ക്രിസ്ത്യ ജീവിതമെന്തൊരു മാധുര്യ
ക്രിസ്ത്യ ജീവിതമെന്തൊരു മാധുര്യമാണതെൻമാനസത്തിനെന്താനന്ദം-എൻപാപത്തിൻ അടിമയായ് വസിച്ചപ്പോൾഅന്ധകാരത്തിൽ ഞാനേറ്റം വലഞ്ഞപ്പോൾദൈവവഴികളെ അറിയാതെ നടന്നപ്പോൾ തൻജീവമാർറ്റത്തെ വെളിപ്പെടുത്തി-ദൈവം;- ക്രിസ്ത്യ…നാഥൻ എനിക്കായി കരുതുന്നതോർക്കുമ്പോൾതാൻ നടത്തുന്ന വഴികളെ കാണുമ്പോൾഎന്‍റെ ഭാഗ്യത്തെ ദിനം തോറും ധ്യാനിക്കുമ്പോൾഈ ലോക സുഖങ്ങൾ ഞാൻ വെറുക്കുന്നു;- ക്രിസ്ത്യ…യുദ്ധഭീഷണി ലോകത്തിൽ മുഴങ്ങുമ്പോൾലോകജാതികൾ കലഹിച്ചു നശിക്കുമ്പോൾഈ തലമുറ ഇസങ്ങളാൽ വലയുമ്പോൾക്രിസ്ത്യജീവിതം എത്ര മാധുര്യമേ;- ക്രിസ്ത്യ…വാനഗോളങ്ങളാകവെ കീഴ്പ്പെടുത്താൻലോകർ വെമ്പൽ കൊണ്ടോടി നടന്നിടുമ്പോൾദൈവശക്തിയിൽ ഞാൻ ദിനം ജീവിപ്പതാൽതേജസ്സേറും സീയോൻ ഞാൻ കണ്ടിടുന്നു;- ക്രിസ്ത്യ…എന്നെ നിത്യഭവനത്തിൽ ചേർത്തിടുവാൻകാന്തൻ ആകാശമേഘത്തിൽ വെളിപ്പെടുമ്പോൾതന്‍റെ വിശുദ്ധരോടൊന്നിച്ചു പറന്നുയർന്നുഞാനെൻ പ്രിയനോടെന്നും വാണിടുമേ;- […]
Read Moreക്രിസ്ത്യജീവിതം പോൽ ഭാഗ്യം
ക്രിസ്ത്യ ജീവിതം പോൽഭാഗ്യം പാരിലെന്തുള്ളുക്രിസ്തീയ ജീവിതം പോലെയുള്ളൊരു-മഹൽഭാഗ്യമാം ജീവിതം പാരിലെന്തുള്ളുകഷ്ടതയും പട്ടിണിയും ഏറിടും നേരം മനക്ലേശം കൂടാതെ നിൽപാൻ ശക്തി നൽകുന്നപരിഹാസം ചൊല്ലി ശത്രു നേർക്കുവരുമ്പോൾസ്തോത്രം പാടി ആശ്വസിപ്പാൻ ശക്തി നല്കുന്നകൂട്ടുകാരിൽ പരമായിട്ടെന്നെ പോറ്റുന്ന നല്ലപെറ്റമ്മയിലൻപേരുന്ന യേശു പോരായോ?മാറാത്ത വാഗ്ദത്തം തന്ന കർത്താവേ അതിൽആശ്രയിച്ചു പാരിടത്തിൽ വേലചെയ്യും ഞാൻ
Read Moreക്രിസ്തുയേശു ശിഷ്യരുടെ കാലുകളെ
ക്രിസ്തുയേശു ശിഷ്യരുടെ കാലുകളെ കഴു-കീട്ടു തന്നുടുപ്പു കളുടുത്ത ശേഷംപിന്നെയും ചാരിയിരുന്നു ചൊന്നവരോടു ഞാൻഇന്നു നിങ്ങളോടു ചൊന്നതിന്നതെന്നുള്ളിൽനിങ്ങൾ അറിയുന്നുവോ ഗുരുവുമധിപനു മെ-ന്നിങ്ങനെ നിങ്ങൾ വിളിച്ചീടുന്നതെന്നെഅങ്ങിനെ ഞാനാകയാൽ നന്നായുരയ്ക്കുന്നു യെന്നാൽനിങ്ങളുടെ നാഥനും ഗുരുവുമായ ഞാൻനിങ്ങൾ പാദങ്ങളെ കഴുകിയെങ്കിൽ തമ്മിൽനിങ്ങളും പാദങ്ങളെ കഴുകേണ്ടതാകുന്നുനിങ്ങളോടു ചെയ്തവണ്ണം നിങ്ങളും ചെയ്യാനൊരു-മംഗല ദൃഷ്ടാന്തമിന്നു തന്നു നിങ്ങൾക്കുആമേനാമേൻ നിങ്ങളോടു ഞാനുരയ്ക്കുന്നു തൻ-കർത്താവിനേക്കാൾ ദാസനു മയച്ചവനെക്കാൾദൂതനും വലുതല്ല്ലിവ നിങ്ങളറിയുന്നെങ്കിൽ-ചെയ്തു വെന്നാലവ നിങ്ങൾ ധന്യരാകുന്നുഇങ്ങനെ താഴ്മ ഉപദേശിച്ചു യേശുവേ ദോഷം-തിങ്ങി യേറ്റം പൊങ്ങിയുള്ളോരീയടിയനെഭംഗിയിൽ താഴ്മപ്പെടുത്തി മംഗലമാക്കി-കൃപ താങ്ങുവാൻ തിരുകടാക്ഷമിങ്ങു നൽകുക
Read Moreക്രിസ്തുയേശു മാറാത്തവൻ
ക്രിസ്തുയേശു മാറാത്തവൻ വാനം ഭൂമി മാറിയാലും ഈ ലോക സ്നേഹബന്ധങ്ങളെല്ലാം കല്ലറയ്ക്കപ്പുറം എത്തുകയില്ല മാറാത്ത സ്നേഹിതനാം മാറാത്ത നേഹിതനാം;- ഉള്ളം കലങ്ങിടും വേളകൾ വന്നാൽ ഉണ്മയായ് നൽകിയ വാഗ്ദത്തമുണ്ട് വീണ്ടും വരുന്നവനാം വീണ്ടും വരുന്നവനാം;- രോഗങ്ങൾ വന്നാലും ക്ഷീണിതനാകാതെ സൗഖ്യത്തിൻ സ്പർശങ്ങൾ കൃപയാലെ ഏകും.. എന്നും നൽ വൈദ്യനു മാം എന്നും നൽ വൈദ്യനു മാം;-
Read Moreക്രിസ്തുവിന്‍റെ ദാനം എത്ര മധുരം
ക്രിസ്തുവിന്‍റെ ദാനം എത്ര മധുരംപൂർണ്ണസമാധാനം പൂർണ്ണ ആനന്ദംഎത്രയോ വിസ്താരം ഉള്ളോർ നദിപോൽഅളക്കാമോ ആഴം ഇല്ലോരളവ്എന്‍റെ അടിസ്ഥാനം ക്രിസ്തുയേശുവിൽപൂർണ്ണസമാധാനം ഉണ്ടീ പാറയിൽപണ്ടേ എന്‍റെ പാപം മനസ്സാക്ഷിയെകുത്തി ഈ വിലാപം തീർന്നതെങ്ങനെഎൻ വിശ്വാവസ കൺകൾ നോക്കി ക്രൂശിന്മേൽഎല്ലാം തീർത്തു തന്നു എൻ ഇമ്മാനുവേൽ;-കർത്തനുള്ളം കൈയിൽ മറഞ്ഞിരിക്കേപേയിൻ സൂത്രം എന്നിൽ മുറ്റും വെറുതേതീർത്ത ആയുധങ്ങൾ എല്ലാം തകരുംഇല്ല ചഞ്ചലങ്ങൾ ധൈര്യമോ പാരം;-ഭയം സംശയങ്ങൾ തീരെ നീങ്ങുവാൻഎത്ര വാഗ്ദത്തങ്ങൾ തന്നിട്ടുണ്ടു താൻഅതിൽ ഒരു വള്ളി ഇല്ലാതാകുമോ?പോകയില്ലോർ പുള്ളി സാത്താനേ നീ പോ;-ബുദ്ധിമുട്ടു കഷ്ടം […]
Read Moreക്രിസ്തുവിന്‍റെ ഭാവം ഉള്ളവരായി നാം
1.ക്രിസ്തുവിന്‍റെ ഭാവം ഉള്ളവരായി നാംതൻമനസ്സറിഞ്ഞു ജീവിച്ചിടേണംദിവ്യസ്വഭാവത്തിൻ കൂട്ടാളികൾ നാംതൻആത്മാവിൻ സ്വതന്ത്ര ഭവനമാകേണംക്രിസ്തുവിൻ മാത്രുക പിന്തുടേരേണംതൻമനസ്സലിവു് ഉള്ള ദാസരാകേണം2.താതനിഷ്ടം ചെയ്‌വതു തന്‍റെ ആഹാരംസ്വന്തഇഷ്ടം മരിപ്പിച്ചെന്നും ജീവിച്ചുതാതനെ വേർപ്പെടുത്തും ശാപമരണംക്രൂശും സഹിപ്പതിനു അനുസരിച്ചു.3.അനുദിനവും നമ്മെ തന്‍റെ രൂപത്തോടുഅനുരൂപരാക്കി മാറ്റും ആത്മാവാൽനിറഞ്ഞു തൻവിശ്വസ്ത സാക്ഷികളാകാംഅറിഞ്ഞു നാം തന്നെയും പിതാവിനെയും4.പാപം സംബന്ധിച്ചു മരിച്ചു നാമ്മുംനീതിക്കു ജീവിക്കും ശിഷ്യരാകേണംദൈവ ഇഷ്ടം എന്തെന്നറിഞ്ഞു ദിനംസ്വന്ത ഇഷ്ടം ക്രൂശിച്ചില്ലാതാക്കേണം5.മോചനദ്രവ്യം ആയി രക്തം താൻ ചിന്തിആത്മജീവൻ നൽകി തൻകൂടുയിർപ്പിച്ചനിർമ്മല കന്യകയായൊരുങ്ങൂ സഭയാം മണവാട്ടികാന്തൻ വരുന്നു നിൻവിളക്കിൽ എണ്ണ നിറക്കേണ്ണം
Read Moreക്രിസ്തു വിനൊടൊരുവൻ ചേർന്നിടു
ക്രിസ്തുവിനൊടൊരുവൻ ചേർന്നിടുമ്പോൾദൈവത്തോട് എകിഭവിച്ചീടുന്നുഏകാത്മാവായിടുന്നു (2)ഇനി ജീവനോ മരണമോഎന്നെ അവനിൽ നിന്നും അകറ്റുകില്ലാഅവനോടു ഞാൻ നിത്യമായ്പിരിയാത്തവണ്ണം ചേർന്നിരിക്കുന്നു (2)നിൻ തേജസ്സെന്നിൽ കവിഞ്ഞൊഴുകുന്നുനിൻ സ്നേഹമെന്നിൽ നിറഞ്ഞൊഴുകുന്നുനിൻ സമ്പൂർണത എന്നിൽ നദികളായ് വെളിപ്പെട്ടീടുന്നു പ്രിയ യേശുവേനിൻ ദൈവാത്മാവെന്നിൽ കവിഞ്ഞൊഴുകുന്നുനിൻ ജീവനെന്നിൽ നിറഞ്ഞൊഴുകുന്നുനിൻ സമ്പൂർണത എന്നിൽ നദികളായ്വെളിപ്പെട്ടീടുന്നു പ്രിയ യേശുവേദൂരസ്ഥനായിരുന്ന എന്നെ നിന്‍റെരക്തത്താൽ സമീപസ്ഥനാക്കിയല്ലോശത്രുത്വം നീക്കിയല്ലോജാതീയനായിരുന്ന എന്നെ നിന്നിൽകൂട്ടവകാശിയാക്കി മാറ്റിയല്ലോനിൻ പൈതലാക്കിയല്ലോഇനിമേൽ നാമന്യരല്ലാക്രിസ്തുയേശുവിൻ ഭവനക്കാരത്രേസർവ്വ വാഗ്ദത്തങ്ങൾക്കും നാംതന്‍റെ യോഗ്യതയാൽ പങ്കാളിയത്രേ (2)നിൻ തേജസ്സെന്നിൽ കവിഞ്ഞൊഴുകുന്നുനിൻ സ്നേഹമെന്നിൽ നിറഞ്ഞൊഴുകുന്നുനിൻ സമ്പൂർണത എന്നിൽ നദികളായ് വെളിപ്പെട്ടീടുന്നു […]
Read Moreക്രിസ്തുവിനായ് നാം വളരാം
ക്രിസ്തുവിനായ് നാം വളരാംക്രിസ്തുവിനോളം വളരാം ക്രിസ്തുവിലായ് ക്രിസ്തുവിനായ് ക്രിസ്തുവിൽ ചേർന്നു വളർന്നീടാം (2)വളരാം വളർന്നു വലുതാകാം ക്രിസ്തുവിനോളമുയർന്നീടാംക്രിസ്തുവിൻ സാക്ഷിയായ് തീർന്നിടാനായ്വളരാം വളർന്നുയർന്നീടാം (2)ക്രിസ്തുവിൻ വേല തികയ്ക്കാൻ ക്രിസ്തുവിനായ് നമുക്കുകേകാംക്രിസ്തുവിൽ ചേർന്നു പണിതീടാം നാംക്രിസ്തുവിൻ രാജ്യമീ ഭൂവിൽ (2) – വളരാം വളർന്നുക്രിസ്തുവിൻ കല്പന കാക്കാംക്രിസ്തുവിൻ ശബ്ദം ശ്രവിക്കാംക്രിസ്തുവിൻ വാക്ക് അനുസരിച്ചീടാംക്രിസ്തുവിൻ പാതയിൽ അണിചേരാം (2) – വളരാം വളർന്നു
Read Moreക്രിസ്തുവിൻ സേനവീരരെ ഉയർത്തി
ക്രിസ്തുവിൻ സേനാവീരരേഉയർത്തിടുവിൻ കൊടിയെധീരരായ് പോരാടിടാം കർത്തൻ വേല ചെയ്തിടാംജയഗീതം പാടി ഘോഷിക്കാം പോക നാം പോക നാം(2)ക്രിസ്തുവിന്‍റെ പിമ്പേ-പോക നാംസത്യ പാത കാട്ടിത്തന്നിടുംനീതി മാർഗ്ഗമോതിത്തന്നിടുംക്രൂശിന്‍റെ സാക്ഷിയായ് ധീരപടയാളിയായ്ക്രിസ്തുവിന്നായ് യുദ്ധം ചെയ്തിടാം;-കണ്ണുനീർ തുടച്ചു നീക്കിടുംആശ്രിതർക്കാലംബമേകിടുംജീവനെ വെടിഞ്ഞു ലോകം ഇമ്പം വെറുത്തുക്രിസ്തുവിന്നായ് പോർ ചെയ്തിടുക;-പാപികൾക്കു രക്ഷയേകിടുംരോഗികൾക്കു സൗഖ്യം നൽകിടുംപാപത്തെ വെറുത്തും തൻഹിതം ചെയ്തുംരക്ഷകന്‍റെ പിൻപേ പോയിടാം;-
Read Moreക്രിസ്തുവിൻ സത്യസാക്ഷികൾ നാം
ക്രിസ്തുവിൻ സത്യസാക്ഷികൾ നാംക്രൂശിന്‍റെ ധീരസേനകൾ നാംപാരിടത്തിൽ പരദേശികളാം നാംപരലോക പൗരാവകാശികൾ നാംകൂടുക നാം ഉത്സുകരായ്പാടുക ജയ ജയ സ്തുതിഗീതങ്ങൾക്രൂശിൻ വചനം സുവിശേഷംദേശമശേഷമുയർത്തുക നാംഅലസത വിട്ടെഴുന്നേൽക്കുക നാംഅവിശ്രമം പോർപൊരുതിടുക നാംഅവിശ്വാസത്തിൻ തലമുറ തന്നിൽവിശ്വാസവീരരായ് പുലരുക നാംഅന്ധതയിൽ ജനസഞ്ചയങ്ങൾഹന്ത! വലഞ്ഞു നശിച്ചിടുന്നുരക്ഷകനേശുവിൻ സാക്ഷികളാംനാം രക്ഷണ്യമാർഗ്ഗമുരച്ചിടുകഎതിരുകളെത്രയുയർന്നാലുംവൈരികളെത്രയെതിർത്താലുംഅടിപതറാതെ വഴി പിശകാതെകൂശെടുത്തേശുവെയനുഗമിക്കാംഇന്നു നാം നിന്ദയും ചുമന്നുലകിൽഉന്നതൻ നാമമുയർത്തിടുകിൽതന്നരികിൽ നാം ചേർന്നിടുമ്പോൾതന്നിടും തങ്കം കിരീടമവൻയേശുവിൻ നാമം വിജയി : എന്ന രീതി
Read MoreRecent Posts
- യോഹന്നാൻ ചാരിയ തിരുമാർവ്വിൽ
- യോഗ്യതയില്ലേശുവേ യോഗ്യതയായ് പറയുവാൻ
- യോഗ്യനല്ല ഞാൻ അപ്പനാണേ എന്‍റെ
- യിസ്രയേലിന്റെ രാജാവേ സർവ്വ
- യിസ്രായേലിൻ സേന നായകനേശു രാജൻ
- വിഷാദത്തിൻ ആത്മാവെന്റെ ഹൃദയ
- മമ ദേവ പരിശുദ്ധൻ തിരുനാമം
- എന്‍റെ യേശു എനിക്കഭയം
- ഉയിർത്തെഴുന്നേറ്റവനെ
- ശാശ്വതമായ വീടെനിക്കുണ്ട് സ്വർഗ്ഗ

