Collection of 4000+ Christian Songs and Lyrics Now!!!

Close Icon
   
Contact Info     Search Song Lyrics

Author Archives: Manna

About Manna

Hello, I am Manna Lyrics Admin, One of the biggest Christian lyrics libraries, will update weekly with latest song lyrics.

ആരാധനാ സ്തുതി – പിതാവിനും പുത്രനും

പിതാവിനും പുത്രനും പരിശുദ്ധ റൂഹാക്കും ആരാധനാ സ്തുതി ആരാധനാ ആയുസിൻ നാൾ മുഴുവൻ ആരാധനാ സ്തുതി ആരാധനാ ആരാധനാ…. ആരാധനാ ആയുസിൻ നാൾ മുഴുവൻ പുത്രനെ തരുവാൻ തക്കവണ്ണം പാപിയാം അടിയനെ സ്നേഹിച്ച പിതാവാം ദൈവത്തിനരാധന ആയുസിൻ നാൾ മുഴുവൻ;- ആരാധനാ…കാൽവരി ക്രൂശിലെ വേദനയിൽ ശത്രുവാം എന്നെ കണ്ടതിനാൽ പുത്രനാം ദൈവത്തിനാരാധന ആയുസിൻ നാൾ മുഴുവൻ;- ആരാധനാ…സകല സത്യത്തിലും വഴി നടത്തും പരിശുദ്ധാത്മാവിനാരാധനാ ആത്മ നിറവിനാൽ വഴി നടത്തും ആത്മാവിനാരധനാ;- ആരാധനാ…

Read More 

ആരെല്ലാം ദൈവത്തെ മറന്നീടിലും

ആരെല്ലാം ദൈവത്തെ മറന്നീടിലുംകർത്തനെ സ്തുതിക്കും കാലം വന്നിതാ(2)ലോകം മാറീടും കാലം തികഞ്ഞീടുംകണ്ടു ഭ്രമിക്കും മാലോകരെല്ലാം(2)കല്ലുകൾ ആർത്തിടും കാലം വന്നിതാഓളങ്ങൾ സാക്ഷിക്കും കാലം വന്നിതാ(2)അറിയുക പ്രിയരേ യേശുവാണാശ്രയം(2)മണ്ണിലും വിണ്ണിലും എന്നുമെന്നും(2)2 പാപത്തെ വെടിയാൻ ലഭിച്ചതാം നാളുകൾമുഴുകി ഞാൻ ലോകത്തിൻ മോഹങ്ങളിൽ(2)ആശകൾ നെയ്തു മനക്കോട്ടകൾ തീർത്തു(2)യേശുവിൻ സ്നേഹത്തിൽ നിന്നകന്നുപോയി(2);- കല്ലുകൾ…3 ഈ മണ്ണിൽ നിന്നും പോയിടാൻ മാത്രയെറെയില്ലകാവൽ നിന്നിടാൻ കൂടെ ആരുംകാണില്ല(2)ഉള്ള നാളുകൾ ഓർത്തീടുക മർത്യരെ(2)യേശുവാണി ലോകത്തിൻ ഏകരക്ഷകൻ(2);- കല്ലുകൾ…

Read More 

ആരാധിച്ചിടാം നമുക്കാരാധിച്ചിടാം യാഹാം

ആരാധിച്ചിടാം നമുക്കാരാധിച്ചിടാംയാഹാം ദൈവത്തെ നമുക്കാരാധിച്ചിടാംതാഴ്ചയിൽ നമ്മെ ഉയർത്തിയല്ലോപാടാൻ നവ്യമാം ഗാനം നാവിൽ തന്നല്ലോ1 കണ്ണുനീരെല്ലാം നാഥൻ തുടച്ചുവല്ലോകണ്ണിൻ മണിപോൽ നമ്മെ കാത്തുകൊള്ളുന്നുനിന്ദ ഉരുട്ടി നീക്കി ശത്രു മുമ്പാകെനിന്ദിക്കപ്പെട്ട സ്ഥാനത്തുയർത്തിയല്ലോ2 പാരിൽ പലരും നമ്മെ മറന്നീടിലുംപാരിൻ നഥനാം യേശു മറക്കുകില്ലലോകാന്ത്യത്തോളം എല്ലാ നാളിലും കൂടെഇരിക്കുമവൻ നമ്മെ വഴിനടത്തും3 ഓട്ടം തീരുവാൻ കാലമായല്ലോ-നമ്മൾനാട്ടിൽ പോകുമോ ദുഃഖമെല്ലാം തീരുമേദൂതരോടൊത്ത് നാമും വീണ മീട്ടിടുംകാന്തൻ പൊൻമുഖം കണ്ടു ആരാധിച്ചിടും

Read More 

ആരാധനയ്ക്കെന്നും യോഗ്യനെ ശുദ്ധർ

ആരാധനയ്ക്കെന്നും യോഗ്യനെശുദ്ധർ വാഴ്ത്തും യേശു നാഥനെവീണു വണങ്ങുന്നു ഞങ്ങളും ആത്മശക്തി പകർന്നീടുക2 ഓരോ ദിനവും നടത്തിയതോർത്താൽഎന്തു ഞാനേകിടും നിൻ പേർക്കായിനല്കിടുന്നെന്നെ സമ്പൂർണ്ണ യാഗമായ്സ്വീകരിക്കാ ഈ സമർപ്പണത്തെ3 ആഴമാം കുഴിയതിൽ നിന്നു കരേറ്റിപാറമേലെൻ ഗമനം സ്ഥിരമാക്കിനാവിൽ പുതിയൊരു പാട്ടു നീ തന്നുനാൾകൾ മുഴുവൻ പാടിടുവാൻ4 ശത്രുവിന്നസ്ത്രങ്ങൾ പാഞ്ഞടുത്തപ്പോൾപരിചകൊണ്ടെന്നെ മറച്ച നാഥാകൂടാരത്തിലെന്നെ ഒളിപ്പിച്ചതിനാൽശത്രുവിൻ ദൃഷ്ടി പതിച്ചതില്ല5 ആരാധനയിന്മേൽ വാസം ചെയ്യുന്നോൻസ്തുതി ബഹുമാനങ്ങൾക്കെന്നും യോഗ്യൻആത്മാവിന്നഭിഷേകം അഗ്നിയിൻ നാവായ്നല്കിയ നാഥനെ സ്തുതിച്ചിടുന്നു

Read More 

ആരാധനാ സ്തുതി സ്തോത്രയാഗം

ആരാധനാ സ്തുതി സ്തോത്രയാഗംഅർപ്പിക്കും ഞാൻ എന്നേശുവിന് (2)ദൂതഗണങ്ങൾ വാഴ്ത്തി സ്തുതിക്കുംതിരുനാമം എൻ നാവിനതെത്രപ്രിയം (2)1 നിസ്തുലമാം നിൻ സ്നേഹംവർണ്ണിച്ചീടാനെളുതല്ല (2)അതുല്യമാം നിൻ ത്യാഗംവർണ്ണിപ്പാൻ വാക്കുകളില്ലക്രൂശിൽ തന്നത്താൻ അർപ്പിച്ചോൻ നീഎൻ പാപബന്ധനം നീക്കിയോൻ നീ (2)(ആരാധനാ….)2 നിന്നിഷ്ടം ഭൂമിയിലുംസ്വർഗ്ഗത്തിലെപ്പോൽ ആകണമേ (2)നിർമ്മലമാം നിൻ രാജ്യംവന്നിടണമേ ഈ മന്നിൽരാജ്യം ശക്തി മഹത്വമെല്ലാംഎന്നും നിനക്കുള്ളതായിടുന്നു (2)(ആരാധനാ….)

Read More 

ആരാധ്യനെ ഉന്നതനെ സ്തുതിക്കു യോഗ്യനെ

ആരാധ്യനെ ഉന്നതനെ സ്തുതിക്കു യോഗ്യനെ (2)സർവ്വസ്തുതികൾക്കും പുകഴ്ചക്കും യോഗ്യൻ യേശുവേ നീ മാത്രമേ (2)നിൻ സ്നേഹത്താൽ വീണ്ടണ്ടെടുത്തു നിത്യമാം രക്ഷയേകി എൻ പ്രാണനാം യേശുനാഥാ രക്ഷകനാം യേശുവേ (2)സർവ്വ സ്തുതികൾക്കും പുകഴ്ചക്കും യോഗ്യൻ യേശുവേ നീ മാത്രമേ (2)സന്തോഷവും എൻ ആശയും നീമാത്രം എൻ യേശുവേ നിർമ്മലനാം എൻ നാഥനേ സത്യമാം എൻ യേശുവേ (2)സർവ്വസ്തുതികൾക്കും പുകഴ്ചക്കും യോഗ്യൻ യേശുവേ നീ മാത്രമേ (2) എൻപേർക്കായി നീ ക്രൂശിതനായി സ്നേഹവാനാം യേശുവേ എൻ പേർചൊല്ലി വീണ്ടെടുത്തു നിൻ […]

Read More 

ആരാധിക്കുന്നു ഞങ്ങൾ ത്രീയേക

ആരാധിക്കുന്നു ഞങ്ങൾത്രീയേക ദൈവമേആരാധിക്കുന്നു ഞങ്ങൾപാവന സന്നിധിയിൽഹല്ലേലുയ്യാ… ഹല്ലേലുയ്യാഹല്ലേലുയ്യാ… ഹല്ലേലുയ്യാനീർചോല തേടിടുംമാൻപേടപോലവേഉള്ളങ്ങൾ ദാഹിക്കുന്നുസന്നിധേ ചേരുവാൻസ്വർഗ്ഗീയ സൈന്യങ്ങൾസന്തതം വാഴ്ത്തിടുംസ്രഷ്ടാവിൻ മാഹാത്മ്യങ്ങൾസാദരം വാഴ്ത്തും ഞങ്ങൾഅനുതാപം കൈക്കൊള്ളുംഅപരാധങ്ങൾ ക്ഷമിക്കുംഅനുപമദിവ്യ സ്നേഹംആദരാൽ വാഴ്ത്തും ഞങ്ങൾവചനത്തിൻ ശക്തിയാലുംശുദ്ധാത്മജ്ഞാനത്താലുംഅന്ത്യത്തോളം പാലിക്കുംതിരുനാമം വാഴ്ത്തും ഞങ്ങൾ

Read More 

ആരാധിക്കുമ്പോൾ വിടുതൽ ആരാധിക്കുമ്പോൾ

ആരാധിക്കുമ്പോൾ വിടുതൽആരാധിക്കുമ്പോൾ സൗഖ്യംദേഹം ദേഹി ആത്മാവിൽസമാധാന സന്തോഷംദാനമായ് നാഥൻ നൽകിടുംപ്രാർത്ഥിക്കാം ആത്മാവിൽആരാധിക്കാം കർത്തനെനല്ലവൻ അവൻ വല്ലഭൻവിടുതൽ എന്നും പ്രാപിക്കാം2 യാചിപ്പിൻ എന്നാൽ ലഭിക്കുംഅന്വേഷിപ്പിൻ കണ്ടെത്തുംമുട്ടുവിൻ തുറക്കും സ്വർഗ്ഗത്തിൻ കലവറപ്രാപിക്കാം എത്രയോ നന്മകൾ3 മടുത്തു പോകാതെ പ്രാർത്ഥിക്കാംവിശ്വാസത്തോടെ പ്രാർത്ഥിക്കാംനീതിമാന്റെ പ്രാർത്ഥന ശ്രദ്ധയുള്ള പ്രാർത്ഥനഫലിക്കും രോഗിക്കു സൗഖ്യമായ്

Read More 

ആരാധിക്കാം എൻ യേശുവിനെ അർപ്പിക്കാം

ആരാധിക്കാം എൻ യേശുവിനെഅർപ്പിക്കാം സ്തോത്രഗാനങ്ങൾഎൻ യേശു എന്നെന്നും സ്തുതിക്കു യോഗ്യൻആരാധിച്ചിടുക നാംകോറസ്സ്;ആരാധിക്കാം യഹോവയെനമ്മെ നിർമ്മിച്ചവനെ;. (2)വിശുദ്ധ കൈകൾ ഉയർത്തിആരാധിച്ചിടുക നാം (2)1 ദാനിയേലിൻ പ്രാർത്ഥന പോലെനേരെ യെരൂശലേം കിളിവാതിൽ തുറന്ന്ഇരു കൈകൾ ഉയർത്തി നിന്ന്അങ്ങയെ ആരാധിക്കുന്നേഏലിയാവിൻ പ്രാർത്ഥന പോലെകർമേലിൽ തീ ഇറങ്ങിയതുപോൽവിശ്വാസത്തോടെ ആരാധിച്ചിടിൽസ്വർഗീയഗ്നി ഇറങ്ങിടുമേ(ആരാധിക്കാം….)2 ഹന്നയുടെ പ്രാർത്ഥന പോലെഹൃദയത്തെ യാഹിൽ പകരൂസ്വർഗ്ഗീയ കിളിവാതിൽ തുറന്ന്ഉത്തരമരുന്നോനെമുൾപടർപ്പിൽ ഇറങ്ങിയ അഗ്നിഅന്ധകാര ബദ്ധനങ്ങളെ തകർത്തുരോഗികൾക്ക് വിടുതൽ അയച്ചു;അത്ഭുതം പ്രവൃത്തിക്കുന്നോനെ;- ആരാധിക്കാം…യേബ്ബസിൻ പ്രാർത്ഥനക്ക് മറുപടിപോൽഎന്റെ അതിരിനെ വിസ്ഥാരമാക്കിഎന്റെ പ്രാർത്ഥനക്കും യാചനക്കുംഉത്തരം അരുളീടേണമേ(2);- ആരാധിക്കാം…

Read More 

ആരാധിക്കാം നമുക്കാരാധിക്കാം

ആരാധിക്കാം നമുക്കാരാധിക്കാംആരാധിച്ചാനന്ദിക്കാംസ്തോത്രത്തോടെ കൈതാളത്തോടെകർത്താവിനെ പാടി ആരാധിക്കാംമരണത്തെ ജയിച്ചവനെപാതാളത്തെ ജയിച്ചവനെസാത്താനെ ജയിച്ചവനെജയാളിയായവനെ ആരാധിച്ചാനന്ദിക്കാം2 ആരാധിക്കാം യേശു കർത്താവിനെആരാധനയ്ക്കു യോഗ്യനെആത്മാവിലും സത്യത്തിലുംരക്ഷകനെ പാടി ആരാധിക്കാം;- മരണത്തെ…3 ആരാധിക്കാം ക്രൂശിൽ മരിച്ചവനെ മാനവർക്കായ് നിണം ചിന്തിയോനെപാപങ്ങൾ പോക്കി രോഗങ്ങൾ നീക്കി ജയം തന്ന യേശുവെ ആരാധിക്കാം;- മരണത്തെ…

Read More