ഓരോ നിമിഷവും നിന്നെ ഓർക്കുവാൻ
ഓരോ നിമിഷവും നിന്നെ ഓർക്കുവാൻനീ തന്ന സ്നേഹം അതെത്ര വലുത്എന്നുമെൻ നിഴലായ് നീ കൂടെയില്ലേഎന്നുമെൻ നിഴലായ് നീ ചാരെയില്ലേ;മറക്കില്ല ഞാൻ നിന്നെ നീ തന്ന സ്നേഹത്തെഎന്നും ഓർക്കുന്നു ഞാൻ എന്നും ഓർക്കുന്നുഎന്നേശുവേ നീ വലിയവൻഎൻ നാഥനെ നീ വല്ലഭൻപാപവഴികളിൽ വീഴാതെവണ്ണംകാത്തതാം നിൻ സ്നേഹംഓർത്തെടുക്കുവാൻ വാക്കുകളില്ല ഇന്നെനിക്ക്നിൻ മാർവ്വിൽ നീ എന്നെയും ചേർത്തതല്ലേ എൻ നാഥനെ:-കൂരിരുൾ നിറഞ്ഞ പാതയിൽഞാൻ പോയെന്നാകിലുംജീവവെളിച്ചമായ് എന്നുള്ളിൽ നീ വന്നുദിച്ചില്ലേരക്ഷയിൻ വചനമായ് എൻ ഹൃദയത്തെ നീ തൊട്ടില്ലെ;-
Read Moreഓർക്കുന്നു നാഥാ അനുദിനവും നിന്നെ
ഓർക്കുന്നു നാഥാ അനുദിനവും നിന്നെഓർത്തിടാൻ യോഗ്യൻ നീ മാത്രമെന്നുംഓർത്തിടും ഞാനെന്നെ തേടിയ സ്നേഹത്തെഒരു നാളും കുറഞ്ഞിടാ കാരുണ്യത്തെനന്മകൾ നൽകിയെൻ നാളുകൾ ധന്യമായ്നല്ലവൻ നിൻ ദാനമനവധിയായ്നന്ദിയോടോർത്തിടും സ്തോത്രമർപ്പിച്ചിടുംനാളെയും ഇന്നും എന്നായുസെല്ലാംഉണരുമ്പോൾ ഓർത്തു ഞാൻ സ്തോത്രമർപ്പിച്ചിടുംഉയിരോടുണർത്തിയ ഉന്നതന്ഉറങ്ങിടും ശാന്തമായ് ഹൃത്തിലാശ്വാസമായ്ഉറങ്ങിടാ പാലകൻ ഉണ്ടെൻ ചാരെ;-കൂട്ടുകാർ അകന്നാലും സ്തോത്രമർപ്പിച്ചിടുംകൂടവെ ഉള്ളവൻ പിരിയാ മിത്രംകൂരിരുൾ മൂടുമെൻ ജീവിതയാത്രയിൽകൂടെ നിന്നിടും കർത്തനെന്നും;-സർവ്വ ദാനങ്ങൾക്കും സ്തോത്രമർപ്പിച്ചിടുംസകലവും തന്നവൻ നീ ധന്യനാംസൽഗുണ പൂർണ്ണനേ സ്വർഗ്ഗീയ സൂനുവേസർവ്വേശ്വരാ നന്ദി ചൊല്ലിടുന്നെ;-
Read Moreഒരിക്കലേവനും മരിക്കും നിർണ്ണയം
ഒരിക്കലേവനും മരിക്കും നിർണ്ണയം ഒരുങ്ങെല്ലാവരും മരിപ്പാൻദരിദ്രൻ ധനികൻ വയസ്സൻ ശിശുവും മരിക്കുന്നില്ലയോ ലോകേ?പുരമേൽ മുളയ്ക്കും പുല്ലിന്നു സമം നരന്‍റെ ജീവിതമുലകിൽ വാടിപ്പൊഴിയും പുഷ്പം പോലവൻ ഓടിപ്പോം നിഴൽപോലെനാലു വിരലേ മർത്യനായുസ്സു നിൽക്കുന്നോരെല്ലാം മായവേഷനിഴലിൽ നടന്നു തങ്ങൾ നാൾ കഴിക്കുന്നേ കഥപോലെഒന്നും നാം ഇഹേ കൊണ്ടുവന്നില്ല ഒന്നും കൂടാതെ പോകുംസമ്പാദിച്ചതു പിന്നിൽ തള്ളണം നമ്പിക്കൂടല്ലോ ലോകം
Read Moreഒരിക്കൽ ഞാൻ പറന്നുയരും
ഒരിക്കൽ ഞാൻ പറന്നുയരുംഎന്‍റെ ശ്വാശ്വത ഭവനമതിൽ(2)പറന്നുയരാൻ അമിത ബലംതരണേ പ്രിയാ അളവില്ലാതെ(2)ആ വീട്ടിലെന്‍റെ വാസമോർത്താൽഉള്ളം തുള്ളുന്നെൻ പാദം പൊങ്ങുന്നേ(2);- ഒരിക്കൽ…മരണമേ നിന്‍റെ ജയമെവിടെജയ് വിളിച്ചു ഞാൻ പറന്നുയരും(2);- ഒരിക്കൽ…മൺ ശരീരം വിട്ടൊഴിഞ്ഞാൽവിൺ രൂപിയായ് ഞാൻ പറന്നുയരും(2);- ഒരിക്കൽ…ആ വീട്ടിലങ്ങു ചെന്ന് ചേരാൻഎത്ര നാളായി ഞാൻ കാത്തിടുന്നു(2);- ഒരിക്കൽ…
Read Moreഓടി വാ കൃപയാം നദിയരികിൽ
ഓടിവാ കൃപയാം നദിയരികിൽ നിന്‍റെ മലിനത നീക്കാൻപാപി ഓടിവാ കൃപയാം നദിയരികിൽതേടി നിന്നെ കാണ്മാനേറ്റം വാടിവഴന്നവനുള്ളംഓടിവന്നു പാടുകളങ്ങേറ്റു കുരിശിൽനേടി നിന്‍റെ രക്ഷ യേശു മോടിയോടുയിർത്തു പിതാ-വോടിരുന്നു മദ്ധ്യസ്ഥനായ് കേണപേക്ഷിക്കുന്നു വേഗം;- ഓടി…അശുദ്ധികളൊഴിച്ചു നിൻ അകൃത്യങ്ങളകറ്റിടാൻവിശുദ്ധിയിന്നുറവയെത്തുറന്ന മാർവ്വിൽകുളിച്ചു നീയനുദിനം വെളുപ്പിച്ചങ്കിയെപ്പിന്നെ കുടിച്ചീടിൽ തടിച്ചു നീ വിശുദ്ധനായ് വളർന്നിടും;- ഓടി…പരിശുദ്ധാത്മാവു നിന്‍റെ മരണാവസ്ഥയെ കണ്ടുകരളലിഞ്ഞരികിൽ വന്നെടുത്തു നിന്നെതിരുജീവൻ ഊതി നിന്നിൽ മറുരൂപമാക്കി നിന്നെതിരുസ്നാനം നൽകിയവൻ പരിശുദ്ധനായ് നടത്തും;- ഓടി…സത്യമാം തിരുവചനം ശുദ്ധിവരുത്തിടും നിന്നെശുദ്ധിയിൻ വഴിയതിൽ നടത്തും വചനം നിത്യം നിന്‍റെ […]
Read Moreഒന്നുമില്ലായ്മയിൽ നിന്നെന്നെ ഉയർത്തി
ഒന്നുമില്ലായ്മയിൽ നിന്നെന്നെ ഉയർത്തിയനിൻ സ്നേഹം ഓർക്കുമ്പോൾ നന്ദിയാൽ പാടും ഞാൻ(2)നീ എന്നെ സ്നേഹിപ്പാൻ ഞാൻ എന്തുള്ളു നാഥാനീ എന്നെ ഓർക്കുവാൻ എൻ ഗ്രഹം എന്തുള്ളു(2)ആകുല വേളകൡ ആശ്വാസമായി നീഭാരത്തിൻ നാളതിൽ അത്താണിയായി നീ(2);- നീ..തലമുറ തലമുറയായി കരുതുന്ന ദൈവമെനിൻ സ്നേഹത്തിൻ ആഴം ആർക്കു വർണ്ണിച്ചിടാം(2);- നീ..
Read Moreഒന്നുമില്ലായ്കയിൽ നിന്നെന്നെ നിന്നുടെ
ഒന്നുമില്ലായ്കയിൽ നിന്നെന്നെ നിന്നുടെ ഛായയിൽ സൃഷ്ടിച്ചു നിത്യമായി സ്നേഹിച്ചെന്നെ നിന്‍റെ പുത്രനെ തന്നു രക്ഷിച്ചു നീ;-നിൻ മഹാ കൃപയ്ക്കായ്നിന്നെ ഞാൻ സ്തുതിച്ചിടുമെന്നുംഈ ലോകത്തിൽ വന്നേശു എന്‍റെ മാലൊഴിപ്പാൻ സഹിച്ചു ബഹു പീഡകൾ സങ്കടങ്ങൾ പങ്ക-പ്പാടുകൾ നീചമരണവും;-അന്ന വസ്ത്രാദി നന്മകളെ എണ്ണമില്ലാതെന്മേൽ ചൊരിഞ്ഞു തിന്മകൾ സർവ്വത്തിൽ നിന്നെന്നെകണ്മണിപോലെ കാക്കുന്നു നീ;-നാശമില്ലാത്തവകാശവും യേശുവിൻ ഭാഗ്യസന്നിധിയും നീതിയിൻ വാടാമുടിയതും തന്മക്കൾക്കു സ്വർഗ്ഗേ ലഭിക്കും;-മോചനം വീണ്ടും ജനനവും നീച പാപി എന്നിൽ വസിപ്പാൻ നിന്നാത്മാവിന്‍റെ ദാനവും നീ തന്നു സ്വർഗ്ഗാനുഗ്രഹങ്ങളും;-
Read Moreഒന്നുമാത്രം ഞാൻ ആഗ്രഹിക്കുന്നു
ഒന്നുമാത്രം ഞാൻ ആഗ്രഹിക്കുന്നുദൈവമേ നിന്‍റെ മുഖം കാണുവാൻഎന്‍റെ മാനസം വാഞ്ഛിക്കുന്നുനാഥാ നിന്‍റെ ശബ്ദം കേൾക്കുവാൻപാപഇമ്പങ്ങൾ നിറഞ്ഞ ലോകത്തിൽപാവനമായ് ഞാൻ നിൻ സേവ ചെയ്യുവാൻആത്മശക്തിയാൽ ശുദ്ധീകരിക്കണേ ആദ്യസ്നേഹത്താൽ ജ്വലിക്കുവാൻ;- ഒന്നുമാത്രം…ഞാൻ വെറും പൊടി മാത്രമെന്നറിഞ്ഞവൻഎന്നിലുള്ള കുറവുകൾ പരിഹരിക്കുന്നുദുർഘടങ്ങളെ തരണം ചെയ്യുവാൻബലവും ജ്ഞാനവും നൽകേണമേ;- ഒന്നുമാത്രം…കറകളങ്കമോ തെല്ലുമേശിടാതിഹെതിരുഹിതങ്ങൾ മാത്രം ചെയ്തു ജീവിപ്പാൻസകല നിനവിലും പ്രവൃത്തിയിലുംഭയവും ഭക്തിയും തരേണമേ;- ഒന്നുമാത്രം…ഇനിയും ഭൂമിയിൽ അനേകരായ ജനംരക്ഷിതാവിനെ അറിയാതിരിക്കുമ്പോൾഅലസ-മനസ്സുമായ ഞാനിരിക്കുവാൻഅനുവദിക്കല്ലേ എൻ രക്ഷകാ;- ഒന്നുമാത്രം…സകലവും സദാ പാരിലെന്‍റെ ശരണവുംകരുണയുള്ള യേശുവേ നീ മാത്രമേമഹത്വനാളിനായ് ഒരുങ്ങീടുവാൻദിനവും […]
Read Moreഒന്നും പുകഴുവാനില്ലാ
ഒന്നും പുകഴുവാനില്ലാഒന്നും പ്രശംസയായില്ലാഒന്നിനും യോഗ്യതയില്ലആശ്രയം യേശു മാത്രംആ കുരിശെന്‍റെ യേശു ചുമന്നുസ്നേഹം ആ കരിശിൽ തെളിഞ്ഞുഎൻ ശിക്ഷകൾ എല്ലാം വഹിച്ചുഎൻ വേദന യേശു സഹിച്ചുഎന്‍റെ യാചനയിൽ ഫലം കണ്ടുഎന്‍റെ കണ്ണുനീർ യേശുതുടച്ചുരോഗബന്ധനം യേശു അഴിച്ചുസൗഖ്യദായകൻ യേശു എൻ പ്രീയൻവാനമേഘത്തിൽ യേശു വന്നീടുംഎന്നെ ചേർത്തീടുമേ സ്വർഗ്ഗവീട്ടിൽകഷ്ട നഷ്ടങ്ങളില്ലാത്ത വീട്ടിൽഎന്‍റെ കർത്താവിനെ സ്തുതിച്ചാർക്കും
Read Moreഒന്നും ഭയപ്പെടേണ്ടാ നീ വിശ്വസി
ഒന്നും ഭയപ്പെടേണ്ടാ നീ വിശ്വസിക്കെന്നിൽഓരോ നിമിഷവും നിൻ ആയുസ്സിൻ കാലത്തിൽഞാൻ ചെയ്തീടുന്നതു നീ അറിഞ്ഞിടായ്കിലുംനിന്നരികിൽ വരുവാൻ ഞാൻ താമസിക്കിലുംഒന്നും ഭയപ്പെടേണ്ടാ നീ വിശ്വസിക്കെന്നിൽഓരോ നിമിഷവും നിൻ ആയുസ്സിൻ കാലത്തിൽലോകാന്ധകാരത്തൂടെ നീ സഞ്ചരിക്കെ നിൻകാൽ വഴുതീടാ നിന്‍റെ നിത്യപ്രകാശം ഞാൻവെള്ളങ്ങളിൽ കൂടെ നീ പോകുന്ന നേരത്തിൽപ്രളയങ്ങൾ നിന്മീതെ കവിഞ്ഞൊഴുകുമ്പോൾ;- ഒന്നും..ആകാശവും ഭൂമിയും ഒഴിഞ്ഞുപോകിലുംഎൻ വാക്കുകൾ ഒഴിഞ്ഞുപോകാ ഒരുനാളുംഞാൻ ഇന്നലെയും ഇന്നും എന്നേക്കും ഞാൻ തന്നേകൈവിടുകയില്ലാ ഞാൻ ഒരിക്കലും നിന്നെ;- ഒന്നും..
Read MoreRecent Posts
- യോഹന്നാൻ ചാരിയ തിരുമാർവ്വിൽ
- യോഗ്യതയില്ലേശുവേ യോഗ്യതയായ് പറയുവാൻ
- യോഗ്യനല്ല ഞാൻ അപ്പനാണേ എന്‍റെ
- യിസ്രയേലിന്റെ രാജാവേ സർവ്വ
- യിസ്രായേലിൻ സേന നായകനേശു രാജൻ
- വാഴ്ത്തുവിൻ യഹോവയെ കീർത്തിപ്പിൻ
- യേശുവിനെ ആരാധിക്കുവീൻ
- പ്രിയൻ വരുമ്പോൾ അവന്റെകൂടെ
- ഇന്നു നീ ഒരിക്കൽകൂടി ദൈവവിളി
- ആരാധിക്കും ഞാൻ ആരാധിക്കും

