Collection of 4000+ Christian Songs and Lyrics Now!!!

Close Icon
   
Contact Info     Search Song Lyrics

Author Archives: Manna

About Manna

Hello, I am Manna Lyrics Admin, One of the biggest Christian lyrics libraries, will update weekly with latest song lyrics.

ഉറങ്ങാൻ ഇനിയൊട്ടും സമയമില്ല

ഉറങ്ങാൻ ഇനിയൊട്ടും സമയമില്ലമയങ്ങാൻ ഇനിയൊട്ടും നേരമില്ല(2)മയങ്ങാത്തവൻ ദൈവം ഉറങ്ങാത്തവൻയിസ്രായേലിന്റെ പരിപാലകനവൻ(2)1 സൂര്യൻ അസ്തമിക്കും നേരത്തിലുംചന്ദ്രൻ ഉദിച്ചിടും വേളയതിലും (2)ഞാൻ കിടന്നുറങ്ങിടും സ്ഥലമതിലുംദൂതന്മാരെ അയച്ചിടും എന്റെ ദൈവം(2);- ഉറങ്ങാൻ ഇനി…2 നാളും നാഴികയും അറിയാത്തതാൽഉണർന്നിരിക്കാം യേശു മണവാളനായ്(2)പരീക്ഷയിൽ അകപ്പെടാതിരിപ്പാൻആത്മാവിൽ ഉണർവ്വോടെ പ്രാർത്ഥിച്ചിരിക്കാം(2);- ഉറങ്ങാൻ ഇനി…

Read More 

ഉന്നതനെ മഹോന്നതനെ

ഉന്നതനെ മഹോന്നതനെതിരുസന്നിധെ അണയുന്നഹോനിൻ സ്നേഹത്താൽ എന്നെ വിളിച്ചുവല്ലോനിൻ കൃപയിൽ എന്നെ സൂക്ഷിക്കുന്നല്ലോനിൻ സമാധനം എന്നിൽ നൽകിഅന്ത്യത്തോളം എന്നെ താങ്ങിടണെ;-നിൻ കൃപയാലെ സ്നേഹിച്ചിടുവാൻനിൻ കൃപയാലെ സന്തോഷിപ്പാൻനിൻ കൃപയെന്നിൽ നിറച്ചിടണെഅങ്ങേയ്ക്ക് മഹത്വം ആക്കിടണെ;-വീഴാതെവണ്ണം എന്നെ സൂക്ഷിച്ചുനിൻ മഹിമയിൽ നിർത്തീടണെനിൻ ശക്തിയാലെ ആനന്ദത്തോട്നിന്നീടുവൻ എന്നെ താങ്ങീടണെ;-

Read More 

ഉന്നതനെ ഉയർന്നവനെ ഉയരത്തിൽ

ഉന്നതനെ ഉയർന്നവനെ ഉയരത്തിൽ വാഴുന്നോനേഇന്നലകളിൽ എൻ കരം പിടിച്ച് എന്നെ നടത്തിയോനേ(2)ഇനിമേലും നടത്തിടുവാൻ… യേശു എന്റെ കൂടെയുണ്ട്…(2)1 ഉള്ളതുപോലെ എൻ ഉള്ളം അറിഞ്ഞ് എന്നെ പോറ്റുന്നോനേ…ഉന്നതികളിൽ എൻ കരം പിടിച്ച് എന്നെ ഉയർത്തിയോനേ… (2)എൻ ഗമനത്തെയും, ആഗമനത്തെയും എന്നേക്കും പരിപാലിക്കും… (2)(ഉന്നതനേ)2 ഉലകത്തിലെ എല്ലാ മഹത്വങ്ങളും അശ്രു ഗണം മാത്രം…ഉയരത്തിലെ എല്ലാ ദാനങ്ങളും എന്നും നിലനില്ക്കും… (2)നാം ചോദിച്ചതിലും, നിനച്ചതിലും അത്യന്തം പരമായി നല്ക്കും… (2)(ഉന്നതനേ)3 ഉടയവനേ എല്ലാം പടച്ചവനേ ഇന്നും ജീവിക്കുന്നു…ഉടനടിയായി നമ്മെ ചേർത്തീടുവാൻ വീണ്ടും […]

Read More 

ഉന്നതൻ ഉയർന്നവൻ

ഉന്നതൻ… ഉയർന്നവൻ…ഉന്നതൻ ഉയർന്നവൻ ശാശ്വതവാസിപരിശുദ്ധനാണെൻറെ ദൈവംഅടുത്തു കൂടാത്തതാം വെളിച്ചത്തിൽ വസിക്കുന്ന അത്ഭുതമാണെന്റെ ദൈവംഎന്റെ യേശു മാത്രം ഉന്നതൻഎന്റെ യേശു മാത്രം ഉയിർത്തവൻമരണത്തെ ജയിച്ചവൻപാതാളത്തെ തകർത്തവൻലോകത്തെ ജയിച്ചവനേശു പരൻഭൂമിയും അതിന്റെ പൂർണ്ണതയുംഭൂതലവും തൻ നിവാസികളുംയഹോവക്കുള്ളത് എൻ നാഥനുള്ളത്വീണു വണങ്ങാം ആരാധിക്കാം;- എന്റെ യേശു ….സൈന്യത്തിൻ നാഥൻ എഴുന്നെള്ളുന്നു മഹത്വത്തിൻ രാജൻ എഴുന്നെള്ളുന്നുബലവാനാം ദൈവം വീരനാം ദൈവംവന്നീടുമീ ലോകേ വാണിടുവാൻ;- എന്റെ യേശു…കുന്നുകളും മഹാ പർവ്വതവുംമാറിടും ഈ വാനം ഭൂമിയതുംമാരില്ലൊരുനാളും നീങ്ങില്ലൊരുനാളുംനിറവേറിടും തന്റെ വാഗ്‌ദത്തവും;- എന്റെ യേശു ….

Read More 

ഉന്നതൻ അത്യുന്നതൻ

ഉന്നതൻ അത്യുന്നതൻശാശ്വതാവാസി പരിശുദ്ധൻ (2)ആദ്യനും അന്ത്യനും ആൽഫ ഒമേഖയുംവേഗം വരുന്നവനും, വീണ്ടും വരുന്നവനുംമഹത്വവും എല്ലാ പുകഴ്ചയുംബഹുമാനവും എല്ലാ പ്രശംസയും (2)സ്വീകരിപ്പാൻ എന്നും യോഗ്യനെവണങ്ങുന്നു തിരുസന്നിധേ(2);- ഉന്നതൻ…പാടിടും ഞാനെന്നയുസെല്ലാംകീർത്തിക്കും ഞാൻ വൻ കൃപകളെ(2).ജീവിക്കും ഞാനെന്നേശുവിനായിഒരുങ്ങിടും തൻ വരവിനായി(2);- ഉന്നതൻ… ഓർത്തിടും ഞാൻ തൻ വഴികളെനന്ദിയോടെ സ്തുതി പാടിടും (2).വർണിച്ചിടും തൻ മഹത്വത്തെഉയർത്തിടും തൻ നാമത്തെ(2);- ഉന്നതൻ…നാളുകൾ ഇനിയും ഏറെ ഇല്ലപ്രാണപ്രിയൻ മെഘേ വന്നീടുവാൻ (2)കാത്തിരിക്കും തൻ വിശുദ്ധരെചേർത്തിടുവാൻ പ്രിയൻ വന്നീടുമേ (2);- ഉന്നതൻ…

Read More 

ഉണരുക സീയോൻ ഉണരുക സീയോൻ

ഉണരുക സീയോൻ ഉണരുക സീയോൻഉണർന്നു നീ പാടുക – എഴുന്നേൽക്കാ (2)1 പാപവുമില്ലാ ശാപവുമില്ലാനൂതന മോഹനമാണാനാട്(2);-2 പത്തുപേർ കൂടി കാത്തു വസിച്ചിട്ട-അഞ്ചു പേർ വെളിയിലങ്ങായ് വരല്ലേ (2);-3 ഒടുവിൽ വരെയും ഒരുങ്ങിയിരുന്നി-ട്ടൊടുവിൽ നിലവിളിയായ് വരല്ലേ (2);-2 കാൽവറി ക്രൂശിൽ മരിച്ച എൻ പ്രിയൻവരുവാൻ താമസ്സം ഇല്ലിനിമേൽ(2);-4 എതിരേപ്പിൻ വിളി നാട്ടിൽ മുഴങ്ങി അതി സുന്ദരനാം യേശു വരുന്നേ (2);-5 മണവാളൻ വന്നണയുന്ന നാളിൽഎണ്ണ തിരഞ്ഞു നീ വലയരുതേ(2);-6 ഉണരുക സീയോൻ ഉണരുക സീയോൻസ്വർഗ്ഗീയ രാജന്റെ വരവിനായി(2);-

Read More 

ഉണരുമോരോ യാമങ്ങളിൽ

ഉണരുമോരോ യാമങ്ങളിൽഉഷസന്ധ്യകൾ മാറിമറയുമ്പോൾഅലഞ്ഞുപോയോരാടിനെതേടിതിരയുന്ന നല്ലിടയൻഅധർമ്മമൂർത്തി അണയുന്നതാംഅന്തിമദുർഘട സമയമിത്അന്ധകാരമാം അധമകൂപത്തിൽവീണിടതെ വരൂ ഈശൻ സവിധെഅണയാത്ത നിമിഷങ്ങൾ ആഗതമായിടുംനൊടിയിടയിൽ നിന്നെ ഒരുക്കീടുമോ?അനല്പമായുസ്സ് നിന്നെ പിൻഗമിക്കുംതളർന്നിടാതെവരൂ ഈശൻ സവിധേ

Read More 

ഉണരുക ഉണരുക സഭയെ-ആർപ്പിൻ ശബ്ദം

ആർപ്പിൻ ശബ്ദം മുഴങ്ങിടട്ടെജയത്തിൻ ഘോഷം ഉയർന്നിടട്ടെഅന്ത്യകാല അഭിക്ഷേകത്താലെദൈവജനമെ ഉണർന്നിടാം.ഉണരുക ഉണരുക സഭയെ .. ഉണർന്ന് ഘോഷിച്ചിടാം. (2)ആതമ് ശക്തി വെളിപ്പെടട്ടെജീവ ഉറവ തുറന്നിടട്ടേ.ദൈവശബ്ദം ശ്രവിച്ചിടട്ടെവിശ്വാസം നമ്മിൽ വളർന്നിടട്ടെദൈവ വചനത്തിൻ ശക്തിയാലെദൈവജനമെ ഉണർന്നിടാം. (2) (ഉണരുക)പ്രാർത്ഥനയ്ക്കായി നാം ഉണർന്നിടട്ടെആത്മനിറവിനാൽ സ്തുതിച്ചിടട്ടെപരിശുദ്ധാത്മാവിൻ അഭിക്ഷേകത്താലെദൈവജനമെ ഉണർന്നിടാം.. (2) (ഉണരുക)സർവ്വായുധങ്ങൾ ധരിച്ചിടട്ടെപാതാളഗോപുരം തകർന്നിടട്ടെയേശുക്രിസ്തുവിൻ അധികാരത്താലെദൈവജനമെ ഉണർന്നിടാം.(2) (ഉണരുക)

Read More 

ഉണർന്നെല്ലായ്പ്പോഴും പ്രാർത്ഥിക്ക

ഉണർന്നെല്ലായ്പ്പോഴും പ്രാർത്ഥിക്കഒരിക്കൽപ്പോലും മടിയെന്യേ (2)1 പ്രഭുത്വങ്ങൾ അധികാരങ്ങളുംപേയുടെ വൻ പടയാളികളുംവിപത്തുണ്ടാക്കി നിന്നെ ചതിപ്പാനിതാവേണ്ടും പ്രയ്തനങ്ങൾ ചെയ്തിടുന്നേ;-2 ജ്ഞാനികളെ മൂഢരാക്കുവാനുംനല്ലവരെ നില തെറ്റിപ്പാനുംഊനമെല്ലാർക്കുമുണ്ടാക്കുവാനും എന്നുംഉറ്റുണർന്നു ശ്രമിക്കുന്നു സാത്താൻ;- ഉണർ3 ചുറ്റി ഞെരുക്കുന്നു പേയ്-പടകൾദോഷലോകം ജഡം കൂടീടുന്നുഅറ്റമില്ലെ അവസാനമില്ലെപേയിൻ അഗ്നി അസ്ത്രങ്ങൾ അനവധിയാം;- 4 നന്മയിൽ ദോഷമുണ്ടാക്കുവാനുംജ്ഞാനമജ്ഞാനമാക്കീടുവാനുംതിന്മശാപങ്ങൾ വരുത്തുവാനുംഎന്നും ശ്രമിച്ചീടുന്നു പേയിൻ പടകൾ;- 5 ഭക്തിജപങ്ങളും ധ്യാനമെല്ലാംഫലമില്ലാതെ ആക്കീടുവാനുംശക്തികെടുത്തു വശം കെടുത്തുനിന്നെ ക്ഷയിപ്പിക്കാനും തുനിഞ്ഞീടുന്നേ;-

Read More 

ഉണരൂ ഉണരൂ സ്നേഹിതരെ

ഉണരൂ ഉണരൂ സ്നേഹിതരെഉറങ്ങുവാൻ ഉള്ളൊരു സമയമല്ലഉടനടി അധിപതി യേശു വരുംഉടയവൻ വാതിൽക്കൽ എത്തിയല്ലോഅടയാളങ്ങൾ കാണുന്നുണ്ട് എവിടെയുംനിൻ പാത്രത്തിൽ എണ്ണ നിറച്ചിട്ടുണ്ടോമങ്ങുന്ന വിളക്കുകൾ തെളിയിച്ചീടാംകാഹള നാദം കേട്ടീടാംആശയറ്റവരായി മാറുന്നു മനുജർആകുലചിന്തകൾ ഏറിടുന്നുആദ്യവിശ്വാസം തള്ളിയ നാംയേശുവിൻ സന്നിധെ മടങ്ങിവരാംദുഃഖങ്ങൾ വ്യാധികൾ ക്ഷാമങ്ങൾദേശമെങ്ങും പെരുകീടുന്നുമിന്നും പ്രശോഭിതമായൊരു ഗോപുരംവിണ്ണിൻ ദൂരത്തായി കണ്ടീടും

Read More