Collection of 4000+ Christian Songs and Lyrics Now!!!

Close Icon
   
Contact Info     Search Song Lyrics

Author Archives: Manna

About Manna

Hello, I am Manna Lyrics Admin, One of the biggest Christian lyrics libraries, will update weekly with latest song lyrics.

ആശ്രയിപ്പാനൊരു ദൈവമുണ്ട്

ആശ്രയിപ്പാനൊരു ദൈവമുണ്ട് വഴിനടത്താനൊരു ദൈവമുണ്ട്(2)ഭരപ്പെടേണ്ട തെല്ലും നീ മനമേ സ്നേഹിക്കുവാനൊരു ദൈവമുണ്ട്(2)എന്റെ കാലുകൾ ഇടറിടുമ്പോൾഈ ലോകർ എന്നെ പകച്ചിടുമ്പോൾ(2)ഉറ്റവർ ആശ്രയം ഇല്ലെങ്കിലും സ്നേഹിക്കുവാനൊരു ദൈവമുണ്ട്(2);- ആശ്രയിപ്പാൻ…ഈ ലോകജീവിത യാത്രയതിൽഏകനാണെന്നു ഞാൻ കരുതിയപ്പോൾ(2)ഈ മരുയാത്രയിൽ തളർന്നിടാതെന്നെ വഴിനടത്താനൊരു ദൈവമുണ്ട്(2);- ആശ്രയിപ്പാൻ…ആകുലചിന്തയാൽ വലഞ്ഞിടുമ്പോൾആശ്വാസമില്ലെന്നു തോന്നിയപ്പോൾ(2)പൊൻകരംനീട്ടി മാർവ്വതിൽ ചേർത്തവിശ്വസ്തനാമൊരു ദൈവമുണ്ട്(2);- ആശ്രയിപ്പാൻ…

Read More 

ആശ്രയം നിന്നിൽ മാത്രം

ആശ്രയം നിന്നിൽ മാത്രംആകുലം തെല്ലും ഇല്ല(2)പാരിതിൽ നീ മാത്രമെൻസങ്കേതമായ് എൻ ദൈവമേ(2)യേശുവേ യേശുവേനീ മാത്രമെൻ ആശ്രയംയേശുവേ യേശുവേനീ മാത്രമെൻ ആനന്ദം(2)2 കൂരിരുൾ താഴ്വരയിൽ നടക്കും ഭയം കൂടാതെ(2)ജീവിക്കും അന്ത്യം വരെനിൻ സാന്നിധ്യം അനുഭവിച്ചു(2);- യേശുവേ…3 ഏറിടും ക്ലേശങ്ങളിൽചാരുവാൻ നീ മാത്രമേ(2)കരുതീടുവാൻ നീയല്ലാതെആരുമില്ലെൻ ദൈവമേ(2);- യേശുവേ…

Read More 

ആശ്രയം നീ മാത്രമാണെൻ

ആശ്രയം നീ മാത്രമാണെൻആശ്രിതവത്സനേജീവിത യാത്രയിൽ നൽവഴി കാട്ടിയെൻഖിന്നത തീർക്കണമേ1 ഈ ലോകവും അതിൻ മോഹവുംഎന്നെ മാടി വിളിച്ചിടുമ്പോൾനിൻവചനബലം എന്നിൽ നിറയ്ക്കണമേതിരുഹിതം പോൽ മരുവിടുവാൻ;-2 നിൻ ക്രൂശുമേന്തി ഞാൻ പോയിടുംഈ ഭൂതലം തന്നിലെങ്ങുംനിൻ നൻമകൾ ഞാൻ ഘോഷിക്കുംഎന്റെ ജീവിത കാലമെല്ലാം;-3 മരുഭൂമിയിൽ കുളിർ തെന്നലുംനീർചോലയും നീയേഇരുൾ വീഥിയിൽ ഒളിയേകിടുംനിത്യസ്നേഹത്തിൻ നിറവും നീ;-

Read More 

ആരുമില്ലാശ്രയം നീയില്ലാതീ ഭൂമിയിൽ

ആരുമില്ലാശ്രയം നീയില്ലാതീ ഭൂമിയിൽആശ്വാസമായവൻ നീ മാത്രമേ(2)എൻ ചാരെയണഞ്ഞിടും കണ്ണീർ തുടച്ചീടും നീകൈവിടാതെന്നെ കാത്തുകൊള്ളും(2)1 അനർത്ഥങ്ങളൊന്നുമെ ഭവിക്കാതെന്നെ നീ ചിറകിൻ മറവിൽ കാത്തിടുന്നു (2)ബാധകളൊന്നുമെ കൂടാരെ അടുക്കാൻ അനുവദിക്കില്ല എൻ പ്രാണ നാഥൻ(2);- ആരുമി…2 വീണിടും ആയിരങ്ങൾ എൻ ചാരെയെങ്കിലും വീഴാതെ നിർത്തീടാൻ ശക്തനവൻ (2)എല്ലാ വഴിയിലും സൂക്ഷിക്കുവാനെന്നും എൻ ചാരെയുണ്ട് തൻ ദൂതന്മാരും(2) ;- ആരുമി…3 കാൽകല്ലിൽ തട്ടാതെ വഹിച്ചിടുമെന്നെനിൻ കരം കൂടെയെന്നാശ്വാസമായി (2)അവസാനത്തോളവും നീയെന്നെ നിറുത്തണെ നിൻ മുൻപിൽ പൂർണ്ണനായ് കണ്ടീടുവാൻ(2) ;- ആരുമി…

Read More 

ആശ വെച്ചിടും ഞാൻ യേശുവിൽ

ആശ വെച്ചിടും ഞാൻ യേശുവിൽആശ്രയിച്ചിടും ഞാൻ യേശുവിൽആശയറ്റുഴലുന്ന ഈ നേരത്തുആശ്രയിപ്പാൻ യേശുവേ നീ മാത്രംനിൻ മുഖത്തു നോക്കിടുന്ന എന്നെ നീതള്ളിടല്ലേ എൻറെ പൊന്നു നാഥനെആരിലും ഉന്നതൻ ആയിടും നാഥനെഒന്നുമാത്രമെന്നുമെൻറെ ആശയെകൂരിരുളിൻ താഴ്വരയിൽ ആകിലുംകാണ്ണുനീരിൻ വേളയിൽ ഞാനാകിലുംമാറിടാ സ്നേഹമായ് കൂടെ വന്നെത്തിടുംനല്ലിടയനാകുമെൻറെ യേശുവേ

Read More 

ആരാധിപ്പാൻ യോഗ്യനെ

ആരാധിപ്പാൻ യോഗ്യനെആരിലും ഉന്നതനെആരാധിക്കുന്നങ്ങയെആദ്യനും അന്ത്യനുമേ(2)Chorusഞങ്ങൾ വാഴ്ത്തീടുംഞങ്ങൾ വണങ്ങീടുംഞങ്ങൾ ആരാധിക്കുന്നേശുവേഞങ്ങൾ വാഴ്ത്തീടുംഞങ്ങൾ വണങ്ങീടുംഞങ്ങൾ ഉയർത്തും നിൻ നാമത്തെ1 ഉയർത്തുവാൻ യേശുകൂടെയുള്ളതിനാൽ ഭയമില്ല തെല്ലുമേവീഴ്ത്തുവാൻ ശത്രു കെണിയൊരുക്കിയാലുംവിടുവിക്കും അവനെന്നെ(2);-2 ആരാധിക്കാം ദൈവ കുഞ്ഞാടിനെയാഗമായ് തീർന്നവനെക്രൂശതിൽ നമ്മെ വീണ്ടെടുത്തവനെഉയർത്തെഴുന്നേറ്റവനെ;-3 വേഗം വരുമെന്നരുളി ചെയ്തവനെഎതിരേൽപ്പാൻ ഒരുങ്ങുന്നേപ്രിയനോട് കൂടുള്ള വാസമതോർത്തുമറക്കുന്നീ ലോകത്തെ;-

Read More 

ആരാധനാ സ്തുതി – പിതാവിനും പുത്രനും

പിതാവിനും പുത്രനും പരിശുദ്ധ റൂഹാക്കും ആരാധനാ സ്തുതി ആരാധനാ ആയുസിൻ നാൾ മുഴുവൻ ആരാധനാ സ്തുതി ആരാധനാ ആരാധനാ…. ആരാധനാ ആയുസിൻ നാൾ മുഴുവൻ പുത്രനെ തരുവാൻ തക്കവണ്ണം പാപിയാം അടിയനെ സ്നേഹിച്ച പിതാവാം ദൈവത്തിനരാധന ആയുസിൻ നാൾ മുഴുവൻ;- ആരാധനാ…കാൽവരി ക്രൂശിലെ വേദനയിൽ ശത്രുവാം എന്നെ കണ്ടതിനാൽ പുത്രനാം ദൈവത്തിനാരാധന ആയുസിൻ നാൾ മുഴുവൻ;- ആരാധനാ…സകല സത്യത്തിലും വഴി നടത്തും പരിശുദ്ധാത്മാവിനാരാധനാ ആത്മ നിറവിനാൽ വഴി നടത്തും ആത്മാവിനാരധനാ;- ആരാധനാ…

Read More 

ആരെല്ലാം ദൈവത്തെ മറന്നീടിലും

ആരെല്ലാം ദൈവത്തെ മറന്നീടിലുംകർത്തനെ സ്തുതിക്കും കാലം വന്നിതാ(2)ലോകം മാറീടും കാലം തികഞ്ഞീടുംകണ്ടു ഭ്രമിക്കും മാലോകരെല്ലാം(2)കല്ലുകൾ ആർത്തിടും കാലം വന്നിതാഓളങ്ങൾ സാക്ഷിക്കും കാലം വന്നിതാ(2)അറിയുക പ്രിയരേ യേശുവാണാശ്രയം(2)മണ്ണിലും വിണ്ണിലും എന്നുമെന്നും(2)2 പാപത്തെ വെടിയാൻ ലഭിച്ചതാം നാളുകൾമുഴുകി ഞാൻ ലോകത്തിൻ മോഹങ്ങളിൽ(2)ആശകൾ നെയ്തു മനക്കോട്ടകൾ തീർത്തു(2)യേശുവിൻ സ്നേഹത്തിൽ നിന്നകന്നുപോയി(2);- കല്ലുകൾ…3 ഈ മണ്ണിൽ നിന്നും പോയിടാൻ മാത്രയെറെയില്ലകാവൽ നിന്നിടാൻ കൂടെ ആരുംകാണില്ല(2)ഉള്ള നാളുകൾ ഓർത്തീടുക മർത്യരെ(2)യേശുവാണി ലോകത്തിൻ ഏകരക്ഷകൻ(2);- കല്ലുകൾ…

Read More 

ആരാധിച്ചിടാം നമുക്കാരാധിച്ചിടാം യാഹാം

ആരാധിച്ചിടാം നമുക്കാരാധിച്ചിടാംയാഹാം ദൈവത്തെ നമുക്കാരാധിച്ചിടാംതാഴ്ചയിൽ നമ്മെ ഉയർത്തിയല്ലോപാടാൻ നവ്യമാം ഗാനം നാവിൽ തന്നല്ലോ1 കണ്ണുനീരെല്ലാം നാഥൻ തുടച്ചുവല്ലോകണ്ണിൻ മണിപോൽ നമ്മെ കാത്തുകൊള്ളുന്നുനിന്ദ ഉരുട്ടി നീക്കി ശത്രു മുമ്പാകെനിന്ദിക്കപ്പെട്ട സ്ഥാനത്തുയർത്തിയല്ലോ2 പാരിൽ പലരും നമ്മെ മറന്നീടിലുംപാരിൻ നഥനാം യേശു മറക്കുകില്ലലോകാന്ത്യത്തോളം എല്ലാ നാളിലും കൂടെഇരിക്കുമവൻ നമ്മെ വഴിനടത്തും3 ഓട്ടം തീരുവാൻ കാലമായല്ലോ-നമ്മൾനാട്ടിൽ പോകുമോ ദുഃഖമെല്ലാം തീരുമേദൂതരോടൊത്ത് നാമും വീണ മീട്ടിടുംകാന്തൻ പൊൻമുഖം കണ്ടു ആരാധിച്ചിടും

Read More 

ആരാധനയ്ക്കെന്നും യോഗ്യനെ ശുദ്ധർ

ആരാധനയ്ക്കെന്നും യോഗ്യനെശുദ്ധർ വാഴ്ത്തും യേശു നാഥനെവീണു വണങ്ങുന്നു ഞങ്ങളും ആത്മശക്തി പകർന്നീടുക2 ഓരോ ദിനവും നടത്തിയതോർത്താൽഎന്തു ഞാനേകിടും നിൻ പേർക്കായിനല്കിടുന്നെന്നെ സമ്പൂർണ്ണ യാഗമായ്സ്വീകരിക്കാ ഈ സമർപ്പണത്തെ3 ആഴമാം കുഴിയതിൽ നിന്നു കരേറ്റിപാറമേലെൻ ഗമനം സ്ഥിരമാക്കിനാവിൽ പുതിയൊരു പാട്ടു നീ തന്നുനാൾകൾ മുഴുവൻ പാടിടുവാൻ4 ശത്രുവിന്നസ്ത്രങ്ങൾ പാഞ്ഞടുത്തപ്പോൾപരിചകൊണ്ടെന്നെ മറച്ച നാഥാകൂടാരത്തിലെന്നെ ഒളിപ്പിച്ചതിനാൽശത്രുവിൻ ദൃഷ്ടി പതിച്ചതില്ല5 ആരാധനയിന്മേൽ വാസം ചെയ്യുന്നോൻസ്തുതി ബഹുമാനങ്ങൾക്കെന്നും യോഗ്യൻആത്മാവിന്നഭിഷേകം അഗ്നിയിൻ നാവായ്നല്കിയ നാഥനെ സ്തുതിച്ചിടുന്നു

Read More