Collection of 4000+ Christian Songs and Lyrics Now!!!

Close Icon
   
Contact Info     Search Song Lyrics

Author Archives: Manna

About Manna

Hello, I am Manna Lyrics Admin, One of the biggest Christian lyrics libraries, will update weekly with latest song lyrics.

ആരിലും വലിയവനാ

ആരിലും വലിയവനാ…യേശു ആരിലും ഉന്നത നാ..(2) ആകാശത്തിൻ കീഴിൽ ഭൂമിയിൽ വേറെ നാമമില്ലല്ലോ…യേശു അല്ലാതെ വേറൊരുവൻ ഇല്ലല്ലോ(2)സർവ്വ ജഡവും സ്തുതിച്ചിടട്ടെ… സർവ്വ മുഴങ്കാലും മടങ്ങിടട്ടെ…ആരാധനയ്ക്കോഗ്യനെ ആരാധിച്ചീടും ആത്മാവിൽ ഞാൻ…(2)സാറാഫുകൾ ആരാധിക്കും പരിശുദ്ധൻ.. പരിശുദ്ധൻ നീ..(2)സർവ്വ ഭൂമിയും നിറയും നിൻ മഹത്വംആരാധിക്കുന്നേ ഞാൻ ആർത്തു പാടുമേ…(2) സർവ്വജഡവും….( 1)ജീവനുള്ള കാലമെല്ലാം ആരാധിക്കും….ഞാൻ ആരാധിക്കും.. (2)യാഹ്..എന്നാ..നാമത്തിനാരാധനാ… സർവ്വ സൃഷ്ടാവാം പരിശുദ്ധനേ.. (2)

Read More 

ആവിയാനവരെ അൻപിൻ

ആവിയാനവരെ അൻപിൻ ആവിയാനവരേഇപ്പോ വാരും, ഇറങ്കിവാരും, എങ്കൽ മാത്തിയിലേ1 ഉലയര ശേറ്റിൽ നിന്റും തൂക്കിയെടുത്തവരേപാപം കഴുവി, തൂയ്മയാകും ഇന്ത വേളയിലേ2 സീനായ്‌ മലയിനിലേ ഇറങ്കി വന്തവരേആത്മദാഹം തീർക്കവാരു, ഇന്ത വേളയിലേ3 ആവിയിൻ വരങ്കളിനാൽ, എന്നെ നിറെയ്പ്പിടുമേഎഴുന്തുജ്വലിക്ക, എണ്ണയൂറ്റും, ഇന്തവേളയിലേ

Read More 

ആത്മാവാം ദൈവം എന്റെ ദൈവം

ആത്മാവാം ദൈവം എന്റെ ദൈവം ആരാധിക്കാൻ യോഗ്യൻ അങ്ങ് മാത്രം (2)അങ്ങെൻ സമ്പാദ്യമേ അങ്ങെൻ ആനന്ദമേ അങ്ങെൻ ജീവനേ എന്റെ ഉറവിടമേ (2)ആരാധിക്കാൻ എനിക്ക് ഒരു ദൈവമുണ്ട് കാൽവരിയിലെ എന്റെ പൊന്നുനാഥൻ (2) യേശുവേ… യേശുവേ…. ആരാധന… ആരാധന (2) ഹാല്ലേലൂയാ… ആരാധനഹാല്ലേലൂയാ… ആരാധന (2) എന്റെ പൊന്നുനാഥൻ യേശുവേ ആരാധന… ആരാധന (2)വിശുദ്ധർ ആരാധിച്ച ദൈവമേ നീ സാവൂൾ കണ്ടൊരു പൊന്നുനാഥൻ (2)യേശുവേ… ജീവനേ…ആരാധന ആരാധന (2);-

Read More 

ആത്മാവേ ആവസിക്കണമേ

ആത്മാവേ ആവസിക്കണമേഈ സഭയുണർന്നാരാധിപ്പാൻആത്മാവേ ജ്വലിച്ചീടണമേനിൻ ജനം നിൻ സേവകരാവാൻഉടച്ചുവാർക്കുക ജീവിതശൈലിഉണർവ്വിനായൊരു വാഞ്ഛയും നൽകുഉരുക്കുക കൽഹൃദയങ്ങളിന്ന്ഉറവപോലൊഴുകാൻ കണ്ണുനീർ;­ ആത്മാവേ…പകരുകെങ്ങളിൽ ആത്മവരങ്ങൾപിളർന്ന നാവാം അഗ്നിയെന്നതുപോൽപരിശുദ്ധാത്മ നിറവിലായിന്ന്‌പാടിസ്തുതിക്കാൻ പുതിയ ഭാഷകളിൽ;­ ആത്മാവേ…

Read More 

ആശ്വാസകാലങ്ങൾക്കായ് ഈ ഏഴ

ആശ്വാസകാലങ്ങൾക്കായ് ഈ ഏഴ കാത്തിരിപ്പൂഎന്നു നീ വന്നിടും എൻ ആത്മനാഥാ ആശയായ് കാത്തിരിപ്പൂ ഈ ഏഴ കാത്തിരിപ്പൂദുരിതങ്ങൾ ഏറിടുന്നു പാരിടത്തിൽആധികൾ വ്യാധികൾ തോർന്നിടാതെനാഥാ നീ വന്നിടാതെൻ കഷ്ടങ്ങൾ തീരില്ല പാരിടത്തിൽ ഉറ്റവർ സ്നേഹിതർ മാറിടുമ്പോൾസ്നേഹം നടിച്ചവർ അകന്നിടുമ്പോൾ നീ മാത്രമേശുവേ എൻ ആശ്രയംഈ ഏഴ കാത്തിരിപ്പൂവന്നിടും നീ വേഗം മേഘമതിൽ മാറോടുചേർത്തെന്നെ ആശ്ലേഷിക്കും കണ്ണീർ തുടച്ചിടും പൊൻകരത്താൽഈ ഏഴ കാത്തിരിപ്പൂ

Read More 

ആശ്രയം നിന്നിൽ മാത്രം

ആശ്രയം നിന്നിൽ മാത്രംആകുലം തെല്ലും ഇല്ല(2)പാരിതിൽ നീ മാത്രമെൻസങ്കേതമായ് എൻ ദൈവമേ(2)യേശുവേ യേശുവേനീ മാത്രമെൻ ആശ്രയംയേശുവേ യേശുവേനീ മാത്രമെൻ ആനന്ദം(2)2 കൂരിരുൾ താഴ്വരയിൽ നടക്കും ഭയം കൂടാതെ(2)ജീവിക്കും അന്ത്യം വരെനിൻ സാന്നിധ്യം അനുഭവിച്ചു(2);- യേശുവേ…3 ഏറിടും ക്ലേശങ്ങളിൽചാരുവാൻ നീ മാത്രമേ(2)കരുതീടുവാൻ നീയല്ലാതെആരുമില്ലെൻ ദൈവമേ(2);- യേശുവേ…

Read More 

ആശ്വാസമായ് എനിക്കേശുവുണ്ട് ജീവിത

ആശ്വാസമായ് എനിക്കേശുവുണ്ട്ജീവിത ഭാരങ്ങൾ ഏറിടുമ്പോൾതാളടിയാകാതെ കരുതീടുവാൻഒരുനാളും പിരിയാത്ത സ്നേഹിതനായ്1 ഹൃദയം പകർന്നെനിക്കാശ്രയിക്കാംഭാരങ്ങൾ വേദനയേററുകൊള്ളുംഹൃദയസമാധാനം നല്കിയവൻ ഭയംനീക്കി പരിചയായ് കാത്തിടുന്നു;- ആശ്വാസ…2 നിസ്തുല്യ മാധുര്യമവൻ സ്നേഹമേപൊടിയാമെന്നെയും തെരഞ്ഞെടുത്തുതൻ മേശേ ഭക്ഷിച്ച് പാനംചെയ്ത്ദൈവസ്നേഹത്തിൽ വസിച്ചീടുവാൻ;- ആശ്വാസ…3 ലോകത്തിൻ ധനമെല്ലാം നൽകിയാലുംവാങ്ങാൻ കഴിയാത്ത ദിവ്യാശ്വാസംഅനുഭവിച്ചവനായ് ജീവിച്ചിടാംനിത്യതയിൽ പോയി കൂടെവാഴാം;- ആശ്വാസ…

Read More 

ആത്മ നാഥൻ യേശുവിൻ അരികെ

ആത്മ നാഥൻ യേശുവിൻ അരികെആശയോടെ അണയുമീ ദാസർആത്മമാരി അയയ്ക്കുക പരനെഅയയ്ക്കണമേ ഈ ദാസരിൻമേൽഉണർന്നിടുവാൻ സഭ വളർന്നിടുവാൻഏകണം നിൻ ആത്മവരംഅന്ധതമാറി ബന്ധനമഴിയാൻഅരുളണമേ നിൻ അമിതബലംഅനുഗ്രഹങ്ങൾ ഞങ്ങൾ പ്രാപിച്ചിടാൻഅയയ്ക്കണമേ നിൻ ആത്മബലംരോഗങ്ങൾ മാറി പാപങ്ങൾ മറയാൻഅരുളണമേ കൃപാവരങ്ങൾനിൻ വചനം പാരിൽ ഘോഷിച്ചിടാൻനിറയ്ക്കുക പരിശുദ്ധാത്മബലംനീതിയിൻ പാതയിൽ നിരന്തരം ഗമിപ്പാൻഅരുളുക നൽവരം അനുദിനവും

Read More 

ആശ്വാസമേകുവാൻ നീ മതി നാഥാ

ആശ്വാസമേകുവാൻ നീ മതി നാഥാആലംബമേകിടാൻ നീ മതിയെന്നുംകദനങ്ങളിൽ എന്റെ സഹനങ്ങളിൽ-എന്നുംകൂട്ടായെനിക്കിനി നീ മതി നാഥാസ്തുതികൾക്കു യോഗ്യൻ യാഹെന്ന ദൈവംആരാധിപ്പാൻ യോഗ്യൻ വല്ലഭനാം ദൈവംഉള്ളം തകരുമ്പോൾ അറിയുന്ന നാഥാഅഗതിൾക്കാശ്വാസം നീ തന്നെയെന്നുംഈ മരുയാത്രയിൽ ജീവന്നുറവയാംനീയില്ലയെങ്കിലെൻ ജീവിതം ശൂന്യംകണ്ണു നിറയുമ്പോൾ തുടച്ചിടും നാഥാഞാനൊന്നു തളർന്നാൽ നീയെന്നെ താങ്ങുംഈ ലോകയാത്രയതിൽ കരുണയിൻ ഒളിയാംനീയില്ലയെങ്കിലെൻ ജീവിതം ശൂന്യംമനം പുതുക്കി ഞാൻ കാത്തിടും പ്രിയനെഏഴയാമെനിക്കെന്നും പുതുബലം തരികഈധരണിയതിൽ കരുതലിൻ തണലാംനീയില്ലയെങ്കിലെൻ ജിവിതം ശൂന്യം

Read More 

ആരുമില്ലാശ്രയം നീയില്ലാതീ ഭൂമിയിൽ

ആരുമില്ലാശ്രയം നീയില്ലാതീ ഭൂമിയിൽആശ്വാസമായവൻ നീ മാത്രമേ(2)എൻ ചാരെയണഞ്ഞിടും കണ്ണീർ തുടച്ചീടും നീകൈവിടാതെന്നെ കാത്തുകൊള്ളും(2)1 അനർത്ഥങ്ങളൊന്നുമെ ഭവിക്കാതെന്നെ നീ ചിറകിൻ മറവിൽ കാത്തിടുന്നു (2)ബാധകളൊന്നുമെ കൂടാരെ അടുക്കാൻ അനുവദിക്കില്ല എൻ പ്രാണ നാഥൻ(2);- ആരുമി…2 വീണിടും ആയിരങ്ങൾ എൻ ചാരെയെങ്കിലും വീഴാതെ നിർത്തീടാൻ ശക്തനവൻ (2)എല്ലാ വഴിയിലും സൂക്ഷിക്കുവാനെന്നും എൻ ചാരെയുണ്ട് തൻ ദൂതന്മാരും(2) ;- ആരുമി…3 കാൽകല്ലിൽ തട്ടാതെ വഹിച്ചിടുമെന്നെനിൻ കരം കൂടെയെന്നാശ്വാസമായി (2)അവസാനത്തോളവും നീയെന്നെ നിറുത്തണെ നിൻ മുൻപിൽ പൂർണ്ണനായ് കണ്ടീടുവാൻ(2) ;- ആരുമി…

Read More