Collection of 4000+ Christian Songs and Lyrics Now!!!

Close Icon
   
Contact Info     Search Song Lyrics

മാൻ നീർത്തോടിനായ് ദാഹിച്ചു

മാൻ നീർത്തോടിനായ് ദാഹിച്ചുകാംഷിക്കും പോലവെഎൻ ആത്മാവിൻ ദാഹവുംനിനക്കായ് എൻ ദൈവമേആശ്രയം നീ ശൈലവും നീകോട്ടയും നീ എന്നും കാക്കുംജീവിക്കും ദൈവത്തിനായ്ദാഹിക്കുമെൻ മനമേദേവാ-നിൻ സന്നിധിയിൽ നിന്നിടാൻആത്മാവു വാഞ്ഛിക്കുന്നുആത്മാവെ ഉള്ളമതിൽഖേദത്താൽ ഞരങ്ങുന്നുവോഅവൻ നിന്‍റെ രക്ഷയുമേനിന്നുടെ മുഖ പ്രകാശവുമേഹെർമ്മോൻ മലകളിലുംയോർദ്ദാൻ തലങ്ങളിലുംഎല്ലായിടങ്ങളിലും നിന്നെനിരന്തരം സ്തുതിച്ചിടുമേ

Read More 

മമ മാനാസം പറയുന്നു ഇനി താമസ

മമ മാനാസം പറയുന്നുഇനി താമസമില്ലെന്ന്(2)യേശുവാനിൽ വരുവാൻഅവന്‍റെ മാർവ്വിൽ ചാരാൻ(2)കോടി വിശുദ്ധരുമായിട്ടേശുവിൺ മേഘത്തിൽ വരുവാൻ- മമ മാനാ..മഴമേഘങ്ങൾ വാനിൽ കാൺമിൻപീലിവിടർത്തും മയിൽ പോലെ(2)ഉള്ളം തുള്ളുകായ് എന്നുള്ളം തുള്ളുകായ് (2)കാഹള നാദം കാതിൽ കേട്ടെൻമനസ്സു കുളിർത്തീടാൻ;- മമ മാനാ..തീരത്തണയാൻ വെമ്പൽ കൊള്ളുംതിരമാലകൾ പോലെന്നുള്ളം(2)വെമ്പൽ കൊള്ളുകായ് തിരുമുമ്പിലണഞ്ഞീടാൻ(2)ചോര പകർന്നെൻ ജീവൻനൽകിയോന-രികിൽ ചേരാൻ;- മമ മാനാ..

Read More 

മമ ദേവ പരിശുദ്ധൻ തിരുനാമം

മമ ദേവ പരിശുദ്ധൻതിരുനാമം ഏലോഹിംഏകം സ്തുതി യോഗ്യൻപരമാത്മനെ വന്ദനംകരുണാ സാഗര സുതൻഇഹമെ പോരുളായി ചാരിഉരുവിൽ കഷ്ടം സഹിച്ചുഉയിർത്തു ചരുവിൽ നിത്യംകുശവൻ മെനഞ്ഞ നരൻത്യജിച്ചു വചനം ആത്മമൃത്യു വരിച്ചു ധരയിൽശാപം കൊണ്ടു വലഞ്ഞുകൃപയായി കനിഞ്ഞു ദൈവംപുത്രനെ ക്രൂശിൽതന്നുസർവ്വപ്രജ രക്ഷയേകിനിത്യ ജീവൻ നൽകി ഏവം

Read More 

മൽപ്രിയനെ ഇദ്ധരയിൽ നിന്നു നിൻ

മൽപ്രിയനെ ഇദ്ധരയിൽ നിന്നു നിൻ ശുദ്ധരെ ചേർത്തിടേണേനാളുകൾ ഏറെയായ് നാഥനെആഗമമോർത്തു നിൻ ദാസരുംപാർത്തലത്തിൽ കഷ്ടമേറ്റു ആർത്തിപൂണ്ടു നിന്നിടുന്നുപാർത്ഥിവാ നീ വന്നീടണെ വേഗമായ്;-വേഗം ഞാൻ വന്നിടാമെന്ന നിൻവാർത്തയിൽ ആശ്രയം വച്ചതാൽഭൂതലത്തിലുള്ള സ്വന്ത ഗേഹവും വെടിഞ്ഞു സ്വന്ത ജീവനും പകച്ചു എത്ര ത്യാഗികൾ;-പൊൻമുഖം കാണുവാൻ ആശയായ്-കാത്തുകൊണ്ടെത്രയോ സിദ്ധരുംസ്നേഹത്തിൽ വിശുദ്ധിയോടു സൗമ്യതക്കിരിപ്പിടമായ്ശാന്തരായ് ഒരുങ്ങി നിൽക്കുന്നേകമായ്;-സർവ്വസൃഷ്ടികളും ഏകമായ്തേങ്ങിടും രോദനം കേൾക്കണേരക്ഷകാ നീ വന്നിടതെ ഇക്ഷിതിയിലെന്ത‍ു ശാന്ത‍ി-ക്ഷിപ്രമായ് എഴുന്നള്ളണമേശുവേ;-പുത്തനെരുശലേം ശോഭയായ്വിണ്ണൊളി വീശുന്ന ദർശനംനിത്യവും ലഭിച്ചു സ്വന്തചിത്തവും പരത്തിലാക്കിസ്വർഗ്ഗലോകം നോക്കി ഞാനും ഓടുന്നേ;-

Read More 

മൽപ്രിയനെ എന്നു മേഘേ വന്നീടുമോ

മൽപ്രിയനെ എന്നു മേഘേ വന്നീടുമോഎന്നെ വേഗം ചേർത്തീടുവാൻനിൻ പേർക്കായ് കഷ്ടതകളേറ്റുകൊണ്ട്നാൾകൾ കഴിച്ചീടുന്നു ഞാൻആനന്ദ ജീവിതം നയിച്ചിടുമ്പോൾശത്രു എന്നോടെതിർത്തീടുന്നെസാത്താന്യശക്തിയെ ജയിച്ചീടുവാൻആത്മ ശക്തി ഏകിടണെമായയാം ഈയുലകിൽ ആശയില്ലെവാനിൽ വേഗം വന്നിടണെമേഘത്തിൽ ദൂതരുമായ് വന്നിടുമ്പോൾരൂപാന്തരം പ്രാപിക്കും ഞാൻകണ്ണുനീർ അന്നു നീയെല്ലാം തുടയ്ക്കുംനിൻ മുഖം ഞാൻ മുത്തീടുമ്പോൾശോഭിക്കും സ്വർണ്ണത്തെരു-വീഥിയതിൽനിത്യം ഞാനുലാവിടുമേയുഗായുഗമായ് വാണിടുന്ന വാസമോർത്താൽപാദം പാരിൽ പതിയുന്നില്ലേതേജസ്സിൻ പൊൻകിരീടം ചൂടി വാഴുംതാതൻ രാജ്യേ നിശ്ചയം ഞാൻ

Read More 

മൽപ്രിയനേ എന്നേശു നായകനെ

മൽപ്രിയനെ എന്നേശു നായകനെ എപ്പോൾവരുംഎൻ കണ്ണീർ തുടച്ചീടുവാൻ, അങ്ങയെ ആശ്ളേഷിപ്പാൻഎന്നേശുവേ വാന മേഘേ വേഗം വന്നീടണേമദ്ധ്യാകാശേ സ്വർഗ്ഗീയ ദൂതരുമായ് വന്നീടുമ്പോൾഎനിക്കായ് മുറിവേറ്റതാം ആ പൊൻമുഖം മുത്തുവാൻവെള്ളത്തിനായ് കേഴുന്ന വേഴാമ്പൽപോൽ വാഞ്ചിക്കുന്നേവെണ്മ വസ്ത്രം ധരിച്ചുയിർത്ത വിശുദ്ധ-സംഘമതിൽചേർന്നു നിൻ സവിധേ വന്നു ഹല്ലേലുയ്യാ പാടുവാൻബുദ്ധിയുള്ള നിർമ്മല കന്യകേപ്പോൽ ഒരുങ്ങുന്നേസൂര്യചന്ദ്ര താരങ്ങളെ കടന്നു സ്വർഗ്ഗനാട്ടിൽആ പളുങ്കു നദീതീരേ ജീവവൃക്ഷത്തിൻ തണലിൽഎൻ സ്വർഗ്ഗ വീട്ടിൽ എത്തുവാൻ കൊതിച്ചീടുന്നേ എൻമണാളാ

Read More 

മൽപ്രാണ നായകനേ മാ കൃപാ

മൽപ്രാണനായകനേ-മാ കൃപാ സിഡോ – മൽ സൽപ്രകാശമേ ദിവ്യ – സുസ്നേഹമയാ വന്ദേ! തങ്കമേനിയിലെന്‍റെ ലംഘനങ്ങളെയെല്ലാം ശങ്കയെന്യേ വഹിച്ചെൻ സങ്കടമകറ്റിയ രാവും പകലുമെന്നെ മാർവ്വിൽ വഹിച്ചു തൻ പി- താവിൻ മുമ്പിലെനിക്കായ് മേവുന്നാചാര്യനാകും പത്ഥ്യവചനം മൂലം മിത്ഥ്യബോധമകററി സത്യമാർഗ്ഗത്തിലൂടെ നിത്യം നടത്തിടുന്ന വിണ്ണിൽ ചേർത്തിടുവോളം മന്നിലെന്നെ നിൻ സ്വന്ത കണ്ണിൻ കൃഷ്ണമണിയെ-ന്നെണ്ണി സൂക്ഷിച്ചിടുന്ന വേഗമെന്നെയീ നാശ-ലോകേ നിന്നുദ്ധരിപ്പാൻ മേഘവാഹനമേറി നാകെ നിന്നിറങ്ങിടും സങ്കടങ്ങളിലെല്ലാം പൊൻകരങ്ങളാൽ താങ്ങി സങ്കേതം നെഞ്ചിലേകി കൺകൾ തുടച്ചിടുന്ന പാടും നിൻ കൃപയെക്കൊ-ണാടുമായുരന്തം ഞാൻ […]

Read More 

മകനെ നീ ഭയപ്പെടെണ്ടാ

മകനെ നീ ഭയപ്പെടെണ്ടാ ഞാൻ നിന്‍റെ കുടെയുണ്ട് ഭ്രമിച്ചു നോക്കിടെണ്ടാ ഞാൻ നിന്‍റെ ദൈവമല്ലോ ഈ മരുയാത്രയിങ്കൽ ക്ഷീണിതൻ ആയിടുമ്പോൾ താങ്ങി നടത്തിടുവാൻ എൻ കരം കൂടെയുണ്ട് ശത്രുക്കൾ കൂട്ടമായി നിൻ നേരെ വന്നിടുമ്പോൾ ശത്രുവേ ചിതറിക്കുവാൻ എൻ കരം ശക്തമല്ലോ ശോധന വേളകളിൽ വിജയം നേടിടുവാൻപ്രാർത്ഥനയാൽ ദിനവും എൻ പാദെ വന്നിടുക

Read More 

മകനെ മകളെ ഭയം വേണ്ട

മകനെ മകളെ ഭയം വേണ്ടമനമേ വ്യാകുലം ഇനി വേണ്ടഭാരത്താൽ ഹൃദയം കലങ്ങേണ്ടമരണത്തെ ജയിച്ച എന്നേശുവുണ്ട്(2)പാപം മത്സരം പെരുകുന്നുദൈവത്തെ മറന്നവർ പുകഴുന്നുലോകത്തിൽ പരിഹാസം ഉയരുന്നുയേശുവിൻ സ്നേഹം തേടുന്നു(2)ശത്രു തൻ ഭീതിയെ മുഴക്കുന്നുവ്യാധികൾ ചുറ്റിലും പടരുന്നുമരണം ഭൂവതിൽ ഏറിടുന്നുയേശുവിൽ പ്രത്യാശ ഉയരുന്നു(2)പ്രാർത്ഥന ശബ്ദം കുറയുന്നുകഷ്ടവും നഷ്ടവും പെരുകിടുന്നുഭീതിയാൽ മനുജർ ഓടിടുന്നൂയേശു താൻ ശാന്തിയെ പകരുന്നു(2)ദൈവം പ്രാർത്ഥന കേൾക്കുന്നുസകലവും നന്മക്കെന്ന് അറിയുന്നുകർത്തൻ കാഹളം മുഴങ്ങിടാറായിഉണരുക ഉണരുക തിരുസഭയേ(2)

Read More 

മഹോന്നതനാം യേശുവേ

മഹോന്നതനാമേശുവേ! രാജാധിരാജാവേ സമ്പൂർണ്ണ ദൈവമനുഷ്യൻ നീ വാഴ്ക… യേശുവേ! വിണ്ണിൽ പ്രധാനിയായ നീ വിരോധികൾക്കായി മന്നിലിറങ്ങി മരിച്ചു നീ വാഴ്ചക…യേശുവേ! ലോകം ജഡം പിശാചെന്ന ഘോരവൈരികളെ ജയിച്ചു ഹാ! കീഴടക്കി നീ വാഴ്ക…യേശുവേ! നീ ജയിച്ചപോൽ ഞങ്ങളും ജയിച്ചു വാഴുവാൻ ജയാളിയായി ജീവിക്കും നീ വാഴ്ക… യേശുവേ! മർത്ത്യർ ഞങ്ങൾ അമർത്ത്യരായ് നിത്യവും വാഴുവാൻ ജീവവാതിൽ തുറന്നതാൽ നീ വാഴ്ക…യേശുവേ!

Read More