ഹാ എൻ സൗഭാഗ്യത്തെ ഓർത്തി
ഹാ എൻ സൗഭാഗ്യത്തെ ഓർത്തിടുമ്പോൾഎനിക്ക് ആനന്ദമേ പരമാനന്ദമേ(2)ഒരു മഹൽ സുപ്രാഭാതം അണയുന്നുണ്ടതിവേഗംവരുമന്നെൻ പ്രിയൻ മേഘേ ചുരുളുകളിൽ(2)-അകം നിറയുന്നു മധുരമാം നിനവുകളാൽ മന-മുരുകുന്നു സുദിനത്തിൻ പ്രതീക്ഷയിൻ നാൾ;-മരുവിലീ എരിവെയിലതിലേറ്റം തളർന്നു ഞാ-നുരുമോദമണയും സ്വർ-നഗരമതിൽ(2)അനുദിനമവിടെ ഞാനനുഭവിച്ചാനന്ദിക്കുംസ്വർഗ്ഗത്തിൻ കുളിർമ്മയും മധുരിമയും(2)പറന്നകലുമെൻ ഹൃദയത്തിൻ വ്യഥയഖിലംമറന്നിടാമിന്നീയിഹത്തിലെ ദുരിതമെല്ലാം;-നൊടിനേരത്തേയ്ക്കുള്ള കഷ്ടങ്ങളോ എന്‍റെഅനവധി ഭാഗ്യത്തിൻ പദവിയല്ലോ(2)ത്ധടുതിയിൽ വരും പ്രിയനരനൊടിയിൽ തന്‍റെഅരികിൽ ഞാനിരുന്നിടും മണിയറയിൽ(2)എന്‍റെ കരച്ചിലിൻ കണ്ണീരെല്ലാം തുടച്ചിടുമേതന്‍റെ കരങ്ങളിൽ അണച്ചെന്നെ ചുംബിച്ചീടുമേ;-കോടാകോടി ദൂതസേവിതനാം എന്‍റെകാന്തനോടൊത്തു തൻ കാന്തയായി(2)കോടാകോടിയുഗം വാണീടുമേ നിത്യഭാഗ്യമതോർക്കുമ്പോൾ ആനന്ദമേ(2)നാശലോകമേ നിന്നിമ്പമെല്ലാം വെറുത്തീടുന്നേപൊന്നുനാഥനേ നിൻ സ്നേഹമെന്നും […]
Read Moreഹാ എന്താനന്ദം ഹാ എന്തു മോദമേ
ഹാ എന്താനന്ദം ഹാ എന്തു മോദമേശുദ്ധരോടു ചേർന്നു ഞാനും പ്രിയനെ വാഴ്ത്തിടുമേഈ ലോകയാത്രയിൽ എപ്പോഴും പോരാട്ടമെഭൂവിൽ ജയം പ്രാപിച്ചോർക്കു നിത്യമഹിമയെഈ ലോകജീവിതം പുല്ലിനു തുല്യമെവാടിപ്പോകും പൂവെപ്പോലെ മാഞ്ഞുപോകുമെമണ്ണാകും ഈ ശരീരം മണ്ണോടുചേർന്നാലുമേകാഹളം ധ്വനിച്ചിടുമ്പോൾ തേജസ്സിലുയർക്കുമേവിശുദ്ധരെല്ലാരും വിൺ തേജസ്സിലെപ്പോഴുംകർത്തൻ തന്‍റെ സന്നിധിയിലെന്നും മോദിക്കുംപൊൻതള വീഥിയിൽ പുതിയ ശാലേമിൽഎൻ പ്രിയനോടു ചേർന്ന് ഞാനും പാടി ഉലാവിടുമെഎൻ പ്രിയൻ മാർവ്വിൽ ഞാൻ ചാരും നേരത്തിൽഹാ എന്തൊരിമ്പം എന്തു മാധുരം വർണ്ണ്യമല്ലതുഈ പാഴുലോകത്തിൽ എനിക്കാശ എന്തഹോപഞ്ഞിപോൽ പറന്നു പോകും മായാ ലോകമേ
Read Moreഹാ എന്തിനിത്ര താമസം പൊന്നേശു
ഹാ എന്തിനിത്ര താമസം പൊന്നേശു രാജനെഞാനെത്രനാൾ പാർക്കേണമീ മഹാ വനാന്തരേഎന്നാത്മ നാഥനെ, എന്നാത്മ നാഥനെഞാനെത്രനാൾ പാർക്കേണമീ മഹാ വനാന്തരേകഷ്ടങ്ങളേറുന്നേശുവേ ദുഖങ്ങളും സദാദുഷ്ടന്മാരാൽ വിശുദ്ധരയ്യോ വീഴുന്നേ പരാ;നീ താമസിക്കല്ലേ നീ താമസിക്കല്ലേനിൻ സ്വന്തനാട്ടിൽ ചേർക്കുവാൻ നീ താമസിക്കല്ലേ(2)അപൂണ്ണനത്രേ ഞാനിഹത്തിൽ അങ്ങു ചേരുവാൻസമ്പൂർണ്ണ രൂപമേഴയിൽ നിറച്ചുതാ പ്രഭോ;നിന്നാത്മ പൂർണ്ണനായ് നിന്നാത്മ പൂർണ്ണനായ് സമ്പൂർണ്ണ രൂപമേഴയിൽ നിറച്ചുതാ പ്രഭോ(2)നിൻ കൈയ്യിൽ ഞാനിരിക്കുന്നു കളിമൺ പാത്രം പോൽനിന്നിഷ്ടത്താൽ സമ്പൂർ ണ്ണരൂപമാക്കി തീർക്കുക;ഞാൻ പാനം ചെയ്യുമേ ഞാൻ പാനം ചെയ്യുമേനിന്നിഷ്ടം വൻ കയ്പാകിലും ഞാൻ […]
Read Moreഹാ എത്ര അത്ഭുതം അത്ഭുതമേ
ഹാ എത്ര അത്ഭുതം അത്ഭുതമേആ ദിനം ഞാൻ മറക്കാലോകാന്തകാരത്തിൽ അലഞ്ഞപ്പോൾകണ്ടു ഞാൻ രക്ഷകനേഎത്ര ദയാലു താൻ ആർദ്ര മിത്രംഎന്നാത്മ ദാഹം തീർത്തുസന്താപം മാറി ഹാ സന്തോഷാൽ പാടുന്നുഎന്നിരുൾ നീങ്ങിപ്പോയ്സ്വർഗ്ഗം താണിറങ്ങി എന്നുള്ളിൽ വന്നിതാതൻ ക്രൂശിനാൽ ഞാൻ പൂർണ്ണനായ നാൾഎൻ പാപം മാഞ്ഞുപോയ് എൻ രാവും തീർന്നുപോയ്സ്വർഗ്ഗം താണിറങ്ങി എന്നുള്ളിൽ വന്നിതാദാനമായ് തന്നു തൻ ജീവനെ താൻക്രൂശിലെ സ്നേഹം മൂലംദൈവ ഭവനത്തിൽ നീതിമാനായ്എന്തൊരു സ്ഥാനമിത്എത്ര ക്ഷണത്തിൽ താൻ സ്വീകരിച്ചുഹീനനാം പാപിയെന്നെവൻ കൃപ ദാനമാം രക്ഷ തന്നുഎന്നും തൻ നാമമുയരട്ടെ;- […]
Read Moreഹാ എത്ര ഭാഗ്യം ഉണ്ടെനിക്കു
ഹാ! എത്ര ഭാഗ്യം ഉണ്ടെനിക്കു ഓർക്കിലെന്നുള്ളം തുള്ളിടുന്നുഞാനിന്നു പാടി ആനന്ദിക്കും ഞാനെന്നുമേശുവെ സ്തുതിക്കുംഹാ എന്‍റെ ഭാഗ്യം അനന്തമേ!ഇതു സൗഭാഗ്യ ജീവിതമേ!ലോകത്തിലീ ഞാൻ ഹീനനത്രേ ശോകമെപ്പോഴും ഉണ്ടെനിക്കുമേഘത്തിലേശു വന്നിടുമ്പോൾ എന്നെയൻപോടു ചേർത്തിടുമ്പോൾ;-ദൈവത്തിൻരാജ്യം ഉണ്ടെ നിക്കായ് ദൈവകുഞ്ഞാടും ശിഷ്യരുമായ്വിശുദ്ധർകൂട്ടം ചേർന്നിരിക്കും പന്തിയിൽ ചേർന്നു ഞാൻ ഭുജിക്കും;-കണ്ണുനീരെല്ലാം താൻ തുടയ്ക്കും വർണ്ണം വിശേഷമായുദിക്കുംജീവകിരീടമെൻ ശിരസ്സിൽ കർത്തൻ വച്ചിടുമാസദസ്സിൽവെൺനിലയങ്കികൾ ധരിച്ചു പൊൻകുരുത്തോലകൾ പിടിച്ചുദൈവകുഞ്ഞാടിനെ സ്തുതിച്ചു പാടും ഞാനെന്നുമാനന്ദിച്ചു;-ഹാ! എത്രഭാഗ്യം ഉെനണ്ടെനിക്കു വർണ്ണിപ്പാൻ ത്രാണിയില്ലെനിക്കുമഹത്ത്വഭാഗ്യം തന്നെയിതിൻ സമത്തിലൊന്നും ഇല്ലിഹത്തിൽ;-
Read Moreഹാ എത്ര ഭാഗ്യമെൻ സ്വർഗ്ഗവാസം
ഹാ എത്ര ഭാഗ്യമെൻ സ്വർഗ്ഗവാസംഓർത്താലെന്താനന്തം എന്നുമെന്നുംവിശ്വാസക്കണ്ണാൽ ഞാൻ കണ്ടിടുന്നുആശ്വാസദേശമെൻ സ്വന്തദേശംകണ്ണുനീർ നീങ്ങും വിനകൾ മാറുംസ്വച്ഛമാം ജീവനദി തൻ തീരംകഷ്ടത പട്ടിണി നീങ്ങി വാഴുംഹാ എന്തൊരാനന്തം സ്വർഗ്ഗവാസം;- ഹാ എത്രകർത്താവിൻ നാമത്തിൽ നാം സഹിച്ചകഷ്ടത മാറി വസിക്കുമങ്ങ്കണ്ണുനീർ നാഥൻ തുടക്കുമന്ന്നിന്ദകൾ നീങ്ങി വസിക്കുമന്ന്;- ഹാ എത്രസൂര്യ ചന്ദ്രാദികൾ ഒന്നും വേണ്ടസ്വർപ്പുരി തന്നിൽ പ്രകാശം നൽകാൻകുഞ്ഞാടാം കർത്തനതിന്‍റെ ദീപംഎന്നും നൽ ജ്യോതിസ്സാം സ്വർഗ്ഗനാട്ടിൽ;- ഹാ എത്ര…
Read Moreഹാ എത്ര മോദം എൻ സ്വർഗ്ഗതാതൻ
ഹാ! എത്ര മോദം എൻ സ്വർഗ്ഗതാതൻചൊല്ലുന്നു തൻ സ്നേഹം തൻ വേദത്തിൽകാണുന്നതിൽ ഞാൻ വിസ്മയകാര്യംയേശുവിൻ സ്നേഹമതി വിശേഷംഎത്രമോദം താൻ സ്നേഹിക്കുന്നുസ്നേഹിക്കുന്നു സ്നേഹിക്കുന്നുഎത്രമോദം താൻ സ്നേഹിക്കുന്നുസ്നേഹിക്കുന്നെന്നെയുംഓടിയാലും തന്നെ ഞാൻ മറന്നുഎന്നെ താനത്യന്തം സ്നേഹിക്കുന്നുതൻ സ്നേഹക്കൈകളിലേക്കോടുന്നുയേശു തൻസ്നേഹത്തെ ഓർക്കിലിന്നുയേശു സ്നേഹിക്കുന്നെന്നെ എത്രയുംസ്നേഹിച്ചിടുന്നു ഞാനവനെയുംസ്വർഗ്ഗം താൻ വിട്ടിറങ്ങി സ്നേഹത്താൽക്രൂശിൽ മരിച്ചതും തൻസ്നേഹത്താൽവിശ്രമമേറെയുണ്ടീയുറപ്പിൽആശ്രയത്താലുണ്ടു വാഴ്വും തന്നിൽചൊല്ലുകിലേശു സ്നേഹിക്കുന്നെന്നുസാത്താൻ ഭയന്നുടൻ മണ്ടിടുന്നുമാരാജസൗന്ദര്യം കാണുന്നേരംപാടാനെനിക്കുള്ള പാട്ടീവണ്ണംനിത്യതയിൽ മുഴങ്ങുന്ന ഗാനംയേശു സ്നേഹിക്കുന്നിതെന്താശ്ചര്യം!
Read Moreഹാ മനോഹരം യാഹെ നിന്‍റെ
ഹാ മനോഹരം യാഹേ നിന്‍റെ ആലയംഎന്തൊരാനന്ദം തവ പ്രാകാരങ്ങളിൽദൈവമേ എന്നുള്ളം നിറയുന്നുഹല്ലേലുയ്യാ പാടും ഞാൻദൈവം നല്ലവൻ എല്ലാവർക്കും വല്ലഭൻതന്മക്കൾക്കെന്നും പരിചയാംനന്മയൊന്നും മുടക്കുകയില്ലനേരായ് നടപ്പവർക്ക്ഒരു സങ്കേതം നിന്‍റെ യാഗപീഠങ്ങൾമീവൽപക്ഷിക്കും ചെറു കുരികിലിനുംരാവിലെ നിൻനന്മകളെ ഓർത്തുപാടി സ്തുതിച്ചിടുന്നു;- ദൈവം…ഞങ്ങൾ പാർത്തിടും നിത്യം നിന്‍റെ ആലയേഞങ്ങൾ ശക്തരാം എന്നും നിന്‍റെ ശക്തിയാൽകണ്ണുനീരും കഷ്ടതയുമെല്ലാം (കഴുമരമെല്ലാം)മാറ്റും അനുഗ്രഹമായ്;- ദൈവം…
Read Moreഹാ സുന്ദരവീടേ എൻ ശോഭിതവീടേ
ഹാ സുന്ദരവീടേ എൻ ശോഭിതവീടേഎന്നുമാനന്ദമായ് നിന്നിൽ വാണിടുടേതേജസ്സിനാലെ മനോഹരമായ്ദേവൻ തൃക്കൈകളാൽ നിർമ്മിതമാംസ്വർഗ്ഗാലയമേ അങ്ങു ചേരുമേ ഞാൻ;- ഹാ…മിന്നുന്ന ഈരാറു ഗോപുരങ്ങൾമാമക ശാശ്വത പാർപ്പിടത്തിൽഹാ സൗഭാഗ്യമായ് നിന്നിൽ പാർത്തീടുമേ;- ഹാ…ശ്രീയേഴും പൊൻ തെരുവീഥികളാൽമോഹനമാം മഹാ മന്ദിരത്തെവിദൂരതയിൽ അതാ കാണുന്നു ഞാൻ;- ഹാ…രോദനം വേദനയേതുമില്ലരാപ്പകൽ ശീതമശേഷമില്ലകുഞ്ഞാടു തന്നെ ദീപമാകുന്നല്ലോ;- ഹാ…മേവിടുന്നു രക്തസാക്ഷിവൃന്ദംനാഥൻ മുമ്പിൽ സർവ്വാസിദ്ധരുമായിതന്നാത്മജരിൽ കണ്ണീർ താൻ തടയ്ക്കും;- ഹാ…ഹല്ലേലുയ്യാശുദ്ധർ പാടിടുന്നുദൂതർ പൊൻവീണകൾ മീട്ടിടുന്നുആ ഗീതനാദം കാതിൽ കേൾക്കുന്നിതാ;- ഹാ…പാവന ഗേഹമണഞ്ഞുടനെ-എന്നേശു രാജാവിനെ കാണ്മതിനായ്ഞാൻ പോകുകയായ് ഹാ എന്താനന്ദമേ;- ഹാ…
Read Moreഹാ സ്വർഗ്ഗ നാഥാ ജീവനാഥാ എൻ
ഹാ സ്വർഗ്ഗനാഥാ ജീവനാഥാ എൻ പ്രിയനാമെൻ യേശുനാഥാനിൻ രുധിരം നീ ചിന്തിയതാൽ എനിക്കു രക്ഷ കൈമുതലായ്ഹാ സ്വർഗ്ഗനാഥാ ജീവനാഥാ എൻ പ്രിയനാമെൻ യേശുനാഥാഎന്നെ രക്ഷിപ്പാൻ ഭൂവിൽ വന്ന അങ്ങയെ എന്നും ഞാൻ സ്തുതിതിക്കുംസ്വർഗ്ഗമഹിമകൾ വെടിഞ്ഞു പാപിയെ തേടി ഭൂവിൽ വന്നുപാവന രക്ഷ ദാനം ചെയ്ത നിൻമഹാസ്നേഹം ധന്യമത്രെ(2)കന്യക നന്ദനായ് ജനിച്ചു മുൾമുടി ചൂടി എൻ പേർക്കായ്പാപിയിൻ ശിക്ഷ ഏറ്റുവാങ്ങി ക്രുരമരണം നീ സഹിച്ചു (2)
Read MoreRecent Posts
- യോഹന്നാൻ ചാരിയ തിരുമാർവ്വിൽ
- യോഗ്യതയില്ലേശുവേ യോഗ്യതയായ് പറയുവാൻ
- യോഗ്യനല്ല ഞാൻ അപ്പനാണേ എന്‍റെ
- യിസ്രയേലിന്റെ രാജാവേ സർവ്വ
- യിസ്രായേലിൻ സേന നായകനേശു രാജൻ
- ആ ആ ആ ആ സ്വർഗ്ഗമേ
- മതി എനിക്കേശുവിൻ കൃപമതിയാം
- എൻ മനമെ യഹോവയെ വാഴ്ത്തുക
- ഉണരുക ഉണരുക സഭയെ-ആർപ്പിൻ ശബ്ദം
- ശ്രീയേശു നാമം അതിശയനാമം

