യിസ്രായേലിൻ സേന നായകനേശു രാജൻ
യിസ്രായേലിൻ സേന നായകനേശു രാജൻപരിപാലകൻ എന്നാത്മ കാവൽക്കാരൻമയങ്ങുകില്ല തെല്ലും ഉറങ്ങുകില്ലഒരു നാളും എന്നെ കൈവെടിയുകില്ല…ഒരു സൈന്യം എൻ നേരെ പാളയമിറങ്ങിയാലുംപിൻവാങ്ങുകില്ലൊരു നാളിലും ഞാൻയഹോവ എന്നുമെൻ ജീവബലംഎൻ ഹൃദയം തെല്ലും കുലുങ്ങുകയില്ല…കൂരിരുൾ താഴ്-വര നടുവിൽ നടന്നീടിലുംകർത്തൻ കരമെനിക്കവലംബമേ!പഴി ദുഷി നിന്നകൾ പെരുകീടുമ്പോൾപരത്തിലെൻ പ്രതിഫലം ഏറിടുന്നേ!മരുവിലെൻ സഹായവും പരിചയും കോട്ടയുമേഏകനായ് എന്നെ നടത്തുവാൻകൃപയൊന്നു മാത്രമെൻ ആധാരമേ!യേശുവെപ്പോൽ ഞാനും ജീവിക്കുവാൻ…അകലെയെൻ ആനന്ദ പുരമിതാ കാണുന്നു ഞാൻഅവിടമാണേഴയിൽ പ്രിയ ഭവനംമരണത്തിൻ ശക്തിയെ ജയിച്ചു ഞാനുംഅനശ്വരമാം ഗേഹം പൂകീടുമേ!
Read Moreയിസ്രയേലിന്റെ രാജാവേ സർവ്വ
യിസ്രയേലിന്റെ രാജാവേസർവ്വ വെളിച്ചത്തിനും ഉടയവനെഅങ്ങയുടെ ആത്മാവിനാൽ നിറയ്ക്കണമേഎന്നിലൂടെ ഒഴുകണമേ(2)ദൈവത്മാവേ പരിശുദ്ധത്മാവേനിറയ്ക്കണമേ എന്നെ നിറയ്ക്കണമേഅങ്ങയുടെ ആത്മാവിനാൽ നിറയ്ക്കണമേ1 ചെന്നായ് നടുവിലും ഒരു കുഞ്ഞാടെപോൽഎങ്ങും നിൻ വെളിച്ചം പകർന്നിടുവാൻആത്മ നിറവെന്നിൽ നിറയ്ക്കണമേആത്മ ശക്തി എന്നിൽ പകരണമേ(2);- 2 ഭുതങ്ങൾ ഓടിടും നിൻ ആത്മാവിനാൽരോഗങ്ങൾ മാറിടും നിൻ ശക്തിയാൽദേശങ്ങളും കീഴടങ്ങിടുമെനിൻ ആത്മ നിറവെന്നിൽ ഉള്ളതിനാൽ(2);-3 അങ്ങയുടെ ആജ്ഞ നിറവേറ്റുവാൻഭൂമിയിലെങ്ങും സാക്ഷിയാകാൻപ്രതികുല കാറ്റിൽ വീണിടാതെശക്തിയോടെ കുതിച്ചു മുന്നേറുവാൻ(2);-
Read Moreയോഗ്യനല്ല ഞാൻ അപ്പനാണേ എന്റെ
യോഗ്യനല്ല ഞാൻ യോഗ്യനല്ല നിൻ മകൻആകുവാൻ യോഗ്യനല്ല (2)കാൽവറിയിലെ ത്യാഗത്തിനാലെഎന്നെയും യോഗ്യനാക്കി (2)അപ്പനാണേ എന്റെ താതനാണെഅവൻ എന്റെ മാത്രം ആണേ (2)2 നിന്നതല്ല ഞാൻ നിന്നതല്ല നിൽക്കുവാൻഞാനേതും യോഗ്യനല്ല (2)കരിരുംമ്പാണിയാൽ പാടുള്ളപാണിയാൽ എന്നെ നിറുത്തിയതാം (2)3 പാപത്തിൻ ചേറ്റിൽ ആണ്ടിരുന്നെന്നെവെളിച്ചമായി മാറ്റിയവൻ (2)അവൻ എന്റെ യേശു അവൻ എന്റെ താതൻഅവൻ എന്റെ സർവ്വവുമേ (2)4 യേശു എൻ സങ്കേതം എൻ കോട്ടയും ആശ്രയം യേശുവിൽ മാത്രമാണെ (2)അവൻ എന്റെ വൈദ്യനും രോഗത്തിന് ശാന്തിയും ആരിലും ഉന്നതൻ നീ(2)5 […]
Read Moreയോഗ്യതയില്ലേശുവേ യോഗ്യതയായ് പറയുവാൻ
യോഗ്യതയായ് പറയുവാൻ ഒന്നുമില്ലേഴയ്ക്കു യേശുവേ നിൻ തിരു സ്നേഹം മാത്രംപുകഴുവാൻ ഒന്നും ഇല്ലിയേഴയ്ക്കുയേശുവേ നിൻ ദിവ്യ കരുണ മാത്രംഇനിയും കാക്കണം ഇനിയും പുലർത്തണംഇനിയും നടത്തണം തിരുഹിതംപോൽ (2 )കാലുകൾ ഏറെ വഴുതിടുമെന്നെൻഹൃദയത്തിൽ തോന്നിടും വേളകളിൽകാലിനു ദീപമായി പാതയ്ക്കൊളിയായ്തിരുവചനം എന്നെ നടത്തിടേണം (2)യോഗ്യതയായ് പറയുവാൻ ഒന്നുമില്ലേഴയ്ക്കുയേശുവേ നിൻ തിരു സ്നേഹം മാത്രംആത്മാവിൽ ആനന്ദിച്ചാർത്തിടുവാനായ് കാൽവരിദർശനം എന്നും മുമ്പിൽകണ്ടിടുവാനായ് കൃപയേകിടേണംപ്രാർത്ഥിക്കുവാൻ എന്നെ പഠിപ്പിക്കണം (2)യോഗ്യതയായ് പറയുവാൻ ഒന്നുമില്ലേഴയ്ക്കുയേശുവേ നിൻ തിരു സ്നേഹം മാത്രം പുകഴുവാൻ ഒന്നും ഇല്ലിയേഴയ്ക്കു യേശുവേ നിൻ […]
Read Moreയോഹന്നാൻ ചാരിയ തിരുമാർവ്വിൽ
യോഹന്നാൻ ചാരിയ തിരുമാർവ്വിൽ ഞാനും ചാരേട്ടൻ യേശു ദേവാആഹൃത്തിൻ സ്നേഹത്തിൻ സ്പന്ദനങ്ങൾഎന്നിലും നിറയട്ടെൻ യേശു ദേവാ…1 വ്യാധികൾ കൊണ്ടു വലഞ്ഞവരെആധികൾ നീക്കി നീ സൗഖ്യമാക്കി (2)ആഹൃത്തിൻ സ്നേഹത്തിൻ സ്പന്ദങ്ങൾഎന്നിലും നിറയട്ടെൻ യേശു ദേവാ… (2)2 മരുഭൂമിയിൽ വിശന്നായിരങ്ങൾമനസ്സലിഞ്ഞവർക്കു നീ അപ്പമേകി (2)ആഹൃത്തിൻ സ്നേഹത്തിൻ സ്പന്ദങ്ങൾഎന്നിലും നിറയട്ടെൻ യേശു ദേവാ…(2)3 കുഷ്ഠം നിറഞ്ഞതാൽ ഭ്രഷ്ടരായി ഉറ്റവർ പോലും വെറുത്തവരെ (2)സ്നേഹത്തിൻ കൈ നീട്ടി ചേർത്തവനേനിറയ്ക്ക നീ എന്നെ ആ സ്നേഹത്തിനാൽ (2)4 ക്രൂശിൽ നിൻ പാണി തുളച്ചവർക്കായി “പൊറുക്കണേ” […]
Read Moreയേശുവിനേ സ്തുതിപ്പിൻ സ്തുതിപ്പിൻ
പല്ലവിയേശുവിനേ സ്തുതിപ്പിൻ സ്തുതിപ്പിൻ യേശുവിനേ സ്തുതിപ്പിൻ തേജസ്സും മഹിമയുമണിഞ്ഞവനാം യേശുവിനേ സ്തുതിപ്പിൻചരണങ്ങൾ1 ആധിപത്യം തോളിൽ ഉള്ളവനും അത്ഭുതനാം മന്ത്രി പുംഗവനുംഭൂതലത്തിൻ അവകാശിയുമാം;- യേശുവിനേ…2 പാപക്കടം ക്രൂശിൽ കൊടുത്തു തീർത്തുപാപിയെ സ്വതന്ത്രനായി വിട്ടയച്ചുശാപം നിറഞ്ഞ-ഭൂ-വിലയ്ക്കു വാങ്ങി;- യേശുവിനേ…3 വാഴ്ചകൾക്കും അധികാരങ്ങൾക്കും വീഴ്ചവരുത്തും പ്രമാണങ്ങൾക്കുംതാഴ്ച്ചയും തോൽവിയും വരുത്തിവച്ച;- യേശുവിനേ…4 ലോകത്തിൻ പ്രഭുവിനെ പുറത്തുതള്ളും ലോകസാമ്രാട്ടുകൾ കീഴടങ്ങും ഏകാധിപത്യത്തിൽ വാണരുളും;- യേശുവിനേ…5 ദേഹവും ദേഹിയും കാഴ്ചവച്ചും ദാഹം ശമിക്കും ജലം കുടിച്ചുംമോഹം മനോഗർവ്വം ക്രൂശിൽ വച്ചും;- യേശുവിനേ…6 പാടുവിൻ സോദരരേ വരുവിൻകൂടിവന്നേശുവേ […]
Read Moreയേശുവിന്റെ നാമമേ ശാശ്വതമാം നാമമേ
യേശുവിന്റെ നാമമേ ശാശ്വതമാം നാമമേആശ്രിതർക്കഭയമാം സങ്കേതമേതുല്യമില്ലാ നാമമേ – എല്ലാ നാവും വാഴ്ത്തുമേവല്ലഭത്വമുള്ള ദിവ്യനാമമേ1 മൂവുലകിലും മേലായനാമമേനാകലോകരാദ്ധ്യവന്ദ്യനാമമേമാധുര്യമേറിടും-മാനസം മോദിക്കുംമഹോന്നതൻ ദിവ്യനാമം വാഴ്ത്തുമ്പോൾ;-2 കല്ലറ തകർത്തുയിർത്ത നാമമേചൊല്ലുവാനാകാത്തെ ശക്തനാമമേഅത്ഭുതനാമമേ-അതിശയനാമമേപ്രത്യാശ നൽകിടുന്ന പുണ്യനാമമേ;-3 പാരിൽ നിന്നു തന്റെ നാമം മായ്ക്കുവാൻവീറുകാട്ടിയോർ തകർന്നടിഞ്ഞുപോയ്പ്രതാപമോടിതാ പ്രശോഭപൂരിതംഭൂമണ്ഡലം നിറഞ്ഞതേക നാമമേ;-4 മണ്ണും വിണ്ണുമൊന്നായ് ചേർക്കും നാമമേതൻ വിശുദ്ധരൊന്നായ് പാടും നാമമേസിംഹാസനസ്ഥനാം – ക്രിസ്തേശുനായകൻഎൻ നെറ്റിമേൽ – തരുമവന്റെ നാമവും;-
Read Moreയേശുവില്ലാത്ത ജീവിത പടക്
യേശുവില്ലാത്ത ജീവിത പടക്ഇരമ്പും ആഴിയിൽ മുങ്ങുംകരതേടി അലയും നൗകയാം നിന്നെതേടി വരുന്നവൻ പിൻപേദുഃഖിത മാനസം കണ്ടു നിന്നരികിൽഓടിവരും നിൻ സ്വർഗ്ഗപിതാഓരോ നാൾ നിൻ പാപത്തിൻ ഭാരങ്ങൾഓടി മറയും തൻ നിണത്താൽകാലങ്ങൾ ഇനിയും ഏറെയില്ലകൃപയിൻ യുഗവും തീർന്നിടാറായ്കാൽവരിനാഥനിൻ സ്നേഹത്തിൻ ശബ്ദംകാതുകളിൽ ഇന്ന് മുഴങ്ങുന്നില്ലേ?
Read Moreയേശുവിന്റെ സ്നേഹം (കൂടെ ഉള്ളവൻ )
യേശുവിന്റെ സ്നേഹംഅതു മാത്രം മതിയെനിക്ക്(4)ആപത്തിലും ആനന്ദത്തിലുംആ സ്നേഹം മതിയെനിക്ക് (2)ആ സ്നേഹം മാത്രം മതിയെനിക്ക്ആ കൃപ മാത്രം മതിയെനിക്ക് (2)ആകുല വേളയിൽ ആശ്വാസമേകും നിൻസാന്നിധ്യം മതിയെനിക്ക് (2)2 എന്റെ രോഗത്തെ തൊടുവാൻ ശക്തനായവൻ എന്റെ പാപത്തെ നീക്കുവാൻ മതിയായവൻ (2)കൂടെ ഉള്ളവൻ കൂടെ ഉള്ളവൻകരം തന്നു നടത്തുവാൻ കൂടെ ഉള്ളവൻ (2)(ആ സ്നേഹംമാത്രം…) 3 കാൽവറി ക്രൂശിലെ കരുതൽ ഓർത്താൽ നടത്തിടുന്നു എന്നെ പുലർത്തിടുന്നു(2)യേശുവല്ലോ എൻ ആശ്രയംയേശുവല്ലോ എൻ നല്ല സഖി (2)(യേശുവിന്റെ സ്നേഹം…)
Read Moreയേശുവിൻ കൂടെ എൻ ഇഹവാസം
യേശുവിൻ കൂടെ എൻ ഇഹവാസം ധന്യനായ് ധന്യനായ് ഞാൻ ധന്യനായ്നിൻ കൃപ മാത്രം എന്നെ ഞാനാക്കി ജീവനെ തന്നെന്നെ സ്നേഹിച്ച നാഥാ(2)1 കുളിർ മഴ പോലെ നിൻ സ്നേഹംമൃദു സ്വരമായ് നിൻ ശബ്ദംഎന്നാത്മാവിൽ ഒഴുകിവന്നു(2);- യേശുവിൻ…2 എന്നെ തഴുകും തിരു കരങ്ങൾചൂടേകും തിരുമാർവിൽ ഞാൻ എന്നും അങ്ങിൽ എന്നും ചാരീടുന്നു (2);- യേശുവിൻ…3 നിൻ കൃപ മാത്രം എന്നെ ഞാനാക്കി ജീവനെ തന്നെന്നെ സ്നേഹിച്ച നാഥാ (2)ജീവനെ തന്നെന്നെ സ്നേഹിച്ച നാഥാ;- യേശുവിൻ…
Read MoreRecent Posts
- യോഹന്നാൻ ചാരിയ തിരുമാർവ്വിൽ
- യോഗ്യതയില്ലേശുവേ യോഗ്യതയായ് പറയുവാൻ
- യോഗ്യനല്ല ഞാൻ അപ്പനാണേ എന്റെ
- യിസ്രയേലിന്റെ രാജാവേ സർവ്വ
- യിസ്രായേലിൻ സേന നായകനേശു രാജൻ
- രക്ഷകൻ വിളിയെ കേട്ടില്ലയോ
- ഈ ലോക ജീവിതം ഭാരമായിത്തീരുമ്പോൾ
- എന്റെ നിലവിളി കേട്ടുവൊ നീ
- യേശുവേ കണ്ടീടുക നിന്റെ ജീവിതം
- ഞാൻ വരുന്നു നാഥാ നിൻ മുന്നിൽ