മന്നവൻ യേശു താനുന്നത ബലിയായ്
മന്നവൻ യേശു താനുന്നത ബലിയായ് തീർന്നതിനെ നിനപ്പാൻ മന്നിൽതന്നൊരു നിയമം ഇന്നിഹ നാമനു- വർത്തിക്കു-ന്നാദരവായ്അപ്പമെടുത്തവൻ വാഴ്ത്തി നുറുക്കി തൻ അപ്പോസ്തലർക്കരുളിചൊല്ലി നിങ്ങൾക്കു വേണ്ടി നുറുങ്ങിടും ദേഹമെൻ വാങ്ങി ഭുജിപ്പിനെന്നു;-മന്ന പൊഴിഞ്ഞതു തിന്നു ജനങ്ങൾ അന്നുയിരോടിരുന്നു എന്നാൽഎന്നെ ഭുജിപ്പവരെല്ലാമനാരതം ജീവിക്കുമെന്നുരച്ചു;-പാനപാത്രത്തെയെടുത്തവൻ ചൊന്നിതെൻ രക്തത്തിൻ പുതു നിയമം ഇതു പാനം ചെയ്തിടുമ്പോഴൊക്കെയും നിങ്ങളെൻ ഓർമ്മയ്ക്കായ് ചെയ്തുകൊൾവിൻ;-തേനും വിശേഷമാം പാലുമൊഴുകിടും ദേശം കനാനതിങ്കൽ ഉള്ള പാനത്തെക്കാൾ രുചിയേറുന്നൊരാത്മീയ പാനമുണ്ട് നമുക്ക്;-പൊന്നു തിരുമേനിയാകെയടികളാൽ നൊന്തു നുറുങ്ങിയതും രക്തം ചിന്തി മരിച്ചുയിരേകിയതും ഇപ്പോൾ ചിന്തിച്ചു […]
Read Moreമന്നരിൽ മന്നവൻ ഇമ്മാനുവേൽ തൻ
മന്നരിൽ മന്നവൻ ഇമ്മാനുവേൽ തൻ ചങ്കിലെ ചോര നീ ചിന്തിയല്ലോ കുമ്പിടുന്നു ഞാൻ നിൻ ക്രൂശിൻ മുൻപിൽ കുഞ്ഞാടെ നിൻ സ്നേഹം ആശ്ചര്യമേ ഈ ലോകത്താർക്കുമേ ഈ ദിവ്യസ്നേഹം കവരുവാൻ സാധ്യമല്ല (2) മാനവപാപം നീ മോചിപ്പാനായ് മൂന്നാണിമേൽ ക്രൂശിൽ തൂങ്ങിയല്ലോ ലോകത്തിന്‍റെ പാപങ്ങൾ തൻ ചുമലിലായ് ഗോൽഗോത്ത മലമേൽ നീ കയറിയല്ലോ നാഥാ നിൻ ശിരസ്സിൽ മുൾമൂടി ചൂടി കയ്പ്പുനീർ നിനക്കവർ കുടിപ്പാൻ നൽകി മൗനമായ് വേദന സഹിച്ചു പരൻ ഞങ്ങൾക്കായ് ക്രൂശു നീ സ്വയം […]
Read Moreമന്നാ ജയ ജയ മന്നാ ജയ ജയ
മന്നാ ജയ ജയ മന്നാ ജയ ജയമാനുവേലനേ മഹേശാ മഹാരാജനെമഹേശാ മഹാരാജനെ (2)എന്നു നീ വന്നിടും എന്‍റെ മണവാളാ നിന്നെക്കണ്ടു ഞാൻ എന്‍റെ ആശ തീർക്കുവാൻ ഞാനെന്‍റെ ആശ തീർക്കുവാൻപൊന്നുമണവാളാ നന്ദനനാം രാജൻഎന്നെയും ചേർത്തിടുമ്പോൾ-എൻ ഭാഗ്യംആനന്ദമനല്പം എൻ ഭാഗ്യം-ആനന്ദമനല്പം;-ത്ഡടു ത്ഡടെ ഉയർന്നിടും നൊടിനേരത്തിനുള്ളിൽതന്‍റെ വിശുദ്ധരെല്ലാം മദ്ധ്യാകാശത്തിൽ ചേർന്നീടുംമദ്ധ്യാകാശത്തിൽ ചേർന്നീടുംകാഹളനാദവും ദൂതഗണങ്ങളും കോടിരഥങ്ങളുമായ്;വന്നീടും പ്രിയരക്ഷകൻ- വന്നീടും പ്രിയരക്ഷകൻ;-കണ്ണുനീരോടോടി കരഞ്ഞു വിലപിക്കുംകാന്തയെ ചേർത്തിടുമ്പോൾ;എൻ ഭാഗ്യം ആനന്ദമനല്പം-എൻ ഭാഗ്യം ആനന്ദമനല്പംഹല്ലേലൂയ്യാ പാടി ഹല്ലേലൂയ്യാ പാടി ആനന്ദിച്ചിടും;പ്രിയന്‍റെ മാർവ്വിൽ ഞാനെന്നും- പ്രിയന്‍റെ മാർവ്വിൽ […]
Read Moreമനമേ ചഞ്ചലമെന്തിനായ് കരുതാൻ
മനമേ ചഞ്ചലമെന്തിനായ്കരുതാൻ വല്ലഭനില്ലയോ ജയവീരനായ്മനമേ ചഞ്ചലമെന്തിനായ് ആ ആ ആ ….നാളയെ നിനച്ചു നടുങ്ങേണ്ടാ-ദുഃഖ-വേളകൾ വരുമെന്നു കലങ്ങേണ്ടാ-കാലമെല്ലാമുളള മനുവേലൻകരുതാതെ കൈവിടുമോ;- ആ ആ ആ…വാനിലെ പറവകൾ പുലരുന്നു-നന്നായ്വയലിലെത്താമര വളരുന്നുവാനവനായകൻ നമുക്കേതുംനൽകാതെ മറന്നീടുമോ;- ആ ആ ആ….കൈവിടുകില്ലവനൊരുനാളു-മെന്നുവാക്കുപറഞ്ഞവൻ മാറിടുമോവാനവും ഭൂമിയും പോയാലുംവാഗ്ദത്തം സുസ്ഥിരമാം;- ആ ആ ആ…മുന്നമെ ദൈവത്തിൻ രാജ്യവും നാം അതിൻഉന്നത നീതിയും തേടീടേണംതന്നിടും നായകൻ അതിനോടെഅന്നന്നു വേണ്ടതെല്ലാം;- ആ ആ ആ…നിൻ വഴി ദേവനെ ഭരമേൽപ്പിക്കുകനിർണ്ണയമവനതു നിറവേറ്റുംഭാരം യഹോവയിൽ വച്ചീടുകിൽനാൾതോറും നടത്തുമവൻ;- ആ ആ ആ…വരുവാൻ […]
Read Moreമൺമയമാം ഈയുലകിൽ കൺമതു
മൺമയമാം ഈയുലകിൽ കാണ്മതുമായവൻ മഹിമ ധനം സുഖങ്ങൾ സകലവും മായാമന്നിൽ നമ്മൾ ജീവിതമോ പുല്ലിനെപ്പോലെഇന്നുകണ്ടു നാളെ വാടും പൂക്കളെപ്പോലെ;-ധാന്യം ധനം ലാഭം കീർത്തി ഹാ നഷ്ടമാകുംമാന്യമിത്രരാകെ നമ്മെ പിരിഞ്ഞിനിം പോകും;-ഏഴുപത്തോ ഏറെയായാൽ എൺപതു മാത്രംനീളും ആയുസ്സ് അതു നിനച്ചാൽ കഷ്ടതമാത്രം;-ലോക മരുഭൂവിൽ മർത്യനാശ്രയം തേടിശോക കൊടും വെയിലിലയ്യോ വീഴുന്നു വാടി;-ദൈവമക്കൾ നമുക്കു സ്വർഗ്ഗം ഹാ സ്വന്തദേശംകേവലമിപ്പാരിടമോ വെറും പരദേശം;-
Read Moreമംഗളം മംഗളമേ നവ്യ വധുവരരിവർ
മംഗളം മംഗളമേ നവ്യ വധുവരരിവർ-ക്കിന്നുമെന്നേക്കും മംഗളം മംഗളമേആദിയിലേദനിൽ നീഭവ്യ ദമ്പതികൾക്കാശിസ്സേകിയതുവിധംആദിയിലേദനിൽ നീ നാഥാ അനുഗ്രഹം നൽകിടേണം സർവ്വസൗഭാഗ്യത്തോടെന്നും വാഴുവാനായിവർ;-ജീവിതപ്പൂവല്ലിയിൽനല്ല കോമളമാം വർണ്ണപ്പൂക്കൾ ചൂടിജീവിതപ്പൂവല്ലിയിൽ മോദമിയന്നു സൗരഭ്യം പകർന്നിവർമേദിനിയിൽ ശുഭം പാർക്കുവാനായിദം;-ക്രിസ്തുവും തൻസഭയും എന്നപോലിവരേകശരീരമായ് ചേർന്നുക്രിസ്തുവും തൻസഭയും വാഴണം വേർപിരിയാതെയന്ത്യം വരംവേദനയേറുന്ന നേരവും സ്നേഹമായ്;-ദൈവികരാജ്യത്തെയും അതിൻ നീതിയെയും മുമ്പേ തേടിയെന്നുംദൈവികരാജ്യത്തെയും പാരിലെങ്ങും നല്ല മാതൃക കാട്ടിസ്വർഗ്ഗീയപുരിനോക്കി യാത്ര ചെയ്‌വാൻ മുദാ;-
Read Moreമംഗളം മംഗളമേ നവ വധൂവരന്മാർക്കു
മംഗളം മംഗളമേ നവ വധൂവരന്മാർക്കുമംഗളം മംഗളം മംഗളമേ ജീവിതപ്പൊൻ ലതികയിൽപുതിയൊരു പ്രേമത്തിൻ പൂവിടർന്നു പാരിലെങ്ങും പരമസന്തോഷത്തിൻപരിമളം പരത്തിടട്ടെ;-ആദിയിലാദാമിന്നു തുണയ്ക്കൊരുനാരിയെ കൊടുത്തവനാംആദിനാഥനരുളണമിവർക്കുംഅനന്ത സൗഭാഗ്യമെല്ലാം;-മുന്നമേ തൻ ദൈവത്തിൻരാജ്യവും നീതിയും തേടുകയാൽമന്നിലെങ്ങും ഇവരുടെ ജീവിതം മാതൃകയായിടട്ടെ;-മംഗളമേ …………ന്നുംമംഗളമേ…………ക്കും മംഗളം മേൽഭവിക്കേണ-മിരുവർക്കും ഭംഗമില്ലാതിനിയും;-പാടുവിൻ സഹജരെ : എന്ന രീതി
Read Moreമംഗളം മംഗളം മംഗളമേ
മംഗളം മംഗളംമംഗളമേമംഗളം മംഗളംമംഗളമേമംഗളം മംഗളംമംഗളമേഇന്നു വിവാഹിതരാം ( …..യ്ക്കും ……നും)മംഗളം നേരുന്നു ഞങ്ങളീ നൽനേരംഭംഗമില്ലാതെ മോദാൽആശിഷം നൽകുക എന്നും യേശുനാഥാ!ജീവിതപ്പൂവാടിയിൽ മുല്ലകളാകും നിങ്ങൾസൗരഭ്യം വീശട്ടെ! കാന്തി പരത്തട്ടെ!സൗഭാഗ്യസമ്പൂർണ്ണരായ് ആശിഷം നൽകുക എന്നും യേശുനാഥാ!സേവിക്ക യഹോവയെ നിങ്ങൾ കുടുംബമായിജീവിതസാഗര വൻ തിരമാലയിൽകൈവിടാ കർത്തനവൻ ആശിഷം നൽകുക എന്നും യേശുനാഥാ!യേശുവേ നിൻ പാദം : എന്ന രീതി
Read Moreമംഗളമേകണേ സദാ മംഗളമേകണേ
മംഗളമേകണേ-സദാമംഗളമേകണേ-പരാദമ്പതികളാമിവർക്കു മാ-മംഗളമേകണേആദം ഹവ്വയാകുമോ-രാദിമ പിതാക്കളേഏദനിൽ പുരാ-വന്നുവാഴ്ത്തിയ ദൈവമേയിപ്പോൾ- ഏകണേക്രിസ്തുമണവാളനും-സത്യമണവാട്ടിയുംതമ്മിലെന്നപോൽ-യോജിച്ചെന്നും വാഴുവാൻ പരാ!- ഏകണേയിസ്രായേലിൻ വീട്ടിനെ-വിസ്തൃതമായ് കെട്ടിയറാഹേൽപോലെയും ലേയപോലെയും വധു വരാൻ- ഏകണേഎഫ്റാത്തയിൽ മുഖ്യനും ബേത്ത്ലഹേമിൽ ശ്രേഷ്ഠനുംആയ ബോവസ് പോൽ-വര-നാകുവാനഹോ! പരാ!- ഏകണേദൈവസമ്മുഖത്തിവർ ചെയ്ത നൽ പ്രതിജ്ഞയേഅന്ത്യത്തോളവും നിറ-വേറ്റുവാൻ ചിരം പരാ- ഏകണേസംഖ്യയില്ലാതുള്ളൊരു സന്തതിയിൻ ശോഭയാൽകാന്തിയേറുന്നോ-രെക്ളീ-സ്യാസമമിവർ വരാൻ- ഏകണേ
Read Moreമാനവരെ രക്ഷിച്ചിടുവാനായ്
മാനവരെ രക്ഷിച്ചീടുവാനായ് വാനത്തിൽ നിന്നിഹത്തിൽ വന്നു താൻ ജീവനേകിയോരേശു ഭൂവിൽ തിരികെ വരും വേഗമേശു രക്ഷകനാഗമിച്ചിടും മേഘമതാം വാഹനെ തൻ ശുദ്ധരെ ആകാശെ കൂട്ടുവാൻ യേശു വരുന്നു താമസംവിനാ പാർത്തലത്തിൽ നിന്നവൻ ചേർത്തീടും തൻ സന്നിധൗ;- നിങ്ങളുടെ അരകൾ കെട്ടിയും ഭംഗിയോടെ ദീപം വിളങ്ങിയും കർത്താവിൻ വരവിന്നായ് കാത്തീടുവിൻ സർവ്വദാ;- കുഞ്ഞാട്ടിന്‍റെ കല്യാണം വന്നിതാ കാന്ത അലംകൃത മനോഹരി ക്ഷണിക്കപ്പെട്ടോരെല്ലാം ധന്യരഹോ എന്നുമേ;-
Read MoreRecent Posts
- യോഹന്നാൻ ചാരിയ തിരുമാർവ്വിൽ
- യോഗ്യതയില്ലേശുവേ യോഗ്യതയായ് പറയുവാൻ
- യോഗ്യനല്ല ഞാൻ അപ്പനാണേ എന്‍റെ
- യിസ്രയേലിന്റെ രാജാവേ സർവ്വ
- യിസ്രായേലിൻ സേന നായകനേശു രാജൻ
- കൂടെ പാർക്ക നേരം വൈകുന്നിതാ
- ഞങ്ങൾക്ക് ജയമുണ്ട്
- കാൽവറി ക്രൂശിൽ കാണും സ്നേഹ
- വന്ദനം വന്ദനം വന്ദനം നാഥാ
- കർത്താവിൻ വരവിന്റെ ശബ്ദം കേൾക്കാറായ്

