Collection of 4000+ Christian Songs and Lyrics Now!!!

Close Icon
   
Contact Info     Search Song Lyrics

ക്രൂശിലെ സ്നേഹത്തെ പോലൊരു

ക്രൂശിലെ സ്നേഹത്തെപോലൊരു സ്നേഹംവേറെ ഇല്ല ഈ മരുവിൽ വർണ്ണിപ്പാൻ സാധ്യമല്ലആ മഹൽ സ്നേഹംഅളക്കുവാൻ പ്രയാസമാണതിൻ വലുപ്പം(2)ദിവ്യ സ്നേഹം പാവന സ്നേഹംക്രൂശിലെ സ്നേഹം നിത്യസ്നേഹം(2)പാപിയെ നേടുവാൻ എൻ കർത്തനേശുസ്വന്ത ജീവൻ ബലിയായ് അർപ്പിച്ചുവല്ലോആ മഹൽ ത്യാഗത്തെപ്പോലൊരു ത്യാഗംവേറെ ഇല്ല ഈ ഉലകമതിൽ(2);- ദിവ്യ…മർത്യനെ നേടുവാൻ എൻ പ്രിയ യേശുസ്വന്ത രക്തം മുഴുവൻ ചൊരിഞ്ഞുവല്ലോആ മഹൽ സ്നേഹത്തെപ്പോലൊരു സ്നേഹംവേറെ ഇല്ലാ ധരണിയതിൽ(2);- ദിവ്യ…ലോകത്തെ രക്ഷിപ്പാൻ എൻ താതനേശുപീഡകൾ സഹിച്ചു കാൽവറിയിൽആ ദിവ്യസ്നേഹത്തെപോലൊരു സ്നേഹംവേറെ ഇല്ലാ ക്ഷോണിയതിൽ (2) ദിവ്യ….

Read More 

ക്രൂശിലെ സ്നേഹത്തെ ഓർക്കുമ്പോൾ

ക്രൂശിലെ സ്നേഹത്തെ ഓർക്കുമ്പോൾഎൻ ഖേദമെല്ലാം മാറിടുന്നേ പൂർണ്ണമായ്(2)എൻ ഹൃദയം ധ്യാനിക്കുന്നോനേഎന്നുള്ളം വാഞ്ചിക്കുന്നോനേഎൻ സർവ്വവും ദാഹിക്കുന്നോനേഎൻ മനസ്സിൽ ആനന്ദമേ(2)പാപിയാമെന്നെയും ദൈവനീതിയാക്കി മാറ്റിദ്രോഹിയാമെന്നെയും നിൻ പ്രിയനാക്കിമാറ്റി(2)ഓരോന്നായ് ധ്യാനിക്കുമ്പോൾഎൻ ഖേദമെല്ലാം മാറിടുന്നേ പൂർണ്ണമായ്(2)ശാപമാമെന്നെയും നിൻ മഹിമയാക്കിമാറ്റിദാസനാമെന്നെയും നിൻ പുത്രനാക്കി മാറ്റി(2)ഓരോന്നായ് ധ്യാനിക്കുമ്പോൾഎൻ ഖേദമെല്ലാം മാറിടുന്നേ പൂർണ്ണമായ്(2)

Read More 

ക്രൂശിലെ സ്നേഹമേ എനിക്കായ്

ക്രൂശിലെ സ്നേഹമേഎനിക്കായ് മുറിവുകളേറ്റവനേ(2)പാടാം നിനക്കായ് ഞാൻഈ നാവ് തളരാതെ കൃപയേകണേ(2)ജീവൻ സമൃദ്ധമാം ജീവൻഎന്നിൽ നിറയ്ക്കൂ പ്രാണനാഥാ(2)ക്രൂശിലെ സ്നേഹമേഎനിക്കായ് മുറിവുകളേറ്റവനേഇരിളിലാണു ഞാൻ അരികിലാണു നീഅഗ്നിസ്തംഭമായ് അണയൂ നാഥാ(2)എന്നിലെ ഇരുളകറ്റീടണേ(2);- ജീവൻ…ഏകനാണ് ഞാൻ കൂടെയാണു നീവചനശക്തിയാൽ ചൊരിയൂ നാഥാ(2)എന്നിലെ പിഴകളെ അകറ്റീടണേ(2);- ജീവൻ…മരുവിലാണു ഞാൻ വിരുന്നൊരുക്കി നീമേഘസ്തംഭമായ് വഴികാട്ടിടും(2)നിൻ തിരുമാറിൽ ഞാൻ ചാരിടട്ടെ(2);- ജീവൻ…

Read More 

ക്രൂശിൽ നിന്നും യേശു നിന്നെ

ക്രൂശിൽ നിന്നും യേശു നിന്നെസ്നേഹമോടെ വിളിച്ചിടുന്നുചങ്കിലെ ചോര നിനക്കായ് ഞാൻ നൽകിമകനേ (മകളേ) വരികെൻ അരികെ നീമുൾമുടി ചൂടി നിന്ദിതനായിതൂങ്ങുന്നു ക്രൂശിൽ നിനക്കായ്എല്ല‍ാം നിനക്കായ് എല്ല‍ാം നിനക്കായ്നാഥൻ സഹിക്കുന്നതെല്ല‍ാംപോകല്ലേ മകനേ… നിൻ പാപവഴിയിൽ…പോകല്ലേ മകളേ… നിൻ പാപവഴിയിൽ…തിരികെ വരൂ ഇനി വൈകരുതേ-നീ;-ചാട്ടവാർ വീണ്ടും ആഞ്ഞു പതിച്ചുവേദന കൊണ്ടു പുളഞ്ഞുഎല്ല‍ാം നിനക്കായ് എല്ല‍ാം നിനക്കായ്നാഥൻ സഹിക്കുന്നതെല്ല‍ാംപോകല്ലേ മകനേ… നിൻ പാപവഴിയിൽ…പോകല്ലേ മകളേ… നിൻ പാപവഴിയിൽ…തിരികെ വരൂ ഇനി വൈകരുതേ-നീ;-

Read More 

ക്രൂശിൽ നിന്നും പാഞ്ഞൊഴുകീടുന്ന

ക്രൂശിൽനിന്നും പാഞ്ഞൊഴുകീടുന്നദൈവസ്നേഹത്തിൻ വൻകൃപയെഒഴുകിയൊഴുകി അടിയനിൽപെരുകേണമേ സ്നേഹസാഗരമായ്സ്നേഹമാം ദൈവമെ നീയെന്നിൽഅനുദിനവും വളരേണമേഞാനോ കുറയേണമേ(2)നിത്യസ്നേഹം എന്നെയും തേടി വന്നുനിത്യമാം സൗഭാഗ്യം തന്നുവല്ലൊഹീനനെന്നെ മെനഞ്ഞല്ലൊകർത്താവിനായ് മാനപാത്രമായ്;-ലോകത്തിൽ ഞാൻ ദരിദ്രനായിടിലുംനിൻസ്നേഹം മതിയെനിക്കാശ്വാസമായ്ദൈവസ്നേഹം എന്നെയും ആത്മാവിനാൽസമ്പനാക്കിയല്ലോ;-മായാലോകെ പ്രശംസിച്ചീടുവാൻയാതൊന്നുമില്ലല്ലോ പ്രാണനാഥാദൈവസ്നേഹം ഒന്നെയെൻ പ്രശംസയേഎന്‍റെ ആനന്ദമേ;-

Read More 

ക്രൂശിൽ നീ എല്ലാം ചെയ്തല്ലോ

ക്രൂശിൽ നീ എല്ലാം ചെയ്തല്ലോക്രൂശിൽ നീ എല്ലാം തന്നല്ലോ(2)ഒന്നും ഞാൻ ചോദിക്കില്ലിനിഎല്ലാം ഞാൻ നൽകിടാം(2)ചോദിച്ചു ചോദിച്ചു ഞാൻ നീങ്ങവേയാചിച്ചു യാചിച്ചു ഞാൻ പോകവേ(2)കാൽവറിയിൽ ക്രൂശതിൽ ചെന്നു ഞാൻയേശുവിൻ പൊൻമുഖം കണ്ടു ഞാൻ (2)എൻ സ്വന്തമേശു എൻ ജീവനേശുഎൻ പ്രാണനേശു എൻ സർവ്വമേശുയേശുവേ യേശുവേ നീ ഉന്നതൻയേശുവേ യേശുവേ നീ വലിയവൻ(2)നിൻമഹാ സ്നേഹത്തിൻ ആഴത്തെഇന്നു ഞാൻ നന്ദിയാൽ പാടിടും(2)എൻ സ്വന്തമേശു എൻ ജീവനേശുഎൻ പ്രാണനേശു എൻ സർവ്വമേശു

Read More 

ക്രൂശിൽ കണ്ടു ഞാൻ നിൻ സ്നേഹ

ക്രൂശിൽ കണ്ടു ഞാൻ നിൻ സ്നേഹത്തെ-ആഴമാർന്ന നിൻ മഹാ ത്യാഗത്തെ(2)പകരം എന്തു നൽകും ഞാനിനി-ഹ്യദയം പൂണ്ണമായ് നൽകുന്നു നാഥനെ(2)സൃഷ്ടികളിൽ-ഞാൻ കണ്ടു നിൻ കരവിരുത്-അത്ഭുതമാം നിൻ ജ്ഞാനത്തിൻ പൂർണ്ണതയെ(2)പകരം എന്തു നൽകും ഞാനിനി-നന്ദിയാൽ എന്നും വാഴ്ത്തിടും സൃഷ്ടാവേ(2)നിൻ ശരീരം തകർത്തു നീ ഞങ്ങൾക്കായ്-ശുദ്ധരക്തം ചിന്തി നീ ഞങ്ങൾക്കായ്(2)പകരം എന്തു നൽകും ഞാനിനി-അന്ത്യത്തോളം ഓര്ർമ്മിക്കും യാഗത്തെ(2)അടിപ്പിണരിൽ കണ്ടൂ ഞാൻ സ്നേഹത്തെ-സൗഖ്യമാക്കും യേശുവിൻ ശക്തിയെ(2)പകരം എന്തു നൽകും ഞാനിനി-എന്നാരോഗ്യം നൽകുന്നു താതനായ്(2)മൊഴിയിൽ കേട്ടു രക്ഷയിൻ ശബ്ദത്തെ-വിടുതൽ നൽകും നിൻ ഇമ്പ-വചനത്തെപകരം എന്തു […]

Read More 

ക്രൂശിൽ, ഇതാ ക്രൂശിൽ നിന്നും

ക്രൂശിൽ ഇതാ ക്രൂശിൽ നിന്നും ഒഴുകിവരും സ്നേഹംയേശുനാഥൻ മറുവിലയായ്തൻ ജീവൻ തന്ന സ്നേഹം1.നിർമ്മല ജീവരക്തത്താൽ പാപപരിഹാരം വരുത്തിയതാൽ (2) (എന്നും)താതൻ സന്നിധിനമ്മെ പരിപൂർണ്ണരാക്കിടും മഹാപുരോഹിതൻ സ്നേഹംഇതാ! താൻ സ്വർഗ്ഗത്തിൽ അ അ അ……2.പാടീടാം പ്രാണപ്രിയന്‍റെ നിസീമമാം നിത്യസ്നേഹത്തെ (2) (വേഗം)മഹത്വവല്ലഭരാജൻ നമ്മെ ചേർക്കാൻവരും കാന്തനായി ഒരുങ്ങിനിന്നീടാം.ഇതാ! താൻ വാതിൽക്കൽ അ അ അ……

Read More 

ക്രൂശിൽ എനിക്കായി തൂങ്ങിയോനെ

ക്രൂശിൽ എനിക്കായി തൂങ്ങിയോനെലോകത്തിൻ പാപം ചുമന്നവനെനിത്യതയോളം നടത്തുന്നോനെനിത്യമാം സ്നേഹത്തെ നൽകിയോനെയേശുവേ… സ്നേഹത്തിൻ ഉറവിടമേയേശുവേ… സ്നേഹത്തിൻ ഉറവിടമേപാപത്തിൽ കിടന്നയെന്നെനിൻ സ്നേഹത്താൽ വീണ്ടെടുത്തുകരുണയിൻ ഉറവിടമെ, യേശുവെ സ്തുതി നിനക്കു;-നിൻ ദേഹം ചീന്തിയതാലെ നിൻ രക്തം നൽകിയതാലെനിനക്കായി നൽകുന്നു നാഥാ നിൻ ഇഷ്ടം ചെയ്തിടുവാൻ;-

Read More 

ക്രൂശേറി എന്നെ വീണ്ടെടുത്ത പൊന്നു

ക്രൂശേറി എന്നെ വീണ്ടെടുത്ത പൊന്നു നാഥനെക്രൂശേന്തി മന്നിലെന്നും ഏഴ പിൻഗമിക്കുമേതൻ ചോരയെന്നെ വാങ്ങുവാനവൻ കൊടുത്തതാൽഎൻ ചോരയെൻ പ്രിയന്നുവേണ്ടി നൽകും മോദമായ്രക്ഷകനാമെന്നേശുവേ ഞാൻ എന്നും സ്നേഹിക്കുംനിത്യമവന്നുവേണ്ടി ഞാനും പോർ ചെയ്തീടുമേവിശ്വാസക്കപ്പലേറി ഞാൻ ഗമിയ്ക്കയാണിഹേവിശ്വസംപൂർത്തിചെയ്യുമേശു എന്‍റെ നായകൻഈശാനമൂലനൂറ്റമായടിക്കിലും സദാമോശം വരാതെ കാക്കുവാ-നവൻ കരുത്തനാം;- രക്ഷകഷ്ടങ്ങളെത്രയേറിലും കലങ്ങുകില്ല ഞാൻദുഷ്ടന്‍റെ ഘോരഗർജ്ജനത്തിലഞ്ചുകില്ല ഞാൻകഷ്ടങ്ങളേറ്റമെന്‍റെ പേർക്കവൻ സഹിച്ചതാൽഇഷ്ടപ്പെടുന്നു ഞാനുമെൻ-പ്രിയന്‍റെ കഷ്ടത;- രക്ഷ…എന്നാത്മ സ്നേഹിതർക്കു ഞാനിന്നന്യനെങ്കിലോഎന്നാത്മമിത്രമിന്നുമെന്നുമേശു മാത്രമേതന്നാത്മദാനമേകിയെന്നെ മുദ്രചെയ്തു താൻഎന്നാത്മരക്ഷകന്‍റെ സ്നേഹമെന്നിൽ മാറുമോ;- രക്ഷ…ലോകാന്ത്യത്തോളമെന്നോടൊത്തവൻ വസിച്ചിടുംമാറാത്തവാക്കുരച്ചതാൽ നിരാശയില്ലഹോതീരാനിക്ഷേപമുള്ള വിൺഗൃഹത്തിൽ എത്തുമ്പോൾനിത്യാനന്ദം തരുന്നതോ-അവൻ സഖിത്വമേ;- രക്ഷ..

Read More