Collection of 4000+ Christian Songs and Lyrics Now!!!

Close Icon
   
Contact Info     Search Song Lyrics

Author Archives: Manna

About Manna

Hello, I am Manna Lyrics Admin, One of the biggest Christian lyrics libraries, will update weekly with latest song lyrics.

അനേകരും തെറ്റി ഒഴിഞ്ഞിടും

അനേകരും തെറ്റി ഒഴിഞ്ഞിടും നാളിൽഅനന്ത കൃപയിൽ ഉറച്ചു നിൽപ്പാൻധൈര്യം പകരണമേ…അനുഗ്രഹത്താൽ എന്നും നിറക്കേണമേഅനന്ത സ്നേഹത്തിൻ അധിപതിയായോനെ (2)chorusപ്രിയനേ നിൻ വരവേറ്റം അടുത്തൂ..കേൾക്കുന്നീറ്റു നോവിന്നാരംഭം (2)ഭൂതലമെങ്ങും വരുവാനുള്ളതാംപരീക്ഷയിൻ നാളിൽ കാത്തീടേണമേ (2)1 സ്തുതികൾ പാടി ഞാൻനിൻ വരവിന്നായ് ഒരുങ്ങീടുന്നുകരുതീടുന്നു എൻ വിളക്കിന്നുള്ളിൽ എണ്ണയും (2)താമസമരുതേ എൻ പ്രിയ നാഥാകാഹളധ്വനി ഞാൻ കേട്ടിടും (2)(പ്രിയനേ…)2 വാന മേഘത്തിൽനീ വീണ്ടും വന്നീടും മുൻപേമാനവ ഹൃദയങ്ങൾനിന്നെ ഒന്നറിഞ്ഞീടുവാൻ (2)തിരു വചനത്താലേ ഈ ഭൂതലമൊന്നാകെ(2)നിൻ ദിവ്യ സ്നേഹത്താൽ നിറഞ്ഞീടട്ടെ (2)(പ്രിയനേ – അനേകരും…)

Read More 

അടുത്തിടുന്നു നാം അടുത്തിടുന്നു പ്രാണ

അടുത്തിടുന്നു നാം അടുത്തിടുന്നു പ്രാണപ്രിയന്റെ നാടിനോടടുത്തിടുന്നു (2)ഇഹത്തിലെ ദുരിതങ്ങൾ തീർന്നു നാംപ്രിയന്റെ നാടിനോടേറ്റവും അടുത്തിടുന്നു (2)2 കലങ്ങിടല്ലേ ഉള്ളം പതറിടല്ലേ ഞാൻവീടൊരുക്കാനായി പോയിടുന്നു (2) വിശ്വസിപ്പിൻ നിങ്ങൾ എന്നിലും പിതാവിലുംചേർത്തിടാം ഞാൻ സ്വ൪ഗേഹമതിൽ (2);-3 കഷ്ടമുണ്ടീലോകേ ധൈര്യമായിടുവിൻ ലോകത്തെ ജയിച്ചവൻ അരുളിടുന്നു (2) കഷ്ട്മില്ലാത്തൊരു രാജ്യം ഭരിപ്പാനയ് വീണ്ടും വരും താൻ വേഗം വരും (2);- 4 ലാഭമായി തീർത്തിടും നഷ്ട്ങ്ങളെയെല്ലാം നൃത്തമായി തീർക്കും വിലാപങ്ങളും (2)ഈ ലോകേ നിത്യം നാം നിന്ദിതരാകിലും സ്വർലോകേ വാണിടും വന്ദിതരായ് […]

Read More 

അഴൈത്തവരെ അഴൈത്തവരെ

അഴൈത്തവരെ! അഴൈത്തവരെ! എൻ ഊളിയത്തിൻ ആധാരമെഎത്തനൈ നിന്തകൾ എത്തനൈ തേവൈകൾഎനൈ സൂളനിന്ത്രാലും ഉമ്മയ് പാർക്കിന്റെൻ ഉത്തമ ഊഴിയൻ എന്ട്രു നീ സൊല്ലിടും ഒരു വാർത്തൈ കേട്ടിട ഉൺമയായ് ഓടുകിറേൻവീണാന പുകഴ്ച്ചികൾ എനക്ക് ഇങ്ക് വേണ്ടാമേ പദവിയിൻ പെരുമൈകൾ ഒരു നാളും വേണ്ടാമേഊഴിയ പാതയിൽ ഒൻഡ്രു മട്ടും പൊതുമേ അപ്പാ ഉൻ കാൽകളിൻ സുവടുകൾ പൊതുമേവിമർസന ഉതടുകൾ മനംസോറ വയ്ത്താലുംമലൈ പോൺട്ര തേവയ്കൾ സഭൈ നടുവിൽ നിന്ട്രാലുംഅളയ്ത്തവർ എൻട്രുമേ വിലകുവതില്ലയെകിറുപയിൻ വരങ്കളും കുറൈവതും ഇല്ലൈയെ

Read More 

അഗാതമാം ആഴങ്ങളിൽ ഞാൻ

അഗാതമാം ആഴങ്ങളിൽ ഞാൻ അലഞ്ഞുഭാരത്താൽ എൻ പ്രാണനൻ പിടഞ്ഞു(2)അലിയണമെ കനിയണമെ യഹോവേഅങ്ങയുടെ പാദത്തിൽ ഞാൻ കേഴുന്നു(2)അങ്ങെൻ യഹോവ അങ്ങെൻ സൃഷ്ടാവ്അങ്ങെൻ ബലവും അങ്ങെന്റെ സർവ്വവുംആരാധിക്കുന്നു എൻ രാജാവിനെഅന്ത്യത്തോളവും നിത്യതയിലും(2)2 ഏറിയ ദുഃഖത്താൽ പ്രാണൻ പിടയുമ്പോൾപ്രാർത്ഥനയോടു ഞാൻ അപേക്ഷിക്കുന്നു(2)പ്രഭുവെ എൻ പ്രാണ നാഥാനിറയ്ക്ക അടിയനെ നിൻ ആത്മാവിനാൽ(2);-3 ഉയർത്തുന്നു ഞാൻ എൻ കൺകൾ ദിനവുംമടുത്തു പോകതെ യാചിക്കുന്നു(2)യഹോവേ എൻ നല്ലിടയാനടത്തീടുകയെന്നെ നിൻ ബലത്താൽ(2);-

Read More 

അദൃശ്യകരങ്ങളാൽ കരുതിടും ദൈവം

അദൃശ്യകരങ്ങളാൽ കരുതിടും ദൈവംഅവനിയിലനുദിനം പുലർത്തിടും ദൈവംആവശ്യഭാരങ്ങൾ അറിഞ്ഞിടും ദൈവംഅതിശയമായെന്നെ നടത്തുന്നവൻഎന്റെ ദൈവമെനിക്കെത്ര നല്ലവനാം1 തുമ്പങ്ങൾ ഏറിടുമ്പോൾഅൻപിൻ കരങ്ങളാൽ താങ്ങിടും താൻകൂരിരുളിൻ താഴ്‌വരയിൽകൂട്ടാളിയായ്‌ വന്നിടും താൻഉറ്റവർ സ്നേഹിതർ കൈവെടിഞ്ഞീടിലുംമാറ്റമില്ലാത്തവൻ തുണയരുളുംഎന്റെ ദൈവം എനിക്കെത്ര നല്ലവനാം;- അദൃശ്യ…2 അനർത്ഥങ്ങൾ പെരുകിടുമ്പോൾതൻ തൂവലിൽ മറച്ചിടുമേകാലുകളിടറീടാതെദൂതർ കാവലിൽ പാലിക്കുമേതിൻമകൾ സർവ്വവും അകറ്റിയെൻ ജീവനിൽനൻമകൾ അളവെനേന്യ ചൊരിയുന്നവൻഎന്റെ ദൈവം എനിക്കെത്ര നല്ലവനാം;- അദൃശ്യ…3 ഹൃദയം നുറുങ്ങിടുമ്പോൾദിവ്യ സാന്നിദ്ധ്യം അരുളിടും താൻമനനസ്സു തകർന്നിടുമ്പോൾരക്ഷയേകിടും ദൈവമവൻസങ്കടവേളയിൽ സാന്ത്വനം അരുളി എൻജീവിതത്തെ പാരിപാലിച്ചിടുംഎന്റെ ദൈവം എനിക്കെത്ര നല്ലവനാം;- അദൃശ്യ…

Read More 

ആഴത്തിൻ മീതേ ദൈവം നടന്നു

ആഴത്തിൻ മീതേ ദൈവം ദൈവം നടന്നുആകാശ ഗോളങ്ങൾ എല്ലാം മെനഞ്ഞുആഴമായ് സ്നേഹിപ്പാൻ ജീവൻ പകരുന്നോൻഅവനെന്റെ സങ്കേതമല്ലോപാടും ദൈവത്തിൻ പുതിയൊരു ഗാനുംപാടും ആത്മാവിൻ സങ്കീർത്തനംഅവനെന്റെ സങ്കേതമല്ലോ2 രാക്കാല യാമത്തിൽ നീയെന്റെ ധ്യാനംപുലർകാല വേളയിൽ ഞാൻ നിന്നെ തേടുംഎന്നുള്ളം ദാഹിക്കും എൻ ദേഹം കാംക്ഷിക്കുംനീയെന്റെ സങ്കേതമല്ലോ3 എൻകൺകൾ എന്നാളും നിന്നെ തിരയുംനിൻ കൈകളെന്നാളും എന്നെ തലോടുംനീ ചെയ്ത നന്മകൾ ഞാനെന്നും ഘോഷിക്കുംനീയെന്റെ സങ്കേതമല്ലോ

Read More 

ആയിരം ദിവസത്തേക്കാൾ

ആയിരം ദിവസത്തേക്കാൾ ഉത്തമം ഒരു ദിവസം ദുഷ്ടന്റെ കൂടാരത്തെക്കാൾ ദൈവാലയ വാതിലാണിഷ്ടംസൈന്യങ്ങൾ തൻ യഹോവയിൻമനോഹാരിത ദർശിച്ചീടുവാൻ ആലയത്തിൽ നടുതലയാവാൻ വന്നിടുന്നു (ആയിരം)എന്നുള്ളം വാഞ്ചിച്ചു മോഹിക്കുന്നുഎൻ ഹൃദയം നോക്കി ആർത്തിടുന്നു തിരുനിവാസം മനോഹരം എന്നാശ്രയം (ആയിരം)നേരോടെ നടക്കുന്ന തൻ മക്കൾക്ക് ഒരു നന്മയും താതൻ മുടക്കുകില്ലഎൻ പരിചയും സഹായവും യേശു മാത്രം (ആയിരം)കണ്ണുനീർ താഴ്‌വര അതിൽ നടന്നാൽ മുന്മഴയാൽ അനുഗ്രഹ പൂർണ്ണമാകും മേൽക്കുമേൽ ബലവും പ്രാപിക്കുന്നു എല്ലാവരും (ആയിരം)

Read More 

ആഴത്തിൽ അങ്ങേ അറിയുവാൻ

ആഴത്തിൽ അങ്ങേ അറിയുവാൻ എന്നേശുവേ കൊതിയായിടുന്നേആഴത്തിൽ അങ്ങേ സ്നേഹിക്കുവാൻ ഉള്ളിന്റെയുള്ളം തുടിച്ചുയരുന്നേഎൻ ദൈവമേ എൻ സ്വന്തമേ എൻ യേശുവേ എൻ ജീവനെ1 ദൈവത്തിൻ സ്നേഹത്തിന്റെ വീതിയുയരങ്ങളും നീളവുമാഴങ്ങളും ആരാഞ്ഞീടുന്നെപാപച്ചെറ്റിൽ കിടന്നന്നും നാറ്റം വമിച്ചാലും പാപമില്ല പരിശുന്ധനെന്നെ മാറോടണച്ചുഎന്നെ മാറോടണച്ചു (എൻ ദൈവമേ)2 ഭൂകമ്പം പോലെയെന്റെ ജീവനിൽ വന്നണഞ്ഞസ്ഫോടന ശബ്ദങ്ങളും കേട്ടതില്ല ഞാൻസ്നേഹക്കൊടുക്കാറ്റിൽ ശബ്ദം കാതിൽ തുളച്ചിറങ്ങി ആഴത്തിലേശുവിൻ സ്നേഹത്തിൽ ഞാൻമറഞ്ഞിരുന്നു ഞാൻ മറഞ്ഞിരുന്നു (എൻ ദൈവമേ)ദൂരത്തായി ഇനി പോയിടല്ലേ രാവേറെയായി വീടും അകലയായ് (എൻ ദൈവമേ)

Read More 

ആഴിമദ്ധ്യത്തില്‍ ആടിയുലയുന്ന

ആഴിമദ്ധ്യത്തിൽ ആടിയുലയുന്നചെറുതോണിപോൽ മനം നീറിടുന്നുതുമ്പമകറ്റി ദിവ്യ സന്തോഷംഎന്നേക്കും നൽകി സമാശ്വസിപ്പിക്കുംധൂളിനിറഞ്ഞയീ ക്ഷോണിയിൽഅന്ധന്മാരായ് പലരുഴലുന്നുഅനശ്വര സംഗീത ശൃംഘലയിൽഒരു അണിയായ് തീർന്നാൽ ഭാഗ്യവാൻ ഞാൻമൗഢ്യതതേടി ജഢികർ പായുന്നുഅലക്ഷ്യമാം ദിക്കിലവർ ചെന്നുചേരുംപ്രത്യാശ തേടിയലയുന്നവർക്കായ്പ്രിയൻ നീരുറവകൾ തുറന്നിടുന്നു

Read More 

ആയിരം സൂര്യഗോളങ്ങൾ

ആയിരം സൂര്യഗോളങ്ങൾ ഒന്നിച്ചുദിച്ചാലുംആകുമോ നിൻ മുഖശോഭപോലെആയിരം ചന്ദ്രഗോളങ്ങൾ ഒന്നിച്ചുദിച്ചാലുംആകുമോ നിൻ മുഖകാന്തി പോലെദിവ്യ സമാഗമകൂടാരത്തിൽദിവ്യ ദർശനമെകിയപോൽഉന്നതസ്നേഹാഗ്നിജ്വാലയായ്തെളിയൂ.. തെളിയൂ…നീതിസൂര്യനായവനെ സ്നേഹമായുണർന്നവനെശാന്തിയായ്‌ ജീവനായ് മഹിയിൽ പാവന ദീപമായ്,നീ തെളിച്ച വീഥിയിൽ നീങ്ങിടുന്ന വേളയിൽനീ വരണേ.. താങ്ങീടണേ…;- ആയിരം…ലോകപാപങ്ങൾ ഏറ്റവനെ പാപവിമോചകനായവനെശാന്തനായ് ശൂന്യനായ് കുരിശിൽ വേദനയേറ്റവനെ,നിന്റെ ഉത്ഥാനശോഭയിൽ നിർമ്മലമാനസരായിടുവാൻകനിയണമേ.. കാരുണ്യമേ…;- ആയിരം…

Read More