Collection of 4000+ Christian Songs and Lyrics Now!!!

Close Icon
   
Contact Info     Search Song Lyrics

Author Archives: Manna

About Manna

Hello, I am Manna Lyrics Admin, One of the biggest Christian lyrics libraries, will update weekly with latest song lyrics.

വന്ദനം വന്ദനം വന്ദനം നാഥാ

വന്ദനം വന്ദനം വന്ദനം നാഥാവന്ദനം യേശുപരാവന്ദിതനാം വല്ലഭനാം യേശുപരാ1 ആദിയുഗങ്ങൾക്കു മുന്നമേ നിന്നിൽതിരഞ്ഞെടുത്തെന്നോ നാഥായെന്നെനിരുപമ സ്നേഹം തവ തിരുസ്നേഹംഅനുദിനവും പുകഴ്ത്തിടുംഞാൻ സ്തുതിച്ചിടും ഞാൻ;-2 സ്വർഗ്ഗമഹിമകൾ വിട്ടു നീയെന്നെനീചജഗത്തിൽ തേടിയോ? നാഥാ!നികരില്ലാ സ്നേഹം തവതിരുസ്നേഹംഅനുദിനവും പുകഴ്ത്തിടുംഞാൻ സ്തുതിച്ചിടും ഞാൻ;-3 രക്തം ചൊരിഞ്ഞെന്നെ വീണ്ടെടുപ്പാനായ്മൃത്യു വരിച്ചോ? കുരിശിലെൻ നാഥാ!അളവില്ലാ സ്നേഹം തവതിരുസ്നേഹംഅനുദിനവും പുകഴ്ത്തിടുംഞാൻ സ്തുതിച്ചിടും ഞാൻ;-4 ഇത്ര മഹാദയ തോന്നുവതിന്നായ്എന്തുള്ളു നന്മയീ സാധുവിലോർത്താൽഅതിരില്ലാ സ്നേഹം തവതിരുസ്നേഹംഅനുദിനവും പുകഴ്ത്തിടുംഞാൻ സ്തുതിച്ചിടും ഞാൻ;-

Read More 

വാനവ നായകനേ വരികാശ്രിതർ

വാനവ നായകനേ! വരികാശ്രിതർ മദ്ധ്യത്തിൽവന്നു നിൻ പൊൻകരത്താൽ പൊഴിക്കാശിഷമാരിയിപ്പോൾവന്ദനീയനാം സൽഗുരോ ! തവ പാദത്തിൽ കേണിടുന്നേ2 ഭക്തരിൻ മറവിടമേ! പരിശുദ്ധരിൻ ആശ്രയമേപാദത്തിലണയും പാപികൾക്കാനന്ദമോചനം നൽകുവോനെപാർത്തലത്തിൻ ശാപം പോക്കാൻ പാപമായ് തീർന്നോനെ;- വാനവ3 ദേഹിയിന്നാനന്ദമാം ഗിലെയാദിൻ നൽകുഴമ്പേദേഹത്തിൻ മാലിന്യരോഗമകറ്റിടും സൗഖ്യദായകനേമേദിനിക്കുപകാരമായ് മരകുശിൽ മരിച്ചവനേ;- വാനവ4 അനുഗ്രഹം പകരണമേ! രാജ്യഭരണത്തെ നയിപ്പവർ മേൽകാരുണ്യ നീതി വിജ്ഞാനസമ്പൂർണ്ണമാം മാനസം നൽകിടണംസത്യഭക്തിയിൻ പാതയിൽ ജനപാലനം ചെയ്തിടുവാൻ;- വാനവ…5 ജാതികൾ കലഹിപ്പതും വംശങ്ങൾ വ്യർത്ഥമായ് നിരൂപിപ്പതുംഭൂവിൻ രാജാക്കൾ നിന്നഭിഷിക്തന്നെതിരായ് കൂടിയാലോചിച്ചതുംവിട്ടു നിൻ വഴിയിൽ വരാനവർ […]

Read More 

വാഴ്ത്തീടാം പുകഴ്ത്തീടാം

വാഴ്ത്തീടാം പുകഴ്ത്തീടാം വല്ലഭനേശുവേ സ്തുതിച്ചീടാം1 ചേറ്റിൽ കിടന്ന എന്നെ നേടിയെടുത്ത യേശു തൻ കരങ്ങളെ ഓർത്തീടാം പാപത്തിൻ അധീനനായ് വീണിടാതെ താങ്ങിയ കരങ്ങളെ ഓർത്തീടാം;-2 ശത്രുവിൻ കോട്ടയിൽ അകപ്പെടാതെസൂക്ഷിച്ച കർത്തനെ സ്തുതിച്ചീടാംരോഗങ്ങൾക്കടിമയായ് മാറിടാതെ സൂക്ഷിച്ച കർത്തനെ പുകഴ്ത്തീടാം;-3 ലോകരെല്ലാം എന്നെ കൈവിട്ടപ്പോൾകൈപിടിച്ചവനെൻ കർത്തനല്ലോ എൻ പാപങ്ങളെ ശുദ്ധി ചെയ്യുവാനായ് ക്രൂശിൽ പിടഞ്ഞതെൻ കർത്തനല്ലോ;- 4 വാനമേഘ ദൂതർ മദ്ധ്യമതിൽ കർത്തനെ സ്തുതിക്കും നാൾ ആസന്നമേ ഉല്ലസിക്കാം നമുക്കാനന്ദിക്കാം യേശുവിൻ സ്നേഹത്തിൽ ആനന്ദിക്കാം;-

Read More 

വാഴ്ത്തീടും ഞാനെന്റെ രക്ഷകനെ എന്നും

വാഴ്ത്തീടും ഞാനെന്റെ രക്ഷകനെ എന്നുംഅല്ലൽപെടാതെന്നെ കാത്തവനെ1 ക്ഷോണിതലേ ഏറും ശോധനയാൽ മനംതീരെ തളർന്നീടിലും ഖേദമില്ലഏറുന്നുണ്ടെന്നുഞാൻ കാണുന്നുള്ളാൽതങ്ക കിരീടത്തിൽ മുത്തുകളും;- വാഴ്ത്തീ…2 ഓർത്താലെന്തുള്ളൂ ഞാൻ എന്നിൽ അൻപാർന്നിടാൻസർവ്വേശ്വരനാമെന്റെ തമ്പുരാനേഉന്നതം നീ വെടിഞ്ഞീ ധരയിൽ വന്നുദോഷിയാം എന്നെയും വീണ്ടെടുപ്പാൻ;- വാഴ്ത്തീ…3 ക്രൂശു ചുമന്നതും പാരം തളർന്നതുംഭാരം എങ്കൽ നിന്നും നീക്കീടുവാൻചങ്കു പിളർന്നതും കൈകാൽ മുറിഞ്ഞതുംഎന്നെ പിതാവിങ്കൽ ചേർപ്പതിനായ്;- വാഴത്തീ…

Read More 

വാഴ്ത്തീടും ഞാൻ എന്നുമെന്നും

വാഴ്ത്തീടും ഞാൻ എന്നുമെന്നുംവാനവനാം നാഥനെ എന്റെ പാപത്തിൽ ശാപത്തിൽ നിന്നുമെല്ലാം നിത്യരക്ഷയതേകീടുവാൻ കാൽവറിയിൽ എൻപേർക്കായി ജീവൻ വെടിഞ്ഞുവല്ലോ ഹാലേല്ലൂയ്യാ ഹാലേല്ലൂയ്യാ ഹാലേല്ലൂയ്യാഉയർത്തീടുന്നു എന്റെ കൺകൾ തുണയരുളീടണമേ ഈ വാനവും ഭൂമിയും അതിലുള്ളതും ഉളവാക്കിയ ദൈവമേആദ്യനും നീ അന്ത്യനും നീ ആൽഫാ ഒമേഗയും നീഎൻ കണ്ണിനെ കണ്ണീരിൽ നിന്നും പാദമിടറാതെയും എന്റെ പ്രാണനെ മരണഭയത്തിൽ നിന്നും വിടുവിച്ചതോർക്കുന്നു ഞാൻ പരിശുദ്ധനെ പരമോന്നതാ ആരാധ്യൻ യേശുപരാകൂരിരുളിൻ താഴ്‌വരയിൽ കൂടെയിരുന്നുവല്ലോ എന്റെ കാലടികൾക്കു വെളിച്ചമേകി എന്നെ നടത്തിയല്ലോ ഇതുവരെയും നടത്തിയോനെ ഇനിയും […]

Read More 

ഉയർത്തീടുവിൻ ദീപങ്ങൾ നിൻ കരത്തിൽ

ഉയർത്തീടുവിൻ ദീപങ്ങൾ നിൻ കരത്തിൽഉന്നതനാം യേശുവിനായ് എരിയട്ടെ നിൻ ജീവിതംഉലകതിൽ എമ്പാടും പ്രകാശം പരത്തട്ടെഉല്ലാസ ജയഘോഷം മുഴക്കിടട്ടേ1 പോകുവിൻ ഭൂവതിൽ സാക്ഷികളായ്ഏകുവിൻ എന്നുടെ സുവിശേഷംഎന്നുമെ നിന്നോടു കൂടെയുണ്ടെന്നുരചെയ്തൊരു-നാഥനാം യേശുവിനായ്;- ഉയർത്തി…2 നിന്നുടെ നാവുകൾ യേശുവിൻ സുവിശേഷംനിരന്തരമായി എന്നും മുഴക്കിടട്ടേഓടട്ടേ നിന്നുടെ കാലുകൾ നാഥനായ്ഒരു നാൾ വരുമവൻ മേഘമതിൽ;- ഉയർത്തി…

Read More 

ഉരുകിയൊഴുകും മഞ്ഞുമലപോൽ

ഉരുകിയൊഴുകും മഞ്ഞുമലപോൽഉരുകണേയെൻ ഹൃദയവുംഅഖിലപാപവും അലിഞ്ഞുപോയ് നിൻഅരികിലായ് മരുവിടുവാൻതരുവതെന്തു തിരുക്കരങ്ങളിൽതകർന്നുടഞ്ഞൊരു ജീവിതംതിരുക്കരത്താൽ തഴുകി എന്നെപുതുക്കണേ തവശക്തിയാൽആത്മമാരി ചൊരിഞ്ഞു ദിനവുംആദ്യസ്നേഹമുണർത്തണേആദിസഭയിൽ പകർന്നപോലെആത്മ നിറവിന്നേകണേ;­ ഉരുകി…ഒരുദിനം തവ സന്നിധേ ഞാൻഅണയുമായതു നിർണ്ണയംതിരുമുഖത്തിൻ തേജസ്സിൽ ഞാൻമറഞ്ഞിടും അതു നിശ്ചയം;­ ഉരുകി…

Read More 

ഉയരത്തിൽ കുറുകിയ സക്കായി

ഉയരത്തിൽ കുറുകിയ സക്കായി എന്നൊരു മരം കേറി ഞെട്ടിച്ച വില്ലനുണ്ടേ (2)ആളൊരു പീക്കിരി ആണേലും ആ ചങ്കൊറപ്പ് എനിക്കങ്ങട്ട് ഇഷ്ടായേ (2)ആയ് ആയ് ആയ് ആയ്(4) എനിക്കിഷ്ടായേആയ് ആയ് ആയ് ആയ് (4) സക്കായിയേ എനിക്കിഷ്ടായേ (2)ഹൈറ്റിൽ സീറോ ആണേലും ഇവനാളൊരു ആറ്റം ബോംബാ (2)തലപൊക്കി നോക്കിയാൽ എത്താത്തത്ര ഉയരത്തിലല്ലേ കേറിയത് (2) ആയ് ആയ്….നല്ലൊരു മനസ്സുണ്ടേലും നിന്റെ ആഗ്രഹം നന്നാണേലും (2)ഇത്തിരിയെല്ലാം ഒത്തിരിയാക്കാൻഅത്രേം മാത്രം മതിയേ (2) ആയ് ആയ്…നീ ഒട്ടും എലിജിബിളല്ലേലും യേശുവിൻ കൂടാ […]

Read More 

ഉയർത്തിടും ഞാൻ എന്റെ കൺകൾ – എൻ സഹായം

ഉയർത്തിടും ഞാൻ എന്റെ കൺകൾ തുണയരുളും വൻഗിരിയിൽ എൻ സഹായം വാനം ഭൂമി അഖിലം വാഴും യഹോവയിൽ1 യിസ്രായേലിൻ കാവൽക്കാരൻ നിദ്രാഭാരം തൂങ്ങുന്നില്ല യഹോവാ എൻ പാലകൻ താൻ ഇല്ലെനിക്കു ഖേദമൊട്ടും;-2 ശത്രു ഭീതി നീക്കി എന്നെ മാത്രതോറും കാത്തിടുന്നു നീതിയിൻ സൽപാതകളിൽ നിത്യവും നടത്തിടുന്നു;-3 ശോഭയേറും സ്വർപ്പുരിയിൻ തീരമതിൽ ചേർന്നിടുന്നുശോഭിതപുരത്തിൻ വാതിൽ എൻമുമ്പിൽ ഞാൻ കണ്ടിടുന്നു;-4 വാനസേന ഗാനം പാടി വാണിടുന്ന സ്വർഗ്ഗസീയോൻ ധ്യാനിച്ചീടും നേരമെന്റെ മാനസം മോദിച്ചിടുന്നു;-5 ഹല്ലെലുയ്യാ ഹല്ലെലുയ്യാ ചേർന്നിടും ഞാൻ സ്വർഗ്ഗദേശേഹല്ലെലുയ്യാ […]

Read More 

ഉയരത്തിൽ നിന്ന് ജനിച്ചവരെ നിങ്ങൾ

ഉയരത്തിൽ നിന്ന് ജനിച്ചവരെ നിങ്ങൾഉയരത്തിലുള്ളതന്വേഷിക്കുവിൻഉയരത്തിലുള്ളത് ചിന്തിക്കുവിൻ സദാഉന്നതൻ വരവിനായ് ഒരുങ്ങീടുവിൻ(2)വരുമേ നാഥൻ പ്രിയകാന്തൻവാനമേഘേ ദൂതരുമായ്വരുവാൻ കാലമതായതിനാൽ നാംഒരുങ്ങാം ഒരുങ്ങാം ദൈവജനമേ2 ക്രിസ്തുവിൽ ജീവിക്കാൻ മരിച്ചവരെ നിങ്ങൾക്രിസ്തുവിൻ ജീവനിൽ ജീവിക്കുമ്പോൾക്രിസ്തൻ വെളിപ്പെടും നേരമതിൽ നാംക്രിസ്തനോടൊത്തു വെളിപ്പെടുമേ(2);- വരുമേ നാഥൻ…3 പാപ ജഡത്തിന്റെ മോഹത്തിൽ നാം ദൈവകോപത്തിൻ മക്കളായ് ജീവിക്കവേപകർന്നവൻ തന്നുടെ തിരുജീവൻ നമുക്കായ്പകലിന്റെ മക്കളായ് ജീവിക്കുവാൻ(2) ;- വരുമേ നാഥൻ…4 അശുദ്ധമാം ജീവിതം വെടിഞ്ഞീടുക നമ്മൾവെളിച്ചത്തിൻ മനുഷ്യനെ ധരിച്ചീടുകആത്മാവിൽ ആനന്ദ ഗീതങ്ങൾ പാടി നാംആത്മ മണാളനായ് കാത്തിരിക്കാം(2);- വരുമേ […]

Read More