പരിശുദ്ധപരനെ സ്തുതി നിനക്ക്
പരിശുദ്ധ പരനെ സ്തുതി നിനക്ക് സുര-ലോകം വിട്ടവനെ സ്തുതി നിനക്ക്തിരുമനസ്സാലീ ധരയിൽ വന്നവനെകരുണാക്കടലേ സ്തുതി നിനക്ക്പെരിയ ശത്രുവിനാൽ നരഗണമാകെകരകണ്ടീടുവതിന്നറിയാതെതിരിഞ്ഞു വഴിവെടിഞ്ഞു വലഞ്ഞു നടന്നീടുന്നതറിഞ്ഞു നിൻ തിരുമനം കനിഞ്ഞോനെ;- പരി…നീതിയിൻ സൂര്യാ നിഖിലേശാ നിൻ തൃ-പ്പാദമല്ലാതൊരു ഗതിയേത്ഭൂതലദുരിതങ്ങളഖിലവും ശിരസ്സിൽ നീ-ചുമന്നൊഴിച്ചതിനെ ഞാൻ മറവേനോ;- പരി…ദാസരിൻ ബലമേ മനുവേലാ-നിന്നിൽചാരിടുന്നവരോടനുകൂലാകോപത്തീയതിൽ വീണു മുഴുകാതെ എന്നെകാവൽ ചെയ്തീടുക ദിനംതോറും;- പരി…പെരിയശത്രുവിനാൽ നരകാഗ്നി-ക്കിടവരുവതിന്നിടയായ് വന്നിടാതെഅരുമരക്ഷകനെ തിരുകൃപയാലെന്നെപരിശുദ്ധനാക്കി നിൻ പദം ചേർക്ക;- പരി…
Read Moreപരിശുദ്ധപരനെ നിരന്തരം സ്തുതിപ്പിൻ
പരിശുദ്ധ പരനെ നിരന്തരം സ്തുതിപ്പിൻപാടി തൻ നാമം കൊണ്ടാടി കുമ്പിടുവിൻതിരുജനങ്ങളെ ഉണരീൻ തൻ ദാസർതിരുമുമ്പിൽ വണങ്ങിടുവിൻ എന്നേക്കുംനാഥനും നമുക്കു താതനും ആയുള്ളനല്ല യഹോവയെ-എല്ലാരും സ്തുതിപ്പിൻഏതും ആയാസമെന്യേ തൻ വീട്ടിൽഏകനെ പുകഴ്ത്തീടുവിൻ എന്നേക്കുംനൻമക്കടലിനെ-ചെമ്മെ നാം സ്തുതിച്ചാൽനമുക്കില്ല കുറച്ചിൽ-എന്നറിഞ്ഞു കുമ്പിടുവിൻഇമ്മഹാ പദവിയെ നാം എല്ലാരുംഇഷ്ടത്തോടാചരിക്കും എന്നേക്കുംവാനവും പാരും താനത്രേ ചമച്ചുവല്ലഭൻ നല്ലവൻ എല്ലാരിലുമുയർന്നോൻജ്ഞാനത്തോടെ സ്തുതിപ്പിൻ തൻ പേരിൽനല്ല കീർത്തികൾ കൊടുപ്പിൻ എന്നേക്കുംദൈവ പിതാവേ ദിവ്യകുമാരാദൈവശുദ്ധാത്മാ ത്രിയേക ദേവേശാസർവ്വകാലവും പുകഴ്ച-ഭവാനുഭവിക്കണം ഹല്ലേലുയ്യാ ആമേൻ
Read Moreപരിമള പർവ്വത നിരകളിൽ നിന്നു
പരിമള പർവ്വത നിരകളിൽ നിന്നുപറന്നുവരുന്ന പ്രാവുകളേമൂറിൻമലയുടെ താഴ്വരയിൽ നിങ്ങൾഎന്‍റെ പ്രിയനെ കണ്ടുവോ?ഹാലേലൂയ്യാ ഹാലേലുയ്യാഹാലേലൂയ്യാ ഹാലേലുയ്യാനിൻ മൃദുസ്നേഹ മനോഹരരൂപം കാണുവാനായ്ഇരവും പകലും ഈ മരുഭൂമിയിൽകാത്തിരിക്കുന്നു;- ഹാലേ…മുന്തിരിവള്ളിക്കുടിലിലിരിക്കുംചെറുമാൻ പോലെയവൻകാട്ടുമരങ്ങൾക്കിടയിൽ വളരും നല്ലൊരു നാരകമായ്;- ഹാലേ…യുഗവെയിൽ മാറ്റും സന്ധ്യാവേളയിൽഅവനരുളിയ കാലംവീണ്ടും വരുമെന്നവനുരചെയ്തുതാമസമില്ലിനിയും;- ഹാലേ…
Read Moreപാരിൽ പാർക്കുമൽ പായുസ്സിൽ
പാരിൽ പാർക്കുമൽപായുസ്സിൽ ഭാരങ്ങളധികം വേണ്ടിനികാരിരുമ്പാണിയേറ്റവൻ ഭാരങ്ങൾ വഹിച്ചിടുംഞാനെൻ പാദങ്ങൾ വെച്ചിടും നീങ്ങിപ്പോകാത്ത പാറമേൽഎനിക്കായ് പിളർന്ന പാറമേൽ(2)വൻ തിരകളലറുമ്പോൾ തീരം വിട്ടു ഞാൻ പോകുമ്പോൾഎൻ പടകിൽ ഞാനേകനായ് ആശയറ്റെന്നു തോന്നുമ്പോൾചാരത്തുണ്ടെന്നോതുന്ന പ്രിയന്‍റെ സ്വരം കേൾക്കും ഞാൻപ്രിയന്‍റെ സ്വരം കേൾക്കും ഞാൻ (2)രോഗ ദുഃഖങ്ങളേറുമ്പോൾ മനഃപ്പീഢകളേറുമ്പോൾക്രൂശിൽ പങ്കപ്പാടേറ്റതാം യേശു മാത്രമെന്നഭയംമാറിൽ ചേർത്തണച്ചിടും ചേറിൽ നിന്നുയർത്തിടുംകാതിൽ സാന്ത്വനം ഓതിടും (2)ദേഹം മണ്ണിലുപേക്ഷിച്ചു പ്രാണൻ പ്രിയനിൽ ചേരുമ്പോൾഗോളാന്തരങ്ങൾ താണ്ടിടും യാത്രയിലും പ്രിയൻ തുണകാണും മറുകരയിൽ ഞാൻ വീണ്ടെടുത്തോരിൻ സംഘത്തെഎന്നെ കാത്തു നിൽക്കും സംഘത്തെ […]
Read Moreപാരിടമാം പാഴ്മണലിൽ ജീവൻ
പാരിടമാം പാഴ്മണലിൽ ജീവൻ അറ്റുചേരും മുൻപേ യേശുവേ നിൻ സാക്ഷി ആകാൻ എന്‍റെ ഉള്ളം വാഞ്ചിക്കുന്നെ ഞാൻ പോകും വഴികളിൽ എൻ കൂടെവന്ന പ്രാണപ്രിയാ കാലിടറും വേളയിൽ കരങ്ങൾ താങ്ങും നല്ലിടയാ കണ്ണീരു തൂകിടുമ്പോൾ മാറോട് ചേർത്ത നാഥാ അങ്ങേപോലാരുമില്ലീ ഏഴയെന്നെ സ്നേഹിപ്പാൻ(2);- പാരിടമാം… രോഗത്താൽ എൻ ദേഹെ ക്ലേശങ്ങൾ ഏറിയാലും ശാപത്തിൻ വാക്ക്കേട്ടു ഉള്ളം കലങ്ങിയാലും (2) എൻ രോഗ ശാപമെല്ലാം ക്രൂശിൽ വഹിച്ച നാഥാ എന്തുള്ളൂ യോഗ്യത ഇത്രയെന്നെ പാലിപ്പാൻ(2);- പാരിടമാം… കൂടെ നടന്ന […]
Read Moreപറയുക പറയുക പറയുക നാം
പറയുക പറയുക പറയുക നാം ആശിക്കും അത്ഭുതം പറയുക നാം ഉറപ്പിക്കുക അതു വിശ്വസിക്ക നാം യേശുവിൻ നാമത്തിൽ വിശ്വസിക്ക നാം അശുദ്ധികൾ എല്ലാം നീങ്ങി വിശുദ്ധിയിൽ നാം എന്നും നിലനിൽക്കട്ടെ കൈപ്പിന്‍റെ വേരുകൾ ഇളകിടട്ടെ നേഹത്തിൻ ഇഴകൾ ചേർന്നിടട്ടെ ചോർച്ചകളെല്ലാം അടഞ്ഞിടട്ടെ നഷ്ടങ്ങൾ ലാഭമായ് തീർന്നിടട്ടെ രോഗത്തിൻ ബന്ധനം അഴിഞ്ഞിടട്ടെ സമ്പൂർണ്ണ സൗഖ്യം ഉണ്ടായിടട്ടെ ശാപത്തിന്‍റെ കെട്ടുകൾ തകർന്നിടട്ടെ അനുഗ്രഹമാരി പെയ്തിടട്ടെ ഭാവിയിൻ തടസ്സങ്ങൾ മാറിടട്ടെ വഴികൾ വിശാലമായ് തീർന്നിടട്ടെ പ്രതികൂലങ്ങൾ നമുക്കവസരങ്ങൾ അത്ഭുതം കാണാനുള്ളവസരങ്ങൾ
Read Moreപറന്നിടുമേ നാം പറന്നിടുമേ
പറന്നിടുമേ നാം പറന്നിടുമെ സീയോനിൽ നാം ചേർന്നിടുമെ ഹാലേലൂയ്യാ ഹാലേലൂയ്യാ രക്ഷകനായ് യേശു ഭൂവിൽ വന്നു രക്ഷാവാതിൽ ക്രൂശിൽ തുറന്നു തന്നു ഹാലേലൂയ്യാ ഹാലേലൂയ്യാ മണവാളനായ് മദ്ധ്യാകാശത്തിൽ വരും രാജാവായ് ഒലിവു മലയിൽ വരും ഹാലേലൂയ്യാ ഹാലേലൂയ്യാ മദ്ധ്യാകാശ യേശു വന്നിടുമെ സഭയെ താൻ അവിടേക്കുയർത്തിടുമെ ഹാലേലൂയ്യാ ഹാലേലൂയ്യാ തങ്കത്തെരുവീഥിയിൽ നടന്നിടും നാം മുത്തുമണിമാളികയിൽ വസിച്ചിടും നാം ഹാലേലൂയ്യാ ഹാലേലൂയ്യാ അന്ത്യകാല ലക്ഷണങ്ങൾ കണ്ടിടുന്നേ പ്രിയന്‍റെ വരവും അടുത്തിടുന്നേ ഹാലേലൂയ്യാ ഹാലേലൂയ്യാ അന്ത്യത്തോളം വിശ്വസ്തത പാലിച്ചിടാം ജീവ […]
Read Moreപറഞ്ഞു തീരാത്ത ദാനം നിമിത്തം
പറഞ്ഞു തീരാത്ത ദാനം നിമിത്തം ദൈവത്തിനു സ്തോത്രം – എൻറെ എണ്ണിയാൽ തീരാത്ത നന്മകളോർത്ത് ദൈവത്തിനു സ്തോത്രം – എൻറെകൃപയാൽ (2) ദൈവത്തിൻ കൃപയാൽ ദയയാൽ (2) ദൈവത്തിൻ ദയയാൽ ശ്രേഷ്ഠകരമായ പദവികൾക്കായ് നിർണ്ണയപ്രകാരം തിരഞ്ഞെടുത്തു (2)നിത്യജീവപാതയിൽ നിറുത്തിയതോ ദൈവകൃപയാൽ ദൈവകൃപയാൽനാശകരമായ കുഴിയിൽ നിന്നും കുഴഞ്ഞ ചേറ്റിൽ നിന്നും കര കയറ്റി ക്രിസ്തു എന്ന പാറമേൽ നിറുത്തിയതോദൈവകൃപയാൽ ദൈവകൃപയാൽ
Read Moreപരനേയെൻ പ്രിയ യേശുവേ തരണം
പരനേയെൻ പ്രിയ യേശുവേ തരണം ക്യപകൾ മാരിപോൽ മരണം വരെയും കരുതീടാവാൻ ശരണം നീയൊഴികെയാരുള്ളു അതിശയമായ പുതുവരം അനുഗ്രഹം നാഥാ ചൊരിക നീ അടിമകളിതാ പാദമായതി- ലഭയം തേടുന്നു ദൈവമേ കത്തിക്ക് നിൻ അഗ്നിയെ കർത്താ വേഗമീ യോഗത്തിൽ കത്തിയെരിഞ്ഞ ജ്വാലകൾപോലെ കർത്തൻ പദമിങ്ങാകുവാൻ നുറുങ്ങിടുന്നുള്ളം കാണുക കറുത്തിറുണ്ടുള്ളം നോക്കുക അറുത്തിടുക ദുർവേരിനേയും വേറുക്കുന്നകലെ മാറ്റുക
Read Moreപരനേശുവേ കരുണാനിധേ വരമേകുക
പരനേശുവേ കരുണാനിധേ വരമേകുക ദമ്പതികൾക്കരുളണമേ കൃപയെ ദിനം പ്രതിമാരിപോൽ ദൈവജാതാതവ ദാസരാമിവരെകമത്യമോടെ വസിച്ചീടുവാനുംഅവസാനകാലമണഞ്ഞിടുംവരെ പ്രീതിയിൽ മേവതിന്നുംപരമാവിയാലിവരെ നിറയ്ക്ക് മഹോന്നതനെ ദിനവുംതിരുനാമകീർത്തി സദാ നിനച്ചു തങ്ങൾ വസിച്ചിടുവാനുംപരനേശു തൻ പ്രിയയായ് തിരുസഭയെ വരിച്ചായതിന്നായ്മരണം സഹിച്ചതുപോലീദാസൻ തൻ പത്നിയെ ചേർത്തുകൊൾവാൻതവ ദാസിയാമിവളും അനുസരിച്ചീടണം നിത്യവും തൻധവനെ പൂരാ സാറയും അബ്രാമിനെയന്നുപോൽ മോദമോടെ പല മാറ്റവും മറിവും നിറഞ്ഞലോകെയിവർ നിത്യവും നിൻഅലിവേറ്റമുള്ളവയാം ചിറകടിചേർന്നു സുഖിപ്പതിന്നും
Read MoreRecent Posts
- യോഹന്നാൻ ചാരിയ തിരുമാർവ്വിൽ
- യോഗ്യതയില്ലേശുവേ യോഗ്യതയായ് പറയുവാൻ
- യോഗ്യനല്ല ഞാൻ അപ്പനാണേ എന്‍റെ
- യിസ്രയേലിന്റെ രാജാവേ സർവ്വ
- യിസ്രായേലിൻ സേന നായകനേശു രാജൻ
- സ്തുതിക്കുന്നു ഞങ്ങൾ സ്തുതിക്കുന്നു
- എൻ ആശ ഒന്നേ നിൻ കൂടെ
- ആനന്ദമാം ഈ ജീവിതം തന്ന
- ഇനി താമസ്സമോ നാഥാ വരുവാൻ
- ആനന്ദം ആനന്ദം ആനന്ദമെ സീയോൻ

