Collection of 4000+ Christian Songs and Lyrics Now!!!

Close Icon
   
Contact Info     Search Song Lyrics

മനമേ ഉണർന്നു സ്തുതിക്ക

മനമേ ഉണർന്നു സ്തുതിക്ക നിൻ ദൈവത്തെ നീമനമേ ഉണർന്നു സ്തുതിക്കരാത്രി കഴിഞ്ഞു ഇതാ മാത്രിയേകൻ ശക്തിയാൽ വാതൃനാമത്തെ നന്നായ് വാഴ്ത്തിയുയർത്തുവാനായ്ജീവജന്തുക്കളെല്ലാം ദൈവമഹത്വത്തിന്നായ് ലാവണ്യ നാദമോടെ ആവോളം പുകഴ്ത്തുന്നുഅന്ധകാരത്തിൻ ഘോര-ബന്ധം പുത്രനാൽ നീക്കി തന്‍റെ മുഖപ്രകാശം നിന്മേൽ ഉദിപ്പിച്ചോനെസകലദോഷങ്ങളെയും അകലെ മാറ്റി നിനക്കു പകൽതോറും പുതുകൃപ മകനാൽ ചൊരിയുന്നോനെഅതികാലത്തു ജ്ഞാനത്തിൻ പടിവാതിൽക്കൽ ഉണർന്നും മടിക്കാതെ ജീവമാർഗ്ഗം പഠിച്ചും കൊള്ളുന്നോൻ ധന്യൻനിത്യതാതന്നു സ്തോത്രം മൃത്യുഹരന്നു സ്തോത്രം സത്യാത്മാവിന്നും സ്തോത്രം ആദ്യം ഇന്നുമെന്നേക്കും

Read More 

മനമേ തെല്ലും കലങ്ങേണ്ട യേശു

മനമേ തെല്ലും കലങ്ങേണ്ട യേശു സകലവും അറിയുന്നു മന്നിൽ വന്നു പ്രാണനെ തന്നോൻ കരുതികൊള്ളും നിൻ വഴികൾ കടലലകണ്ട് ഭ്രമിക്കേണ്ട കാറ്റാലുള്ളം പതറേണ്ട കടലിൻമീതെ നടന്നവൻ നിന്നെ കൺമണി പോലെ കാത്തുകൊള്ളും;- ധീരതയോട് മുന്നേറു ധീരനാം യേശു മുന്നിലുണ്ട് സകലവും പ്രതികൂലമായ് വരുന്നേരം ശാന്തത നൽകും യേശുദേവൻ; ശതു മുന്നിൽ നിന്നാലും അഭയം തന്നവനിനിമേലും രാവും പകലും തുമ്പമകറ്റി അൻപോടു കാക്കും തൻ മറവിൽ; –

Read More 

മനമെ സ്തുതിക്ക നീ ഉന്നത ദേവനെ

മനമെ സ്തുതിക നീ ഉന്നത ദേവനെ തന്നുടെ മഹിമകൾ ഓർത്തു നിരന്തരം വാക്കിനാളുവാം സർവ്വ ചരാചരം നിന്നുടെ മഹിമകൾ വർണ്ണിക്കുമ്പോൾ നാഥാ തൃക്കൈകളാലുളവാം ഞാനെങ്ങനെ തൃപ്പാദം തന്നിൽ മൗനമാകും; ആകാശ ഭൂമികളാകവെ ചമച്ചവൻ ആയതിൻ നടുവിലായ് എനിക്കായ് തൂങ്ങി കേണനിക്കായവൻ കേവലം പാപിപോൽ കാരിരുമ്പാണിയിൽ കാരുണ്യനായകൻ; ആരിലുമുന്നതൻ യേശുമഹേശൻ ആണെനിക്കുന്നതൻ വിടുതലിന്നുദയം ആ തിരുപ്രഭയതെൻ അന്ധത നീക്കിയെൻ അന്തരേ വാഴുന്നെൻ ആത്മസഖിയവൻ;- ചിന്തനം ചെയ്യുക അന്തരാത്മാവിനാൽ നമ്മുടെ പ്രാണനു വലിയവ ചെയ്തവൻ ആ തിരുസന്നിധൗ വീണു വണങ്ങിടാം […]

Read More 

മനമേ പക്ഷി ഗണങ്ങളു ണർന്നിതാ

മനമേ പക്ഷിഗണങ്ങളുണർന്നിതാ പാടുന്നു ഗീതങ്ങൾ മനമേ നീയുമുണർന്നിട്ടേശു പരനെപാടി സ്തുതിക്ക;-മനമേ നിന്നെപ്പരമോന്നതൻ പരിപലിക്കുന്നതിനെനിനച്ചാൽ നിനക്കുഷസ്സിൽ കിടന്നുറങ്ങാൻ കഴിഞ്ഞിടുമോ;-മൃഗജാലങ്ങളുണർന്നീടുന്ന സമയത്തു നീ കിടന്നുമൃഗത്തെക്കാളും നിർവിചാരിയായുറങ്ങാതെന്‍റെ മനമേ;-മരത്തിൻ കൊമ്പിലിരിക്കും പക്ഷിയുരയ്ക്കും ശബ്ദമതു കേ-ട്ടുറക്കം തെളിഞ്ഞുടനെ നിന്‍റെ പരനെപാടി സ്തുതിക്ക;-പരനേശുതാനതിരാവിലെ തനിയെ ഒരുവനത്തിൽപരിചോടുണർന്നെഴുന്നു പ്രാർത്ഥിച്ചതു നീ ചിന്തിച്ചിടുക;-ഒരു വസരമുഷസ്സായപ്പോൾ പീലാത്തോസിന്‍റെ അരികിൽപരനേശുവൊരജംപോൽ നിന്ന നില നീ ചിന്തിച്ചിടുക;-പരനെ തള്ളിപ്പറഞ്ഞ പത്രോസതിരവിലെ സമയേപെരുത്ത ദുഃഖം നിറഞ്ഞു പുറത്തിറങ്ങി പൊട്ടികരഞ്ഞു;-മറിയാമതിരാവിലെശുവേ കണാഞ്ഞിട്ടുള്ളം തകർന്നുകരയുന്നതെന്തതുല്യ സ്നേഹം മനമേ നിനക്കതുണ്ടോ?

Read More 

മനമേ മനമേ മനമേ മറന്നിടല്ലേ

മനമേ മനമേ മനമേ മറന്നിടല്ലേ ദൈവ സ്നേഹത്തെ നീ മറക്കല്ലേ ഒരുനാളും നീമറന്നീടിൽ മനമേ പാപമല്ലേ ഉണർന്നീടിൽ മനമേ ആനന്ദവും നടന്നീടിൽ മനമേ ശാന്തിയുണ്ട് നിലനിൽക്കിൽ മനമേ നിത്യതയുംയെരിഹോവിൻ വഴിയിൽ കിടന്നവനെ മുറിവുകളേറ്റു വലഞ്ഞവനെ നല്ല ശമര്യൻ വിടുവിച്ചില്ലേ അവനിൽ ക്രിസ്തുവേ കാണുന്നില്ലേദൈവത്തിൻ തോട്ടത്തിൽ മരമല്ലേ നീ ഫലം കൊടുപ്പാനുള്ള കാലമല്ലേ ഇലകൾ തൂർന്നു തഴച്ചാലും ഫലമില്ലെങ്കിൽ അതു നഷ്ടമല്ലേ

Read More 

മനമേ ലേശവും കലങ്ങേണ്ട

മനമേ ലേശവും കലങ്ങേണ്ടമനുവേൽ സകലവുമറിയുന്നു മന്നിൽ വന്നു പ്രാണനെ തന്നോൻകരുതിക്കൊള്ളും നിൻവഴികൾകടലല കണ്ടുഭ്രമിക്കേണ്ടകാറ്റാലുള്ളം പതറേണ്ടകടലിൻമീതെ നടന്നവൻ നിന്നെകരുതിക്കൊള്ളും കണ്മണിപോൽ;-മരുവിൽ പൊള്ളും ചുടുവെയിലിൽവരളും നാവിനു നീരേകാൻമാറയെ മധുരമായ് മാറ്റിയ നാഥൻമതി നിൻ സഖിയായീ മരുവിൽ;-അരിനിര മുന്നിൽ നിരന്നാലുംഅഭയം തന്നവനിനിമേലുംഅല്ലും പകലും തുമ്പമകറ്റിഅമ്പോടു പോറ്റിടുമത്ഭുതമായ്;-യോർദ്ദാൻ തുല്യം ശോധനയുംതീർന്നങ്ങക്കരെയെത്തുമ്പോൾപ്രതിഫലം കണ്ടുൾ നിർവൃതികൊള്ളുംപ്രിയനെ കണ്ടുൾപളകം കൊള്ളും;-

Read More 

മനമേ ഭയമെന്തിന് കരുതാൻ

മനമേ ഭയമെന്തിന് കരുതാൻ അവനില്ലയോഇന്നലെയും ഇന്നുമെന്നും മാറാത്തവൻഎന്നേശു എന്നേശുഇന്നലെയും ഇന്നുമെന്നും മാറാത്തവൻനാളെയെ ഓർത്തു നീറി നീറി നീങ്ങുമ്പോൾകാര്യങ്ങൾ ഓർത്തു ഭാരമേറി നീങ്ങുമ്പോൾആകുലമെന്തിന് വ്യാകുലമെന്തിന്കാര്യം നടത്തിടാൻ എൻ യേശുവില്ലയോഭാരം ചുമന്നിടാൻ എൻ യേശുവില്ലയോ;-കാറ്റുകൾ മാറി മാറി ആഞ്ഞു വീശുമ്പോൾപ്രതികൂലമാം തിരകളാൽ വലയുമ്പോൾഭയപ്പെട വേണ്ടിനി ഭ്രമിച്ചിട വേണ്ടിനിനാലാം യാമത്തിലും നാഥനെത്തിടുംകാറ്റും കടലുമങ്ങു ശാന്തമായിടും;-കാക്കയിൻ വരവതങ്ങു നിന്ന് പോകിലുംകെരീത്തു തോട്ടിലെ ജലം നിലയ്കിലുംആകുലമെന്തിന് വ്യാകുലമെന്തിന്എലിയാവിൻ ദൈവമെന്നും കൂടെയില്ലയോക്ഷാമത്തിൽ പോറ്റിടുന്ന നാഥനില്ലയോ;-

Read More 

മനമേ ഭയംവേണ്ട കരുതാൻ കർത്ത

മനമേ ഭയംവേണ്ട കരുതാൻ കർത്തനുണ്ട്മരുവിൽ പതറരുതേ മണവാളൻ കൂടെയുണ്ട്(2)ഹേ ഭാരമേ നിന്‍റെ ജയമെവിടെഹേ രോഗമേ നിന്‍റെ ജയമെവിടെ(2)നിരാശയൊന്നും ബാധിക്കയില്ലനിരന്തരം പ്രാർത്ഥനയുള്ളവർക്ക്(2)നീട്ടിയ കരങ്ങളെല്ലാം മടങ്ങും നിനക്കെതിരായ്കൂട്ടുകാർ കൂട്ടമായ്‌ വിട്ടുപിരിയും വേളകളിൽ(2)എൻ ആശ യേശുവിലാകയാൽഭാരം ലേശ മേശുകയില്ലെനിക്ക്(2)നിരാശയൊന്നും ബാധിക്കയില്ലനിരവധി വാഗ്ദത്തമുണ്ടെനിക്ക്(2);­ മനമേ…ആശ്രയിച്ചോർ കൈവെടിയും ആശവച്ച കൊമ്പൊടിയുംമരണത്തിൻ താഴ്‌വരയിൽ കർത്തനെന്നെ കൈവിടില്ല(2)ഹേ മരണമേ നിന്‍റെ ജയമെവിടെപാതാളമേ വിഷമുള്ളെവിടെ(2)മരണത്തെ ജയിച്ചവൻ കൂടെയുള്ളപ്പോൾനാമിനിയെന്തിനു ഭയപ്പെടണം(2);­ മനമേ…

Read More 

മനം തളരുന്ന വേളകളിൽ

മനം തളരുന്ന വേളകളിൽസ്നേഹിതർ മാറിടും നാളുകളിൽതുണയായി ആരും കണ്ടിടാതെ ഞാൻജീവിത പാതയിൽ തളരുമ്പോൾഭയപ്പെടേണ്ട ഞാൻ അരികിലുണ്ട്എന്നുര ചെയ്തവൻ കൂടെയുണ്ട്(2) മനം…ജീവിതത്തിൽ എൻ ഏകാന്തതയിൽആശ്വാസമായാരും കണ്ടിടാതെജീവിതമാകെ തളർന്നിടുമ്പോൾആശ്വാസ ദായകൻ അരികിലുണ്ട്(2);- ഭയപ്പെ…ദൈവം താൻ സ്നേഹിക്കും മക്കളുടെജീവിതത്തിൽ മാറാ ഉണ്ടെങ്കിലും(2)മാറായെ മധുരമാക്കിയവൻകൂടെയുള്ളതിനാൽ സന്തോഷിക്കാം(2);- ഭയപ്പെ…ദൈവത്തെ സ്നേഹിക്കും മക്കളുടെജീവിതത്തിലെല്ലാം നന്മയ്ക്കായ്(2)കൂടി വ്യപരിക്കുന്നു എന്ന്തൻ മക്കൾക്കെന്നും രുചിച്ചറിയാം(2);- ഭയപ്പെ…ആകയാൽ ജീവിതം നിരാശയായിജീവിത കപ്പൽ തകർത്തിടാതെ(2)ദൈവകങ്ങളിൽ ഏൽപ്പിച്ചിടാംദൈവത്തിൽ പൂർണമായ് ആശ്രയിക്കാം(2);- ഭയപ്പെ…

Read More 

മാൻ നീർത്തോടിനായ്

മാൻ നീർ­തോ­ടി­നാ­യ്‌ ദാഹി­ക്കു­ന്നപോലെൻ ആത്മാ­വു വാഞ്ചി­ക്കു­ന്നേ നിന്നെ മാത്രം ആരാ­ധി­ച്ചി­ടു­ന്ന­തെൻ ഏക­ ആശയാംനീയാ­ണെൻ ബ­ലം പരി­ച­യ­തുംനിൻ മുന്നിൽ മാത്രം വ­ണ­ങ്ങും ഞാൻനിന്നെ മാത്രം ആരാ­ധി­ച്ചി­ടു­ന്ന­തെൻഏക­ ആശയാംപൊന്നോ വെള്ളിയോ തുല്യമാകി­ല്ലേ­റെ സ്നേ­ഹി­­ക്കു­ന്നു ഞാൻനീ മാത്രം എനി­ക്കാ­ന­ന്ദം തരുന്നു നീയെൻ പ്രിയനാം നീയെൻ സോദ­രൻ തോഴ­ന­ല്ലോ മഹാ രാജാ­വാ­കി­ലും മറ്റെ­ല്ലാ­രി­ലും എല്ലാ­റ്റി­ലും നിന്നെ സ്നേ­ഹി­ക്കു­ന്നു ഞാൻ

Read More