Collection of 4000+ Christian Songs and Lyrics Now!!!

Close Icon
   
Contact Info     Search Song Lyrics

Author Archives: Manna

About Manna

Hello, I am Manna Lyrics Admin, One of the biggest Christian lyrics libraries, will update weekly with latest song lyrics.

കാൽവറി കാൽവറി നിൻ സ്നേഹം

കാൽവറി കാൽവറി നിൻ സ്നേഹം വർണ്ണിപ്പാനാവതല്ലേ മരക്കുരിശുമേന്തി മാ മലയിൽ നടന്നല്ലോ എൻ പ്രാണനാഥനവൻ ശിരസ്സിൽ മുൾമുടി അണിഞ്ഞവനായ് പരിഹാസം നിന്ദകൾ സഹിച്ചവനായ്;- കാൽവറി ലോകത്തിൻ പാപത്തെ വഹിച്ചിടുവാൻ ഭൂമി വാനം മദ്ധ്യേ തൂങ്ങിടുന്നു പ്രാണവേദനയാൽ ഞരങ്ങിടുന്നു പ്രാണ പ്രിയനവൻ എൻ പേർക്കായി;- കാൽവറി കാൽകരങ്ങൾ ഇരുമ്പാണികളാൽ ക്രൂശിൽ തറച്ചല്ലോ ദുഷ്ട ജനം എനിക്കായ് സഹിച്ചതാം വേദനയോർത്താൽ എന്തു ഞാനേകിടും നിൻ പേർക്കായി;- കാൽവറി പെരിയ കുന്തം കൊണ്ടു കുത്തിയല്ലോ നീചനാം പടയാളി തിരുഹൃദയത്തിൽ പാഞ്ഞൊഴുകിടുന്ന പുണ്യരക്തം […]

Read More 

കാൽവറി ക്രൂശതിൽ കാണുന്നില്ലേ

കാൽവറി ക്രൂശതിൽ കാണുന്നില്ലേ നീകാരുണ്യനായകൻ യേശുവിനെകാൽകരം തറച്ചും നെഞ്ചു പിളർന്നുംകാരണനാം പരമാത്മസുതൻ കാണുന്നില്ലേ മനുജാ നീ… കാണുന്നില്ലേ മനുജാ…നിൻ മനം ചിന്തിച്ച പാപങ്ങൾക്കായവൻശിരസ്സതിൽ തറച്ചു ശിതമകുടംനിൻ കൈകൾ ചെയ്തതും കാൽകൾ ചരിച്ചതുംപോക്കുവാനായീശൻ തറയ്ക്കപ്പെട്ടുവ്യഥകൾ വേദന നിന്ദകൾ പരിഹാസംനിനക്കായേറ്റതെന്നറിയുമോ നീകാണുന്നില്ലേ മനുജാ നീ… കാണുന്നില്ലേ മനുജാ;- കാൽവറി…സമർപ്പിക്കു നിന്നെ യേശുവിനായിന്ന്രക്ഷകനായ് ഉള്ളിൽ സ്വീകരിക്കുനിർമ്മലസ്നേഹത്തിൻ പാതയിൽ നടന്നാൽനിത്യകാലം പരൻ കൂടെ വാഴാംആത്മഫലങ്ങൾ വരങ്ങൾ കൃപകൾനിറഞ്ഞവനായി നീ ജീവിക്കുമോകാണുന്നില്ലേ മനുജാ നീ… കാരുണ്യനായകനെ;- കാൽവറി…

Read More 

കാൽവറി ക്രൂശിൽ കാണും സ്നേഹ

കാൽവറി ക്രൂശിൽ കാണും സ്നേഹത്തിൻ പൂർണ്ണതശത്രുവാം എന്നെ ദൈവം മിത്രമാക്കിയേരക്തവും ചിന്തി യേശു എന്നെ രക്ഷിപ്പാനായ്ഈ സ്നേഹസ്വരൂപനെൻ ആത്മസ്നേഹിതൻദുഃഖത്തിൽ ആശ്വാസമായ് രോഗത്തിൽ എൻ സൗഖ്യമായ്ഘോരവിപത്തുകളിൽ എന്നെ താൻശാശ്വതഭൂജങ്ങളാൽ മാർവ്വോടണച്ചിടുംഈ സ്നേഹസ്വരൂപനെൻ ആത്മസ്നേഹിതൻക്രിസ്തുവിൻ സ്നേഹമെന്നെ നിർബന്ധിക്കുന്നതാൽഎന്നെത്തന്നെ വെറുത്തെൻ ക്രൂശെടുത്തു ഞാൻനിന്ദയും ചുമന്നുപോം പാളയത്തിൻ പുറംഈ സ്നേഹസ്വരൂപനെൻ ആത്മസ്നേഹിതൻതൻപുനരുത്ഥാനത്തിൻ ശക്തി ഞാൻ ധരിക്കുവാൻതന്‍റെ മരണത്തോടങ്ങേകീഭവിക്കുവാൻക്രിസ്തുവിൻ കഷ്ടങ്ങളിൽ പങ്കാളിയാകുവാൻഈ സ്നേഹസ്വരൂപനെൻ ആത്മസ്നേഹിതൻഒരിക്കലും ഒരിക്കലും ഞാൻ കൈവിടുകില്ല നിന്നെഭയപ്പെടാതെ ഞാൻ നിൻ കൂടെയുള്ളതാൽതീയിൽകൂടി നടന്നാൽ നീ വെന്തുപോകുമോപെരുവെള്ളങ്ങൾക്കു നിന്നെ മുക്കാൻ കഴിയുമോമുൻപടയായ് പിമ്പടയായ് […]

Read More 

കാൽവറി ക്ര്യൂശിൽ കാണുന്ന ദൈവ

കാൽവറി ക്രുശിൽ കാണുന്ന ദൈവത്തിൻ സ്നേഹം എന്നെയും വീണ്ടെടുത്ത എന്‍റെ രക്ഷകൻ സ്നേഹം ഏകജാതനാം യേശുവേ പാതകർക്കായിതന്ന സ്നേഹം എത്ര സ്തുതിച്ചാലും മതിവരുമോ? ശത്ര്യുവായിരുന്ന എന്നെ ദൈവപുത്രനാക്കിടുവാൻ നാശപാപിയായ എന്‍റെ ശാപശിക്ഷ ഏറ്റെടുത്തു ക്ര്യൂശിൽമരിച്ചു ജയംവരിച്ചു അതെത്ര സ്തുതിച്ചാലും മതിവരുമോ? താതൻ സന്നിധിയിലെന്നും പക്ഷവാദം ചെയ്തുകൊണ്ടും ശുദ്ധാത്മവിനാലെ എന്നെ ഭൂവിലെന്നും വഴിനടത്തി തോളിലേന്തിടും പ്രിയൻ സ്നേഹത്ത എത്ര സ്തുതിച്ചാലും മതിവരുമോ? സ്വർഗ്ഗഭവനം ഒരുക്കി വേഗം വരും മണവാളൻ സ്വർഗ്ഗസേനയോട്ചേർന്നു ഉയർത്തീടും പൊൻനാമം നിത്യം പാടീടും കർത്തൻ സ്നേഹത്ത […]

Read More 

കാൽവറി ക്രൂശിലെ രക്തം

കാൽവറി ക്രൂശിലെ രക്തംഎൻ പാപക്കറകൾ കഴുകിയ രക്തംഎന്നെ വാങ്ങുവാൻ വിലയായ് നല്കിയപാവന സ്നേഹത്തെ കീർത്തിക്കും ഞാൻ(2)എനിക്കായ് ജീവൻ വെടിഞ്ഞവനെപിൻപറ്റാതെ പിൻമാറിയല്ലോഎങ്കിലും ആ ദിവ്യ സ്നേഹംമറന്നില്ല എന്നെ കൈവെടിഞ്ഞില്ല;- കാൽവറി…ജീവിത യാത്രയിൽ തളർന്നിടാതെമരുഭൂമിയാത്രയിൽ തുടർന്നീടുവാൻപാപവും ഭാരവും വിട്ടോടിവാൻകൃപയേകിടൂ കൃപയേകിടൂ;- കാൽവറി…ലേകത്തിലാശ്രയമായെനിക്ക്ആരുമില്ലെന്നാലും ഖേദമില്ലഎന്‍റെ പ്രാണപ്രിയൻ മതിയെനിക്ക്പരദേശവാസം തികച്ചിടുവാൻ;- കാൽവറി…

Read More 

കാൽവറി ക്രൂശിലെ സ്നേഹമേ

കാൽവറി ക്രൂശിലെ സ്നേഹമേഎന്നെ വീണ്ടെടുത്ത മഹൽ സ്നേഹമേപൊന്നുമാർവ്വിലണച്ചിടും സ്നേഹമേഎന്‍റെ കണ്ണീർ തുടച്ചിടും സ്നേഹമേപ്രേമ പരിമളക്കുന്നിലെഎന്‍റെ പ്രിയനുമായുള്ള വാസമേഞാൻ ഓർത്തിടും തോറുമെൻ മാനസം തുള്ളിടുന്നതിമോദമായ്;-നാട്ടുകാർ വീട്ടുകാർ കൂട്ടമായ്എന്നെ നിന്ദ പരിഹാസം ചൊല്ലുമ്പോൾഎന്നെ ഓർത്തിടുമേ എന്‍റെ പ്രിയന്‍റെപുഞ്ചിരി തൂകുമാപൊന്മുഖം;-ക്രിസ്തുവിൻ സ്നേഹത്തിൽ നിന്നു ഞാൻപിന്മാറി പോകാതെയിരിക്കുവാൻസ്നേഹത്തിൻ ചങ്ങലയാലെന്നെബന്ധിച്ചിടും യേശു രക്ഷകൻ;-

Read More 

കാൽവറി ക്രൂശിലിതാ യേശുനാഥൻ

കാൽവറി ക്രൂശിലിതാ യേശുനാഥൻഎന്‍റെ പാപങ്ങൾക്കായി തന്നെ യാഗമാക്കുന്നുഎൻകുരിശുവഹിച്ചുവൻ വേദന സഹിച്ചു(2) ദൈവകോപതീയിൽ ദഹിച്ചേശുനാഥാനാഥാ….നാഥാ….യേശുനാഥാ….കാൽവറി ക്രൂശിലിതാ യേശുനാഥൻ..2.സ്യഷ്ടിയാംമാനവരാരും നഷ്ടമായി പോകാതെദുഷ്ടന്‍റെ വലയിൽനിന്നു സ്പഷ്ടമായി വരാൻതാതന്‍റെ ഇഷ്ടംക്രൂശിൽ നിഷ്ഠയായി അനുസരിച്ചുകഷ്ടത തുഷ്ടിയായ്മരിച്ചേശുദേവദേവാ….ദേവാ…. യേശുദേവാ….കാൽവറി ക്രൂശിലിതാ യേശുനാഥൻ..3.തന്നെത്താനൊഴിച്ചുതാൻ തന്നത്താൻ താഴ്ത്തിയുംമൂന്നുനാൾ ഭൂവിനുള്ളിൽ ഇറങ്ങി താൻമരണാധികാരിയെനിത്യം ജയിച്ചുയിർത്തുജീവിച്ച്മണവാളരാജാവായിവരും യേശുകാന്തൻകാന്താ… കാന്താ… യേശുകാന്താ…കാൽവറി ക്രൂശിലിതാ യേശുനാഥൻ..എന്‍റെ പാപങ്ങൾക്കായി തന്നെ യാഗമാക്കുന്നു.

Read More 

കാൽവറി ക്രൂശിന്മേൽ എനിക്കായ്

കാൽവറി… ക്രൂശിന്മേൽഎനിക്കായ് മരിച്ച കർത്തനേഇത്രയേറെ എന്നെ സ്നേഹിപ്പാൻഞാനെന്തുള്ളു യേശുപരാഞാനെന്തുള്ളു ഞാനെന്തുള്ളു ഞാനെന്തുള്ളു-യേശു പരാ…ഇത്രയേറെ എന്നെ സ്നേഹിപ്പാൻഞാനെന്തുള്ളു-യേശു പരാദുഷ്ടരാം യൂദന്മാർ ഹിംസചെയ്തു നിന്നെയെത്രയോനീ പിടഞ്ഞു വേദനയാലേ-അതുംഎൻ പേർക്കല്ലോ രക്ഷകാ;- ഞാനെ…നിൻ തിരു…രക്തത്തിൻതുള്ളികൾ തെറിച്ച ക്രൂശതിൽഅതിലോരോ തുള്ളികൾക്കും ഞാൻഎന്തു നല്കും മറുവിലയായ്;- ഞാനെ…

Read More 

കാൽവറി ക്രൂശിന്മേൽ യാഗമായി

കാൽവറി ക്രൂശിന്മേൽ യാഗമായിതീർന്നകാരുണ്യനാഥനെ എപ്പോൾ വരുംകത്തിജ്വലിക്കുന്ന ക്രൂശിന്‍റെ സ്നേഹത്തെകൊണ്ടുനിറയ്ക്കണെ എന്നുള്ളം നാൾതോറുംകർത്താധി കർത്താവായ് സ്വർഗ്ഗം പൂകിയവൻദൈവത്തിൻ വലഭാഗെ വാണിടുന്നുവേഗം വരാമെന്നു താനുര ചെയ്തിട്ടുനാളുകൾ ഏറെയായ് കാണുന്നില്ലെ പ്രിയഅത്തിവൃക്ഷം തളിർത്തുകഴിഞ്ഞല്ലൊനോഹയിൻ കാലംപോൽ നാളുകൾ ആയല്ലൊവേഗം വരാമെന്നു താനുരചെയ്തിട്ടുനാളുകൾ ഏറെയായ് കാണുന്നില്ലെ പ്രിയലോത്തിന്‍റെ കാലം പോൽ പാപം പെരുകിടുംതൻമക്കൾ ഈ ലോകെ കഷ്ടത്തിലായിട്ടുംവേഗം വരാമെന്നു താനുരചെയ്തിട്ടുനാളുകൾ ഏറെയായ് കാണുന്നില്ലെ പ്രിയരാജാധിരാജനായ് രാജമുടി ചൂടിപോയപോൽ വന്നിടാൻ കാലമായിവേഗം വരാമെന്നു താനുരചെയ്തിട്ടുനാളുകൾ ഏറെയായ് കാണുന്നില്ലെ പ്രിയ

Read More 

കാൽവറി കുന്നിൽ കൊളുത്തിയ

കാൽവറി കുന്നിൽ കൊളുത്തിയ ദീപംനൂറ്റാണ്ടുകളായ് കത്തിയ ദീപംഇന്നും നാളയും കത്തും ദീപംഅണയാത് ഞങ്ങൾ സൂക്ഷിക്കുംഅത് തലമുറകൾക്കായ് കൈമാറും(2)ജയ് ജയ് ജയ് ജയ് യേശുവിൻ നാമംജയ് ജയ് ജയ് ജയ് സുവിശേഷ മാർഗംജയ് ജയ് ജയ് ജയ് കുരിശിന്‍റെ മാർഗ്ഗംജയ് ജയ് ജയ് ജയ് കാൽവറി ദീപം(2)ആ ആ ആസുവിശേഷം അതു തകരില്ലസുവിശേഷം അതു നശിക്കില്ല(2)അനുദിനം തിരകളായ് നുരഞ്ഞു പൊങ്ങുംകാൽവറി കുരിശിലെ നിണപ്രളയം(2)ആ ആ ആസത്യം എന്ന പരിചയെടുത്തുവചനം എന്ന വാളും എടുത്തുപിന്നോക്കം തിരിഞ്ഞു നിൽക്കാതെയുദ്ധ നിരയിൽ മുന്നേറിടാം(2)ആ […]

Read More