Collection of 4000+ Christian Songs and Lyrics Now!!!

Close Icon
   
Contact Info     Search Song Lyrics

പാപഭാര ക്കടലിലാണ്ടു വലയുവോരീ

പാപഭാരക്കടലിലാണ്ടുവലയുവോരീ ലോകരെ താപമാറ്റിക്കരയണച്ചോരേശുദേവാ! വന്ദനംനീതിയെന്തെന്നറിവതിന്നു പ്രാപ്തിയില്ലാ ഞങ്ങളിൽ നീതിമത്വം കരുണമൂലം നൽകിയോനേ! വന്ദനംഗളമൊടിച്ചു കളയവേണ്ടുംകഴുതകൾക്കു തുല്യരായ് വെളിയിൽ നിന്നോരെളിയ ഞങ്ങൾ നീ നിമിത്തം മുക്തരായ്കല്ലിലുള്ളെഴുത്തു മാച്ചു ഞങ്ങൾ തന്നുള്ളങ്ങളിൽ നല്ല നിൻവഴി തെളിച്ചു തന്ന നാഥാ വന്ദനംതീരെയെളിയോരടിയാർ ചെയ്യുമീയാരാധനം പാരമാം കരുണ പൂണ്ടുസ്വീകരിക്ക സാദരംകീർത്തനങ്ങൾ പാടി ഞങ്ങൾ നിത്യകാലം നിന്നുടെ സത്തമമാം സന്നിധിയിൽ വാഴുമാറാകേണമേ

Read More 

പാപ ശാപ ഘോര മൃത്യു വിന്നടിമയായ്

പാപ ശാപ ഘോര മൃത്യുവിന്നടിമയായ് തീർന്ന പാപിയെന്നെ വീണ്ടെടുത്തവൻ ദോഷ വ്യാകുലാധിയാൽ വലഞ്ഞ ദീനനാം ശാപ പാത്രമായ് ഭവിച്ച ക്ഷീണനാമെന്നെ താണിറങ്ങി വന്നു തേടി മാറിലണച്ച് മാററമില്ലാ സ്നേഹത്തെ ഞാൻ വാഴ്ത്തിടും;- പാപ… ഇത്രമാത്രം സ്നേഹമേകി എന്നെ വീണതാൽ എത്ര നാളീ പാഴൂരുവിൽ ലഭ്യമാകുമോ നാൾ മുഴുവൻ എന്നെ വീണ്ടെടുത്ത സ്നേഹത്തെ വാഴ്ത്തിടും ഞാൻ വേറില്ലാശയൊന്നുമേ;- പാപ… ക്ലേശമേറുമീമരുവിൽ ലേശം കൂസിടാ- തോടുമെന്‍റെ നാടിനായ് ഞാൻ നോക്കിപ്പാർത്തതാം ഘോരമാഴിയിന്നലമുറിച്ചു നീന്തി ഞാൻ ശോഭനമാം നാട്ടിലെത്തിപ്പാർത്തിടും;- പാപ… കോടി […]

Read More 

പാളയത്തിൻ പുറത്തായ് തൻ നിന്ദ

പാളയത്തിൻ പുറത്തായ് തൻ നിന്ദ ചുമന്നുകൊണ്ട്സാക്ഷികളിൻ നടുവിൽ ധീരരായ് ഗമിച്ചിടാമേപാടുകളേറ്റ പാവനന്‍റെ പാപമില്ലാത്ത പരിശുദ്ധന്‍റെപാതയെ നോക്കി ജീവിച്ചിടാം പാരിടത്തിൽ പാർക്കും നാൾപാപിയെ നേടിടുവാൻ ക്രൂശിൽ തൻ ജീവൻ വച്ചരക്ഷകനാം നാഥന്‍റെ രക്ഷണ്യവേല ചെയ്യാംആയിരംആയിരങ്ങൾ പാപത്തിൽ നശിച്ചിടുമ്പോൾക്രൂശിൽ നിവർത്തിച്ചതാം സുവിശേഷം ഘോഷിച്ചിടാംരക്തം ചിന്തി നമുക്കായ് തന്നെത്താൻ ഏല്പിച്ചു താൻഅർപ്പിക്കാം അനുദിനവും ചിലവാകാം ചിലവായിടാംകർത്തൻ തൻ പേർക്കായി ജീവനെ കളയുകയിൽനേടിടും താൻ അതിനെ പ്രാപിക്കും നിത്യജീവൻലോകത്തിൻ ലാഭധനം ചേതം എന്നെണ്ണിടാമേലോകത്തിൻ മാനത്തേക്കാൾ തൻ മാനം അഭികാമ്യമേലോകങ്ങൾ അവസാനിക്കും വെളിപ്പെടും താൻ […]

Read More 

പകരേണമേ നിൻ ആത്മാവേ

പകരേണമേ നിൻ ആത്മാവേ എന്നിൽ നിറച്ചീടണേ (4) ക്രൂശിന്‍റെ രൂപം ഹൃത്തിൽ പതിഞ്ഞീടട്ടെ ക്രൂശിന്‍റെ ഭാവം എന്നിൽ നൽകേണം പ്രിയനേ (2) ആ ക്രൂശിതൻ പൊൻമുഖമെന്നിൽ ശോഭിച്ചീടട്ടെ നിൻ പാതയിൽ നടപ്പാൻ നീ ബലമേകണേ (2) പകരേണമേ… നിൻ ആത്മാവേ നിറച്ചീടണേ.. നിൻ ശക്തിയാൽ ക്രൂശിതന്‍റെ രക്തമെനിക്കു മാറുവിലയായ് ക്രൂശിതന്‍റെ രക്തം എൻ പാപത്തെകഴുകി (2) ആ ക്രൂശിതന്‍റെ രക്തമെനിക്കു ജീവനേകിയതാൽ ഇനി നിന്നെവിട്ടൊരു ജീവിതം ഇല്ല പ്രിയനേ (2) നടത്തേണമേ.. നിൻ കൃപയാൽ നിർത്തേണമേ… നിൻ […]

Read More 

പകരണമേ കൃപ പകരണമേ നാഥാ

പകരണമേ കൃപ പകരണമേ നാഥാ താമസിക്കല്ലേ ഇനി താമസിക്കല്ലേ ഭൂവിൽ ഭാരമേറുന്നെ ജീവ ഭാരമേറുന്നേക്ലേശം ഏറിവരുന്നേ ശക്തി താണുപോകുന്നേനിന്‍റെ കൈകളാലെന്നെ താങ്ങിടേണമേ ദേവാ നിന്‍റെ മുഖ ശോഭയിൽ ഞാൻ നടക്കണേ നിന്‍റെ ബലം തരണേ ക്ഷീണം കൂടി വരുമ്പോൾ നിന്‍റെ മൊഴി തരണേ മനം മടുത്തിടുമ്പോൾഅലറുന്ന സിംഹം പോൽ സാത്താനടുത്തെ അവനാരെ വിഴുങ്ങിടും-എന്നറിയില്ലേസഭയെന്തു ത്യാഗവും സഹിച്ചൊരുങ്ങി നിൽപ്പാൻ സത്യ സഭയിൽ സഹിഷ്ണത ചൊരിയണമേനൂതന രോഗവും പെരുകിടുന്നേ ലോകം നൂതന മാർഗ്ഗങ്ങളും തിരഞ്ഞിടുന്നേ ജനം പുതിയ ബലം ധരിച്ചുണരണമേ […]

Read More 

പൈതലാം യേശുവേ

പൈതലാം യേശുവേഉമ്മവെച്ചുമ്മവെച്ചുണർത്തിയആട്ടിടയർ ഉന്നതരേ നിങ്ങൾ തൻഹൃത്തിൽ യേശുനാഥൻ പിറന്നുലലലാ… ലലലാ… ലലലലാ… ലലാ…അഹാ..അഹാ..അഹഹാ.. ഉം… ഉം…താലപ്പോലിയേകാൻ തംബുരു മീട്ടുവാൻതാരാട്ടു പാടിയുറക്കീടുവാൻതാരാഗണങ്ങളാൽ ആഗതരാകുന്നുവാനാരൂപികൾ ഗായകശ്രേഷ്ഠർ;-ഉള്ളിൽ തിരതല്ലും മോദത്തോടെത്തും പാരാകെ പ്രേക്ഷകർ നിരനിരയായ്നാഥാഥി നാഥനായ് വാഴുമെന്നീശനായ്ഉണർവോടേകുന്നെൻ ഉൾതടം ഞാൻ;-

Read More 

പാഹിമാം ദേവ ദേവ പാവനരൂപാ

പാഹിമാം ദേവ ദേവ, പാവനരൂപാപാഹിമാം ദേവ ദേവമോഹവാരിധി തന്നിൽ കേവലം വലയുന്നദേഹികൾക്കൊരു രക്ഷാനൗകയാം പരമേശാ;- പാഹി…ലോകവുമതിലുള്ള സർവ്വവും നിജവാക്കാൻചാലവെ പടച്ചൊരു ദേവനായകാ വന്ദേ;- പാഹി…ക്ഷാമസങ്കടം നീക്കി പ്രാണികൾക്കനുവേലംക്ഷേമജീവിതം നൽകും പ്രേമഹർമ്യമെ ദേവ;- പാഹി…പാപമാം വലയിൽ ഞാനപതിച്ചുഴലായ്‌വാൻതാപനാശനാ നിൻ കൈയേകിടേണമേ നിത്യം;- പാഹി…ധർമ്മരക്ഷണം ചെയ്‌വാൻ ഉർവ്വിയിലവതാരകർമ്മമേന്തിയ സർവ്വ ശർമ്മദാ നമസ്കാരം;- പാഹി…നീതിയെൻ ഗളത്തിന്മേലോങ്ങിയ കരവാളംവീതമാക്കിയ ജഗദ്ത്രാതാവേ ശരണം നീ;- പാഹി…ജീർണ്ണമാം വസനത്താൽ ഛാദിതനായൊരെന്നെപൂർണ്ണശുഭ്രമാമങ്കി തൂർണ്ണം ധരിപ്പിച്ചോനെ;- പാഹി…നിത്യജീവനെന്നുള്ളിൽ സത്യമായുളവാക്കാൻസ്തുത്യമാം പുതുജന്മം ദത്തം ചെയ്തൊരു നാഥാ;- പാഹി…ദീനരിൽ കനിവേറും പ്രാണനായകാ […]

Read More 

പാടുവിൻ സഹജരെ കൂടുവിൻ

പാടുവിൻ സഹജരെ കൂടുവിൻ കുതുഹരായ്തേടുവിൻ പുതിയ സംഗീതങ്ങളെപാടുവിൻ പൊൻ വീണകളെടുത്തു സം-ഗീതങ്ങൾ തുടങ്ങീടുവിൻപാരിലില്ലിതുപോലൊരു രക്ഷകൻപാപികൾക്കാശ്രയമായ്;- പാടുവിൻ…ദേശം ദേശമായ് തേജസ്സിൻ സുവിശേഷ-കാഹളം മുഴക്കിടുവിൻയേശുരാജൻ ജയിക്കട്ടെ, യെരിഹോമതിലുകൾ വീണിടട്ടെ;- പാടുവിൻ…ഓമനപ്പുതുപുലരിയിൽ നാമിനി-ചേരും തൻ സന്നിദ്ധിയിൽകോമാളമാം തിരുമുഖകാന്തിയിൽതീരും സന്താപമെല്ലാം.;- പാടുവിൻ…ഈ ദൈവം ഇന്നുമെന്നേക്കുംനമ്മുടെ ദൈവമല്ലോജീവകാലം മുഴുവനുമവൻ നമ്മെനൽവഴിയിൽ നടത്തും;- പാടുവിൻ…

Read More 

പാടുമേ എൻ ജീവകാലമെല്ലാം

പാടുമേ എൻ ജീവകാലമെല്ലാംദേവനേ നിൻ സ്തുതി ഗീതമെന്നുംനിത്യനായ് മാറാത്ത സ്നേഹിതനായ്ചാരെയായ് കാക്കുന്ന വല്ലഭനായ്മാറുമേ സ്നേഹിതരെല്ലാവരുംദോഷമായ് ചിന്തിച്ചിടും ധരയിൽനിത്യമാം സ്നേഹിതർ എന്‍റെ യേശുകാക്കുമേ എൻ ജീവ കാലമെല്ലാംവാഴുമേ എന്നാത്മ നാഥനൊപ്പംതൻ കൈകളാൽ നിർമ്മിച്ച ഗേഹമതിൽപ്രാണനായ് സ്നേഹിച്ച സ്നേഹിതനായ്വാഴുമേ എൻ നിത്യ കാലമെല്ലാം

Read More 

പാടും പരമാത്മജനെൻ പതിയെ പാടി

പാടും പരമാത്മജനെൻ പതിയെപാടിപുകഴ്ത്തിടും ഞാൻ നിത്യംആദിപരാപരനെ തിരുസ്നേഹത്താൽപാതകമാകെയകറ്റിയതോര്ർത്താൽ-സന്തതമേശുമശിഹായിൻ സ്നേഹംകൊണ്ടാടുമെൻ മനമാത്മാവുദേഹം-ഹാ പരമാത്മ സ്വർ?‍ീയമാം ദാനംഏകിയതാൽ നിനക്കീ ബഹുമാനം-വിണ്ണിൽ ഞാനെത്തിടുമ്പോൾ തിരുനാമംപിന്നിൽ ഗമിച്ചു സ്വർ?‍ീയ സന്നാഹം-ഇല്ലെനിക്കാകുലമാകിയ ഗീതംഹല്ലേലുയ്യാ ജയം ഏകസംഗീതം-

Read More