Collection of 4000+ Christian Songs and Lyrics Now!!!

Close Icon
   
Contact Info     Search Song Lyrics

Author Archives: Manna

About Manna

Hello, I am Manna Lyrics Admin, One of the biggest Christian lyrics libraries, will update weekly with latest song lyrics.

ഇത്ര മാത്രം എന്നെ സ്നേഹിപ്പാൻ

ഇത്ര മാത്രം എന്നെ സ്നേഹിപ്പാൻ ഞാൻ എന്തുമാത്രം എന്നേശുവേ ഇത് നൽ കൃപയ്ക്കു പാത്രമാക്കി തീർത്തു പുത്രത്വം നൽകി നീ ചേർത്തുവല്ലോ വഴി തെറ്റി അലഞ്ഞ അജമായിരുന്നെന്നെ തേടി വന്നണച്ച സ്നേഹമാശ്ചര്യം തോളിലേറ്റിച്ചുമന്നു വിടുവിച്ചതോർക്കുമ്പോൾ നന്ദിയാൽ എൻ കൺകൾ നിറഞ്ഞിടുന്നേ എൻ സ്വന്തകാതുകളിൽ കേട്ടതൊക്കെ ഓർത്താൽ നീയല്ലാതില്ലല്ലോ വേറൊരു ദൈവം നിൻ നാമം എന്നിലും വിളിക്കപ്പെട്ടുവല്ലോ മഹത്വത്തിൽ നിന്നോടൊത്തു ഞാനുമിരിപ്പാൻ വ്യാജത്തെ നോക്കാതെ കൺകളെ തിരിച്ച് സത്യത്തിൻ പാതയിൽ ജീവിപ്പിക്കണേ വിശുദ്ധി എൻ അലങ്കാരം നിന്നിഷ്ടമാകയാൽ ആനന്ദമാക്കണേ […]

Read More 

ഇത്ര സ്നേഹം തന്ന സ്നേഹിതൻ

ഇത്ര സ്നേഹം തന്ന സ്നേഹിതൻ ആരുള്ളൂ കാരുണ്യവാനാം യേശു മാത്രമേ ഇത് നന്മ തന്ന സ്നേഹിതൻ ആരുള്ളൂ മാധുര്യവാനാം യേശു മാത്രമേ (2) തന്‍റെ സ്നേഹമൊന്നുമാത്രം എന്നുമെന്‍റെ ജീവിതം വണങ്ങിടുന്നു എന്‍റെ താതനേ(2) എന്‍റെ ജീവിത കുറവുകളെ തൻ നിണങ്ങളാൽ കഴുകി വെടിപ്പാക്കിടുന്നവൻ (2) എന്നെ നല്ലപോൽ നടത്തുവാൻ പ്രാപ്തനാം നമ്മെ വല്ലഭൻ മറന്നു പോകുമോ?(2);- ഇത്ര സ്നേഹം.. എന്‍റെ കണ്ണുനീർകണങ്ങളെ തൻ കരങ്ങളാൽ തുടച്ചുമാർവ്വിൽ ചേർത്തിടുന്നവൻ(2) എന്‍റെ കണ്ണുനീർ തുരുത്തിയിൽ പകർന്നവൻ നിന്‍റെ കണ്ണുനീർ മറന്നു […]

Read More 

ഇത്രമാം എന്നെ സ്നേഹിപ്പാൻ

ഇത്രമാം എന്നെ സ്നേഹിപ്പാൻകണ്ടുവോ എന്നിൽ യോഗ്യതകാരിരുമ്പിൻ ആണിയേറ്റ ആപൊൻകരം എന്നെ താങ്ങുവാൻവേദന ഏറെ സഹിച്ചെൻമാനസം തകർന്നപ്പോൾമാറ്റമില്ല ദൈവസ്നേഹംസൗഖ്യം തന്നു രക്ഷിച്ചു;- ഇത്രമാം..ക്ഷീണത്താൽ കൊടും ദാഹത്താൽയേശു വേദനപ്പെട്ട് ക്രൂശതിൽഎന്‍റെ ജീവൻ രക്ഷിപ്പാനായ്ശിക്ഷയെല്ലാം സഹിച്ചു;- ഇത്രമാം..നന്മയെല്ലാം ഓർക്കുമ്പോൾ എൻകണ്ണുകൾ നിറഞ്ഞീടുന്നുആ ദൈവസ്നേഹം ഓർത്തിടുമ്പോൾപാടും ഞാൻ അത്യുച്ചത്തിൽ;- ഇത്രമാം..

Read More 

ഇത്രമാം മഹാത്ഭുതം അനുഭവിപ്പാൻ

ഇത്രമാം മഹാത്ഭുതം അനുഭവിപ്പാൻഈ ഏഴയാകുന്ന ഞാൻ എത്ര ഭാഗ്യവാൻനന്മയൊന്നും എന്നിലില്ലെന്നറിഞ്ഞിട്ടും നീഎന്‍റെ രക്ഷക്കായ് ആ വൻ മരണം ഏറ്റടുത്തില്ലേപകരമായി തരുവാൻ ഇല്ലൊന്നും നാഥനെഎന്നിൽ അകൃത്യങ്ങൾ അല്ലാതൊന്നും കാണുന്നില്ല ഞാൻജ്ഞാനികൾക്കു മറഞ്ഞിരുന്ന വെളിപ്പാടിനെയോഗ്യന്മാർക്കു നഷ്ട്ടപ്പെട്ട നിത്യ രക്ഷയെഈ ദോഷികളാം ഞങ്ങളിൽ നീ പകർന്നുവല്ലോഈ അയോഗ്യരായ ഞങ്ങളിൽ നീ കനിഞ്ഞുവല്ലോമരണത്തെ ലക്ഷ്യം വെച്ചു ഞാൻ നടന്നപ്പോൾഒരു പദവിക്കും അർഹതയില്ലാതിരുന്നപ്പോൾഎന്‍റെ ലക്ഷ്യവും വീക്ഷണവും നീ മാറ്റിയതോർത്താൽസ്വന്ത മക്കൾക്കുള്ള സ്ഥാനത്തേയും നല്കിയതോർത്താൽസർവ്വ പാപത്തെയും ഏറ്റെടുത്തു മരിച്ചവനായ്ഇത്ര പരിശുദ്ധൻ യേശുവേപ്പോൽ ആരുണ്ടീ ഭൂവിൽതന്‍റെ മരണത്താൽ […]

Read More 

ഇത്രമാം സ്നേഹമേകുവാൻ

ഇത്രമാം സ്നേഹമേകുവാൻഎന്തു നീ കണ്ടെന്നിൽ ദൈവമേഅങ്ങെൻ ജീവിതത്തിലേകിയനന്മകൾ ഓർക്കുകിൽവർണ്ണിപ്പാൻ വാക്കുകൽ പോരാനീറിടും വേളയിൽ സ്വാന്തനമായി നീകൂരിരുൾ പാതയിൽ നൽവഴി കാട്ടി നീതാഴ്ചയിൽ താങ്ങി നീ ശ്രേഷ്ഠമായ് മാനിച്ചുദു:ഖങ്ങൾ ഏറിടും പാരിലെ യാത്രയിൽബന്ധുക്കൾ കൈവിടും സ്നേഹിതർ മാറിടുംക്രൂശിലെ സ്നേഹമേ എന്നുമെൻ ആശയേ

Read More 

ഇത്രമാം സ്നേഹത്തെ നൽകി നീ

ഇത്രമാം സ്നേഹത്തെ നൽകി നീ പാലിപ്പാൻഇത്രമേൽ കരുതാൻ ഞാനെന്തുള്ളു യേശു നാഥാ(2)ജീവിത പാതയിൽ ഏകനായ് ഞാൻദു:ഖങ്ങളാൽ മനം കലങ്ങിയപ്പോൾ(2)ധൈര്യം പകർന്നെന്നെ നടത്തിയതോർക്കുമ്പോൾനന്ദിയാൽ എൻ മനം നിറഞ്ഞിടുന്നു(2);- ഇത്രമാം…തിരുവചനം എന്നിൽ പുതു ജീവനായ്കാലിടറാതെയെൻ പുതു ശക്തിയായ്(2)അന്ത്യത്തോളം നിൻ മകനായ് ജീവിപ്പാൻനിൻ കൃപ എൻമേൽ ചൊരിയേണമേ(2);- ഇത്രമാം…

Read More 

ഇത്രമേൽ ഇത്രമേൽ എന്നെ സ്നേഹി

ഇത്രമേൽ ഇത്രമേൽ എന്നെ സ്നേഹിച്ചുവോഇതെത്രയും വിചിത്രമേശു രക്ഷകാഎത്ര ദൂരം… നിന്നെ വിട്ടോടി ഞാൻഅത്ര നേരം… കാത്തുനിന്നെ എന്നെ നീതള്ളിപറഞ്ഞപ്പോഴും തള്ളിക്കളഞ്ഞതില്ല എന്നെ നീചൂടുള്ളൊരപ്പവും കുളിരിനായ്ചൂടും പകർന്നു തന്നെന്നിൽ നീ;- എത്ര ദൂരം…ക്രൂശിൽ കിടന്നപ്പോഴും കാരിരുമ്പാണിയല്ല വേദനനാശത്തിൽ ആയൊരൻ രക്ഷക്കായ്ആശിച്ചതല്ലയോ ആ രോദനം;- എത്ര ദൂരം…

Read More 

ഇത്രനൽ രക്ഷകാ യേശുവേ ഇത്രമാം

ഇത്രനൽ രക്ഷകാ യേശുവേഇത്രമാം സ്നേഹം നീ തന്നതാൽഎന്തു ഞാൻ നൽകിടും തുല്യമായ്ഈ ഏഴയെ നിൻ മുമ്പിൽ യാഗമായ്ഈ ലോകത്തിൽ നിന്ദകൾ ഏറിവന്നാലുംമാറല്ലേ മാറയിൻ നാഥനേ(2)എന്നു നീ വന്നിടും മേഘത്തിൽഅന്നു ഞാൻ ധന്യനായ് തീർന്നിടും;-രോഗങ്ങൾ ദുഃഖങ്ങൾ പീഡകളെല്ലാംഎൻ ജീവിതേ വന്നിടും വേളയിൽ(2)ദൂതന്മാർ കാവലായ് വന്നപ്പോൾകണ്ടു ഞാൻ ക്രൂശിലെ സ്നേഹമേ;-

Read More 

ഇത്രനല്ലവൻ മമ ശ്രീയേശു

ഇത്രനല്ലവൻ മമ ശ്രീയേശു ക്രിസ്തുനാഥനെന്നിയെയാരുള്ളൂ? മിത്രമാണെനിക്കവനെന്നാളും എത്ര താഴ്ചകൾ ഭൂവി വന്നാലുംഅതിമോദം നാഥനു പാടിടും സ്തുതിഗീതം നാവിലുയർന്നിടും ഇത്രനല്ലവൻ മമ ശ്രീയേശു ക്രിസ്തുനാഥനെന്നിയെയാരുള്ളൂ?അവനുന്നതൻ ബഹുവന്ദിതനാം പതിനായിരങ്ങളിൽ സുന്ദരനാം ഭൂവി വന്നു വൈരിയെവെന്നവനാം എനിക്കാത്മരക്ഷയെ തന്നവനാംഒരുനാളും കൈവിടുകില്ലെന്നെ തിരുമാർവ്വെനിക്കഭയം തന്നെ വരുമാകുലങ്ങളിലും നന്നെ തരുമാശ്രയം തകരാറെന്യേപ്രതികൂലമാണെനിക്കീ ലോകം അതിനാലൊരെള്ളളവും ശോകം കലരേണ്ടെനിക്കവനനുകൂലം ബലമുണ്ടു യാത്രയിലതുമൂലംസത്യസാക്ഷിയായ പ്രവാചകനും മഹാശ്രേഷ്ഠനായ പുരോഹിതനും നിത്യരാജ്യസ്ഥാപകൻ രാജാവും എന്‍റെ ക്രിസ്തുനായകൻ ഹല്ലേലുയ്യാഎനിക്കായൊരുത്തമ സമ്പത്ത് : എന്ന രീതി

Read More 

ഇത്രനാളും ഞാൻ അറിഞ്ഞതല്ലേ

ഇത്രനാളും ഞാൻ അറിഞ്ഞതല്ലേഎത്രയോ നല്ലവൻ എന്‍റെ ദൈവം ഇത്രനാളും ഞാൻ രുചിച്ചതല്ലേ എത്രയോ നിസ്തുലം അവന്‍റെ സ്നേഹംഎണ്ണിക്കൂടാത്തതാം നന്മകൾ നൽകി ഇന്നയോളമെന്നെ നടത്തിയില്ലേ…കാലിടാതെൻ മനമിടാതെകാതരവഴികളിൽ കൂടെവരും ഞാൻ വീണുപോയാൽ തൻ ഭുജങ്ങൾനീട്ടിയെന്നെ താങ്ങുമവൻ;- എണ്ണിക്കൂടാ…ജീവിത വേനൽ ചൂടിലെൻ ജീവൻ വാടിയുലഞ്ഞു കരിഞ്ഞാലും തൻ സ്നേഹമഴയാലെന്നിൽ തൻ പുതു-ജീവനേകും ദൈവമവൻ;- എണ്ണിക്കൂടാ…കൂരിരുൾ താഴ്വരെ ഞാൻ നടന്നാലും കൂടെയുണ്ടെന്നുടെ നല്ലിടയൻ ഞാൻപോലുമറിയാതെന്‍റെ വഴിയിൽ കാവലായിടും സ്നേഹമവൻ;- എണ്ണിക്കൂടാ…

Read More