Collection of 4000+ Christian Songs and Lyrics Now!!!

Close Icon
   
Contact Info     Search Song Lyrics

Author Archives: Manna

About Manna

Hello, I am Manna Lyrics Admin, One of the biggest Christian lyrics libraries, will update weekly with latest song lyrics.

ഇന്നീ മംഗല്യം ശോഭിക്കുവാൻ കരുണ

പല്ലവിഇന്നീ മംഗലം ശോഭിക്കുവാൻ-കരുണ ചെയ്കഎന്നും കനിവുള്ള ദൈവമേ!അനുപല്ലവിനിന്നടി കാനാവിൽ മണിപ്പന്തൽ പണ്ടലങ്കരിച്ചുഅന്നു-രസവീഞ്ഞുണ്ടാക്കി എന്നപോലിന്നേരം വന്നുആദിമുതൽക്കൻപെ ധരിച്ചോൻ-നരകുലത്തെആണും പെണ്ണുമായി നിർമ്മിച്ചാൻനീതിവരം നാലും ഉരച്ചാൻ-പെറ്റുപെരുകിമന്നിടം വാഴ്കെന്നരുൾ ചെയ്താൻആദമാദികൾക്കും അനുവാദമേകിയൊരു ദേവ!നീതിപാലിച്ചേശു-നാഥനന്നു മാനിച്ചൊരു;- ഇന്നീ…സത്യസഭയ്ക്കുനകൂലനേ! സുന്ദരീസഭ-യ്ക്കുത്തമനാം മണവാളനേ! ചിത്തനാഥാനന്ത ബാലനേ! പഴുതണുവുംഅറ്റദേവനേശു പാലനേ!ഒത്തപോൽ ഗുണാധികാരം എത്തി മോദമായ് സുഖിച്ചുപാപമുക്തിയോടു പുത്രഭാഗ്യവും കൊടുക്കുമാറു;- ഇന്നീ…ഉത്തമസ്ത്രീ ആയ ബാലയെ-തിരഞ്ഞബ്രാമിൻഭൃത്യവരൻ ചെയ്തവേലയെത്വൽതുണം തുടർന്നപോലെയെ-ഇവിടെയും നീചേർത്തരുൾ ഇവർ കരങ്ങളെ (കല്യാണമാലയെ)നല്ല മണവാളൻ തനി-ക്കുള്ള മണവാട്ടിയുമായ്കല്യമോദം ചേർന്നു സുഖി-ച്ചല്ലൽ വെടിഞ്ഞിടുവാനും;- ഇന്നീ…

Read More 

ഇന്നീയുഷസ്സിൽ നിന്‍റെ വൻ മഹത്വം

ഇന്നീയുഷസ്സിൽ നിന്‍റെ വന്മഹത്ത്വം കാണ്മാൻതന്ന കൃപയ്ക്കനന്ത വന്ദനമേ-കാണ്മാൻദോഷമെഴാതെയെന്നെ പൂർണ്ണമായ് കാത്തു നീരാത്രി മുഴുവനും വൻ കാരുണ്യത്താൽ-ഘോരഎല്ലാ വഴിയിലും നിൻ ആത്മസാന്നിദ്ധ്യവും ദിവ്യപ്രകാശവും നീ നൽകിടേണം-ഇന്നുസംഖ്യയില്ലാ ജനങ്ങൾ കണ്ണീർ പൊഴിക്കുന്നുഞങ്ങൾ പാടുന്നു ദിവ്യ പാലനത്താൽ-ഇന്നുംമുമ്പേ നിൻ രാജ്യവും നിൻ നീതിയും തേടുവാൻഎന്നാത്മനാഥനേ! നീ പാലിക്കേണം-എന്നുംമൃത്യുവിൻ നാൾവരെയും നിൻ മഹത്ത്വത്തിന്നായ്ഭക്തിയിൽ പൂർണ്ണനായി കാത്തിടേണം-എന്നെദുഷ്ടഭൂവനമിതിൻ കഷ്ടതയൊക്കെയുംതീർത്തുതരും നിൻരാജ്യം കാംക്ഷിക്കുന്നേൻ-വേഗംഎന്നോടുള്ള നിൻ – എന്ന രീതി

Read More 

ഇന്നേരം പ്രിയ ദൈവമേ നിന്നാത്മ

ഇന്നേരം പ്രിയ ദൈവമേ! നിന്നാത്മശക്തിതന്നാലും പ്രാർത്ഥിച്ചിടുവാൻനിന്നോടു പ്രാർത്ഥിച്ചീടാൻ നിന്നടിയങ്ങൾ നിന്‍റെസന്നിധാനത്തിൽ വന്നു ചേർന്നിരിക്കുന്നു നാഥാനിന്തിരു പാദപീഠത്തിൽ അണയുവതിനെന്തുള്ളു ഞങ്ങളപ്പനേനിൻ തിരു സുതനേശുവിൻ തിരുജഡം ഭുവിചിന്തിയോർ പുതുവഴി തുറന്നു പ്രതിഷ്ഠിച്ചതാൽ;-മന്ദതയെല്ലാം നീക്കുക നിന്നടിയാരിൽ തന്നരുൾ നല്ലുണർച്ചയെവന്നിടുന്നൊരു ക്ഷീണം നിദ്ര മയക്ക മിവ-യൊന്നാകെ നീയകറ്റി തന്നിടുകാത്മ ശക്തി;-ഓരോ ചിന്തകൾ ഞങ്ങളിൽ വരുന്നേ മനസ്സോരോന്നും പതറിടുന്നേ ഘോരവൈരിയോടു നീ പോരാടിയടിയർക്കുചോരയാൽ ജയം നൽകിടേണം പരമാനാഥാ;-നിന്തിരു വാഗ്ദത്തങ്ങളെ മനതളിരിൽ ചിന്തിച്ചു നല്ല ധൈര്യമായ്ശാന്തതയോടും ഭവൽ സന്നിധി ബോധത്തോടുംസന്തതം പ്രാർത്ഥിച്ചിടാൻ നിൻതുണ നൽകീടേണം;-നീയല്ലാതാരുമില്ലയ്യോ! ഞങ്ങൾക്കഭയം […]

Read More 

ഇന്നോളം നടത്തിയ നൽ വഴി

ഇന്നോളം നടത്തിയ നൽ വഴികളോർത്തുഎന്നാളും സ്തുതിച്ചീടും നല്ലവനെഅങ്ങോളം പുലർത്തിടാൻ മതിയായവൻഎനിക്കെന്നാളും നൽസങ്കേതം ആയവനെപാടി പുകഴ്ത്തിടും നിത്യം സ്തുതിച്ചിടുംഎന്‍റെ ആയുസിപ്പാരിടത്തിൽ ഉള്ള നാളെല്ലാംനന്ദി എകിടും മഹത്വം നൽകിടുംനാഥൻ സ്നേഹമോടുള്ളം കൈയ്യിൽകാക്കും കൃപക്കായി…നല്ലതാതാ നീ മക്കൾ ഞങ്ങൾ ക്കായിട്ടെന്നുംനല്ല ദാനങ്ങൾ മാത്രം നല്കീടുന്നതിനാൽപരിശോധനകൾ യോഗ്യരെന്ന് എണ്ണീടുവാൻതാതൻ വലമാർന്നിരിപ്പതിന്നായി കൃപയാൽ(പാടി പുകഴ്ത്തിടും)സ്നേഹ നാഥാ നീ എൻ വഴികൾ മുന്നറിഞ്ഞുദുര്ഘടങ്ങളെ നിരപ്പാക്കി മാറ്റിടുന്നതാൽവരും അനർത്ഥങ്ങളെ തെല്ലും ഞാൻ ഭയപ്പെടില്ലനാഥൻ വലം കരത്താലെ നിത്യം താങ്ങിടുന്നതാൽ (പാടി പുകഴ്ത്തിടും)ആത്മ ദാതാ നീ ആശ്രയിക്കിൽ ആശ്വാസകൻആകുലതയിൽ […]

Read More 

ഇന്നു കണ്ട മിസ്രയേമ്യനെ കാണുക

ഇന്നു കണ്ട മിസ്രയേമ്യനെ കാണുകയില്ലഇന്നു വന്ന കഷ്ടം ഇനി വരികയില്ല(2)ബാധ നിന്‍റെ കൂടാരത്തിൽ അടുക്കയില്ല(2)നിന്‍റെ കാലുകൾ ഇടറുകില്ലചെങ്കടൽ പിളർന്ന് വഴിതരുംയോർദ്ദാൻ രണ്ടായി പിരിഞ്ഞു മാറും(2)യെരിഹോ നിൻ മുമ്പിൽ ഇടിഞ്ഞു വീഴും യേശുവിൻ നാമത്തിൽ ആർപ്പിടുമ്പോൾ(2);- ഇന്നു..രോഗങ്ങൾ നിന്നെ ക്ഷീണിപ്പിക്കയില്ലശാപങ്ങൾ നിന്നെ തളർത്തുകയില്ല(2)ആഭിചാരം യാക്കോബിന് ഫലിക്കയില്ലലക്ഷണങ്ങൾ യിസ്രയേലിനേൽക്കുകില്ല(2);- ഇന്നു..മലകളെ ഇടിച്ചു നിരത്തുമവൻകുന്നുകളെ തവിടു പൊടിയാക്കീടുംസൈന്യത്തിന്‍റെ നായകൻ നിൻ കൂടിരിക്കുമ്പോൾമനുഷ്യ ശക്തികൾ നിന്നെ തൊടുക ഇല്ല;- ഇന്നു..

Read More 

ഇന്നു നീ മരിച്ചാൽ നിത്യത

ഇന്നു നീ മരിച്ചാൽ നിത്യത എവിടെ?ലോക ധനം സുഖം വെറുത്തീടുകപാപ വഴികളെ ഉപേക്ഷിക്ക(2)നിത്യത നേടുവാൻ ആത്മരക്ഷ നേടുവാൻമായാ ലോകം നശിച്ചീടുമേതൻ നീതി തൻ ഭക്തർ എന്നെന്നുമേ;- ഇന്നു…കർത്തൻ തൻ വെളിച്ചം നിത്യതയിൽ ദിനംസുര്യനും ചന്ദ്രനും ഇല്ലയവിടെപാപ രോഗം പൂർണ്ണമായി മാറിടുമേ;- ഇന്നു…നന്മകൾ ചെയ്തു ജീവിക്കു സോദരരേപ്രതിഫലം നൽകും നിശ്ചയമായ്കർത്തൻ കൂടെ വാഴും യുഗായുഗമായ്;- ഇന്നു…

Read More 

ഇന്നു നീ ഒരിക്കൽകൂടി ദൈവവിളി

ഇന്നു നീ ഒരിക്കൽ കൂടി ദൈവവിളി കേട്ടല്ലോ രക്ഷിതാവു സ്നേഹത്തോടെ കാത്തിരിക്കുന്നുണ്ടല്ലോഇന്നു തന്നെ യേശു നിന്നെ രക്ഷിപ്പാനായ് കാക്കുന്നു ഭയം വേണ്ടാ ശങ്കിക്കേണ്ടാ വാ അവങ്കൽ നീ ഇന്ന് എത്രനാൾ വൃഥാവായ് ഓടി മനുഷ്യാ നിൻ ജീവിതം ലോകത്തിന്‍റെ ഇമ്പം തേടി പാഴിലാക്കി ഈവിധം;-കൈക്കൊള്ളാതെ തള്ളുമെന്നു ഒട്ടും വേണ്ടാ സംശയം രക്ഷിതാവു നിന്നെയിന്നു സ്വന്തമാക്കി തീർത്തിടും;-

Read More 

ഇന്നു പകൽ മുഴുവൻ കരുണയോടെ

ഇന്നു പകൽ മുഴുവൻ കരുണയോടെന്നെ സൂക്ഷിച്ചവനേ! നന്ദിയോടെ തിരുനാമത്തിന്നു സദാ വന്ദനം ചെയ്തിടുന്നേൻഅന്നവസ്ത്രാദികളും സുഖം ബലമെന്നിവകൾ സമസ്തം തന്നടിയാനെ നിത്യം പോറ്റിടുന്ന ഉന്നതൻ നീ പരനേമന്നിടം തന്നിലിന്നും പലജനം ഖിന്നരായ് മേവിടുമ്പോൾ നിന്നടിയാനു സുഖം തന്ന കൃപ വന്ദനീയം പരനേതെറ്റു കുറ്റങ്ങളെന്നിൽ വന്നതളവറ്റ നിന്‍റെ കൃപയാൽ മുറ്റും ക്ഷമിക്കണമേ അടിയാനെ ഉറ്റു സ്നേഹിപ്പവനേഎൻ കരുണേശനുടെ ബലമെഴും തങ്കനാമമെനിക്കു സങ്കേതപട്ടണമാം അതിലഹം ശങ്കയെന്യേ വസിക്കുംവല്ലഭൻ നീയുറങ്ങാതെ നിന്നെന്നെ നല്ലപോൽ കാത്തിടുമ്പോൾ ഇല്ലരിപുഗണങ്ങൾക്കധികാരമല്ലൽ പെടുത്തിടുവാൻശാന്തതയോടു ഞാനും നിൻസന്നിധൗ ചന്തമായിന്നുറങ്ങി സന്തോഷമോടുണരേണം […]

Read More 

ഇന്നു പകൽ വിനയോരോന്നായ് വന്നെ

ഇന്നു പകൽ വിനയോരോന്നായ് വന്നെന്നാൽ കർത്തനെ നിൻ ചിറകിൻകീഴിൽഭദ്രമായ് ശരണം നൽകിയതോർത്തു ഞാൻ വന്ദിക്കുന്നാദരവായ്ശത്രുവിന്നസ്ത്രം പറക്കും പകലിലും രാവിൻ ഭയങ്ങളിലും ഘോരമാരിയോ പീഡയോ ലേശമേഴാതെന്നെ പാലിച്ചെന്തത്ഭുതമായ്!കണ്ണീരിലാണ്ടു വലഞ്ഞു നിരാശയിൽ ലോകർ ഞരങ്ങിടുമ്പോൾ ദേവാഎത്രയും മോദമായ് പാടുവാൻ നീ തന്നു ഭാഗ്യമീ സാധുവിന്നുഘോരമാം കൂരിരുളേറുന്നു പാരിതിൽ നാഥനേ! നീ വെളിച്ചം തൂകുംപൊൻപ്രഭാതം വരും വേളവരെ നിന്നിൽ വിശ്രാമം തന്നിടേണംഎന്തതിശയമേ ദൈവത്തിൻ – എന്ന രീതി

Read More 

ഇന്നും രാവിലെ വന്നു ഞാൻ തിരു

ഇന്നും രാവിലെ വന്നു ഞാൻ തിരുസന്നിധി തന്നിൽ നായകാ! എന്നും നീ തന്നെയെന്നെ കാവൽ ചെയ്യുന്ന വൻപരിപാലകൻ! പോയ രാത്രിയിൽ ഞാൻ സമാധാനത്തോടുറങ്ങുവാൻ നിൻകൃപ നായകാ! നീ ചൊരിഞ്ഞതാൽ സ്തുതിഗാനങ്ങൾ പാടിടുന്നിതാ! രാവകന്നൊളി വീശി ഭൂതലം ശോഭിതമായിടുന്നിതാ! മാമകാന്ധത മാറുവാൻ തവ കാന്തി വന്നതോർക്കുന്നിതാ ഇന്നലേമിന്നുമെന്നും നീയെനിക്കന്യനല്ലതു മൂലമായ് മുന്നിലായ് നിന്നെ കാണുന്നെത്രയോ ധന്യമായ് മമ ജീവിതം! വന്നിടും പുലർകാലമൊന്നിനിയെന്നു കാത്തിരിക്കുന്നു ഞാൻ മന്നിടം തവ പൊറുഖം മൂലം മിന്നിടും നീതിസൂര്യനേ!

Read More