ഹാ ചിന്തിക്കുകിൽ പരദേശികൾ
ഹാ ചിന്തിക്കുകിൽ പരദേശികൾ വെറുംഅന്യർ നാമീഭുവിൽ നിലയില്ലാവാസമോർക്കിൽപ്രതിഗാനം മുഴക്കി നാം പാടീടാം ഭക്തർപാതയെ നോക്കിക്കൊണ്ടോടീടാം-പരിതാപമകന്നു നാം വാണീടും-സുരലോകെപരനേശുവോടുകൂടെ;-പ്രതിയോഗി നമുക്കെതിർ ചെയ്തീടും ഗതികെട്ടവർ പോലെനാമായിടും ഉടൻവന്നിങ്ങു ത്രാണനം ചെയ്തിടും പ്രിയനാഥൻപരലോകെ കൊണ്ടുപോകും;-പല പാടുകൾ പെട്ടു നാം പോകേണം-ചിലദുർഘടമേടുകളേറണം പല-രാലുമുപദ്രവമേൽക്കേണം ഒരു നാളിൽപ്രിയനോടുകൂടെ വാഴാൻ;-ഇനിയൊന്നും നമുക്കിഹെ ഇല്ലല്ലൊ-നമു-ക്കുള്ളതാം വാസമിതല്ലല്ലൊ ഹാമിന്നും പ്രശോഭിതമായൊരു ഗോപുരം വിണ്ണിൽദൂരത്തായ് കണ്ടീടുന്നു;-ഈ മായാപുരി വിട്ടുപോയീടാം ക്ഷണംസീയോൻ പ്രയാണം തുടര്ർന്നീടാം-പ്രിയ-നോടൊരുമിച്ചു വസിച്ചീടാം ചിരകാലംശുഭമേറും ഭാഗ്യനാട്ടിൽ;-
Read Moreഹല്ലേലുയ്യാ ദൈവത്തിനും
ഹല്ലേലുയ്യാ ദൈവത്തിനും ഹല്ലേലുയ്യാ പുത്രനുംഹല്ലേലുയ്യാ ആത്മാവിനും ഇന്നും സർവ്വകാലത്തും…
Read Moreഹാ എൻ പിതാവേ നിൻ സ്നേഹം
ഹാ എൻ പിതാവേ നിൻ സ്നേഹംഹാ എത്ര ആഴം അഗാധംഹീനൻ എന്നെ നേടുവാൻകൈവിട്ടോ നിൻ സൂനുവെഹാ എത്ര നഷ്ടം വൻ ഖേദംമറച്ചു താതൻ തൻ മുഖംഏറെ സുതർ തേജസ്സേറാൻതകർത്തു തൻ തനുജനെതൂങ്ങുന്നാ ക്രൂശിൽ പ്രിയൻഎൻ പാപംഭാരം ഏറ്റതാൽനിന്ദിക്കുന്നോർക്കിടയിൽ ഞാൻഹാ കേൾപ്പൂ നീചമെൻ സ്വരംഎൻ പാപത്താൽ താൻ ക്രൂശേറിസർവ്വം നിവൃത്തി ആവോളംതൻ അന്ത്യ ശ്വാസമെൻ ജീവനായ്തീർത്തവൻ എനിക്കായെല്ലാംപ്രശംസിച്ചീടില്ലൊന്നിലുംജ്ഞാനം ശക്തി ദാനത്തിൽപുകഴ്ച ഒന്നതിൽ മാത്രംതൻ മൃത്യവിൽ ഉത്ഥാനത്തിൽതൻ മൃതിമൂലം വൻ നേട്ടംഎന്തിനേകി ഏഴയ്ക്കായ്ഒന്നെൻ ഹൃത്തിൽ അറിയുന്നുആ മുറിവിനാൽ സ്വതന്ത്രൻ ഞാൻ
Read Moreഹല്ലേലുയ്യാ ഗീതം പാടും ഞാൻ
ഹല്ലേലുയ്യാ ഗീതം പാടും ഞാൻ അല്ലലെല്ലാം മാറിപോകുമേ കർത്തൻ വാനിൽ വെളിപ്പെടുമ്പോൾ കണ്ണീരെല്ലാം നീങ്ങിപ്പോയിടുംഎന്നേശുവിൻ പൊന്മുഖം കാണും മുമ്പേ പോയ പ്രിയരെ കാണും കോടാ കോടി ശുദ്ധരെ കാണും എന്നും കണ്ടങ്ങാനന്ദിച്ചിടും;- ഹല്ലേ…രോഗം ദുഃഖം നിന്ദയുമില്ല രാത്രി ശാപം അവിടെയില്ല നീതിസൂര്യൻ യേശുവിൻ രാജ്യേ രാജാക്കളായ് കൂടെ വാഴുമേ;- ഹല്ലേ…ഇത്ര നല്ല രക്ഷയേ തന്ന സ്വന്ത ജീവൻ യാഗമായ് തന്ന യേശുനാഥാ നിൻനാമത്തിന് നന്ദിയോടെ സ്തോത്രംചെയ്യുംഞാൻ ;- ഹല്ലേ…
Read Moreഹാ എൻ സൗഭാഗ്യത്തെ ഓർത്തി
ഹാ എൻ സൗഭാഗ്യത്തെ ഓർത്തിടുമ്പോൾഎനിക്ക് ആനന്ദമേ പരമാനന്ദമേ(2)ഒരു മഹൽ സുപ്രാഭാതം അണയുന്നുണ്ടതിവേഗംവരുമന്നെൻ പ്രിയൻ മേഘേ ചുരുളുകളിൽ(2)-അകം നിറയുന്നു മധുരമാം നിനവുകളാൽ മന-മുരുകുന്നു സുദിനത്തിൻ പ്രതീക്ഷയിൻ നാൾ;-മരുവിലീ എരിവെയിലതിലേറ്റം തളർന്നു ഞാ-നുരുമോദമണയും സ്വർ-നഗരമതിൽ(2)അനുദിനമവിടെ ഞാനനുഭവിച്ചാനന്ദിക്കുംസ്വർഗ്ഗത്തിൻ കുളിർമ്മയും മധുരിമയും(2)പറന്നകലുമെൻ ഹൃദയത്തിൻ വ്യഥയഖിലംമറന്നിടാമിന്നീയിഹത്തിലെ ദുരിതമെല്ലാം;-നൊടിനേരത്തേയ്ക്കുള്ള കഷ്ടങ്ങളോ എന്‍റെഅനവധി ഭാഗ്യത്തിൻ പദവിയല്ലോ(2)ത്ധടുതിയിൽ വരും പ്രിയനരനൊടിയിൽ തന്‍റെഅരികിൽ ഞാനിരുന്നിടും മണിയറയിൽ(2)എന്‍റെ കരച്ചിലിൻ കണ്ണീരെല്ലാം തുടച്ചിടുമേതന്‍റെ കരങ്ങളിൽ അണച്ചെന്നെ ചുംബിച്ചീടുമേ;-കോടാകോടി ദൂതസേവിതനാം എന്‍റെകാന്തനോടൊത്തു തൻ കാന്തയായി(2)കോടാകോടിയുഗം വാണീടുമേ നിത്യഭാഗ്യമതോർക്കുമ്പോൾ ആനന്ദമേ(2)നാശലോകമേ നിന്നിമ്പമെല്ലാം വെറുത്തീടുന്നേപൊന്നുനാഥനേ നിൻ സ്നേഹമെന്നും […]
Read Moreഹാ എന്താനന്ദം ഹാ എന്തു മോദമേ
ഹാ എന്താനന്ദം ഹാ എന്തു മോദമേശുദ്ധരോടു ചേർന്നു ഞാനും പ്രിയനെ വാഴ്ത്തിടുമേഈ ലോകയാത്രയിൽ എപ്പോഴും പോരാട്ടമെഭൂവിൽ ജയം പ്രാപിച്ചോർക്കു നിത്യമഹിമയെഈ ലോകജീവിതം പുല്ലിനു തുല്യമെവാടിപ്പോകും പൂവെപ്പോലെ മാഞ്ഞുപോകുമെമണ്ണാകും ഈ ശരീരം മണ്ണോടുചേർന്നാലുമേകാഹളം ധ്വനിച്ചിടുമ്പോൾ തേജസ്സിലുയർക്കുമേവിശുദ്ധരെല്ലാരും വിൺ തേജസ്സിലെപ്പോഴുംകർത്തൻ തന്‍റെ സന്നിധിയിലെന്നും മോദിക്കുംപൊൻതള വീഥിയിൽ പുതിയ ശാലേമിൽഎൻ പ്രിയനോടു ചേർന്ന് ഞാനും പാടി ഉലാവിടുമെഎൻ പ്രിയൻ മാർവ്വിൽ ഞാൻ ചാരും നേരത്തിൽഹാ എന്തൊരിമ്പം എന്തു മാധുരം വർണ്ണ്യമല്ലതുഈ പാഴുലോകത്തിൽ എനിക്കാശ എന്തഹോപഞ്ഞിപോൽ പറന്നു പോകും മായാ ലോകമേ
Read Moreഎത്ര വിശ്വസ്തനെൻ സ്വർഗ്ഗീയ താതൻ
എത്ര വിശ്വസ്തനെൻ സ്വർഗ്ഗീയ താതൻ എന്നെ പുലർത്തുമെൻ സ്നേഹനാഥൻ തൻ മാർവ്വിൽ ചേർത്തണയ്ക്കും ദിവ്യസ്നേഹം എത്രയോ സാന്ത്വനം നൽകുന്നു ഹാ!കർത്തൻ നടത്തും എന്നെ പുലർത്തും ഓരോരോ നാളും തൻ കൃപകളാൽ വാക്കുമാറാത്ത തൻ വാഗ്ദത്തം തന്ന് എന്നെ നടത്തുമെൻ സ്നേഹനാഥൻഭാവിയെ ഓർത്തിനി ആകുലമില്ല നാളെയെ ഓർത്തിനി ഭീതിയില്ല ഭാരമെല്ലാമെന്‍റെ നാഥൻ മേലിട്ടാൽ ഭൂവാസമെത്രയോ ധന്യം ധന്യം! നന്മയല്ലാതൊന്നുമില്ല തൃക്കൈയിൽ തിന്മയായൊന്നുമേ ചെയ്യില്ല താൻ തൻ മക്കൾ നേരിടും ദുഃഖങ്ങളെല്ലാം വിണ്മഹത്വത്തിനായ് വ്യാപരിക്കും
Read Moreഎഴുന്നള്ളുന്നേശു രാജാവായ് കർത്താ
എഴുന്നള്ളുന്നേശു രാജാവായ്കർത്താവായ് ഭരണം ചെയ്തിടുവാൻദൈവരാജ്യം നമ്മിൽ സ്ഥാപിതമാക്കാൻസാത്താന്യ ശക്തിയെ തകർത്തിടുവാൻ(2)യേശുവേ വന്നു വാഴണമേഇനി ഞാനല്ല എന്നിൽ നീയല്ലോരാജാവേ വന്നു വാഴണമേഇനി ഞാനല്ല എന്നിൽ നീയല്ലോ(2)രോഗങ്ങൾ മാറും ഭൂതങ്ങൾ ഒഴിയുംബന്ധനം എല്ലാം തകർന്നിടുമേകുരുടരും മുടന്തരും ചെകിടരുമെല്ലാംസ്വതന്ത്ര്യമാകുന്ന ദൈവരാജ്യം;-ഭയമെല്ലാം മാറും നിരാശ നീങ്ങുംവിലാപം ന്യത്തമായ് തീർന്നിടുമെതുറന്നിടും വാതിൽ അടഞ്ഞവയെല്ലാംപെരുതും മശിഹ രാജൻ നമുക്കായ്;- പാപങ്ങൾ ഒഴിയും ഭാരങ്ങൾ മാറുംപുതിയൊരു ലോകം തുറന്നിടുമേകണ്ടിടും ഞാനാ നവ്യമാം ഭൂമിനിശ്ചയം ഞാനതിൽ വാണിടുമെ;-
Read Moreഎഴുന്നേൽക്ക എഴുന്നേൽക്ക
എഴുന്നേൽക്ക എഴുന്നേൽക്കയേശുവിൻ നാമത്തിൽ ജയമുണ്ട്തോൽവിയില്ല ഇനി തോൽവിയില്ലതോൽവിയെ കുറിച്ചുള്ള ചിന്ത വേണ്ടഎന്‍റെ ചിന്ത ജയം മാത്രംഎന്‍റെ ലക്ഷ്യം ജയം മാത്രംഎന്‍റെ വാക്കും ജയം മാത്രംദൈവം നൽകും ജയം മാത്രംശരീരമേ ജീവൻ പ്രാപിക്കകുറവുകൾ നീക്കി ജീവൻ പ്രാപിക്കനാഡീ ഞരമ്പുകളെ ജീവൻ പ്രാപിക്കയേശുവിൻ നാമത്തിൽ ജീവൻ പ്രാപിക്കബന്ധങ്ങളേ ജീവൻ പ്രാപിക്കബുദ്ധിശക്തിയേ ജീവൻ പ്രാപിക്കധനസ്ഥിതിയേ ജീവൻ പ്രാപിക്കയേശുവിൻ നാമത്തിൽ ജീവൻ പ്രാപിക്കശാപത്തിൻ നുകമേ തകർന്നു പോകഞെരുക്കത്തിൻ നുകമേ തകർന്നു പോകസംശയത്തിൻ നുകമേ തകർന്നു പോകയേശുവിൻ നാമത്തിൽ തകർന്നു പോക
Read Moreഎഴുന്നേറ്റു പ്രകാശിക്ക നിന്‍റെ
എഴുന്നേറ്റു പ്രകാശിക്ക നിന്‍റെ പ്രകാശം വന്നിരിക്കുന്നുയഹോവയുടെ തേജസ്സും നിന്‍റെ മേൽ ഉദിച്ചിരിക്കുന്നുഎഴുന്നേറ്റു പ്രകാശിക്കകൂരിരുൾ തിങ്ങിയ വീഥിയതിൽവഴി കാണാതുഴലുന്ന പഥികനു നീവഴികാട്ടും ദീപമായ് എരിഞ്ഞിടുകപ്രകാശഗോപുരമായ് നിന്നീടുക;- എഴു…ഇരുളിന്‍റെ പാശങ്ങൾ അറുത്തു നീമോചനമതേകുമീ ബന്ധിതർക്കുമാനവ ചേതന പുൽകിയുണർത്തുമാനസമതീശനു മന്ദിരമാക്കാൻ;- എഴു…തണ്ടിൻമേൽ ദീപങ്ങൾ തെളിച്ചു നമ്മൾതമസ്സിന്‍റെ കോട്ടകൾ തകർത്തിടുകതാതസുതാത്മനെ വണങ്ങിടുകതളരാതെ നീതിപ്രഭ ചൊരിയാൻ;- എഴു…
Read MoreRecent Posts
- യോഹന്നാൻ ചാരിയ തിരുമാർവ്വിൽ
- യോഗ്യതയില്ലേശുവേ യോഗ്യതയായ് പറയുവാൻ
- യോഗ്യനല്ല ഞാൻ അപ്പനാണേ എന്‍റെ
- യിസ്രയേലിന്റെ രാജാവേ സർവ്വ
- യിസ്രായേലിൻ സേന നായകനേശു രാജൻ
- തേനിലും മധുരം വേദമല്ലാതി
- കർത്തൻ വരവിൻ നാളുകൾ
- ആത്മ മണാളനേ അങ്ങേയ്ക്കാ രാധന
- എന്‍റെ ശരീരത്തിൽ രോഗാണുക്കൾ
- ദൈവം ചെയ്ത എല്ലാ ഉപകാരങ്ങൾക്കും

