Collection of 4000+ Christian Songs and Lyrics Now!!!

Close Icon
   
Contact Info     Search Song Lyrics

പതറാതെൻ മനമേ നിന്‍റെ നാഥൻ

പതറാതെൻ മനമേ നിന്‍റെ നാഥൻ ജീവിക്കുന്നുആശ്രയം താനല്ലയോ കരുതിടും അന്ത്യം വരെമനുജരെ നോക്കിടാതെ അവശരിൽ ചാരിടാതെമനുജനെ നോക്കിടുമ്പോൾ ക്ഷീണിതനായ് ഭവിക്കുംകാത്തിരിക്കൂ നിന്‍റെ നാഥനെ കഴുകൻപോൽ പറന്നുയരും;- പതറാ…ഒരിക്കലും പിരിയുകില്ല ഒരുനാളും കൈവിടില്ലപിരിയാതെ തന്‍റെ മേഘം നിൻ കൂടെ യാത്രചെയ്യുംമന്നിലെ ചൂടൊന്നും ഓർക്കേണ്ട തണലവൻ കൂടില്ലയോ;- പതറാ…യേശുവെ ഉറ്റു നോക്കു ആശ നീ കൈവിടാതെഈശനിൻ വൻകരങ്ങൾ പോറ്റുവാൻ ശക്തമല്ലേകണ്ണീരിൻ താഴ്വരകൾ മാറ്റും ജലാശയമായ്;- പതറാ…

Read More 

പാതാളമെ മരണമെ നിന്നുടെ

പാതാളമെ മരണമെ നിന്നുടെ ജയമെവിടെകുഞ്ഞാട്ടിൻ നിണം കോട്ടതൻ ഭക്തർക്ക്സംഹാരകൻ കടന്നുപോയ്ജയത്തിൻ ഘോഷം ഉല്ലാസഘോഷംഭക്തരിൻ കൂടാരത്തിൽ എന്നും പുതുഗീതംമഹത്വരാജനായ് സേനയിൻ വീരനായ്അഭയം താനവർക്കെന്നുമെഭീകരമാം ചെങ്കടലുംമിസ്രയിം സൈന്യനിരയുംഭീഷണിയായ് മുമ്പും പിമ്പുംഭീതിപ്പെടുത്തിടുമ്പോൾ ;- ജയ…ശക്തരായ രാജാക്കളാംസീഹോനും ഓഗും വന്നാൽശങ്ക വേണ്ട ഭീതി വേണ്ടശക്തൻ നിൻ നായകൻ താൻ;- ജയ…അഗ്നി നിന്നെ ദഹിപ്പിക്കില്ലനദി നിന്മേൽ കവിയുകില്ലഅഗ്നിയതിൽ നാലാമൻ താൻആഴിമേൽ നടകൊണ്ടോൻ താൻ;- ജയ…കൂരിരുൾ പാതയിൽ നീ നടന്നാൽ വെളിച്ചമായവൻ നിനക്കുകൂട്ടിനുവരും തൻ കോലും വടിയുംകൂടെന്നും ആശ്വാസമായ്;- ജയ…ഭൂമിയും പണിയും അഴിഞ്ഞുപോകുംനിലനിൽക്കും തൻവചനംമരണം മാറും […]

Read More 

പർവ്വതങ്ങൾ മാറി​പ്പോകും

പർവ്വതങ്ങൾ മാറിപ്പോകുംകുന്നുകൾ നീങ്ങിപ്പോകുംഎന്‍റെ ദയ മാറുകയില്ലയെന്ന്‌യേശു അരുൾ ചെയ്യുന്നു കൈവിടുകില്ല ഉപേക്ഷിക്കയുമില്ലകർത്തനാം ഞാൻ നിന്‍റെ കൂടെയുണ്ടല്ലോ ഞാൻ നിന്നെ പേർ ചൊല്ലി വിളിക്കുംനീ എനിക്കുള്ളവനല്ലോശോധനകൾ നേരിടുമ്പോൾഞാൻ നിന്‍റെ കൂടെ ഇരിക്കുംഅമ്മ തൻ കുഞ്ഞിനെ മറക്കുമോ കരുണതോന്നാതെയിരിക്കുമോ അവൾ നിന്നെ മറന്നുപോയാലും ഞാൻ നിന്നെ മറക്കുകയില്ല

Read More 

പാർത്തലെ ജീവിതം ഈ വിധ ജീവിതം

പാർത്തലെ ജീവിതം ഈ വിധജീവിതം ഇതുപോലെന്തുള്ളുഉള്ളം കലങ്ങുന്ന നേരത്തുംഅതിമോദമോടിഹേ വാഴ്വരാരുള്ളുക്രിസ്ത്യജീവിതമേ അതു ഭാഗ്യമതേഅതിൻ ആഴം അറിഞ്ഞിടുകിൽ(2)ഇല്ല ഈ വിധമാശ്രയിപ്പാനിതുപോലൊരു മാർഗ്ഗവുമിധരയിൽഉറ്റ സ്നേഹിതരും സ്വന്ത ബന്ധുക്കളും പെറ്റൊ രമ്മയും തള്ളിടുകിൽ (2)തള്ളാതുള്ളം കരത്തിൽ വഹിച്ചേശുമാർവ്വോടു ചേർത്തു നടത്തിടുമേ;- പാർത്തലെതീരാ രോഗത്തിലും കഷ്ടനഷ്ടത്തിലുംശിഷ്ഠ ജീവിതം ആയിടിലും(2)ഏറ്റം ശ്രേഷ്ഠമെന്നെണ്ണി ഞാൻ സ്തോത്ര ഗാനം പാടും പാരിൽ എന്നേശുവിനായ്;- പാർത്തലെ

Read More 

പരിശുദ്ധാത്മാവിൻ ശക്ത‍ിയാലേ ഇന്ന്

പരിശുദ്ധാത്മാവിൻ ശക്തിയാലേ ഇന്ന്നിറയ്ക്കണേ നാഥാ ശക്തരായി തീരാൻആത്മ സന്തോഷം കൊണ്ട്-നിറയ്ക്കണേ പ്രിയനേആത്മ ചൈതന്യം എന്നിൽ പകരുക പരനേജയത്തോടെ ജീവിതം ധരയിൽഞാൻ ചെയ്വാൻ (2) തിരുക്യപയല്ലോ ശരണമതെന്‍റെവൻ കടങ്ങൾ അകറ്റാൻകഴിവുള്ള പരനേ(2);- ആത്മ…മായയാം ഈ ലോകം തരും സുഖമെല്ലാംമറന്നു ഞാൻ ഓടുവാൻ തിരുരാജ്യേ ചേരാൻ(2);- ആത്മ…കുശവന്‍റെ കൈയ്യിൽ കളിമണ്ണു പോലെന്നെപണിയുക പരനേ തിരുഹിതം പോലെ(2);- ആത്മ…

Read More 

പരിശുദ്ധാത്മാവേ വരിക

പരിശുദ്ധാത്മാവേ വരികവന്നു നിൻ ജനത്തെ നിറച്ചീടുകപുതുബലമണിഞ്ഞ് അങ്ങേ കീർത്തിച്ചിടാൻനിന്‍റെ വൻകൃപകൾ പകർന്നീടുകയാഗപീഠത്തിൻ തീക്കനലായ്എന്‍റെ അധരങ്ങൾ ശുദ്ധമാക്കുകകത്തിയെരിഞ്ഞു തീരും തിരുസേവയതിൽഒരു ദീപമായ് ശോഭിക്കുവാൻവന്നീടേണമേ ഇന്നാലയത്തിൽനിന്‍റെ കാന്തയെ നീ ശുദ്ധമാക്കുകശുഭ്രശോഭിത വസ്ത്രമണിഞ്ഞവളായ്മണവാളനെ എതിരേൽക്കുവാൻഅന്ധകാരഭൂതലത്തിൻ ഇരുൾജാതികളെ മൂടിടുമ്പോൾപ്രഭയിൻ പ്രഭുവേ ഒളി വീശണമേസൽപ്രകാശമയയ്ക്കേണമേ

Read More 

പരിശുദ്ധാത്മാവേ ശക്തി പകർന്നിടണേ

പരിശുദ്ധാത്മാവേ ശക്തി പകർന്നിടണേഅവിടുത്തെ ബലം ഞങ്ങൾക്കാവശ്യമെന്ന്കർത്താവേ നീ അറിയുന്നുആദ്യ നൂറ്റാണ്ടിലെ അനുഭവം പോൽഅതിശയം ലോകത്തിൽ നടന്നീടുവാൻആദിയിലെന്നപോൽ ആത്മാവേഅമിതബലം തരണേ;-ലോകത്തിൻ മോഹം വിട്ടോടിടുവാൻസാത്താന്യശക്തിയെ ജയിച്ചീടുവാൻധീരതയോടു നിൻ വേല ചെയ്‌വാൻഅഭിഷേകം ചെയ്തിടണേ;-കൃപകളും വരങ്ങളും ജ്വലിച്ചീടുവാൻഞങ്ങൾ വചനത്തിൽ വേരൂന്നി വളർന്നീടുവാൻപിന്മഴയെ വീണ്ടും അയയ്ക്കേണമെനിൻ ജനം ഉണർന്നീടുവാൻ;-

Read More 

പരിശുദ്ധാത്മാവേ പരിശുദ്ധാത്മാവേ

പരിശുദ്ധാത്മാവേ പരിശുദ്ധാത്മാവേആവസിക്കണെ എൻ ഹൃത്തിൽ ഇന്നും (2)തിരു മുഖത്തെ നോക്കുവാൻതിരു പാതയിൽ ഗമിപ്പാൻതിരു ഇഷ്ടം ചെയ്തീടുവാൻഅങ്ങേപ്പോലെ ജീവിപ്പാൻ (2)നൽകുക ശക്തി എന്നിൽനൽകുക ബലം എന്നിൽനൽകുക കൃപ എന്നിൽനൽകുക നിറവെന്നിൽ (2)അന്ത്യകാലത്ത് സർവ്വ ജഡത്തിന്മേലുംആത്മാവിനെ പകർന്നിടുമ്പോൾ(2)പുത്രന്മാർ പുത്രിമാരും പ്രവചിച്ചീടുംയൌവ്വനക്കാർ ദർശനങ്ങൾ ദർശിക്കുംവൃദ്ധന്മാർ സ്വപ്നങ്ങളെ കണ്ടീടുമേഏവരും ആത്മാവാൽ നിറഞ്ഞീടുമേ(2)യേശുവിനെ മരണത്തിൽ നിന്നുംഉയർപ്പിച്ചതാം ആത്മാവിനാൽ (2)മർത്യ ശരീരങ്ങൾ ഉയർത്തീടുമേരൂപാന്തരപ്പെട്ടു കൂടെ വസിപ്പാൻനിത്യതയിൽ പ്രിയൻ കൂടെ വാഴുവാൻനിൻ ആത്മാവേ എന്നിൽ സ്ഥിരമാക്കണമേ(2)

Read More 

പരിശുദ്ധാത്മാവേ എന്നിലൂടെ

പരിശുദ്ധാത്മാവേ എന്നിലൂടെ ഒഴുകേണമേഅഭിഷേകം പകരേണമേഇന്നീ സഭയിൽ നിറയേണമേഎന്നിലെ തടസ്സങ്ങൾ ഞാൻ നീക്കാം എന്നിലെ അശുദ്ധികൾ ഞാൻ നീക്കാംആദിമ സഭയിൽ പകർന്നതുപോൽഅളവില്ലാതിന്നു പകരണമേഉള്ളിലെ മുറിവുകൾ ഉണക്കണമേഹൃദയത്തിൻ വേദന അകറ്റണമേപാപികൾക്കനുതാപം വരുത്തണമേതണുത്തവരിൽ അഗ്നി പകരണമേആദ്യസ്നേഹം വിട്ടു മാറിയവർമടങ്ങിവരാൻ ശക്തി അയക്കണമേഅത്ഭുതങ്ങൾ അടയാളങ്ങളും അതിശക്തമായിന്നു വെളിപ്പെടട്ടെഅടിമനുകങ്ങളെ തകർക്കണമേദേശത്തിൽ വിടുതൽ നീ അയക്കണമേ

Read More 

പരിശുദ്ധാത്മാവേ എന്നിൽ നിറയേണ

പരിശുദ്ധാത്മാവേ എന്നിൽ നിറയേണമേ നിൻ അഭിഷേകം പകരണമേ തിരുഹിതം എന്നിൽ നിറവേറുവാൻ ആത്മാവിൻ ശക്തി എന്നിൽ ചൊരിയേണമേ മുട്ടോളം പോരാ ആ ശക്തിഅരയോളം പോരാ ആ ശക്തി നീന്തിട്ടല്ലാതെ കടപ്പാൻ വയ്യത്ത അത്യന്ത ശക്തി എന്നിൽ ഒഴുകീടട്ടെ (2) ദിനം തോറും നീ എന്നിൽ വളരേണമേ ഞാനോ കുറയേണമേ എല്ലാ കയ്പ്പും മുറിവും മാറീടുവാൻ നിൻമഹത്വത്തിൻ തീ എന്നിൽ കത്തിടട്ടെ മായാലോക ഇമ്പങ്ങൾ ത്യജിച്ചീടുവാൻ എന്നെ അഭിഷേകം ചെയ്തീടനെ കാന്തൻ വരവിൽ എടുക്കപെടാൻ പുതുശക്തിയാൽ അനുദിനം ഒരുക്കേണമേ […]

Read More