കാത്തിരുന്ന നാളടുത്തിതാ കാന്ത
കാത്തിരുന്ന നാളടുത്തിതാ കാന്തനേശു വന്നിടുവാറായികാത്തിരിക്കും തൻ വിശുദ്ധരെ വേളിചെയ്യാൻ മേഘേവരുമെകാന്തനെ താമസം ആകുമോ ആഗമം(2)കാത്തിരുന്നു കൺകൾ മങ്ങുന്നേ താമസിക്കല്ലെ വരാൻ പ്രീയാ (2)രക്തത്താലെ വീണ്ടെടുത്തതാം സത്യസഭയൊന്നായ് മോദമായ്ആർത്തിയോടെ നോക്കിപാർത്തതാം സുപ്രഭാതം ഇത്രദൂരമോ;-ചേറ്റിൽ കിടന്നെന്നെ സ്നേഹമായ് പുണ്യനിണത്താലെ കഴുകികറ-വാട്ടം മാലിന്യമേതും ഏശാതെ തൻ മുമ്പിൽ നിർത്തുവാൻ;- മുൾമുടി അണിഞ്ഞുപോയവൻ പൊൻകിരീടം ചൂടി തേജസ്സിൽആഗമിക്കും നാളടുത്തിതാ അടയാളം കാണുന്നു സദാ;-കോടാകോടി ശുദ്ധർ തേജസ്സിൽ പ്രീയൻ മുഖം ദർശിച്ചീടുമെകണ്ണുനീർ തുടയ്ക്കും തൃക്കയ്യാൽ ദുഖമെല്ലാം ഓടിപ്പോകുമേ;-കഷ്ടതകൾ തീരാൻ കാലമായി കാന്തനേശു വെളിപ്പെടാറായ്ആർത്തിയോടെ വേലതികക്കാം […]
Read Moreകാത്തിരിക്കുന്ന തൻ ശുദ്ധിമാന്മാർ
കാത്തിരിക്കുന്ന തൻ ശുദ്ധിമാന്മാർ ഗണംകാഹളം കേൾക്കുമ്പോൾ വാനിൽ പോകുംയേശു കർത്താവിന്‍റെ പൊന്മുഖം കാണുമ്പോൾഎത്രയോ സന്തോഷം സോദരരേ;-ഹല്ലേലുയ്യാ ജയം ഹല്ലേലുയ്യാ ജയംഅല്ലലെല്ലാമന്നു തീർന്നുപോകുംവാനസേനാഗണം നോക്കിനോക്കിനിന്നുഅത്ഭുതപ്പെട്ടീടും ആ സദസ്സിൽആരിവർ ആരിവർ രാജനോടൊപ്പമായ്പന്തിയിരിപ്പതു സത്യസഭപൊന്നേശുതമ്പുരാൻ ചിന്തിയ രക്തത്തിൽഫലമാം വിശുദ്ധ കൂട്ടമത്രേ;-പ്രതിഫലങ്ങൾ വിഭാഗിച്ചുകൊടുക്കുംതൻപേർക്കായ് പാർത്തലെ വിശ്വസ്തരായ്ജീവിതം ചെയ്ത തൻ ശുദ്ധിമാന്മാർ ഗണംവാങ്ങിടും സമ്മാനമാസദസ്സിൽ;-കണ്ണുനീരെല്ലാം തുടച്ചീടുമേയന്നുഎത്രയോ സന്തോഷമാസദസ്സിൽകുഞ്ഞാട്ടിൻ കല്യണശാലയാം വാനത്തിൽകല്യണവേളയാഘോഷമത്രേ:-കാന്തയും കാന്തനും ആനന്ദിച്ചീടുമ്പോൾപാരിലെ കഷ്ടങ്ങൾ ഓർത്തീടുമോഅന്തമില്ലാതുള്ള ആനന്ദരാജന്‍റെസ്വന്തമായ് തീർത്തഹോ സാധുക്കൾ നാം;-പാടുവിൻ പാടുവിൻ ഹല്ലേലുയ്യാ ജയംസാത്താനും സൈന്യവും തോറ്റുപോയിനീതിമാന്മാർ ഗണം ഉന്നതൻ കൂടെന്നുംസന്തതം പാടിടും […]
Read Moreകാത്തിരിക്കും വിശുദ്ധരെ ചേർത്തിടു
കാത്തിരിക്കും വിശുദ്ധരെ ചേർത്തിടുവാനായ്കാന്തനേശു വേഗം വന്നിടുംകാഹളം ധ്വനിക്കുമ്പോൾ വാനമേഘേ ചേരുംഞാൻകാന്തയായ് തൻ കൂടെ വാഴും ഞാൻപ്രതിഫലം ഒരുക്കി പ്രിയൻ വന്നിടാൻനാളുകൾ വന്നടുത്തടുത്തേആധിയെല്ലാം മാറും വ്യാധിയെല്ലാം തീരുംകർത്തനോടു ചേരുന്ന നാളിൽ;- കാത്തിരി…കുഞ്ഞാടിന്‍റെ സഭയാം തിരു സഭയെകാലമിനി അധികമില്ലവിരുതു ലഭിച്ചവർ പെൻമുടി ചൂടാൻകാലമിതാസന്നമായ്;- കാത്തിരി…പഴി ദുഷി നിന്ദകൾ എത്ര വന്നാലുംപരനെ നീ മറന്നീടല്ലേപ്രതിഫലം നിനക്കായ് ഒരുക്കുന്നുണ്ട്പ്രിയനോടു ചേരുന്ന നാളിൽ;- കാത്തിരി…
Read Moreകഷ്ടതയിൽ എന്‍റെ ശൈലവും
കഷ്ടതയിൽ എന്‍റെ ശൈലവുംകോട്ടയുമായ് ക്രിസ്തുവുള്ളതാൽഅല്പവും ഞാൻ ശങ്കിക്കയില്ലരക്ഷകൻ എൻ നൽ സഹായകൻയേശുവോടറിയിക്കും ഞാൻഎൻ ദുഃഖം സങ്കടമെല്ലാംഎൻ പിതാവ് തീർത്തീടും സർവ്വംഞാൻ അവന്‍റെ സ്വന്തമാകയാൽനീതിമാന്‍റെ സന്തതികളോഅപ്പം അവർ യാചിക്കയില്ലപോഷിപ്പിക്കും ദൈവം അവരെ-ക്ഷാമകാലെ ക്ഷോമമോടെ താൻ;- യേശുവോ…ദൈവമെന്‍റെ ബുദ്ധിമുട്ടുകൾതേജസ്സേറും മഹത്വമോടെതൻ ധനത്തിന്നൊത്തവണ്ണമായ്പൂർണ്ണമായി തീർത്തു തന്നിടും;- യേശുവോ…വൻ ധനം അതോടുകൂടെയുംകഷ്ടതയും ഉള്ളതിനേക്കാൾകർത്തനോടു കൂടെ ഉള്ളതാംഅല്പധനം ഏറ്റം ഉത്തമം;- യേശുവോ…
Read Moreകഷ്ടതയേറിടുമ്പോൾ എൻ നാഥൻ
കഷ്ടതയേറിടുമ്പേൾ എൻ നാഥൻ തൻ തുണയേകിടുമെതുഷ്ടിയായ് ജീവിപ്പാനായ് എൻ കാന്തൻ തൻ ക്യപനല്കിടുമെആനന്ദം ആനന്ദം ക്രിസ്തീയജീവിതം ആനന്ദം ആനന്ദം സൗഭാഗ്യ ജീവിതംപാപത്താൽ ബന്ധിതരാം നരന്നായ് എന്നും താൻ രക്ഷകനായ്ഭാരത്താൽ വലയുവോരാം ജനത്തിൻ അശ്വാസ ദായകനാംപറവകളെ നോക്കുവിൻ എൻ താതൻഅവയെയും പുലർത്തിടുന്നുവയലിലെ പുല്ലിനെയും എൻ ദേവൻ ഭംഗിയായ് ചമയിക്കുന്നുആനന്ദം ആനന്ദം ക്രിസ്തീയജീവിതം ആനന്ദം ആനന്ദം വിശ്വാസ ജീവിതംഒന്നിനെക്കുറിച്ചിനിയും വിചാരം വേണ്ടെന്നുരചെയ്തോനാംമന്നനെൻ ജീവിതത്തിൽ കർത്താവായ് നാൾതോറും നടത്തിടുന്നുപരദേശവാസത്തിന്‍റെ എൻനാൾകൾ പരനായി ജീവിച്ചിടുംപരലോകം പ്രപിക്കുംനാൾവരെയും പരനെഘോഷിച്ചിടുംആനന്ദം ആനന്ദം ക്രസ്തീയജീവിതം ആനന്ദം ആനന്ദം […]
Read Moreകഷ്ടതയെല്ലാം തീര്‍ന്നീടാറായ്
കഷ്ടതയെല്ലാം തീർന്നീടാറായ്വാഗ്ദത്തങ്ങൾ നിറവേറാരായ്കർത്തനേശു വെളിപ്പെടാറായ്അവന്‍റെ ജനമേ ഉണർന്നീടുക(കഷ്ടതയെല്ലാം 2)നിന്ദ പരിഹാസം വന്നിടും വേളയിൽനിന്ദയേറ്റോനെ നീ മറന്നീടല്ലേനിന്ദിച്ചോർക്കവൻ നൽകും ശിക്ഷയും ആ നാളിൽനന്ദയേറ്റോർക്കോ പ്രതിഫലവും(കഷ്ടതയെല്ലാം 2)ഇട്ടുകൊൾക നിന്‍റെ ഭാരങ്ങൾമുഴുവൻനിത്യം പുലർത്താൻ കഴിയുന്നോനിൽവെയ്ക്കുക നിന്‍റെ ചിന്താകുലങ്ങൾ എല്ലാംഎന്നും നിനക്കായ് കരുതുന്നോനിൽ(കഷ്ടതയെല്ലാം 2)ഭാരങ്ങൾ ഏറിടും വേളയിൽ തളരാതെപാലിച്ചിടാൻ അവൻ കൂടെയുണ്ട്ഭാരങ്ങളാൽ നീ തളരുകിലുംപാവനൻ സാന്നിദ്ധ്യം അരികിൽ ഉണ്ട്(കഷ്ടതയെല്ലാം 2)
Read Moreകഷ്ടതകൾ ദൈവമേ എന്നവകാശം
കഷ്ടതകൾ ദൈവമേ! എന്നവകാശം തന്നെയല്ലൊവിശ്വസിപ്പാൻ മാത്രമല്ല നൽ വരംതങ്ക കഷ്ടതകൾ സഹിപ്പാനും പ്രാപ്തിതാക്രൂശിന്മേൽ ഞാൻ കാണുന്നൊരു മഹൽക്കാഴ്ച എന്‍റെ പ്രിയൻകഷ്ടതകൾ സഹിച്ചയ്യോ! ചാകുന്നു എന്നെ പൊൻകിരീടം ധരിപ്പിപ്പാനാകുന്നു;-ഭക്തിക്കതിശക്തിയെന്നിൽ കഷ്ടങ്ങൾ വർദ്ധിക്കുമ്പോൾഹാ! എനിക്കെന്താനന്ദമെൻ കഷ്ടതകൾദൈവസന്നിധിയിൽ ശോഭയെനിക്കേറുന്നു;-ഭക്തനായ യോബു പലകഷ്ടനഷ്ടം സഹിച്ചതാൽ ഭാഗ്യവാനായ് തീർന്നവൻ തന്നായുസ്സിൽ എല്ലാം ഇരട്ടിയായി പിന്നെ നാഥൻ നല്കിയേ;-മോശെ ഫറവോൻ വീടുവിട്ടു കഷ്ടതകൾ പിന്തുടർന്നു യിസ്രായേലിൻ രക്ഷിതാവായ് തീർന്നവൻ ദൈവപുത്രനോടുകൂടെ നില്പാൻ യോഗ്യനായ്;-മീസ്രനാട്ടിലല്പകാലം യോസെഫെന്തു ഖിന്നനായ് ദൈവമോ തൻ പൈതലിനെ ഓർത്തല്ലോ അവൻ ഫറോരാജൻ മന്ത്രിയായിത്തീർന്നല്ലോ;-വിശ്വാസികളാർക്കും […]
Read Moreകഷ്ടങ്ങളിൽ പതറുകില്ല നഷ്ടങ്ങളിൽ
കഷ്ടങ്ങളിൽ പതറുകില്ല നഷ്ടങ്ങളിൽ തളരുകില്ലനീയെന്‍റെ ഓഹരിയായതാൽ നീറുന്ന മാനസം കണ്ടതാൽകീത്തനം പാടിടും ഞാൻ എൻ ജീവിത കാലമെല്ലാംകുഴിയിൻ അനുഭവമോ തടവിൻ ജീവിതമോമറക്കും മനസ്സുകളോ മറയ്ക്കും വദനങ്ങളോയേശു നിന്‍റെ കൂടെ ആശ്വാസത്തിൻ വീട്തേടി വരും ഭാഗ്യമെല്ലാം നിത്യതയോളവുംയാബോക്കിൻ അനുഭവമോ ആരാരും കൂടെയില്ലയോആരവം കേൾക്കുന്നുണ്ടല്ലോ ആശ്രയമെവിടെ നിന്നോദൈവം നിന്‍റെ കാവൽ കാക്കും അവൻ കൂടെകാലിടറും വേളകളിൽ താങ്ങും കരങ്ങളിലായ്
Read Moreകഷ്ടങ്ങൾ സാരമില്ല കണ്ണുനീർ
കഷ്ടങ്ങൾ സാരമില്ല കണ്ണുനീർ സാരമില്ല നിത്യതേജസ്സിൻ ഘനമോർത്തിടുമ്പോൾനൊടിനേരത്തേക്കുള്ള-കഷ്ടങ്ങൾ സാരമില്ല കണ്ണുനീർ സാരമില്ലപ്രിയന്‍റെ വരവിൻ ധ്വനി മുഴങ്ങും പ്രാക്കളെപോലെ നാം പറന്നുയരുംപ്രാണന്‍റെ പ്രിയനാം മണവാളനിൽ പ്രാപിക്കും സ്വർഗ്ഗീയ മണിയറയിൽ മണവാളൻ വരും വാനമേഘത്തിൽമയങ്ങാൻ ഇനിയും സമയമില്ലമദ്ധ്യാകാശത്തിങ്കൽ മഹൽദിനത്തിൽമണവാട്ടിയായ് നാം പറന്നുപോകും;-ജാതികൾ ജാതിയോടെ-തിർത്തിടുമ്പോൾജഗത്തിൻ പീഡകൾ പെരുകിടുമ്പോൾജീവിതഭാരങ്ങൾ വർദ്ധിച്ചിടുമ്പോൾജീവന്‍റെ നായകൻ വേഗം വന്നിടും;-യുദ്ധവും ക്ഷാമവും ഭൂകമ്പങ്ങളും യുദ്ധത്തിൻ ശ്രുതിയും കേൾക്കുന്നില്ലയോയിസ്രയേലിൻ ദൈവം എഴുന്നള്ളുന്നേ യേശുവിൻ ജനമേ ഒരുങ്ങുക നാം;-
Read Moreകഷ്ടങ്ങൾ ഏറി അവൻ അത്ഭുത മന്ത്രി
കഷ്ടങ്ങൾ ഏറി വന്നീടിലുംകൈവിടുകില്ല നാഥൻ മാറാത്തവൻ മറയാത്തവൻവാക്ക് മാറാത്തവൻഅവൻ അത്ഭുത മന്ത്രി വീരനാം ദൈവംനിത്യപിതാവെൻ രാജാവ്ഹാലേലുയ്യ ഹാലേലുയ്യഹാലേലുയ്യ ഹാലേലുയ്യകൂരിരുൾ പാതയിൽ അഗ്നിസ്തംഭംമരുഭൂമിയിൽ മേഘത്തണൽദാഹിക്കുമ്പോൾ തീക്കൽ പാറവിശക്കുമ്പോൾ ദിനവും മന്ന;- അവൻ…കഷ്ടതയിലെൻ ഉറ്റ സഖി തീച്ചൂളയിലെൻ കൂടെയുള്ളോൻചെങ്കടൽ മദ്ധ്യേ പുതു വഴിയാണവൻമാറയിലെന്നും മാധൂര്യവാൻ;- അവൻ…
Read MoreRecent Posts
- യോഹന്നാൻ ചാരിയ തിരുമാർവ്വിൽ
- യോഗ്യതയില്ലേശുവേ യോഗ്യതയായ് പറയുവാൻ
- യോഗ്യനല്ല ഞാൻ അപ്പനാണേ എന്‍റെ
- യിസ്രയേലിന്റെ രാജാവേ സർവ്വ
- യിസ്രായേലിൻ സേന നായകനേശു രാജൻ
- ആശ്വാസമായ് എനിക്കേശുവുണ്ട്
- സ്തുതിച്ചിടുക നാം യേശു മഹാരാജൻ
- ജീവകാലം എല്ലാം യഹോവെക്കു
- പ്രത്യാശയോടെ നാം കാത്തിരുന്നിടാം
- അൻപിൻ രൂപി യേശുനാഥാ

