Collection of 4000+ Christian Songs and Lyrics Now!!!

Close Icon
   
Contact Info     Search Song Lyrics

Author Archives: Manna

About Manna

Hello, I am Manna Lyrics Admin, One of the biggest Christian lyrics libraries, will update weekly with latest song lyrics.

ഇഹത്തിലെ ദുരിതങ്ങൾ തീരാറായ്

ഇഹത്തിലെ ദുരിതങ്ങൾ തീരാറായ് നാം പരത്തിലേക്കുയരും നാൾ വരുമല്ലോ വിശുദ്ധന്മാരുയിർക്കും പറന്നുയരും വേഗം വന്നിടും കാന്തന്‍റെ മുഖം കാണ്മാൻവാനസേനയുമായ് വരും പ്രിയൻവാനമേഘേ വരുമല്ലോ വരവേറ്റം സമീപമായ് ഒരുങ്ങുക സഹജരേസ്വർഗ്ഗീയ മണാളനെ എതിരേൽപ്പാൻഅവർ തന്‍റെ ജനം താൻ അവരോടുകൂടെ വസിക്കും കണ്ണീരെല്ലാം തുടച്ചിടും നാൾമൃത്യുവും ദുഃഖവും മുറവിളിയുംനിന്ദ കഷ്ടതയുമിനി തീണ്ടുകില്ല;-കൊടുങ്കാറ്റലറിവന്നു കടലിളകീടിലും കടലലകളിലെന്നെ കൈവിടാത്തവൻ കരം തന്നു കാത്തു സൂക്ഷിച്ചരുമയായി തന്‍റെ വരവിൻ പ്രത്യാശയോടെ നടത്തിടുമേ;-തൻ കൃപകളെന്നുമോർത്തു പാടിടും ഞാൻ തന്‍റെ മുഖശോഭ നോക്കി ഓടിടും ഞാൻപെറ്റ തള്ള […]

Read More 

ഇമ്മാനുവേൽ ഇമ്മാനുവേൽ നീ

ഇമ്മാനുവേൽ ഇമ്മാനുവേൽ നീ മാത്രമെൻ സങ്കടത്തിൽ ഇമ്മാനുവേൽ ഇമ്മാനുവേൽ നീ മാത്രമെൻ സന്തോഷത്തിൽ ഇമ്മാനുവേൽ, ഇമ്മാനുവേൽ നീ മാത്രമെൻ പരിപാലകൻ ഇമ്മാനുവേൽ, ഇമ്മാനുവേൽ നീ മാത്രമെൻ നിത്യ ദെയ്വം നിൻ വാക്കിനാൽ സർവ്വവും ഉളവായതാൽ നിൻ ശ്ശക്തിയാൽ സർവ്വവും സഫലമാക്കും നിൻ ആത്മാവിനാൽ ഞാൻ നിറഞ്ഞീടുമ്പോൾ എൻ മൺകൂടാരം പുതു ശ്ശക്തിയാൽ നിറയും നിന്നോടു ചോദിപ്പാൻ വരമെനിക്കരുളി നിന്നോടു പ്രാർത്ഥിച്ചാൽ സ്വർഗ്ഗം തുറന്നീടും കാണാത്ത കാര്യങ്ങൾ കൺമുമ്പിൽ തന്നീടും എൻ ജീവിതയാത്രയിൽ ഇമ്മാനുവേൽ മാത്രം ഇമ്മാനുവേൽ എന്നിൽ […]

Read More 

ഇമ്മാനുവേൽ തൻ ചങ്കതിൽ

ഇമ്മാനുവേൽ തൻ ചങ്കതിൽനിന്നൊഴുകും രക്തംപാപക്കറ നീക്കുമതിൽ മുങ്ങിത്തീർന്നാൽ ആരുംഎൻ പേർക്കേശു മരിച്ചെന്നു ഞാൻ വിശ്വസിക്കുന്നുപാപം എന്നിൽനിന്നു നീക്കാൻ രക്തം ചിന്തി യേശുകള്ളൻ ക്രൂശിൻ ഉറവയിൽ കണ്ടു പാപശാന്തിഅവനെപ്പോൽ ഞാനും ദോഷി കണ്ടേൻ പ്രതിശാന്തി;-കുഞ്ഞാട്ടിൻ വിലയേറിയ രുധിരത്തിൻ ശക്തിവീണ്ടുകൊള്ളും ദൈവസഭ ആകെവിശേഷമായ്;-തൻമുറിവിൻ രക്തനദി കണ്ടതിനുശേഷംവീണ്ടെടുപ്പിൻ സ്നേഹം താനെൻ ചിന്ത ഇന്നുമെന്നും;-വിക്കുള്ളതാം എന്‍റെ നാവു ശവക്കുഴിക്കുള്ളിൽ മൗനം ആയാൽ എൻ ആത്മാവ് പാടും ഉന്നതത്തിൽ;-

Read More 

ഇമ്മാനുവേലെ നല്ലിടയാ വേഗം

ഇമ്മാനുവേലെ നല്ലിടയാ വേഗം വരണമെ പ്രാണപ്രിയാ; ഉഷസിലും തമസിലും ഓരോനിമിഷവും നീ മാത്രമെൻ ശരണം(2) യെരുശലേമിൻ വീഥികളിൽ പാപമുണരും യാമങ്ങളിൽ കത്തുന്ന ദീപവും കൈകളിന്തി കാത്തു നിൽക്കുന്നു കന്യകമാർ;- ഇമ്മാനു… കാഹളനാദം മുഴങ്ങീടുമേ കല്ലറ വാതിൽ തുറന്നീടുമേ കർത്താവിൻ നാമത്തിൽ മൺമറഞ്ഞോരെല്ലാം അക്ഷയരായങ്ങുയർത്തിടുമേ;- ഇമ്മാനു… സ്വർണ്ണചിറകുള്ള മാലാഖമാർ സ്വർഗ്ഗീയ ഗാനങ്ങൾ പാടിടുമ്പോൾ ഞാനെന്‍റെ കാന്തനാം യേശുവോടു ചേർന്നു ഹല്ലേലുയ്യാ ഗീതം പാടിടും;- ഇമ്മാനു…

Read More 

ഇമ്പം പകരുന്ന കൂട്ടായ്മ തങ്ങളിൽ

ഇമ്പം പകരുന്ന കൂട്ടായ്മ തങ്ങളിൽപങ്കു വയ്ക്കുന്ന കുടുംബമാകാംലോകർക്ക് സാന്ത്വനം ഏകുവാൻ ഭൂമിയിൽസ്വർഗ്ഗം ചമയ്ക്കും കുടുംബമാകാംത്യാഗാത്മകമാം ദൈവസ്നേഹത്തിൻവർണ്ണം വിടർത്തും കുടുംബമാകാംബന്ധങ്ങളെ നിത്യം നവ്യമാക്കിടുന്നവിശ്വാസയാത്രയിൽ മുന്നിടാം;-വിശ്വസിച്ചേകമായ് പ്രാർത്ഥന ചെയ്യുന്നഅന്യോന്യമറിയും കുടുംബമാകാംഅനുഭവങ്ങൾ ജീവിതാദർശമെല്ലാംതമ്മിൽ പകർന്നു സായൂജ്യമേകാം;-

Read More 

ഇമ്പമോടേശുവിൽ തേറും അൻപോടെ

ഇമ്പമോടേശുവിൽ തേറും അൻപോടെ സേവിക്കുമേ കൃപയിൽ ആത്മാവുറയ്ക്കും താപമോ ദൂരവേ ലഘുസങ്കടങ്ങൾ എണ്ണാ ലോകസുഖമോ ചണ്ടിയേ!ചന്തമായോർ കിരീടമുണ്ടന്ത്യം ഇമ്പമോടേശുവിൽ തേറുംതേറും തേറും തേറും അന്ത്യത്തോളം ചന്തമായോർ കിരീടമുണ്ടന്ത്യം ഇമ്പമോടേശുവിൽ തേറുംഇമ്പമോടേശുവിൽ തേറും തന്നാശ്രയം മാത്രമേദേഹിക്കു നല്ലൊരാഹ്ളാദം സഹായം പൂർണ്ണമേതേജസ്സുള്ളോർ സന്തോഷമേ തേജസ്സിൻ വാഴ്ച സ്ഥാപിച്ചേചന്തമായോർ കിരീടമുണ്ടന്ത്യം ഇമ്പമോടേശുവിൽ തേറുംഇമ്പമോടേശുവിൽ തേറും അമ്പരപ്പൊട്ടുമില്ലേ കമ്പം കൂടാത്തോർ വിശ്വാസം നങ്കൂരം പോലുണ്ടേവിഷാദം ഏറെ പൊങ്ങുമേ വൈഷമ്യം നൊടി നേരമേചന്തമായോർ കിരീടമുണ്ടന്ത്യം ഇമ്പമോടേശുവിൽ തേറുംഇമ്പമോടേശുവിൽ തേറും അന്ത്യശ്വാസം പോം വരെ ശരീരം […]

Read More 

ഇനിയെത്ര നാളിപ്പടകിൽ ഞാൻ

ഇനിയെത്ര നാളിപ്പടകിൽ ഞാൻവിനയാം കല്ലോലങ്ങൾ താണ്ടിമനതാർ തണുപ്പാൻ നാഥാ-വീടതിൽ ചേരുവാൻദിനങ്ങൾ കഴിയണമോഎന്തു ഖേദമണെഞ്ഞീടിലുംസ്വന്ത ജീവനെ ഏകിയോനെനിൻ ദയകൊണ്ടെൻ ജീവിതനൗക നടത്തുകസന്താപ സാഗരത്തിൽ;- ഇനിയെത്രപാറപോലുള്ള വൈഷമ്യങ്ങൾമാറാതെന്നും തുടരുകയോമാറായെ മധുരമാക്കിത്തീർത്തോനാം നീതന്നെ പേറുകയോ എൻഭാരം;- ഇനിയെത്രനിത്യ ജീവിതായോധനത്തിൽശക്തി ഹീനത തോന്നിടുമ്പോൾമുക്തി തൻ പുത്തനാലയം എത്തുവാനായ്നിൻ കരുത്തേകുക ദിനവും;- ഇനിയെത്ര

Read More 

ഇനി ലാഭമായതെല്ലാം ചേതമായി

ഇനി ലാഭമായതെല്ലാം ചേതമായി എണ്ണാംവിശ്വാസത്താൽ ഓട്ടമോടിടാം;ഇനി മുൻപോട്ടു നാം പോകാം-വിശ്വാസത്താൽ പോകാം പിന്മാറി നാം പോയിടല്ലേ(2)ആത്മാക്കളെ നേടാം ഇനി ആത്മാക്കളെ നേടാം(2)യേശുവിനായി പോകാം-യേശുവിനായി നേടാംപിന്മാറി നാം പോയിടല്ലേ(2)പ്രതിസന്ധികൾ മുൻപിൽ പകച്ചുനില്ക്കാതെ നാംഅഭിഷേകത്താൽ മുന്നേറാം;പ്രതികൂലങ്ങൾ മുൻപിൽ പതറിടാതെ നാംപ്രാർത്ഥനയാൽ ജയിക്കാം;പോകാം പോകാം പോകാം ഈ ലോകത്തിനദത്തോളം നേടാം നേടാം നേടാം ഇനി ആത്മാക്കളെ നേടാം(2)കാലമേറെയില്ല കാന്തനേശു വന്നിടുവാൻ(2)സുവിശേഷ ശബ്ദം മുഴങ്ങിടട്ടെജനം യേശുവെ അറിഞ്ഞിടട്ടെസകലരും ക്രിസ്തുവിൽ ഒന്നായിത്തീരട്ടെതകരട്ടെ ശത്രുവിൻ സൈന്യംഇല്ല ഇല്ല ഇല്ല തോൽവി നമുക്കില്ല-ജയം ജയം ജയം യേശുനൽകും […]

Read More 

ഇനി ഞാനല്ല കർത്തനേശുവല്ലോ

ഇനി ഞാനല്ല കർത്തനേശുവല്ലോ എന്‍റെ നായകൻഇന്നലെകൾ മാറിപ്പോയ് കണ്ടാലും സർവ്വവും പുതുതായി തീർന്നു ഹായ്ഈ ജീവിതം പൂണ്ണമായ് ഞാൻ നൽകിടുംഈശനെന്നിൽ വാണിടും എന്നും മോദമേ (2)എന്‍റെ കൂട്ടുകാർ നിന്ദിച്ചാലും വേർപിരിഞ്ഞീടിലുംദുഷിയേകിലും പിൻചെന്നിടും ഞാൻ എൻ യേശുനാഥനെ;-ഇല്ല പോകില്ല പാപവഴികൾ ഞാൻ തള്ളിടുന്നുശുഭജീവിതം കണ്ടു ഞാൻ യേശുദേവനിൽ;-ഇന്നു ഞാൻ എത്രധന്യൻ എന്‍റെ നാൾകൾ കർത്തൻ കയ്യിൽഹാ ഹാലേലൂ… ഹാ ഹാലേലൂ…;-

Read More 

ഇനി താമസ്സമോ നാഥാ വരുവാൻ

ഇനി താമസ്സമോ നാഥാ വരുവാൻ കോടാകോടി ദൂതസംഘമായ് മേഘത്തിൽഹാ! എത്രനാൾ കാത്തുഞാൻ പാർക്കണംഎൻ ആത്മസഖേ നിൻ മുഖം കാണുവാൻനിലയില്ലാലോകെ വൻ തിരകൾ ഹാഅലച്ചുയരുന്നേ ഭീകരമായ്പാരിടമാകെ പെരുകിടുന്നയ്യോപരിഭ്രമങ്ങൾ മനഃചഞ്ചലങ്ങൾവന്നു ചേർത്തുകൊള്ളും എന്നെ വേഗമായ്ഇന്നു നോക്കിടുന്നേ നിന്നെ ഞാനേകനായ്;- ഹാ!…ആശയറ്റോരായ് മേവുന്നു മനുജർവിശ്രമമെന്യേ ഈ പാര്ർത്തലത്തിൽആകുലചിന്തകളേറുന്നതാലേദീനരായവർ കണ്ണീർ പൊഴിച്ചിടുന്നേഭൂവിൽ അന്ധകാരം മൂടുന്നു നാഥനേഹന്ത ചിന്തിക്കിൽ എന്തു സന്താപമെ;- ഹാ!…ആദ്യവിശ്വാസം തള്ളിയനേകർലോകസുഖങ്ങളെ തേടീടുന്നേത്യഗികളാകും സോദരർകൂട്ടംപദവികൾ നേടാൻ ഉഴന്നീടുന്നേഅയ്യോ വിശ്വാസജീവിതം നഷ്ടമായ്മമ വിശ്രാമം നിന്നിലെന്നുമാകയാൽ;- ഹാ!…നീതിയിൻ സൂര്യനേശു മഹേശൻഉദിച്ചീടുവാൻ കാലം വൈകിടുമോതാവക കാന്തി […]

Read More