Collection of 4000+ Christian Songs and Lyrics Now!!!

Close Icon
   
Contact Info     Search Song Lyrics

മാപാപി എന്നെ തേടിവന്നൊരു മാ

മാപാപി എന്നെ തേടിവന്നൊരു മാ മനു സുതൻ യേശുവേ മമ ആശതൻ വീണയിൽ കൂടെ മോദ ഗാനങ്ങൾ പാടും ഞാൻ സ്വർ മഹിമകളാകവെ വെടി-ഞ്ഞിദ്ധരയതിൽ വന്നു താൻ സർവ്വ ലോകത്തിൻ സർവ്വപാപവും തമ്പുരാൻ വഹിച്ചില്ലയോ? ഏകനാൽവന്നപാതകം തീർപ്പാൻ ഏകനായവൻ വന്നതോ സ്നേഹമാണതിൻ കാരണമെന്ന തോർത്തുപാടി സ്തുതിക്കും ഞാൻ സ്നേഹദീപം കൊളുത്തിയീലോക ഘോരമാം കൂരിരുട്ടിൽ നീ നീതിമാർഗ്ഗത്തെ ഓതി എൻ പ്രിയ പ്രാണനായകനായവൻ കാത്തുകാത്തുഞാൻ നാഥാ! നിന്നുടെ കാഹളസ്വരം കേൾക്കുവാൻ യേശുവേ വേഗം വന്നീടണമേ! ആശ പൂർത്തിയാക്കേണമേ!

Read More 

ലോകെ ഞാനെൻ ഓട്ടം തികച്ചു

ലോകെ ഞാനെൻ ഓട്ടം തികച്ചുസ്വർഗ്ഗഗേഹേ വിരുതിന്നായിപറന്നീടും ഞാൻ മറുരൂപമായ്പരനേശുരാജൻ സന്നിധൗദൂതസംഘമാകവെ എന്നെ എതിരേല്ക്കുവാൻസദാ സന്നദ്ധരായ് നിന്നിടുന്നേശുഭ്രവസ്ത്രധാരിയായ് എന്‍റെ പ്രിയന്‍റെ മുമ്പിൽഹല്ലേലുയ്യാ പാടിടും ഞാൻഏറെനാളായ് കാണ്മാൻ ആശയായ്കാത്തിരുന്ന എന്‍റെ പ്രിയനെതേജസ്സോടെ ഞാൻ കാണുന്നനേരംതിരുമാർവ്വോടണഞ്ഞീടുമേ;-നാഥൻ പേർക്കായ് സേവചെയ്തതാൽതാതനെന്നെ മാനിക്കുവാനായ്തരുമോരോരോ ബഹുമാനങ്ങൾവിളങ്ങീടും കിരീടങ്ങളായ്;-നീതിമാന്മാരായ സിദ്ധന്മാർജീവനും വെറുത്ത വീരന്മാർവീണകളേന്തി ഗാനം പാടുമ്പോൾഞാനും ചേർന്നുപാടിടുമേ;-കൈകളാൽ തീർക്കപ്പെടാത്തതാംപുതുശാലേം നഗരമതിൽസദാകാലം ഞാൻ മണവാട്ടിയായ്പരനോടുകൂടെ വാഴുമേ;-

Read More 

ലോകത്തിൻ വഴി പാപ വഴി

ലോകത്തിൻ വഴി പാപ വഴിഅതിലേ കുഞ്ഞേ പോകരുതേസാത്താൻ നമ്മെ പിടികൂടുംമരണക്കുഴിയിൽ തള്ളിയിടുംസത്യത്തിൻ വഴി ജീവ വഴിദൈവം നമ്മുടെ വഴികാട്ടിഅവനുടെ പിമ്പേ പോയെന്നാൽഎത്തിക്കും തൻ ഭവനത്തിൽ(2)അപ്പനുമമ്മയുമോതീടുംഉപദേശങ്ങൾ കേൾക്കുക നാംഅനുസരണം അതു മേൽത്തരമാംബലിയേക്കാളുത്തമമല്ലോ (2)

Read More 

ലോകത്തിൻ സുഖങ്ങളിൽ മയങ്ങീ

ലോകത്തിൻ സുഖങ്ങളിൽ മയങ്ങീടരുതേ പാപത്തിൻ മോഹങ്ങളിൽ രസിച്ചീടരുതേപാപം നിന്നെ അധീനമാക്കുംപാപത്തെ നീയോ ജയിച്ചിടേണം(2)ശിംശോൻ അഭിഷക്തനായിരുന്നുവീര്യപ്രവർത്തികൾ ചെയ്ത ധീരൻ (2)ദൈവീക കല്പന ലംഘിച്ചതിനാൽദൈവീക ശക്തിയും വിട്ടുപോയി(2)ശത്രുഗണങ്ങളാൽ ബന്ധിതനായ്വാനരൻ പോലെ പരിഹാസ്യനായ്(2)ദൈവീകമാർഗ്ഗം വെടിഞ്ഞിടുമേവർക്കുംശിംശോന്‍റെ ദുർഗതി തന്നെ വരും (2)

Read More 

ലോകത്തിൻ സ്നേഹം മാറുമെ

ലോകത്തിൻ സ്നേഹം മാറുമെയേശുവാണെന്‍റെ സ്നേഹിതൻഎന്നെ മുറ്റും അറിയുന്നവൻഎൻ ജീവന്‍റെ ജീവനാണവൻഎന്നുള്ളം ക്ഷീണിക്കും നേരംഞാൻ പാടും യേശുവിൻ ഗീതംചിറകിൽ ഞാൻ പറന്നുയരുംഉയരത്തിൽ നാഥൻ സന്നിധെവീഴുമ്പോൾ താങ്ങും എൻ പ്രീയൻകരയുമ്പോൾ മാറിൽ ചേർക്കും താൻതോളിലേറ്റും കണ്ണീരൊപ്പുംഉയർച്ച നൽകി മാനിക്കും;- എന്നുള്ളം…മണ്ണാകും ഈ ശരീരവുംമൺമയമാം സകലവും വിട്ടങ്ങു ഞാൻ പറന്നീടുംശാശ്വതമാം ഭവനത്തിൽ;- എന്നുള്ളം…

Read More 

ലോകത്തിൻ പാപം ചുമപ്പാൻ യേശു

ലോകത്തിൻ പാപം ചുമപ്പാൻയേശുനായകൻ ക്രൂശിലേറിതിരുരക്തമവൻ നിനക്കായ് ചൊരിഞ്ഞമഹാസ്നേഹത്തെ ഓർക്കുക നീനിന്‍റെ ദേഹവും ദേഹിയും ആത്മാവുംഒരുപോൽ പൂണ്ണമായ് സമർപ്പിക്കുകപാപങ്ങൾ ക്ഷമിക്കുവാനുംനിന്‍റെ രോഗങ്ങൾ നീക്കുവാനുംഅതിശക്തനായുള്ളൊരു നായകനാണവൻദൈവമെന്നോർത്തിടുക;-ലോകത്തെ മറന്നീടുകനിന്‍റെ ജീവനെ വെറുത്തീടുകനിന്നെ സ്വർഗ്ഗീയനാക്കുവാൻ ആത്മാവിനാൽഅവൻ അഭിഷേകം ചെയ്തിടുമേ;-കഷ്ടത പെരുകി വന്നാൽനൊടിനേരത്തിൽ തീരുമത്അതിൻ പ്രതിഫലമോ ദിവ്യ തേജസ്സിന്‍റെനിത്യ ഘനമാണെന്നോർത്തിടുകകാഹളം ധ്വനിച്ചിടാറായ്തന്‍റെ കാന്തയെ ചേർത്തിടാറായ്നീയും അതിവേഗം ഉണർന്നു നിൻരക്ഷകനെ എതിരേൽക്കുവാനൊരുങ്ങീടുക;-

Read More 

ലോകത്തിൻ മോഹങ്ങളാൽ

ലോകത്തിൻ മോഹങ്ങളാൽവിരഞ്ഞോടിടുമെൻ പ്രിയരെനാശത്തിൻ കൂപമതിൽ വീഴാതേശു വിളിക്കുന്നിതാഅദ്ധ്വാനിക്കുന്നവരേ ഭാരം ചുമക്കുന്നോരേആശ്വാസമേകുമവൻ നിന്‍റെ ആനന്ദദായകൻ താൻസ്നേഹമായ് നിന്നെ വിളിക്കുന്നിതാ യേശു വിളിക്കുന്നിതാ;-ആശയവരുമേ, നിരാശയരായവരേആശ്രയമേകുമവൻ നിന്‍റെ ആനന്ദദായകൻ താൻസ്നേഹമായ് നിന്നെ വിളിക്കുന്നിതാ യേശു വിളിക്കുന്നിതാതൽക്കാല മോദത്തിനായ് സുഖഭോഗങ്ങൾ തേടുവോരേനിത്യസന്തോഷത്തിനായ് രക്ഷാദായകൻ ചാരേ വരുസ്നേഹമായ് നിന്നെ വിളിക്കുന്നിതാ യേശു വിളിക്കുന്നിതാ;-രോഗത്തിൻ കാഠിന്യത്താൽ ഏറ്റം ഭാരപ്പെടുന്നവരേരോഗിക്കു വൈദ്യനവൻ പിന്നെ പാപിക്കുരക്ഷയും താൻസ്നേഹമായ് നിന്നെ വിളിക്കുന്നിതാ യേശു വിളിക്കുന്നിതാ;-

Read More 

ലോകത്തിൻ മോഹങ്ങൾ കൊണ്ടു

ലോകത്തിൻ മോഹങ്ങൾ കൊണ്ടുവിരഞ്ഞോടി ഞാൻ സ്വർഗ്ഗഭാഗ്യങ്ങൾ വെടിഞ്ഞുപാപിയായ് ജീവിച്ചപ്പോൾ പാതയ്ക്കു ദീപമില്ലസ്വർഗ്ഗ സന്തോഷമില്ല നിത്യസ്നേഹിതരില്ലഅന്നേ മരിച്ചു പോയെങ്കിൽഎൻ ദൈവമേ ഞാൻ ചെന്നേ വൻ നരകമതിൽതന്നു നിൻ കൃപാദാനം ഇന്നും ജീവിച്ചിടുവാൻനിന്നാത്മശക്തിയാലെ നിത്യം നടത്തേണമെ;-ആർക്കും വർണ്ണിച്ചുകൂടാത്തസ്വർഗ്ഗസന്തോഷ മാർഗ്ഗത്തിലാക്കിയല്ലൊ നീമാഗ്ഗം വരാതെയെന്നെ കാക്കേണം പൊന്നുനാഥാഈ ലോകം വിട്ടു നിന്‍റെ മേലോകം ചേരുവോളം;-എന്നു മേഘത്തിൽ വരുമോ?മദ്ധ്യാകാശത്തിൽ തന്‍റെ കാന്തയെ ചേർക്കുവാൻവന്നു വിളിച്ചിടുമ്പോൾ അങ്ങു വസിച്ചിടും ഞാൻഇങ്ങുള്ള കഷ്ടം മറന്നങ്ങു ഞാൻ ഗാനം പാടും;-

Read More 

ലോകത്തിൻ ദീപമായി ഭൂവിൽ

ലോകത്തിൻ ദീപമായി ഭൂവിൽ ഇറങ്ങിയ നിൻ രൂപം കാണട്ടെ ഞാൻ എൻ മനം കവർന്ന വിൺ സൗന്ദര്യം നീയെ എൻ നാൾകൾ നിൻ കൂടെന്നും ആരാധിക്കുന്നതേ കുമ്പിടും തൃപാദ അത്യുച്ചത്തിൽ ആർക്കും നീയെൻ ദൈവം മാധുര്യവാൻ കർത്തൻ യോഗ്യനെന്നും നീയെ എൻ പ്രിയൻ നീ മാത്രം എന്നെന്നുമെ നിത്യനാം രാജൻ നീ ഉന്നത ശ്രേഷ്ടൻ സ്വർഗത്തിൻ മഹിമയും തിരുക്കരം മെനഞ്ഞതാം ധരയിൽ നീ ഇറങ്ങി നേഹം നൽകാൻ താണു നീ ആ ക്രൂശിൽ നീ തീർത്തെൻ കടം […]

Read More 

ലോകത്തിലേകയാ ശ്രയം എൻ യേശു

ലോകത്തിലേകയാശ്രയം എൻ യേശു മാത്രംശോകങ്ങളേറി വന്നാലുംവേണ്ടാ ഈ ലോകയിമ്പം പ്രിയനേ നീ മതിഎന്നും വാഴ്ത്തിപ്പാടും ഞാൻഉറ്റവരായിരുന്നവർ ദ്വേഷിച്ചാലുംമാറ്റമില്ലാത്ത സ്നേഹിതൻക്ലേശം നിറഞ്ഞ ലോകയാത്രയിൽ താങ്ങിടുംവിൺശക്തിയാലെ നിത്യവും;-തേടിയതല്ല ഞാൻ നിന്നെ ക്രൂശിൻ സ്നേഹംനേടിയേ പാപിയാമെന്നേഓടുന്നു ലാക്കിലേക്കു പാടുകളേറ്റു ഞാൻമാറുവാനാവതില്ലിനി;-മാറായുണ്ടീ മരുവതിൽ-സാരമില്ലമാറായിൻ നാഥനാമേശുമാറാത്ത വാക്കു തന്നോൻ മാറുമോ ആയവൻമാറാ മധുരമാക്കിടും;-വിശ്വാസക്കപ്പൽ താഴുമോ-ഈയുലകിൽഈശാനമൂലനേറുന്നേആശ്വാസമേകുവാൻ നീ വേഗമായ് വന്നാലുംവിശ്വാസ നായകാ പ്രിയാ;-നിൻ ശക്തി കാഴ്ച ശബ്ദങ്ങൾ ഏറെ വേണംവിശ്വാസപ്പോരിൽ നിൽക്കുവാൻപത്മോസിലെത്രനാൾ ഞാനേകനായ് പാർക്കണംവിശ്വാസത്യാഗമില്ലാതെ;-

Read More