Collection of 4000+ Christian Songs and Lyrics Now!!!

Close Icon
   
Contact Info     Search Song Lyrics

കൃപയേറും കർത്താവിലെൻ

കൃപയേറും കർത്താവിലെൻ വിശ്വാസംഅതിനാൽ ഹൃദിയെന്തു നല്ലാശ്വാസംദുരിതങ്ങൾ നിറയുമീ ഭൂവാസംകൃപയാൽ മനോഹരമായ്കൃപ കൃപയൊന്നെന്നാശ്രയമായ് ഹാല്ലേലുയ്യാകൃപ കൃപയൊന്നെന്നാനന്ദമായ്വൈരികൾ വന്നാലുമെതിരുയർന്നാലുംകൃപമതിയെന്നാളുംബലഹീനതയിൽ നല്ല ബലമേകുംമരുഭൂമിയിലാനന്ദത്തണലാകുംഇരുൾ പാതയിലനുദിനമൊളി നൽകുംകൃപയൊന്നെന്നാശ്രയമായ്;-എന്‍റെ താഴ്ചയിലവനെ-ന്നെയോർത്തല്ലോഘോരവൈരിയിൻ ബലമവൻ തകർത്തല്ലോതന്‍റെ കൈകളിലവനെന്നെ ചേർത്തല്ലോസ്തോത്രഗീതം പാടിടും ഞാൻ;-പ്രതികൂലങ്ങളനവധി വന്നാലുംഅനുകൂലമെനിക്കവനെന്നാളുംതിരു ജീവനെത്തന്നവനിനിമേലുംകൃപയാൽ നടത്തുമെന്നെ;-

Read More 

കൃപയേകണേ നാഥാ നിൻ ദാസരിൽ

കൃപയേകണേ നാഥാ നിൻ ദാസരിൽ ദുഷ്ടലോക ജീവിക്കുവാൻ അനുദിനവും ജീവിക്കുവാൻ കൃപയേകൂ നാഥാ (2) കൃപ മാത്രം മതി യേശുവേ… നിൻ കൃപ മാത്രം മതി… കൃപയാൽ നടത്തൂ നാഥാ… അടിയങ്ങളെ ഈ ഭൂവിൽ… (2) ബലഹീനതയിൽ തികഞ്ഞുവരും തൃപ് കഷ്ടം സഹിക്കാൻ വേണ്ടതാം വൻകൃപ നിൻ ദാസരിൽ നീ പകരണേ നാഥാ ധീരതയോടെ നിൻ വേല ചെയ്വാൻ(2);- കൃപ… പ്രതികൂലങ്ങളിൽ താങ്ങുന്ന നിൻ കൃപ നിന്ദ സഹിപ്പാൻ വേണ്ടതാം വൻകൃപ് അടിയങ്ങളിൽ നീ പകരേണമേ നാഥാ […]

Read More 

കൃപയരുൾക വരമരുൾക

കൃപയരുൾക വരമരുൾക ആത്മാവിനാൽ നിറയ്ക്ക്.. 2 പകർന്നിടുക ആത്മശക്തി ജ്വലിച്ചിടാം കൃപാവരങ്ങൾ.. 2 ധരിച്ചീടുക സർവ്വായുധങ്ങൾ പോർക്കളത്തിൽ ജയിച്ചുനിൽക്കാൻ ആത്മബലം ധരിച്ചീടുക വൈരികളോടെതിർത്തു നിൽക്കാം തിരുവചനം ഉരച്ചീടുക പ്രാർത്ഥനയിൽ പോരാടുക ഒരുങ്ങീടുക ഗമിച്ചീടുവാൻ കർത്തനേശു വന്നിടാറായ്

Read More 

കൃപയല്ലോ കൃപയല്ലോ തളർന്നുപോയ

കൃപയല്ലോ കൃപയല്ലോ തളർന്നുപോയ നേരത്തിലെല്ലാം എന്നിൽ ആവസിച്ച കൃപയല്ലോയിത് കൃപയല്ലോ കൃപയല്ലോ മാറാത്ത നല്ല കൃപയല്ലോ നിന്‍റെ കൃപയത്രേ എന്നെ താങ്ങിടുന്നത് നിന്‍റെ കൃപയത്രേ എന്നെ നടത്തിടുന്നത് തകർക്കപ്പെട്ട നേരത്തിലെല്ലാം എന്നെ ഉരുവാക്കിയ കൃപയല്ലോയിത് ബലഹീന നേരത്തിലെല്ലാം എന്നെ ബലപ്പെടുത്തിയ കൃപയല്ലോയിത് കൈവിടപ്പെട്ട് നേരത്തിലെല്ലാം എന്നെ ചേർത്തണച്ച കൃപയല്ലോയിത്

Read More 

കൃപയാലെ വിമോചിതരേ യേശുവിൻ

കൃപയാലെ വിമോചിതരേ യേശുവിൻ സാക്ഷികളെപുതിയൊരു ജീവിത സരണിയിൽ നാം-അനുദിനം മുന്നേറാംസ്നേഹത്തിൻ സുബോധത്തിൻ-പരിശുദ്ധാത്മാവാൽപ്രേരിതരായി പ്രേഷിതരായി – പ്രശോഭിതരായീടാംനവജീവിതമേകാം;- കൃപ…സത്യത്തിൻ, ധർമ്മത്തിൻ, നീതിയിൻ വാഹകരായ്സഹനത്താൽ സൽക്രിയയാൽ സൽഫലദായകരായ്നവജീവിതമേകാം;- കൃപ…എളിയവരിൽ ആദരവായ് കനിവിൻ കരമേകാംകൂടിവരാം ഒരുമയോടെ ഐക്യതയിൽ മരുവാം നവജീവിതമേകാം;- കൃപ… ഭൂവനത്തിൽ തിരുരാജ്യം ആഗതമായീടാൻപ്രാർത്ഥനയാൽ പ്രബുദ്ധതയാൽ മരുവാംനവജീവിതമേകാം;- കൃപ…

Read More 

കൃപയാലത്രേ ആത്മരക്ഷ അത്

കൃപയാലത്രേ ആത്മരക്ഷഅതു വിശ്വാസത്താൽ നേടുകവില കൊടുത്തു വാങ്ങുവാൻ സാദ്ധ്യമല്ലഅതു ദാനം ദാനം ദാനം( 3)മലകൾ കയറിയാൽ കിട്ടുകയില്ലക്രിയകൾ നടത്തിയാൽ നേടുകയില്ലനന്മകൾ നോമ്പുകൾ നേർച്ചകൾ കാഴ്ചകൾഇവയാലൊന്നും രക്ഷ സാദ്ധ്യമല്ല;- കൃപഈ ലോകജീവിതത്തിൽ നേടുകനിന്‍റെ മരണശേഷം അവസരങ്ങളില്ല സോദരാനരകശിക്ഷയിൽ നിന്നു വിടുതൽ നേടുവാൻഇന്നു വരിക രക്ഷകന്‍റെ സന്നിധേ;- കൃപരക്ഷകന്‍റെ സന്നിധേ ചെല്ലുകനിന്‍റെ പാപമെല്ലാം തന്‍റെ മുമ്പിൽ ചൊല്ലുകതന്‍റെ യാഗം മൂലമിന്ന് നിന്‍റെ പാപമെല്ലാം പോക്കി നിന്നെ ദൈവപൈതലാക്കി മാറ്റുമേ;- കൃപ

Read More 

കൃപയാൽ നിലനിൽക്കുമേ

കൃപയാൽ നിലനിൽക്കുമേ ദൈവകൃപയാൽ നിലനിൽക്കുമേ കൃപയാൽ, കൃപയാൽ കൃപയാൽ, കൃപയാൽ (2) പേർ ചൊല്ലി വിളിച്ചതും, ദൈവകൃപയാൽ വലിയവനാക്കിയതും, ദൈവകൃപയാൽ കൃപയാൽ, കൃപയാൽ കൃപയാൽ, കൃപയാൽ (2);- കൃപയാൽ കെട്ടുകളെ അഴിച്ചതും, ദൈവകൃപയാൽ മുറിവുകൾ മാറ്റിയതും, ദൈവകൃപയാൽ കൃപയാൽ, കൃപയാൽ കൃപയാൽ, കൃപയാൽ(2);- കൃപയാൽ നീതിമാനായ് മാറ്റിയതും, ദൈവകൃപയാൽ നിത്യജീവൻ നൽകിയതും, ദൈവകൃപയാൽ കൃപയാൽ, കൃപയാൽ കൃപയാൽ, കൃപയാൽ (2);- കൃപയാൽ കഷ്ടങ്ങളെ നീക്കിയതും, ദൈവകൃപയാൽ വരങ്ങളെ നൽകിയതും, ദൈവകൃപയാൽ കൃപയാൽ, കൃപയാൽ കൃപയാൽ, കൃപയാൽ (2);- […]

Read More 

കൃപയാൽ കൃപയാൽ ഞാനും

കൃപയാൽ കൃപയാൽഞാനും പൂർണ്ണനാകും(2)തേജസ്സിൻ നാഥനെശാരോൻ പനിനീർ പൂവേനിൻ നാമത്താലും നിൻ തേജസ്സാലുംഞാൻ തേജസ്സായ് മാറിടുമെനിൻ പാതെ പോയിടുവാൻനിൻ ഹിതം ചെയ്തിടുവാൻആത്മാവെ തന്നവനെ അനാദിയായവനെപകരം തരുവാൻ ഒന്നുമില്ലീ ഇഹത്തിൽ;-നിൻ വേല ചെയ്തിടുവാൻ നിന്നിഷ്ടം ചെയ്തിടുവാൻനിൻ ശക്തി നൽകിടണെഅനാദിയായവായവനെപകരം തരുവാൻ ഒന്നുമില്ലീ ഇഹത്തിൽ;-

Read More 

കൃപയാൽ കൃപയാൽ കൃപയാൽ

കൃപയാൽ കൃപയാൽ കൃപയാൽ ഞാൻ ദൈവമകനായ്അത്ഭുതമഭുതമേ അത്ഭുതമത്ഭുതമേശാപം നിറയും ധരണിയിൽ നീച പാപിയായ് പിറന്ന ദ്രോഹി ഞാൻഎന്നെയും സ്നേഹിക്കയോ തമ്പുരാൻ എന്നെയും സ്നേഹിക്കയോ!;-കാണ്മീൻ നാം നിജസുതരായ് വരുവാൻ ദൈവം നൽകിയ സ്നേഹമേഇത്ര മഹാ സ്നേഹം ധരയിൽ വേറെന്തിതുപോലെ;-അഴിയും ലോകജനങ്ങളിൽ സ്നേഹം പൊഴിയും പുല്ലിൻപൂക്കൾപോൽവാടാത്ത സ്നേഹം കുരിശിൽ കാണുന്ന സ്നേഹം!;-

Read More 

കൃപമേൽ കൃപ ചൊരിയൂ ദൈവമേ

കൃപമേൽ കൃപ ചൊരിയൂ ദൈവമേ കൃപയിലെന്നും ജീവിച്ചിടുവാൻ കൃപാസനത്തിൽ വാഴുന്നു നീ കൃപയേകി ഞങ്ങളെ അനുഗ്രഹിക്ക (2);- നിൻ പാതയെന്നും അനുഗമിച്ചീടാൻ നിന്‍റെതായെന്നും മാറിടുവാൻ തിരുസ്വരം എന്നും ശ്രവിച്ചിടുവാൻ നിറച്ചീടണേ നിൻ ആത്മാവിനാൽ (2);- നിൻ സ്നേഹമെന്നും പകർന്നിടു നാഥാ നിൻ രൂപമെന്നിൽ ദർശിക്കുവാൻ തിരുരാജ്യേ നിൻ കൂടെ വസിച്ചീടുവാൻ നടത്തിടണേ നിൻ ആത്മാവിനാൽ (2);-

Read More