Collection of 4000+ Christian Songs and Lyrics Now!!!

Close Icon
   
Contact Info     Search Song Lyrics

കർത്താവിൻ വരവേറ്റം അടുത്തു

കർത്താവിൻ വരവേറ്റം അടുത്തുവല്ലോ കാഹള നാദം നാം കേട്ടിടാറായ് കാന്തനെ കാണുവാൻ കാംക്ഷിക്കുന്നെ കർത്താധി കർത്തനെ എതിരേൽപാൻ ഹാലെലുയ്യാ (4) വാതിലുകൾ പലതും അടഞ്ഞിടുമ്പോൾ വാഗ്ദത്ത നാടുണ്ട് നമുക്കക്കരെ വേഗം വരാമെന്നു ചൊല്ലിയവൻ വേദന മാറ്റും നിൻ ജീവിതത്തിൽ ഹാലെലുയ്യാ (4) നാളയെ ചൊല്ലി നീ കരയേണ്ട നേടിയതൊന്നും നിൻറ്റെതല്ല നാളുകൾ നീളുകില്ലേറെയിനി നാഥന്‍റെ സന്നിധേ എത്തിടുവാൻ ഹാലെലുയ്യാ (4) ഈ ലോകം വേഗം അസ്തമിക്കുമെ ഈ ഗേഹം മണ്ണായി അലിഞ്ഞിടുമേ ഈ ഗേഹവാസം നശ്വരമേ ഇമ്പനാടിനെ […]

Read More 

കർത്താവിൻ സ്നേഹത്തിൽ എന്നും

കർത്താവിൻ സ്നേഹത്തിൽ എന്നും വസിച്ചിടുവാൻവൻകൃപ ഏകീടേണേഭിന്നത വിദ്വേഷം ഇല്ലാതെ ജീവിപ്പാൻനൽവരം നൽകീടണെ(2)ലോകം പാപം പിശാചെന്നെ തൊടുകയില്ലദുഷ്ടഘോരശത്രു എന്നെ കാണുകയില്ലഅങ്ങേ ചിറകിൻ മറവിലാണു ഞാൻഎന്‍റെ വിശ്വാസം വർദ്ധിപ്പിയ്ക്കണെ(2)ഇന്നലെ മിന്നിയ ഉന്നത ശ്രേഷ്ടന്മാർഅന്യരായ് ഇന്നു മന്നിൽ(2)എന്നാലോ സാധു ഞാൻ സന്നിധി നിന്നതോപൊന്നേശുവേ കൃപയാൽ(2);-നിർത്തിയതാണെന്നെ നിന്നതല്ലാ ഞാൻഎത്ര സ്തുതിച്ചിടേണം(2)നിന്ദ പരിഹാസം ഏറെ സഹിച്ചു ഞാൻഎത്രനാൾ കാത്തിടേണം(2);-ഒന്നിക്കുമൊരുനാൾ സ്വർഗ്ഗ കൂടാരത്തിൽവന്ദിക്കും ഞാനന്നാളിൽ(2)എന്നിനി പ്രിയന്‍റെ പൊന്മുഖം കാണും ഞാൻഎന്നാശ ഏറിടുന്നേ(2);-

Read More 

കർത്താവിൻ സ്നേഹം അചഞ്ചല

കർത്താവിൻ സ്നേഹം അചഞ്ചലമെന്നുംകരുണകൾക്കും കുറവില്ലൊട്ടുംഅവ എന്നും പുതുതാം- എന്നും പുതുതാംശ്രേഷ്ഠം നിൻ സ്നേഹം കർത്താവേശ്രേഷ്ഠമീ വൻ സ്നേഹമേThe steadfast love of the Lord never ceasesHis mercies never come to an endThey are new every morningNew every morningGreat is Thy faithfulness, O LordGreat is Thy faithfulness

Read More 

കർത്താവിൻ പ്രിയ സ്നേഹിതരേ

കർത്താവിൻ പ്രിയ സ്നേഹിതരേക്രിസ്തുവിലായോ നീ ക്രിസ്തുവിൻ വെളിയ്ക്കോക്രിസ്തീയപേരുണ്ടായിരിക്കാംക്രിസ്തുവിൽ നിന്നു നീ ദൂരത്തായിരിക്കാംസ്നാനമേറ്റവനായിരിക്കാംമാനസം മാറാത്ത ശീമോനായിരിക്കാംതിരുവത്താഴം കൊണ്ടിരിക്കാംതിരുമേനിയകത്തില്ലെന്നുമിരിക്കാംപള്ളിയിൽ പോകുമെന്നിരിക്കാംകള്ളഭക്തരാം പരീശരായിരിക്കാംയോഗത്തിന്നംഗമായിരിക്കാംലോകത്തെ സ്നേഹിക്കും ദേമാസായിരിക്കാംദൈവവേലയിൽ നീയിരിക്കാംദ്രവ്യാർത്തി ഏറുന്നോരാഖാനായിരിക്കാംഎണ്ണത്തിൽ ശിഷ്യനായിരിക്കാംപൊണ്ണപിശാചാം യഹൂദയായിരിക്കാംപുസ്തകം പഠിച്ചെന്നിരിക്കാംസത്യത്തിൻ ശത്രുവാം ശൗലുമായിരിക്കാംഭീമ താർക്കികനായിരിക്കാംശമര്യസ്ത്രീയെപ്പോൽ പാപത്തിൽ ഇരിക്കാംപ്രവാചകന്‍റെ പേരിരിക്കാംദ്രവ്യക്കൊതിയൻ ബിലെയാമായിരിക്കാംഹെരോദാവിനെപ്പോലെ നീയുംഹെരോദ്യമാരെ പരിഗ്രഹിച്ചിരിക്കാംപൗലോസിൻ പ്രസംഗം ശ്രവിച്ചഫേലിക്സേ പോൽ രക്ഷാകാലങ്ങൾ കളയാം1അഗ്രിപ്പാവിനെപ്പോലെ നീയുംസുഗ്രാഹി എന്നാലും സത്യത്തെ ത്യജിക്കാം1ഇന്നേരം എങ്കിലും നീ നിന്‍റെമന്നവൻ വസിപ്പാൻ നിന്നുള്ളം കൊടുക്ക

Read More 

കർത്താവിൻ കരുത്തുള്ള ഭുജം

കർത്താവിൻ കരുത്തുള്ള ഭുജം ഒന്നുകാൺമാൻകർത്താവിൻ തേജസ്സിൻ മുഖം ഒന്നുകാൺമാൻകൊതിച്ചിടുന്നേ ഉള്ളം തുടിച്ചിടുന്നേവാനിൽ പറന്നു ഞാൻ ഉയർന്നീടുവാൻ(2)ആത്മാവിൻ ശക്തിയിൻ നിറവെന്നിൽ ആകാൻആ ക്രൂശിന്‍റെ മറവിൽ എൻ അഭയം അതാകാൻകൊതിച്ചിടുന്നേ ഉള്ളം തുടിച്ചിടുന്നേവാനിൽ പറന്നു ഞാൻ ഉയർന്നീടുവാൻ(2)വിശ്വസാജീവിതയാത്ര മുന്നേറാൻഈ പാരിലെ പോരിൽ തളർന്നിടാതോടാൻകൊതിച്ചിടുന്നേ ഉള്ളം തുടിച്ചിടുന്നേവാനിൽ പറന്നു ഞാൻ ഉയർന്നീടുവാൻ(2)എന്‍റെ കഷ്ടത്തിൻ ചൂളയിൽ കൂടിരുന്നോനെരോഗത്തിൽ സൗഖ്യമായ് തേടിവന്നോനെകൊതിച്ചിടുന്നേ ഉള്ളം തുടിച്ചിടുന്നേവാനിൽ പറന്നു ഞാൻ ഉയർന്നീടുവാൻ(2)ഈ പാരിലെ കഷ്ടങ്ങൾ നൊടിനേരം മാത്രംഞാൻ സന്തോഷിച്ചാർത്തിടുന്നെൻ ഭാവിയെ ഓർത്തുകൊതിച്ചിടുന്നേ ഉള്ളം തുടിച്ചിടുന്നേവാനിൽ പറന്നു ഞാൻ […]

Read More 

കർത്താവിൻ കരുതൽ ഞാൻ

കർത്താവിൻ കരുതൽ ഞാൻ അറിഞ്ഞുകരുണയിൻ കരം എന്നെ കരുതിടുന്നുഅനുദിന ജീവിത പാതയിൽ എന്നെപുലർത്തിടുന്നു ആ… പൊൻകരം(2)ആശ്രയം എന്നും യേശുവിൽ മാത്രംനല്ലോരു സഖിയും മാറാത്ത മിത്രവുംഎൻ കൂടെയിരിക്കും എൻ കൂടെ വസിക്കുംഎൻ കൂടു പൊളിയും നാൾ വരെ(2);-ശത്രുവിൻ കോട്ട തകർത്തു എനിയ്ക്കായ്അടഞ്ഞ വാതിലും തുറന്നെനിയ്ക്കായ്നഷ്ടവും കഷ്ടവും ഒന്നും ഭവിക്കാതെദൂതന്മാർ കാവലായ് ഉണ്ടെനിയ്ക്ക്(2);-നാളുകൾ ഇനിയും നീളുകയില്ലരക്ഷകൻ യേശു വന്നിടാറായികാഹളം കേട്ടിടും നാം വേഗം പോയിടുംമണ്ണിൽ നിന്നും വിണ്ണിൽ ചേർന്നിടും(2);-

Read More 

കർത്താവിൻ ജനമേ കൈത്താ

കർത്താവിൻ ജനമേ കൈത്താളത്തോടെകർത്താവിനെ സ്തുതിപ്പിൻകർത്താവു ചെയ്ത നന്മകളോർത്തുകീർത്തനം പാടിടുവിൻകർത്താവു രക്ഷകൻ നമ്മുടെ ദൈവംഅത്യുന്നതൻ രാജൻപാർത്തിടാം തന്‍റെ മറവിലെന്നുംശക്തനാം ദൈവമവൻരാത്രിയിൻ ഭയമൊ പകൽ പറക്കുംഅസ്ത്രമോ പേടിക്കേണ്ടബാധകളൊന്നും ബാധിക്കയില്ലനമ്മുടെ കൂടാരത്തിൽഏലിയാവിൻ ദൈവം നമ്മുടെ ദൈവംപാലിക്കും അത്ഭുതമായ്എലീശായിൻ ദൈവം നമ്മോടുകൂടെഹല്ലെലുയ്യാ പാടിടാം

Read More 

കർത്താവിൻ ഗംഭിര നാദം

കർത്താവിൻ ഗംഭിര നാദം കേൾക്കാറായ്പ്രധാന ദൂതന്‍റെ ശബ്ദം കേൾക്കാറായ്ദൈവത്തിൻ കാഹള ധ്വനി മുഴങ്ങാറായ്സന്തോഷിപ്പീൻ (4)ക്രിസ്തുവിൽ മരിച്ചവർ ഉയർത്തിടുവാൻ കാലമായ്കാന്തന്‍റെ വിശുദ്ധർ പറന്നിടുവാൻ നേരമായ്ആയിരമായിരം വിശുദ്ധരുമായ് കാന്തൻഅണഞ്ഞിടാറായ് (4)തകർത്തിടി മുഴക്കം പോൽ ഹല്ലേലുയ്യാ കേൾക്കാറായ്തങ്കകുഞ്ഞാടിന്‍റെ കല്ല്യാണം വന്നിടാറായ്മംഗള നാളിൽ ക്ഷണിക്കപ്പെട്ടോരെസന്തോഷിപ്പീൻ (4)നീതിയിൻ സൂര്യൻ ഉദിച്ചിടുവാൻ കാലമായ്നിത്യമാം ഭവനത്തിൽ പാർത്തിടുവാൻ കാലമായ്കർത്തനോടൊത്തു കഴിഞ്ഞിടുവാനായ്സന്തോഷിപ്പീൻ (4)

Read More 

കർത്താവിൻ ഭക്തന്മാർ വാഗ്ദത്ത

കർത്താവിന്‍റെ ഭക്തന്മാർ വാഗ്ദത്ത നാടതിൽ എത്തീടുവതിൻ കാലം സമീപമായ് മാറ്റൊലി കേൾക്കുന്നു വേഗമൊരുങ്ങുക ആരവാരത്തോടെ വാനിൽ പ്രിയൻ വരും ജീവന്‍റെ സുവിശേഷം നാടെങ്ങും ഘോഷിച്ചിട്ട ക്കരെനാട്ടിൽ ഭക്തരെ ചേർക്കുവാൻ തെരുവിലും മരുവിലും വഴിയിലും പുഴയിലും രക്ഷയിൻ സുവിശേഷം നാടെങ്ങും മുഴങ്ങുന്നു;- കർത്താ വിതയും കൊയ്ത്ത്തും ഫലശേഖരവും കഴി ഞ്ഞയ്യോ ദൈവമേ രക്ഷിക്കപ്പെട്ടില്ലേ പരിതാപമോതേണ്ട രക്ഷയിൻ ദൂതുകൾ ഇന്നു രക്ഷാദിനം പാപി നീ ഓടിവാ;- കർത്താ ഇനിയൊരു നാളതിൽ രക്ഷയിൻ ദൂതുകൾ കേൾക്കാമെന്നു ചിത്തേ നിനച്ചീടേണ്ട രക്ഷയെ ഘോഷിക്കും […]

Read More 

കർത്താവിലെന്നും എന്‍റെ ആശ്രയം

കർത്താവിലെന്നും എന്‍റെ ആശ്രയം കർത്തൃസേവയൊന്നേയെന്‍റെ ആഗ്രഹംകഷ്ടമോ നഷ്ടമോ എന്തു വന്നിടിലും കർത്താവിൻ പാദം ചേർന്നു ചൊല്ലും ഞാൻആർത്തുപാടി ഞാൻ ആനന്ദത്തോടെകീർത്തനം ചെയ്തെന്നും വാഴ്ത്തുമേശുവെ ഇത്രനൽ രക്ഷകൻ വേറെയില്ലൂഴിയിൽഹല്ലേലുയ്യാ പാടും ഞാൻവിശ്വാസത്താൽ ഞാൻ യാത്ര ചെയ്യുമെൻ വീട്ടിലെത്തുവോളം ക്രൂശിൻ പാതയിൽവൻതിരപോലോരോ ക്ലേശങ്ങൾ വന്നാലുംവല്ലഭൻ ചൊല്ലിൽ എല്ലാം മാറിടും;-തൻ സ്വന്തജീവൻ തന്ന രക്ഷകൻതള്ളുകില്ലയേതു ദുഃഖനാളിലുംതൻതിരു കൈകളാൽ താങ്ങി നടത്തിടുംതൻ സ്നേഹം ചൊൽവാൻ പോരാ വാക്കുകൾ;-എൻ സ്വന്തബന്ധു മിത്രരേവരുംഎന്നെ കൈവിട്ടാലും ഖേദമെന്തിനാം?കൈവിടില്ലെന്ന തൻ വാഗ്ദത്തമുണ്ടതിൽആശ്രയിച്ചെന്നും ആശ്വസിക്കും ഞാൻ;-വിശ്വാസം കാത്തു ഓട്ടം ഓടിയെൻആയുസ്സെല്ലാം […]

Read More