കർത്താവു താൻ ഗംഭീര നാദത്തോടും
കർത്താവു താൻ ഗംഭീരനാദത്തോടുംപ്രധാന ദൈവദൂത ശബ്ദത്തോടുംസ്വർഗ്ഗത്തിൽ നിന്നിറങ്ങി വന്നിടുമ്പോൾഎത്രയോ സന്തോഷം(3) മദ്ധ്യാകാശത്തിൽമണ്ണിലുറങ്ങിടുന്ന ശുദ്ധിമാന്മാർകാഹളനാദം കേൾക്കുന്ന മാത്രയിൽപെട്ടെന്നുയിർത്തു വാനിൽ ചേർന്നിടുമേതീരാത്ത സന്തോഷം(3) പ്രാപിക്കുമവർജീവനോടീ ഭൂതലേ പാർക്കും ശുദ്ധർരൂപാന്തരം പ്രാപിക്കുമന്നേരത്തിൽഗീതസ്വരത്തോടും ആർപ്പോടും കൂടെവിണ്ണുലകം പൂകും(3) ദൂതതുല്യരായ്കുഞ്ഞാട്ടിൻ കല്യാണ മഹൽദിനത്തിൽതന്‍റെ കാന്തയാകും വിശുദ്ധ സഭമണിയറയ്ക്കുള്ളിൽ കടക്കുമന്നാൾഎന്തെന്തുസന്തോഷം(3) ഉണ്ടാമവർക്ക്സിദ്ധന്മാരാം പൂർവ്വ പിതാക്കളെല്ലാംമദ്ധ്യാകാശത്തിൽ കല്യാണവിരുന്നിൽക്ഷണിക്കപ്പെട്ടു പന്തിക്കിരിക്കുമ്പോൾആമോദമായ് പാടും(3) ശാലേമിൻ ഗീതംരാജത്വം പ്രാപിച്ചു തൻ ഭൂതലത്തിൽആയിരമാണ്ടു വാഴാൻ വന്നീടുമ്പോൾശത്രുവാം സാത്താനെ ബന്ധിച്ചിട്ടന്നുവാണിടും ഭൂമിയിൽ(3) രാജാധിരാജൻഅത്യുന്നതനായവന്‍റെ ശുദ്ധർക്കുരാജ്യം വിഭജിക്കുന്ന നാൾ വരുന്നുരാജാക്കളായിട്ടവർ വാണീടുമേഹാ എന്തു സന്തോഷം (3) […]
Read Moreകർത്താവു താൻ വരും വേഗം തൻ
കർത്താവു താൻ വരും വേഗം തൻ വചനം സത്യമേ കാത്തിരിക്കുന്ന തൻ സംഘം തന്നോടു ചേരുമേ മർത്യശരീരം മാറുമേ നിത്യശരീരം ലഭ്യമേ നിത്യസന്തോഷം വൃതർക്കേകുവാൻ കർത്താവു താൻ വരും വേഗം വേഗം വേഗം വേഗം താൻ വരുമേ നിത്യസന്തോഷം വൃതർക്കേകുവാൻ കർത്താവു താൻ വരും വേഗം കർത്താവു താൻ വരും വേഗം തൻരാജ്യം സ്ഥാപിക്കുമേ നീതിമാന്മാർ ഭൂമൗ വാഴും തന്നോടു കൂടവേ കണ്ണുനീർ താൻ തുടയ്ക്കുമേ അന്നവർ ആനന്ദിക്കുമേ നിത്യസന്തോഷം വൃതർക്കേകുവാൻ കർത്താവു താൻ വരും വേഗം;- […]
Read Moreകർത്താവു ഞങ്ങൾക്കു സങ്കേത
കർത്താവു ഞങ്ങൾക്കു സങ്കേതമാണെന്നുംശാശ്വതദൈവമെന്നും എന്നാൽശോഭിക്കും രാവിലെ വാടും പൂവെന്നപോൽ മായുന്നു മന്നിൽ നരൻമണ്ണിനാൽ നിർമ്മിച്ചു ദൈവം മനുഷ്യനെ മന്നിൽ മോദേന വാഴാൻ എന്നാൽമന്നിൽ പാപമൂലം മർത്യനായ് തീർന്നവൻ മണ്ണിൽ ലയിച്ചിടുന്നുശക്തനെന്നാകിലും ഭക്തനെന്നാകിലും മന്നനെന്നായിടിലുംപാരംകണ്ണീരോടെ വന്നു വേഗേന തീരുന്നു നിത്യലോകം ചേരുന്നുഅന്ത്യനാളിന്നായിട്ടെണ്ണാൻ കഴിയണേ ഞങ്ങൾക്കറിവില്ലതിൽപാരംജ്ഞാനം പ്രാപിച്ചിടാൻ നിൻപാത കാംക്ഷിപ്പാൻ ആവേശമേകിടേണംബാല്യവും യൗവനകാലവും മായയാം ഭാഗ്യനാൾ അന്ത്യമാകാംദേവാ! ജീവിതം ധന്യമായ് കാത്തിടുവാനെന്നും കാരുണ്യമേകിടേണംതോന്നേണമേ സഹതാപമീയേഴയിൽ ഭാരങ്ങളേറുന്നേരംദേവാതൃപ്തരാക്കിടണം നിൻദയയാൽ ഞങ്ങൾ ഘോഷിപ്പാനായുസ്സെല്ലാംഇന്നു കാണുന്നവൻ നാളെ കാണാതാകാം ശാശ്വതമല്ലൊന്നുമേഭൂവിൽനീ വിളിക്കുന്നേരം ആരറിയും ദേവാ! […]
Read Moreകർത്താവു മേഘത്തിൽ വന്നിടാറായ്
കർത്താവു മേഘത്തിൽ വന്നിടാറായ്ഈ മരുവാസം കഴിഞ്ഞിടാറായ്സഭയാം കാന്തയെ ചേർപ്പതിനായ്കാലം സമീപമായ്നിന്ദിതപാത്രരായ് തീർന്നവരേഈ ലോകം വിടക്കെന്നെണ്ണിയവരെപീഢകളേറ്റ വിശുദ്ധൻമാരനാം തമ്മിൽ കണ്ടിടുംനാം തമ്മിൽ കണ്ടിടും.. നാം തമ്മിൽ കണ്ടിടുംപീഢകളേറ്റ വിശുദ്ധൻമാരെ നാം തമ്മിൽ കണ്ടിടുംതിരാതരോഗത്താൽ ബാധിതനായഈ മൺശരീരം തകർന്നെന്നാലുംഞാനുമെൻ കോമളരൂപൻറ മുൻപിൽപൂർണ്ണനായ് തീർന്നിടുംനാം തമ്മിൽ കണ്ടിടും.. നാം തമ്മിൽ കണ്ടിടുംപീഢകളേറ്റ വിശുദ്ധൻമാരെ നാം തമ്മിൽ കണ്ടിടുംപ്രധാനദൂതനാകും മീഖായേൽകാഹളമൂതും നൊടിനേരത്തിൽവിശുദ്ധൻമാർ വാനിൽ പറന്നുയരുംഅന്നേവരേം കണ്ടിടുംനാം തമ്മിൽ കണ്ടിടും.. നാം തമ്മിൽ കണ്ടിടുംപീഢകളേറ്റ വിശുദ്ധൻമാരെ നാം തമ്മിൽ കണ്ടിടും
Read Moreകർത്താവു ഭവനം പണിയാതെ
കർത്താവു ഭവനം പണിയാതെ വന്നാൽ നിഷ്ഫലമാകും പ്രയത്നമെല്ലാം കർത്താവു നഗരം കാക്കാതെ പോയാൽ കാവൽ വെറുതെയാകും കർത്താവു വിളകൾ നൽകാതിരുന്നാൽ കൃഷികൾ പാഴ്വേലയാകും കർത്താവു സൗഖ്യം നൽകാതിരുന്നാൽ ചികിൽസാ വിധികൾ വ്യർത്ഥം; കർത്താവു ജ്ഞാനം നൽകാതിരുന്നാൽ ജീവിതം കൂരിരുൾ ആകും കർത്താവു ദയവായ് ക്ഷമിക്കാതെ വന്നാൽ പാപം ഭയാനകമാകും;-
Read Moreകർത്താവിന്നിഷ്ടം ചെയ്വാൻ നിൻ
കർത്താവിന്നിഷ്ടം ചെയ്വാൻനിൻ ഹിതം നിറവേറാൻഅർപ്പിക്കുന്നേ ഞാൻ നിൻ കൈകളിൽ പൂർണ്ണമായ് എന്നെ നീ സ്വീകരിക്കലോകമാനങ്ങൾ വേണ്ടാനശ്വര മോഹം വേണ്ടാഭൂമിയിൽ അന്യനായ് തീർന്നെന്നാലുംനിൻ സ്നേഹം എന്നിൽ ജ്വലിച്ചീടേണംകഷ്ടം പ്രയാസങ്ങാളാൽ ജീവിതം ഭാരമായ് തീർന്നിടുമ്പോൾ(2)ഭൂമിയിൽ നിന്ദിതനായെന്നാലും ക്രൂശേ നോക്കി ഞാൻ യാത്ര ചെയ്യും
Read Moreകർത്താവിനെ നാം സ്തുതിക്ക ഹേ
കർത്താവിനെ നാം സ്തുതിക്ക ഹേ! ദൈവമക്കളേസന്തോഷത്തിൽ നാം അർപ്പിക്ക സ്തോത്രത്തിൻ ബലിയെനാം സ്തോത്രം സ്തോത്രം സ്തോത്രം കഴിക്കസ്തോത്രം സ്തോത്രം നാം സ്തോത്രം കഴിക്കവിശുദ്ധ സ്നേഹബന്ധത്താൽ ഒരേ ശരീരമായ്നാം ചേർക്കപ്പെട്ടതാകയാൽ ചേരുവിൻ സ്തുതിക്കായ്പിതാവു ഏകജാതനെ നമുക്കു തന്നല്ലോഹാ! സ്നേഹത്തിൻ അഗാധമേ നിന്നെ ആരായാമോ?നാം പ്രിയപ്പെട്ട മക്കളായ് വിളിച്ചപേക്ഷിപ്പാൻതൻ ആത്മാവെ അച്ചാരമായ് നമുക്കു നൽകി താൻഒരേദൻ തോട്ടം പോലിതാ തൻ വചനങ്ങളാംവിശിഷ്ടഫലം സർവ്വദാ ഇഷ്ടംപോൽ ഭക്ഷിക്കാംഈ ലോകത്തിൻ ചിന്താകുലം ദൈവശ്രിതർക്കില്ലതൻ പൈതങ്ങളിൻ ആവശ്യം താൻ കരുതും സദാകർത്താവിൻ നാമം നിമിത്തം […]
Read Moreകർത്താവിനായ് പാരിലെന്‍റെ ജീവ
കർത്താവിനായ് പാരിലെന്‍റെ ജീവകാലമെല്ലാം പാർത്തിടും ഞാൻ സ്തോത്രഗീതം പാടി(2)കർത്താവിനായ്..എന്‍റെ പാപശാപമെല്ലാം നീക്കി കർത്തൻഎന്നെ ദൈവപൈതലാക്കി മാറ്റിസന്താപങ്ങൾ തീർന്നിന്നാകയാൽ ഞാൻ പാടുംസന്തോഷത്തിൻ സംഗീതമുച്ചത്തിൽ;-ആകുലങ്ങൾ തിങ്ങിടുന്ന നേരംഎന്നിൽ ആശ്വാസം പകർന്നു നാഥൻ കാക്കുംആപത്തിലും തെല്ലും മാറാതെ നിന്നെന്നെആണിയേറ്റ പാണിയാൽ താൻ താങ്ങും;-ശത്രു നേരെ വന്നെതിർത്തെന്നാലും എന്‍റെയാത്രാമദ്ധ്യേ എന്തു നേരിട്ടാലുംകർത്താവിൽ ഞാൻ ചാരി തൻമുഖത്തെ നോക്കിയാത്രചെയ്യും ക്രൂശെടുത്തിപ്പാരിൽ;-വാട്ടം മാലിന്യമില്ലാത്ത നാട്ടിൽ നിത്യവീട്ടിൽ ചെന്നു ചേരും നാൾവരെയുംവീഴാതെന്നെ കൈയിൽ വിശ്വസ്തനായ് കാത്തുവിശ്വാസത്തിൻ നായകൻ നടത്തും;-
Read Moreകർത്താവിനായി നാം ജീവിക്കുക
കർത്താവിനായി നാം ജീവിക്കുക കർത്താവിനായി നാം പൊരുതിടുക കർത്താവിനായി നാം പ്രവർത്തിക്കുക അവനെന്നും വാഴ്ത്തപ്പെട്ടോൻ നമ്മ അവനെന്നും സ്നേഹിക്കുന്നു നമ്മ അവനെന്നും കാത്തിടുന്നു നമ്മ അവനെന്നും നടത്തീടുന്നു അവനെന്നെന്നും വാഴ്ത്തപ്പെട്ടോൻ
Read Moreകർത്താവിൻ വരവിൽ നമ്മെ
കർത്താവിൻ വരവിൽ നമ്മെ എടുത്തിടുമ്പോൾ കഷ്ട-നഷ്ട ശോധനകൾ മാറിപ്പോയിടും കർത്താവിന്‍റെ കരം-അന്നു തുടച്ചിടുമ്പോൾ കണ്ണുനീരും വേദനയും തീർന്നു പോയിടും (2) ആമേൻ കർത്താവേ വേഗം വരണേ ആമേൻ കർത്താവേ നിൻ രാജ്യം വരണേ (2) കൂടാരമാകും ഭൗമഭവന കൂടുവിട്ടു പറന്നുപോകും കൈപ്പണി അല്ലാത്ത നിത്യ ഭവനം കർത്താവ് ഒരുക്കുന്നു നമുക്കായ്;- (2) കുഞ്ഞാട്ടിൻ കല്യാണം അടുത്തുവല്ലോ കാത്തിരിക്കുന്ന വിശുദ്ധരെ കർത്താവിൻ ഗംഭീരനാദം കേൾക്കുമ്പോൾ കർത്തനോടുകൂടെ പോകും ഞാൻ;- (2) കാലം കഴിയും ഈ ലോകം അഴിയും കാൺമതെല്ലാം […]
Read MoreRecent Posts
- യോഹന്നാൻ ചാരിയ തിരുമാർവ്വിൽ
- യോഗ്യതയില്ലേശുവേ യോഗ്യതയായ് പറയുവാൻ
- യോഗ്യനല്ല ഞാൻ അപ്പനാണേ എന്‍റെ
- യിസ്രയേലിന്റെ രാജാവേ സർവ്വ
- യിസ്രായേലിൻ സേന നായകനേശു രാജൻ
- യേശു എൻ പരിഹാരി ഇൻപ
- വാഴ്ത്തി പുകഴ്ത്തുമെന്നേശു നാഥനെ
- തൻ നേരം – ഭംഗിയോടവൻ
- പറഞ്ഞു തീരാത്ത ദാനം നിമിത്തം
- അന്ത്യത്തോളം നിന്നിടുകിൽ

