About Manna
Hello, I am Manna Lyrics Admin, One of the biggest Christian lyrics libraries, will update weekly with latest song lyrics.ഇതുവരെ എന്നെ നടത്തിയ ദൈവം
ഇതുവരെ എന്നെ നടത്തിയ ദൈവംഇനിയും നടത്തുമല്ലോഇന്നലെ അതിശയം ചെയ്തവൻ യേശുഇനിയും ചെയ്യുമല്ലോസന്തോഷിക്കും ഞാൻ സന്തോഷിക്കുംയേശുവിൽ സന്തോഷിക്കുംനടത്തും എന്നെ ദൈവം തിരുഹിതം പോൽമറുകര ചേരും വരെമനുഷ്യൻ കനിഞ്ഞാൽ എന്തു തരുംഒരു തുരുത്തി ജലം മാത്രംദൈവം തുറന്നാൽ ഉറവയത്രെഇന്നും വറ്റാത്ത ഉറവയത്രെ;- സന്തോഷി…കാണുന്നതല്ല കേൾക്കുന്നതല്ലവചനമത്രെ സത്തിയംഎനിക്കായ് അരുളിയ വാഗ്ദത്തം എല്ലാംനിറവേറും നിശ്ചയമെ;- സന്തോഷി…എല്ലാം ഉണ്ടെങ്കിലും ഒന്നും ഇല്ലെങ്കിലുംഎനിക്കെന്‍റെ യേശു മതിസ്വർല്ലോക നാട്ടിൽ ചേരുന്ന നാളതുമാത്രം എന്നാശയതെ;- സന്തോഷി…
Read Moreഇതുവരെ നടത്തിയ ഇതുവരെ
ഇതുവരെ നടത്തിയ ഇതുവരെ പുലർത്തിയകൃപകൾ ഓർത്തു ഞാൻ പാടുമേഇനിയും നടത്തുവാൻ ഇനിയും പുലർത്തുവാൻഈ മന്നിൽ കൂടെയുള്ള നാഥനെവിശ്വാസ നായകനാം നിത്യനാം സ്നേഹിതനാംനല്ല ഇടയനാം യേശുമാത്രം എന്നും കൂടെ ഉള്ളതാൽ(2)ഞാനേകനായ് തീർന്നാലും മന്നിൽഒരുനാളും മറക്കില്ല മന്നവൻ(2)മരുഭൂവിൽ വാടാതെ നിൽക്കുവാൻജീവ ഉറവയായ് അണയുമേ എന്നിൽ(2);- വിശ്വാസ…ഞാൻ പാടിടും യേശുനല്ലവൻഎന്നും ആശ്രയിക്കും രക്ഷയിൻ പാറ(2)ഞാൻ കാണുമേ നാഥൻ പൊൻമുഖംഅന്നു പാടുമേ സീയോനിൽ സ്തുതിഗീതം(2);- വിശ്വാസ…
Read Moreഇതുവരെയെന്നെ കരുതിയ നാഥാ
ഇതുവരെയെന്നെ കരുതിയ നാഥാഇനിയെനിക്കെന്നും തവ കൃപ മതിയാം ഗുരുവരനാം നീ കരുതുകിൽ പിന്നെ കുറവൊരു ചെറുതും വരികില്ല പരനേ! അരികളിൻ നടുവിൽ വിരുന്നൊരുക്കും നീ പരിമളതൈലം പകരുമെൻ ശിരസ്സിൽപരിചിതർ പലരും പരിഹസിച്ചെന്നാൽ പരിചിൽ നീ കൃപയാൽ പരിചരിച്ചെന്നെ തിരുച്ചിറകടിയിൽ മറച്ചിരുൾ തീരും വരെയെനിക്കരുളുമരുമയൊടഭയംകരുണയിൻ കരത്തിൻ കരുതലില്ലാത്ത ഒരു നിമിഷവുമീ മരുവിലില്ലെനിക്കു ഇരവിലെന്നൊളിയായ് പകലിലെൻ തണലായ് ഒരു പൊഴുതും നീ പിരിയുകയില്ലമരണത്തിൻ നിഴൽ താഴ്വരയതിലും ഞാൻശരണമറ്റവനായ് പരിതപിക്കാതെ വരുമെനിക്കരികിൽ വഴിപതറാതെ കരം പിടിച്ചെന്നെ നടത്തിടുവാൻ നീതല ചരിച്ചിടുവാൻ സ്ഥലമൊരു […]
Read Moreഇത്രമാത്രം സ്നേഹം നൽകിടുവാൻ
ഇത്രമാത്രം സ്നേഹം നൽകിടുവാൻഎന്നിൽ എന്തു നന്മ കണ്ടു നാഥാകണ്ടിട്ടും ഞാൻ കാണാതെ പോയിനിന്‍റെ സ്നേഹമെന്നെ തേടി എത്തിയോഗ്യതയില്ല നിൻ നാമം പറയുവാൻയോഗ്യനാക്കി എന്നെ തീർത്ത നാഥനേഎന്തു നൽകും ഞാൻ നിൻ തിരു മുൻപിൽഒന്നുമില്ലാ നാഥാ തന്നീടുവാൻ;-കരുണയിൻ കരമേ സ്നേഹത്തിൻ സാഗരമേസ്വാന്തനത്തിന്‍റെ ഉറവിടമേഅറിവില്ലായ്മയുടെ അപേക്ഷകളറിഞ്ഞ്അരികിൽ വന്നീടുന്ന ആത്മനാഥനേ;-
Read Moreഇവിടെ നീയേറ്റ പാടുകൾക്കെല്ലാം
ഇവിടെ നീയേറ്റ പാടുകൾക്കെല്ലാംപ്രതിഫലമെണ്ണി വാങ്ങിടുമ്പോൾശോഭിക്കും കിരീടം നിന്‍റെ ശിരസിൽ വെച്ചു കാന്തനോതുംഎന്‍റെ പ്രിയെ നീ… സുന്ദരി തന്നെസർവ്വാംഗ സുന്ദരി നീ കാന്തയാം സഭേലോക മരുവിൻ വെയിലേറ്റു നീവാടിത്തളർന്നു നിൻ ശോഭ മങ്ങികറുത്തവളായെങ്കിലും നിന്‍റെ കാന്തൻ സുന്ദരൻ താൻവേളികഴിക്കും ദൂതർ മദ്ധ്യത്തിൽവാന മണിയറയിൽ നീയണയുമ്പോൾവാഗ്ദത്തദേശം വിശ്വാസക്കണ്ണാൽ ദൂരവെ കണ്ടു നീ യാത്ര ചെയ്യുംമേഘസ്തംഭം അഗ്നിത്തൂണും കാവൽ ചെയ്യും രാപ്പകലിൽ വഴിനടത്തും മേഘാരൂഢനായ് കീഴിലോ ശാശ്വത ഭുജങ്ങളുണ്ടല്ലോസർവ്വം സകലവും മാറിപ്പോകുംആശ്രയമെല്ലാം അകന്നുപോകുംകൂരിരുൾ താഴ്വരയിലും വിശ്വസിപ്പാൻ യോഗ്യനവൻഅന്ത്യംവരെ കൂട്ടാളിയായ്വീട്ടിലെത്തും നാൾവരെ നടത്തിടും […]
Read Moreഈയോബിനെ പ്പോൽ ഞാൻ കാണുന്നു
ഇയ്യോബിനെ പോൽ ഞാൻ കാണുന്നുഎന്‍റെ കണ്ണാൽ ഞാൻ കണ്ടീടുന്നുവിശ്വാസത്താൽ ഞാൻ കണ്ടീടുന്നുഎന്‍റെ കാന്തന്‍റെ പൊന്നു മുഖംലോകമെനിക്കെതിരായ് മാറിടുംഞാനൊട്ടും പിൻമാറുകില്ലദൈവത്തിലെന്നും ആശ്രയിച്ചീടുംഅന്ത്യത്തോളം പൂർണ്ണമായ്;-എല്ലാം നഷ്ടമായ്തീർന്നിടിലുംതൻ കൃപയെന്മേൽ ഉള്ളതിനാൽനഷ്ടങ്ങളെല്ലാം ലാഭമായ് മാറുംപുർണ്ണമായ് വിശ്വസിച്ചാൽ;-കണ്ടീടുന്നു ഞാൻ കണ്ടീടുന്നുനാഥൻ ചെയ്ത നൻമകളെആർക്കും കെടുത്തുവാനവുകയില്ലദൈവമെൻ ചാരെയുണ്ട്;-
Read Moreജഗദീശനെ സ്തുതിച്ചിടുന്നു
ജഗദീശനെ സ്തുതിച്ചിടുന്നുതിരുപാദത്തിൽ നമിച്ചിടുന്നുജഗദീശനെ സ്തുതിക്കുന്നുവാഴ്ത്തുന്നു നമിച്ചിടുന്നുമാനവരക്ഷയ്ക്കായ് സർവ്വേശനാഥൻകാരിരുമ്പാണിയാൽ ക്രൂശിതനായ്എൻ കൊടും പാപങ്ങൾ മോചിക്കണേതിരു രക്തത്താൽ കഴുകേണമേ;-സ്നേഹസ്വരൂപനാം നിൻ മഹൽ സ്നേഹത്താൽആ ദിവ്യ സുവിശേഷം ഗ്രഹിച്ചിടുവാൻആത്മാഭിഷേക പ്രാപ്തരായിടുവാൻവരദാനത്താൽ നിറയ്ക്കണമേ;-നിൻ തിരുവചനം ഘോഷിച്ചീടുവാൻഏഴകൾക്കേകണേ വരമാധികംതവ തിരുനാമം നിനച്ചതിലും പരംവിളങ്ങിടുവാൻ അനുഗ്രഹിക്ക;-
Read Moreജയ് വിളി പോർ വിളി ഉച്ചത്തിൽ
ജയ് വിളി പോർ വിളി ഉച്ചത്തിൽ മുഴക്കിടാംവൈകാതെ നാം ഒന്നായ് ചേർന്നു കാഹങ്ങളൂതിടാംപാടാം ജയ് ജയ് ജയ്കൂരിരുൾ മേഖല നീങ്ങാറായ്പ്രത്യാശയിൽ കതിരൊളി വീശാറായ്പുതുമ കണ്ടുണരുമാപുലരിയിൽഹാല്ലേലുയ്യ;- ജയ്…നമ്മുടെ പൗരത്വം സ്വർഗ്ഗത്തിൽനാമോ ഇഹേ പരദേശികളാംനമ്മുടെ രാജാവേശുപരൻഹാല്ലേലുയ്യ;- ജയ്…വരുമേശു രാജാധി രാജാവായ്വാഴും തൻ രാജ്യ നാം അവൻകൂടെതകരും ദുർ-ഭരണത്തിൻഗതികേടെല്ലാംഹാല്ലേലുയ്യ;- ജയ്…മടങ്ങിടും എല്ലാ മുഴങ്കാലുംഅവനെ അധിപനെന്നാർത്തിടുമേനടുങ്ങിടും ലോകരെല്ലാം വിധിദിനത്തിൽഹാല്ലേലുയ്യ;- ജയ്…ഇല്ലിനി ദുഃഖവും കണ്ണീരുംഎല്ലാ പഴികളും നീങ്ങിടുമേവല്ലഭൻ നമുക്കെന്നും അഭയമതേഹാല്ലേലുയ്യ;- ജയ്…
Read Moreജയ ജയ ജയ ഗീതം ഉന്നതനാമെന്നേശു
ജയ ജയ ജയ ഗീതം ഉന്നതനാമെന്നേശുവിനായ്ഞാനെന്നാളും പാടിടുംരാജാധിരാജൻ നീ ദേവാധിദേവൻ നീഭൂജാതികൾക്കെല്ലാം രക്ഷാകരൻ നീയേഉന്നതി വിട്ടീ മന്നിതിൽ വന്നെൻ ഖിന്നത തീർപ്പാനായ്തന്നുയിരേകി മന്നവനാം നീ നിന്ദ ചുമന്നതിനാൽ;-വിലാപഗാനം മാറ്റിയെൻ നാവിൽ പുതിയൊരു പാട്ടേകിവിണ്ണുലകത്തിന്നധിപതിയാകും നിൻപ്രിയ മകനാക്കി;-കരുമന തീരും കണ്ണീർ തോരും നിൻതിരു സന്നിധിയിൽകരുണയെഴും നിൻ കരങ്ങളാലെ കരുതി നടത്തിടും;-
Read Moreജയ ജയ ക്രിസ്തുവിൻ തിരുനാമം പാപി
ജയ ജയ ക്രിസ്തുവിൻ തിരുനാമംപാപികൾക്കാനന്ദ വിശ്രാമംജയ ജയ നിർമ്മല സുവിശേഷംകുരിശിൻ നിസ്തുല സന്ദേശംപാപം തരുവതു വൻമരണംശാപം നിറയുമെരിനരകംകൃപയാൽ ദൈവം നൽകുവതോക്രിസ്തുവിൽ പാപവിമോചനമേ;-നരകാഗ്നിയിൽ നാമെരിയാതെചിരകാലം നാം വലയാതെപരഗതി നമ്മൾക്കരുളാനായ്പരമസുതൻ വന്നിഹ നരനായ്;-ആത്മവിശപ്പിനു വിരുന്നും വൻപാപവിഷത്തിനു മരുന്നും താൻതീരാവിനകൾ തീർക്കുമവൻധാരാളം കൃപ നൽകുമവൻ;-കുരിശിൽ ചിന്തിയ തൻചോരക്കൊരു നികരുണ്ടോയിനി വേറെതിരുനാമം പോലൊരു നാമംതരുമോ ശാശ്വത വിശ്രാമം;-ഇതുപോലിനിയാർ സ്നേഹിപ്പാൻഇതുപോലാരിനി സേവിപ്പാൻഅനുദിനം നമ്മെ പാലിപ്പാൻആരുണ്ടിതുപോൽ വല്ലഭനായ്
Read MoreRecent Posts
- യോഹന്നാൻ ചാരിയ തിരുമാർവ്വിൽ
- യോഗ്യതയില്ലേശുവേ യോഗ്യതയായ് പറയുവാൻ
- യോഗ്യനല്ല ഞാൻ അപ്പനാണേ എന്റെ
- യിസ്രയേലിന്റെ രാജാവേ സർവ്വ
- യിസ്രായേലിൻ സേന നായകനേശു രാജൻ
- സ്വർഗ്ഗസീയോൻ നാടതിൽ നാം
- മാറാതെ എന്നെ കാക്കുന്നോനെ
- കുരിശെടുത്തെൻ യേശുവിനെ
- ധിംധന ധിം അവൻ വരുന്നേ
- ഇന്നീ മംഗല്യം ശോഭിക്കുവാൻ കരുണ

