Collection of 4000+ Christian Songs and Lyrics Now!!!

Close Icon
   
Contact Info     Search Song Lyrics

പൊന്നേശു നരർ തിരുബലി മരണം

പൊന്നേശു നരർ തിരുബലി മരണം നിനപ്പാൻതന്നാനൊരു നിയമം അതിശയമേപൊന്നായ തിരു ജഡം നരർക്കുവേണ്ടി നുറുങ്ങിഒന്നോടെ തിരുരക്തം ചൊരിയുമെന്നുംഅപ്പം ഒന്നെടുത്തവൻ വാഴ്ത്തി നുറുക്കി നൽകിതൃപ്പാദം തൊഴുന്ന തന്നുടെ ശിഷ്യർക്ക്കാസായിൽ ദ്രാക്ഷാരസം പകർന്നുയർത്തിയരുളിഈശോവിൻ രക്തം ശുദ്ധരോർത്തിരിപ്പാൻമാഹാത്മ്യം അതിന്നനവധിയുണ്ടു രഹസ്യമേഏകൻ പോകുന്നു ബലി കഴിവതിന്

Read More 

പോകുന്നു ഞാനിന്ന് യേശുവിന്നായ്

പോകുന്നു ഞാനിന്ന് യേശുവിന്നായ് പോകുന്നു ക്രൂശിന്‍റെ പോരാളിയായ്നിന്ദകൾ പീഡകൾ വേദനവേളകൾ വന്നാലും ക്ഷീണനായ് തീരാതെ പാരിൽ;-വിളിച്ചവൻ വിശ്വസ്തൻ മാറാത്ത വല്ലഭൻ വിശ്വാസനായകൻ യേശുവെ നോക്കി ഞാൻ;-ആകലനേരത്തിൽ ആവശ്യഭാരത്തിൽ ആശ്വാസദായകനാണെന്‍റെ നായകൻ;-വേണ്ടെനിക്കീ ലോകമഹിമകളൊന്നുമേവേണ്ടതെല്ലാമുണ്ടീ ക്രിസ്തുവിലെന്നുമേ;-ഒട്ടും പിൻമാറാതെ ഓട്ടം ഞാനോടിടും ഒടുവിലെൻ വീട്ടിൽ ഞാൻ വിശ്രമം നേടിടും;-

Read More 

പോകുന്നേ ഞാനും എന്‍ ഗൃഹം തേടി

പോകുന്നേ ഞാനും എൻ ഗൃഹം തേടിദൈവത്തോടൊത്തുറങ്ങിടാൻഎത്തുന്നേ ഞാനെൻ നാഥന്‍റെ ചാരെപിറ്റേന്നൊപ്പമുണർന്നിടാൻകരയുന്നോ നിങ്ങൾ എന്തിനായ് ഞാനെൻസ്വന്ത ദേശത്ത് പോകുമ്പോൾകഴിയുന്നു യാത്ര ഇത്രനാൾ കാത്തഭവനത്തിൽ ഞാനും ചെന്നിതാദേഹമെന്നൊരാ വസ്ത്രമൂരി ഞാൻആറടി മണ്ണിലാഴ്ത്തവേഭൂമിയെന്നൊരാ കൂട് വിട്ടു ഞാൻസ്വർഗ്ഗമാം വീട്ടിൽ ചെല്ലവേമാലാഖമാരും ദൂതരും മാറി മാറിപ്പുണർന്നുപോയ്‌ആധിവ്യാധികൾ അന്യമായ്‌ കർത്താവേ ജന്മം ധന്യമായ്‌;- പോകുന്നേ…സ്വർഗ്ഗരാജ്യത്തിൽ ചെന്ന നേരത്ത്കർത്താവെന്നോട് ചോദിച്ചുസ്വന്തബന്ധങ്ങൾ വിട്ടു പോന്നപ്പോൾനൊന്തു നീറിയോ നിൻ മനംശങ്ക കൂടാതെ ചൊല്ലി ഞാൻകർത്താവേ ഇല്ല തെല്ലുമേഎത്തി ഞാൻ എത്തി സന്നിധേഇത്ര നാൾ കാത്ത സന്നിധേ;- പോകുന്നേ…

Read More 

പോകുക നാം പാരിലെങ്ങും

പോകുക നാം പാരിലെങ്ങും പാപികളെ നേടിടാൻപാരിനീശൻ പാരിൽ നമ്മെഅനുദിനം വഴി നടത്തുംഉറപ്പുള്ളോരായ് ഉയിരുള്ളോരായ്ഉണർന്നിടാം അടരാടിടാംഭയം സംശയം വേണ്ടിനിയുംയേശുനാഥൻ കൂടെയുണ്ട്;-ക്രൂശു നിമിത്തം വിടക്കെന്നെണ്ണി വിധിച്ചെന്നെ തള്ളിടുമ്പോൾവീണ്ടിടുമേ ക്രൂശിൻ നാഥൻകൂരിരുൾ മദ്ധ്യത്തിലും;-ഒരുങ്ങിനിൽക്കാം വരവിനായിഎണ്ണയും വിളക്കും കൊണ്ട്ആർപ്പുവിളി കേട്ടി-ടുവാൻകാലങ്ങൾ അധികമില്ല;-

Read More 

പോകയില്ല ഞാൻ അങ്ങേ പിരിഞ്ഞു

പോകയില്ല ഞാൻ അങ്ങേ പിരിഞ്ഞുമാറുകില്ല ഞാൻ അങ്ങേ മറന്നു(2)അങ്ങേക്കാളിലും മറ്റൊന്നിനെ ഞാൻകാണുന്നില്ലായെ യേശു നാഥനെ(2)യേശു മതിയെ എനിക്ക് എൻയേശു മതിയെ എനിക്ക്(2)നല്ലതു മാത്രം നാൾതോറും നൽകി എനിക്കായിഎൻ ഭാവി അറിയും അതിലേക്ക് നടത്തും എൻ നാഥാ(2)എങ്ങനെ അകലും മാർവ്വോട് അണയുംനീ മാത്രമാണെന്‍റെ ദൈവം(2);- യേശു മതിയെ…ഓരോ ദിനവും കൂടെ നടക്കും എൻ നാഥാനല്ല വഴികൾ കാട്ടിതന്നീടും എൻ നാഥാ(2)ഭയമെന്തിനുലകിൽ പതറാതെ പോകാംപരിപാലകൻ കൂടെയില്ലേ(2);- യേശു മതിയെ…

Read More 

പോകയില്ല നാഥാ നിന്നെ വിട്ടു ഞാൻ

പോകയില്ല നാഥാ നിന്നെ വിട്ടു ഞാൻഈ മരു യാത്രയിൽ ക്ലേശങ്ങളിൽ;നിന്‍റെ കാൽ ചുവട്ടിൽ തന്നെ ഞാൻ കിടന്നിടുംനിന്നെ നോക്കി എന്നും യാത്ര ചെയ്യും ഞാൻ(2)പാടും ഞാൻ ആ നവ്യ ഗാനംശോഭയേറും തീരത്തു ഞാൻ പാടുമേപാടും ഞാൻ ആ നവ്യ ഗാനംശുദ്ധരോടൊത്തു ഞാൻ പാടുമേഎഴുമടങ്ങായ ഘോര ചൂളയിൽശത്രു എന്നെ ശക്തിയായ് തള്ളുമ്പോൾ;നാലമനായ് എന്നും നിന്നെ കാണും ഞാൻതീയിൽ കൂടി യാത്ര ചെയ്യും സഖിയായ്(2);- പാടും…യാത്ര എന്നു തീരുമോ എൻ രക്ഷകാഭാരങ്ങൾ തീർന്നു വിശ്രമിക്കുവാൻ;പാരിതിൽ ക്ലേശങ്ങൾ മറന്നു ഞാൻതേജസ്സിൽ നിന്നൊടൊത്തു […]

Read More 

പോകാമിനി നമുക്കു പോകാമിനി

പോകാമിനി നമുക്കു പോകാമിനികുഞ്ഞാട്ടിൻ പിന്നാലെ പോകാമിനിപോകാമിനി നമുക്കു കുഞ്ഞാട്ടിൻ പിന്നാലെപാടാം നവീന സംഗീതങ്ങളാർപ്പോടെനാടില്ലാ വീടില്ലാ കൂടുമില്ലകൂടെ വരാനേറെയാളുമില്ലമോടിയുള്ള വസ്ത്രം മേനിമേൽ ചുറ്റുവാൻഏനമില്ലെങ്കിലുമാനന്ദമേ നമുക്കു;-കഷ്ടതയാകുന്ന നൽവരത്തെഅപ്പൻ നമുക്കായിങ്ങേകിയല്ലോതൃക്കയ്യാൽ വാഴ്ത്തിത്തരുന്ന പാനപാത്രംഒക്കെ കുടിച്ചു നാം അക്കരെ പോകണം;-കുഞ്ഞാടിനെയെങ്ങും പിൻതുടരാംകന്യകമാരാകും നാമേകരുംകുന്നുമലകളും വന്യമൃഗങ്ങളുംഒന്നും കണ്ടാരുമേ പിൻവാങ്ങിപ്പോകല്ലെ;-കല്ലുണ്ടു മുള്ളുണ്ടു കാഠിന്യമാംഭള്ളും സഹിക്കണം നാമിനിയുംഉച്ചവെളിച്ചത്തു കൊള്ളചെയ്തിടുന്നകള്ളസഹോദരരുള്ളതിനാൽ വേഗം;-

Read More 

പോകാം ക്രിസ്തുവിനായ്

പോകാം ക്രിസ്തുവിനായ്നേടാം ആത്മാവിനെ (2)ഉയർത്താം യേശുവിൻ നാമംപകരാം യേശുവിൻ സ്നേഹം (2)പോകാം പോകാം ക്രിസ്തുവിനായ്ജീവിതം നല്കാം യേശുവിനായ് (2)ജീവിതം മുഴുവൻ തന്നവനായ്ഇനിയും നമുക്കൊന്നായ് പോയിടാം (2)വചനത്തിൻ വിത്തുകൾ പാകിടാം ക്രൂശിൻ സാക്ഷിയായിടാം (2)യേശുവിൻ സ്നേഹം പകർന്നീടാംലോകത്തെ നേടിടാം (2)- പോകാം…

Read More 

പോകല്ലെ കടന്നെന്നെ നീ പ്രീയ

പോകല്ലേ കടന്നെന്നെ നീ പ്രീയ യേശുവേമറ്റുള്ളേരെ ദർശിക്കുമ്പോൾ നോക്കുകെന്നെയുംയേശുനാഥാ എന്നപേക്ഷ കേൾമറ്റുള്ളോരെ ദർശിക്കുമ്പോൾ നോക്കുകെന്നെയുംനിൻ കൃപാസനത്തിൻ മുമ്പിൽ വീണു കെഞ്ചുന്നേഎൻ വിശ്വാസം ക്ഷീണിക്കുമ്പോൾ നീ സഹായിക്കേ;-നിന്‍റെ പുണ്യം മാത്രം എന്‍റെ നിത്യശരണംനിന്‍റെ കൃപയാലെ മാത്രം എന്നുദ്ധാരണം;-ജീവനെക്കാൾ ഏറെ തന്നു നീയെൻ കർത്താവേഭൂമി സ്വർഗ്ഗം തന്നിലും നീ മാത്രം ആശ്രയം;-

Read More 

പോക നീ എന്നെ വിട്ടു സാത്താനെ

പോക നീ എന്നെ വിട്ടു സാത്താനെ ഞാൻ യേശുവിൽ ആശ്രയം വെച്ചിടുന്നുനിന്‍റെ അടിമയായ് ഇന്നോളം നടന്നു ഞാൻ നിന്‍റെ നുകത്തിൻ കീഴിൽ എന്നെ ഏൽപ്പിച്ചു ഞാൻ നിന്‍റെ പാപത്തെ എന്നിൽ നീ കലർത്തിയതാൽ നിന്‍റെ ശാപത്തിൽ പങ്കാളി ആക്കി എന്നെ ആത്മമൃത്യരോടു ചേർന്നു നടന്നു ഞാൻ ആത്മമരണത്തിൻ കുഴിയും കണ്ടു ഞാൻ ആത്മജീവൻ നൽകുവാൻ യേശു വന്നു ആത്മാവിൽ എന്നെ ഉയിർപ്പിച്ചു താൻയേശു വഹിച്ചു എൻ ശാപത്തെ ക്രൂശിന്മേൽ യേശു ജയിച്ചു മരണവും പാതാളവും യേശു ഉയിർത്തു […]

Read More