കൃപചെയ്ക എൻ ദൈവമേഅന്നന്നുവേണ്ടതാമാവശ്യങ്ങളെല്ലാംതന്നെന്നെ പോറ്റേണേ ദൈവമേ;- പൊന്നൊ…എന്നുടെ ക്രിയകൾ നിൻനാമ-മേന്മയ്ക്കയ്എന്നാളും തീരുമാറാകണേമന്നിതിന്മോഹങ്ങളൊന്നിലുമെൻ മനംമങ്ങിമയങ്ങാതെ കാക്കണേ;- പൊന്നൊ…ഇന്നലെക്കാളും ഞാൻ നിന്നോടണഞ്ഞിന്നുനന്നായി ജീവിപ്പാറാകണേനീ കൃപ തന്നെന്നെ ആശീർവദിക്കണംഇന്നന്ത്യത്തോളമെൻ ദൈവമേ;- പൊന്നൊ…നിന്നേക്കാൾ സ്നേഹിപ്പാനെന്നുടെ: എന്ന രീതി
Read Moreപൊന്നേശു തമ്പുരാൻ നല്ലൊരു രക്ഷകൻ
പൊന്നേശുതമ്പുരാൻ നല്ലൊരു രക്ഷകൻഎന്നെ സ്നേഹിച്ചു തൻ ജീവൻ വെച്ചുസ്വർഗ്ഗസിംഹാസനം താതന്‍റെ മാർവ്വതുംദൂതന്മാർ സേവയും വിട്ടെൻപേർക്കായ്ദാസനെപ്പോലവൻ ജീവിച്ചു പാപിയെൻശാപം ശിരസ്സതിലേറ്റിടുവാൻ;- പൊന്നേശു…തള്ളയെപ്പോൽ നമുക്കുള്ളോരു രക്ഷകൻകൊള്ളക്കാരൻപോലെ ക്രൂശിൽ തൂങ്ങിഉള്ളമുരുകുന്നെൻ ചങ്കു തകരുന്നെൻകണ്ണുനിറയുന്നെൻ രക്ഷകനെ;- പൊന്നേശു…എന്തൊരു സ്നേഹമീസാധുവെ ഓർത്തൂ നീസന്താപസാഗരം തന്നിൽ വീണുഎന്നെ വിളിച്ചു നീ എന്നെ എടുത്തു നിന്നോ-മനപ്പെതലായ് തീർക്കേണമേ;- പൊന്നേശു…പാപം പെരുകിയ സ്ഥാനത്തു കൃപയുംഏറ്റം പെരുകിയതാശ്ചര്യമെപാപിയിൽ പ്രധാനിയായിരുന്ന ഞാനുംസ്നേഹത്തിൻ പുത്രന്‍റെ രാജ്യത്തിലായ്;- പൊന്നേശു…പാപം ചെയ്യാതെന്നെ കാവൽ ചെയ്തീടുവാൻസർവ്വേശാ തൃക്കൈയിലേല്പിക്കുന്നുരാപ്പകൽ നീയെന്നെ വീഴ്ചയിൽനിന്നെന്‍റെസ്വപ്നത്തിൽ കൂടെയും കാക്കേണമേ;- പൊന്നേശു…കർത്താവു വേഗത്തിൽ മേഘങ്ങളിൽ […]
Read Moreപൊന്നേശു തമ്പുരാൻ തന്നീടും
പൊന്നേശു തമ്പുരാൻ തന്നീടും സ്നേഹം കണ്ണീരു മായ്ച്ചീടുന്നുസന്താപതീക്കടൽ വറ്റീടും നേരം സന്തോഷിച്ചുല്ലസിച്ചുമേഘത്തേരിൽ തനിക്കൊപ്പം ഇരുത്തീടുന്നുസ്വർഗ്ഗ നാട്ടിലേക്കെന്നെ നയിച്ചീടുന്നുഅമ്മപോലും അതിശയിക്കും തന്‍റെ സ്നേഹം അനുകരിക്കുംപാരിതിൽക്കാണും സൗഭാഗ്യം നേടാൻ ഞാനെന്‍റെ ജീവിതം മാറ്റിവച്ചുസ്നേഹം തേടി മോഹത്തിൽ താണു പാപത്തിൻ മാർഗ്ഗത്തിൽ ഞാൻ ചരിച്ചുഎന്നാലും ഒട്ടും കോപിക്കാതെ സ്നേഹത്തോടെന്നെ വീണ്ടെടുത്തുരക്ഷാദിനത്തിൽ നാഥനണയും പേടിക്കാതങ്ങേ നോക്കീടും ഞാൻ;-വാഴ്ത്തിപ്പാടാം ആനന്ദിച്ചാർക്കാം ആപത്തിൽ കാക്കുന്ന കാരുണ്യത്തെസാക്ഷ്യമേകാൻ നാടെങ്ങും പോകാം പാപത്തിൽ താഴ്ന്നവർക്കാലംബമായ്തൻപാതവിട്ടു ദൂരെപോയോരെ തേടിക്കാണുമ്പോളുമ്മവയ്ക്കാംതന്റേടമേറിതാഴെപ്പോയോരെ താണിറങ്ങി ഞാനുയർത്താം;-
Read MoreRecent Posts
- യോഹന്നാൻ ചാരിയ തിരുമാർവ്വിൽ
- യോഗ്യതയില്ലേശുവേ യോഗ്യതയായ് പറയുവാൻ
- യോഗ്യനല്ല ഞാൻ അപ്പനാണേ എന്റെ
- യിസ്രയേലിന്റെ രാജാവേ സർവ്വ
- യിസ്രായേലിൻ സേന നായകനേശു രാജൻ
- യേശുവേ നീയല്ലാ താശ്രയിപ്പാൻ വേറെ
- വരുന്നേ പ്രിയൻ മേഘത്തിൽ
- ദേവനന്ദനാം മോഹനരൂപൻ
- ചിന്മയരൂപ നമോ നമോസ്തുതേ
- ഞാനെല്ലാ നാളും യഹോവായെ

