Collection of 4000+ Christian Songs and Lyrics Now!!!

Close Icon
   
Contact Info     Search Song Lyrics

ലോകക്കടലിൽ ചെറുവഞ്ചിയിൽ

ലോകക്കടലിൽ ചെറുവഞ്ചിയിൽയേശുവാണാവഞ്ചിക്കാരൻവേദനയാം കാറ്റുവന്നാൽഅമർത്തിടുമാ വഞ്ചിക്കാരൻലോകക്കടലിൽ ചെറുവഞ്ചീ…ആ- ആ – ആ…യേശു തന്നേ നിയന്ത്രിച്ചെന്നാൽക്ലേശമില്ല യാത്രയ് ക്കൊട്ടുംസമുദ്രമദ്ധ്യേ താണു പോകാതെഅവൻ നിന്‍റെ കരം പിടിക്കും;- ലോക…യേശുവിനെ പിൻ പററിടാൻലേശവുമധൈര്യം വേണ്ട(2)അന്ധകാരം ആകെ മാററിഅക്കരയിൽ ചേർത്തിടുമേ(2);- ലോക…

Read More 

ലോക മോഹങ്ങളെ വിട്ടോടിടാം

ലോക മോഹങ്ങളെ വിട്ടോടിടാംദൈവഹിതമതു തിരിച്ചറിയാംദൈവത്തിൻ മനുഷ്യനായ് ജീവിച്ചിടാംവിശ്വാസം സൗമ്യത പിൻതുടരാംവിശ്വസ്തതയിൽ മുന്നേറാംയൗവ്വന മോഹങ്ങൾ വിട്ടോടിടാംപാപഭാരത്താൽ ബന്ധിതരായ്മൃത്യുവിന്നടിമകളായ്(2)തകരും മാനവർക്കായ്നിത്യ സുവിശേഷം ഘോഷിച്ചിടാം;-കണ്ണുനീരിൽ നാം വിതച്ചിടുകിൽആർപ്പോടെ നാം കൊയ്തിടുമേ(2)ചേർത്തിടും നമ്മെയവൻനിത്യ സ്വർഗ്ഗീയ ഭവനമതിൽ;-

Read More 

ലക്ഷ്യമതാണേ എൻ ആശയതാണേ

ലക്ഷ്യമതാണേ എൻ ആശയതാണേഎൻ ജീവനാഥനെ ഞാനെന്നു കാണുമോക്രൂശിൽ യാഗമായി തൻ ചോരയൂറ്റിയഎൻ പ്രേമകാന്തനെ ഞാനെന്നു കാണുമോദേവദേവനെ എൻ ത്യാഗവീരനെഎൻ ജീവിതസുഖം നീ മാത്രമാകുന്നു;-പ്രത്യാശനാടിനെ ഞാനോർത്തിടുന്നേരംപ്രത്യാശയെന്നുള്ളിൽ പൊങ്ങിടുന്നിതാനിത്യസൗഭാഗ്യം ലഭ്യമാകുവാൻഎത്രകാലം ഞാൻ കാത്തിടണമോ;-പൂർവ്വപിതാക്കൾ നോക്കിപ്പാർത്തതാംനിത്യസൗധത്തിൽ നാം എത്തിടുവാനായ്യുവസോദരങ്ങളെ യുവകേസരികളെനാം ഒന്നുചേരുകജയക്കൊടി ഉയർത്തുക;-ഈ പാഴ്മരുഭൂമി എനിക്കാനന്ദമല്ലേസീയോൻ പുരിയതോ അധികകാമ്യമേഎന്നു ചെന്നു ഞാൻ വീട്ടിൽ ചേരുമോഅന്നു തീരുമേ ഈ പാരിൽ ദുരിതം;-

Read More 

ലക്ഷോപലക്ഷം ദൂതർ സേവിതനിതാ

ലക്ഷോപലക്ഷം ദൂതർ സേവിതനിതാ യോഹന്നാൻ വെിളിപ്പാടിൽ കണ്ടപോൽ മേഘരൂഢനായ് വാനിൽ വാനിൽ വരുന്നു വാഴ്ത്തുവിൻ തുറക്കപ്പെട്ട കിഴക്കേവാതിലിലുടെ സകല വിശുദ്ധ ദൂതസംഘപരിവാരത്തോടെ വാനിൽ വാനിൽ വരുന്നു വാഴ്ത്തുവിൻ; റുബുകൾ സാറാഫുകൾ ദൂതരിവർ സ്വർണ്ണക്കാഹളം കരത്തിലേന്തിയ വിശുദ്ധഗീതക്കാർ വാനിൽ വാനിൽ വരുന്നു ശീഘമായ്; ആർത്തു പാടുന്നോർത്തു കേൾക്കുവിനത് വലിയ പെരുവെള്ളത്തിന്നിരച്ചിൽക്കാത്തതാം ഒലി വാനിൽ വാനിൽ അതിഗംഭീരമായ്; നിത്യ യൗവ്വനത്തിൽ കിരീടം ചൂടി ജയ സന്തോഷത്താൽ കതിരൊളി ചിന്നും നേതദ്വയങ്ങളാൽ വാനിൽ വാനിൽ ദ്യുതി പരക്കുന്നു; വിജയശ്രീയാൽ പ്രസന്നത ഏറും […]

Read More 

ലക്ഷങ്ങളിൽ സുന്ദരനെ എനിക്കേറ്റം

ലക്ഷങ്ങളിൽ സുന്ദരനെഎനിക്കേറ്റം പ്രിയനായോനെസാറാഫുകൾ വാഴ്ത്തീടുന്നപരിശുദ്ധനേ യേശുവേഉയിരുള്ള നാൾ വരെയുംനിൻ സ്നേഹം മതി അപ്പനെപിരിയാബന്ധമിത് അകലാത്ത സ്നേഹമിതുവീണ്ടെടുത്തെന്നെ യോഗ്യനാക്കിയകാൽവറിയിൻ സ്നേഹമെമൺപാത്രം പോലെ ഞാൻപല വട്ടം ഉടഞ്ഞെങ്കിലുംഒരുക്കിയെടുത്തു എന്നെആതിശയമായ് മാറ്റിനിൻ സ്നേഹമെന്നെ തേടി വന്നുആ കൃപയിൽ വളർന്നു;-ഞാനോ കുറയേണംഎന്നിൽ നീ വളരേണംഈ ബലഹീനനെയുംബലവാൻ ആക്കിടുന്നപരിശുദ്ധാത്മ ശക്തിയാൽ നിറക്കാആത്മാവിൽ ആരാധിക്കാം;-

Read More 

ലഭിച്ചതായ നന്മകളോർത്തു

ലഭിച്ചതായ നന്മകളോർത്തുയെൻ മനസ്സു നിറയെ സ്തുതികളുമായ് നിൻ ഉപകാരങ്ങളെ മറന്നിടാതിന്ന് കർത്തനെ വാഴ്ത്തി സ്തുതിച്ചിടുന്നു എന്തൊരാന്ദം എന്തു സന്തോഷം എന്‍റെ ജീവിതത്തിൽ ചെയ്ത നയോർത്താൽ കൃപയാലെന്നുടെ അകൃതത്തിന്‍റെ മോചനത്തിനായ് വില കൊടുത്താനെ സകല രോഗവും സൗഖ്യമാക്കുവാൻ നിണമൊഴുക്കി നിൻ ജീവൻ തന്നോനേ;- എന്തൊരാന്ദം…. തകർന്നെയൻ ജീവിൻ വീണല്ലോ ദയയും കരുണയും അണിയിച്ചവനെ കഴുകനേപ്പോൽ പുതുകവരുവാൻ വായ്ക്കും നനയാൽ തൃപ്തിതന്നോനെ;- എന്തൊരാന്ദം…. പൊടിയാമെന്നുടെ പ്രകൃതിയറിഞ്ഞുനീ കരുണ തോന്നിയെൻ ലംഘനങ്ങളെ അകറ്റിദയയാൽ ഭകതനാക്കി നിൻ ഇഷ്ടം ചെയ്യുവാൻ തിരെഞ്ഞെടുത്തോനെ;- എന്തൊരാന്ദം…

Read More 

കുതുഹലം ആഘോഷമേ

കുതൂഹലം ആഘോഷമേഎൻ യേശുവിൻ സന്നിധാനത്തിൽആനന്ദം ആനന്ദമേഎൻ തോഴന്‍റെ തിരുപ്പാദത്തിൽ (2)പാപമെല്ലാം പറന്നുപോയ് ക്രിസ്തുവിൻ രക്തത്തിനാൽ (2)ക്രിസ്തുവിൽ ജീവിതം കൃപയാലെ മോചനംപരിശുദ്ധാത്മാവിനാൽ (2)ദേവാധിദേവൻ താമസിക്കും നല്ലദേവാലയം നമ്മൾ (2)ആത്മാവാം ദേവൻ അച്ചാരമായിഅതിശയം അതിശയമേ (2)നല്ലവൻ എൻ യേശു എന്നും കാക്കും ദൈവംനമുക്കായ് വിജയം തന്നു (2)ഒരുമയോടുകൂടി ഓശാന പാടിനാടാകെ കൊടിയേറ്റിടാം (2)കാഹളത്തിൻ നാദം ദൂതർ തൻ കൂട്ടംയേശു വരുന്നല്ലോ (2)ഒരു ഞൊടിയിൽ നമ്മൾ പുതുരൂപം തേടിമഹിമയിൽ പ്രവേശിക്കാം(2)

Read More 

കുതുഹലം കൊണ്ടാട്ടമേ

കുതുഹലം കൊണ്ടാട്ടമേഎൻ യേശുവിൻ സന്നിധാനത്തിൽ(2)ആനന്തം ആനന്തമേഎൻ അൻപരിൻ തിരുപാദത്തിൽ(2)പാവമെല്ലാം പറന്തത് നേയ്കളെല്ലാം തീർന്തതു യേശുവിൻ രക്തത്തിനാൽ(2) ക്രിസ്തുവുക്കുൾ വാഴ്വ് കിരുപയാൽ മീട്പ് പരിസുത്ത ആവിയിനാൽ(2);-ദേവാതിദേവൻ ദിനം തോരും തങ്കും ദേവാലയം നാമേ(2) ആവിയാന ദേവൻ അച്ചാരമാനാർ അതിസയം അതിസയമേ(2)നല്ലവൻ എൻ യേശു വാഴവൈയ്ക്കും ദൈവംവെറ്റിമേലേ വെറ്റി തന്താർ(2)ഒരുമനമായ് കൂടി ഓസാനപാടിഊരെല്ലാം കൊടിയേറ്റ‍ുവോം(2)എക്കാള ശബ്ദം ദൂതർകൾ കൂട്ടംനേസർ വരികിന്റാർ(2)ഒരുനൊടി പൊഴുതിൽ മറുരൂപമാവോംമകിമൈയിൽ പ്രവേശിപ്പോം(2);-

Read More 

കുറുകി ഞരങ്ങി കാത്തിരിക്കും

കുറുകി ഞരങ്ങി കാത്തിരിക്കുംകുറുപ്രാവേ നിൻ ഇണ വരാറായ് (2)ആരും മരുവിൽ ഒരു തുണയില്ലെന്ന്ഒരു ഉരുവും നീ നിനയരുതേഒരുക്കാൻ പോയി വരുമെന്നുരച്ചോൻകരുതിയതെല്ലാം നിനക്കല്ലയോ;-നാടും വീടും കൂടുള്ളോർ വെടിയുംഇടുക്കമീ പാത നീ കടന്നീടേണംമടുത്തിടാതെ സ്ഥിരത വിടാതെഒടുക്കംവരെ നീ സഹിച്ചീടേണം;-കറ വാട്ടം കളങ്കം മാലിന്യമെന്യേനിറതേജസ്സോടെ മുൻ നിറുത്തിടാൻപാറയാം പ്രീയൻ നിനക്കായ് പിളർന്നമറവിൽ നീയിരുന്നു പൂർണ്ണയാകാം;-ഇഹപര മഹിമ അഖിലവുമൻപായ്സഹജെ നിനക്കായ് കരുതിയവൻകാഹള നാദം ശ്രവിക്കേ നീ പറക്കുംമോഹന നിമിഷം ആഗതമായ്;-

Read More 

കുരിശും നിജ തോളി ലെടുത്തൊരു

കുരിശും നിജതോളിലെടുത്തൊരുവൻ ഗിരിമേൽകരേറിപ്പോകുന്ന കാഴ്ച കാണ്മിൻഅവനീശസുതൻ മഹിമോന്നതനാം അവനീശ്വരരിൽ ബഹുവന്ദിതനാംഅവനീവിധമേഴസമാനമുഴന്നതു കാണ്മിൻപാപികളാം നരർക്കായ്സഹതാപമൊരുത്തനുമില്ലവനിൽ സഹകാരികളൊരുവരുമില്ലരികിൽസർവ്വേശ്വരനും കൈവിട്ടിതു ദാരുണമോർത്താൽപാപികളാം നരർക്കായ്നരികൾക്കു വസിപ്പതിനായ് കുഴിയും പറവയ്ക്കു വസിപ്പതിന്നായ് കൂടുംഭൂവിയുണ്ടിവനോ തലചായ്പതിന്നായ് കുരിശല്ലാതിപ്പാരിൽ സ്ഥാനമില്ലനരകാഗ്നിയിൽ നരരാകുലരായ് എരിയാനിടയാകരുതായതിനായ്ചൊരിയുന്നവനിൽ ദുരിതങ്ങളശേഷവുമീശൻകാരുണ്യമേതുമെന്യേ

Read More