About Manna
Hello, I am Manna Lyrics Admin, One of the biggest Christian lyrics libraries, will update weekly with latest song lyrics.എഴുന്നേറ്റു പ്രകാശിക്ക നിന്‍റെ
എഴുന്നേറ്റു പ്രകാശിക്ക നിന്‍റെ പ്രകാശം വന്നിരിക്കുന്നുയഹോവയുടെ തേജസ്സും നിന്‍റെ മേൽ ഉദിച്ചിരിക്കുന്നുഎഴുന്നേറ്റു പ്രകാശിക്കകൂരിരുൾ തിങ്ങിയ വീഥിയതിൽവഴി കാണാതുഴലുന്ന പഥികനു നീവഴികാട്ടും ദീപമായ് എരിഞ്ഞിടുകപ്രകാശഗോപുരമായ് നിന്നീടുക;- എഴു…ഇരുളിന്‍റെ പാശങ്ങൾ അറുത്തു നീമോചനമതേകുമീ ബന്ധിതർക്കുമാനവ ചേതന പുൽകിയുണർത്തുമാനസമതീശനു മന്ദിരമാക്കാൻ;- എഴു…തണ്ടിൻമേൽ ദീപങ്ങൾ തെളിച്ചു നമ്മൾതമസ്സിന്‍റെ കോട്ടകൾ തകർത്തിടുകതാതസുതാത്മനെ വണങ്ങിടുകതളരാതെ നീതിപ്രഭ ചൊരിയാൻ;- എഴു…
Read Moreഗലീലാ എന്ന നാട്ടിൽ യേശു
ഗലീലാ എന്ന നാട്ടിൽയേശു ജനങ്ങളെ തൊട്ടുകുരുടർ മുടന്തർ ചെകിടരെയുംയേശു സൗഖ്യമാക്കി ഹല്ലേലുയ്യ രാജാവിനുഹല്ലേലുയ്യ ദൈവത്തിനുഹല്ലേലുയ്യ കർത്താവിനു ഹല്ലേലുയ്യ യേശുവിനുകൈത്താളത്താൽ പാടിടാം നാം (3)ഹല്ലേലുയ്യ കർത്താവിനു കരങ്ങൾ ഉയർത്തി പാടിടാം നാം (3) ഹല്ലേലുയ്യ കർത്താവിനു വാദ്യത്തോടെ പാടിടാം നാം (3) ഹല്ലേലുയ്യ കർത്താവിനു ന്യത്തത്തോടെ പാടിടാം നാം (3) ഹല്ലേലുയ്യ കർത്താവിനു സ്തോത്രത്തോടെ പാടിടാം നാം (3) ഹല്ലേലുയ്യ കർത്താവിനു നന്ദിയോടെ പാടിടാം നാം (3) ഹല്ലേലുയ്യ കർത്താവിനു
Read Moreഗത്ത്സമന ഗോൽഗോഥാ ഗബ്ബഥാ
ഗത്ത്സമന, ഗോൽഗോഥാഗബ്ബഥാ, ഇടങ്ങൾ മറക്കാമോ1.അത്ഭുത മന്ത്രി, വീരനാം ദൈവംനിത്യ പിതാവു, സമാധാന പ്രഭുതാതൻ മടിയിലിരിക്കുന്നോൻരക്തം വിയർക്കുന്നു.2.തൻഹിതമെല്ലാം ഉടനനുസരിക്കുംപന്ത്രണ്ടു ലഗിയോനിലധികം ദൂതർക്ക്ആധിപത്യമുള്ളോൻകുരിശു വഹിക്കുന്നു.3. പീലാത്തോസിൻ മരണവിധിക്കുംഹന്നാവു, കയ്യഫാ, ഹെരോദാവ് മുമ്പിലുംനീതിമാനായവൻശാന്തനായ് നിൽക്കുന്നു.4. തല ചായിപ്പാനായ് സ്ഥലമില്ലാതെഅഖിലാണ്ട്ത്തിൻ ഉടമസ്ഥനാംജീവജലദായകൻഏറ്റം ദാഹിക്കുന്നു.5. ലോക പാപം തന്മേലേറ്റുപാപം ഇല്ലാത്തോൻ പാപമായിന്യായാധിപനായവൻപാപിക്കായ് മരിക്കുന്നു.
Read Moreഗീതം ഗീതം ജയ ജയ ഗീതം പാടുവിൻ
ഗീതം ഗീതം ജയ ജയ ഗീതംപാടുവിൻ സോദരരേ നമ്മൾയേശുനാഥൻ ജീവിക്കുന്നതിനാൽജയഗീതം പാടിടുവിൻപാപം ശാപം സകലവും തീർപ്പാൻഅവതരിച്ചിഹെ നരനായ് – ദൈവകോപത്തീയിൽ വെന്തെരിഞ്ഞവനാംരക്ഷകൻ ജീവിക്കുന്നു;-ഉലകമഹാന്മാർ അഖിലരുമൊരുപോൽഉറങ്ങുന്നു കല്ലറയിൽ – നമ്മൾഉന്നതനേശു മഹേശ്വരൻ മാത്രംഉയരത്തിൽ വാണിടുന്നു;-കലുഷതയകറ്റി കണ്ണുനീർ തുടപ്പിൻഉൽസുകരായിരിപ്പിൻ – നമ്മൾആത്മനാഥൻ ജീവിക്കവേ ഇനിഅലസത ശരിയാമോ;-വാതിലുകളെ നിങ്ങൾ തലകളെ ഉയർത്തീൻവരുന്നിതാ ജയരാജൻ-നിങ്ങൾഉയർന്നിരിപ്പിൻ കതകുകളെ ശ്രീയേശുവേ സ്വീകരിപ്പാൻ;-
Read Moreഘോരമായൊരു നാളുണ്ട് ഭീകരം
ഘോരമായൊരു നാളുണ്ട്-ഭീകരം അതു വന്നീടും!ആരവിടെ നില്ക്കും? ദുഷ്ടർ വേരുകൊമ്പോടെരിയുമ്പോൾദൈവക്രോധത്തീയിൽ നീയും വെന്തെരിഞ്ഞു ചാകരുതെനിത്യതീയിൽ വീഴരുതേ-ഇന്നുതന്നെ രക്ഷനേടുകസൂര്യനന്നിരുളായിടും-കൂരിരുൾ ധര മൂടിടുംപാരിൽ നിന്നൊരു രോദനസ്വരം ആരവത്തോടു പൊങ്ങിടും;-ആരുതന്നെ പറഞ്ഞാലും-നീതിയിൻ വഴി തേടാതെപാപമങ്ങനെ ചെയ്തവർ പരമാധിയോടെ നശിച്ചീടും;-ചുളപോലെ എരിഞ്ഞീടും-ഭൂമിയിൻ പണിയാസകലംവാനവും കൊടിയൊരു ശബ്ദമോടാകവെ ഒഴിഞ്ഞോടീടും;-നീതിയുള്ളാരു പുതുലോകം-നീതി സൂര്യൻ ശ്രീയേശുനീതിമാന്മാർക്കായൊരുക്കുന്നായതിൽ നീ കാണുമോ;-ശുദ്ധർ വാഴും അപ്പുരിയിൽ-ഹല്ലേലുയ്യാ പാടുമ്പോൾഇന്നു നമ്മൾ കേട്ടീടുന്ന ഇൻക്വിലാബതിൽ കേൾക്കില്ല;-
Read Moreഘോഷിപ്പിൻ ഘോഷിപ്പിൻ
ഘോഷിപ്പിൻ ഘോഷിപ്പിൻകർത്താവിൻ ജയത്തെ ഘോഷിപ്പിൻ (2)വീണ്ടും താൻ വലിയവ ചെയ്തല്ലോ (3)കർത്താവിൻ ജയത്തെ ഘോഷിപ്പിൻ
Read Moreഗിലയാദിലെ വൈദ്യനേ നിൻ
ഗിലയാദിലെ വൈദ്യനേ നിൻ തൈലം പകരേണമേഗിലയാദിലെ വൈദ്യനേ എന്നെ കഴുകേണമേ (2)ഭാരങ്ങളാൽ ഞാൻ തകർന്നിടുമ്പോൾആകുല ചിന്തയാൽ നീറിടുമ്പോൾ (2)ക്രൂശിലെ സ്നേഹം ധ്യാനിച്ചിടുംഎൻ മനം ശാന്തമാകും (2)ഗിലയാദിലെ വൈദ്യനേ നിൻ തൈലം പകരേണമേ…രോഗങ്ങളാൽ ഞാൻ വലഞ്ഞിടുമ്പോൾമാനുഷ്യ പീഡയാൽ നുറുങ്ങിടുമ്പോൾ (2)നിൻ തൈലമെന്നിൽ പകരേണമേഞാൻ സൌഖ്യമാകും (2)
Read Moreഎന്തൊരു സ്നേഹമിത് നിണം
എന്തൊരു സ്നേഹമിത് നിണം ചൊരിഞ്ഞു മരിച്ചിടുവാൻദൈവനന്ദനനീ നരരെക്കരുതിജഡമെടുപ്പതിനായ് മനസ്സായ്അവൻ താഴ്ചയിൽ നമ്മളെ ഓർക്കുകയാൽതൻ പദവി വെടിഞ്ഞിതു ഹാ!-അവൻഅത്ഭുത സ്നേഹമിത് നമുക്കാഗ്രഹിക്കാവതിലുംഅവനപ്പുറമായ് ചെയ്ത സൽക്രിയയാമരക്കുരിശതിൽ കാണുന്നു നാം;-നിത്യമാം സ്നേഹമിത് അവൻ ആദ്യം നമ്മെ സ്നേഹിച്ചുഅവസാനത്തോളമവൻ സ്നേഹിച്ചിടുംഒരു നാളും കുറഞ്ഞിടുമോ;-നിസ്തുല സ്നേഹമിത് ദൈവം പുത്രനെ കൈവെടിഞ്ഞുതന്‍റെ ശത്രുക്കൾക്കായ് തകർക്കാൻ ഹിതമായ്ഇതുപോലൊരു സ്നേഹമുണ്ടോ;-ദൈവത്തിൻ സ്നേഹമിത് ദൈവം പുത്രനെയാദരിയാതവനെത്തരുവാൻ മടിക്കാഞ്ഞതിനാൽതരും സകലമിനീം നമുക്കായ്;-ദിവ്യമാം സ്നേഹമിത് നരർ കാട്ടിടും സ്നേഹമതിൽപല മാലിന്യവും കലർന്നെന്നുവരാംഎന്നാൽ കളങ്കമില്ലാത്തതിത്;-
Read Moreഎന്തു കണ്ടു ഇത്ര സ്നേഹിപ്പാൻ
എന്തു കണ്ടു ഇത്ര സ്നേഹിപ്പാൻ ഇത്ര മാനിപ്പാൻ യേശുവേ യോഗ്യനല്ല ഇതു പ്രാപിപ്പാൻഇതു കൃപയതാൽ യേശുവേ(2)പാപിയായ് ഇരുന്നൊരു കാലത്തുംഅഭക്തനായൊരു നാളിലും(2)ക്രൂശിനു ശത്രുവായി ജീവിച്ച നാളിലുംനീ എന്നെ സ്നേഹിച്ചല്ലോ(2);- എന്തു കണ്ടു…രക്ഷയിൻ പദവിയാൽ വീണ്ടെന്നെആത്മാവിൻ ദാനത്തെ നൽകി നീ(2)തൻ മകനാക്കി നീ വൻ ക്ഷമ ഏകി നീ സ്വാതന്ത്ര്യം ഏകിയതാൽ(2);- എന്തു കണ്ടു…ദൈവീക തേജസ്സാൽ നിറച്ചെന്നെതൻ മണവാട്ടിയായി മാറ്റി നീ(2)സത്യത്തിൻ ആത്മാവാൽ പൂർണ്ണമനസ്സിനാൽഅങ്ങയെ ആരാധിക്കും(2);- എന്തു കണ്ടു…സ്വർഗ്ഗീയ നാട് അവകാശമായി നിത്യമാം വീടെനിക്കൊരുക്കി നീ(2)എന്നെയും ചേർക്കുവാൻ മേഘത്തിൽ വന്നിടും […]
Read Moreഎന്തു നല്ലോർ സഖിയേശു പാപദുഃഖം
എന്തു നല്ലോർ സഖിയേശു പാപദുഖം വഹിക്കുംഎല്ലാം യേശുവോടുചെന്നു ചൊല്ലിടുമ്പോൾ താൻ കേൾക്കുംനൊമ്പരമേറെ സഹിച്ചു സമാധാനങ്ങൾ നഷ്ടംഎല്ലാം യേശുവോടു ചെന്നു ചൊല്ലിടായ്ക നിമിത്തം;-കഷ്ടം ശോധനകളുണ്ടോ ഇവ്വിധ ദുഖങ്ങളുംലേശവുമധൈര്യം വേണ്ടാ ചൊല്ലാം യേശുവോടെല്ലാംദുഖംസർവ്വം വഹിക്കുന്ന മിത്രം മറ്റാരുമുണ്ടോ?ക്ഷീണമെല്ലാം അറിയുന്ന യേശുവോടു ചൊല്ലീടാം;-ഉണ്ടോ ഭാരം വൈഷമ്യങ്ങൾ തുമ്പങ്ങളും അസംഖ്യംരക്ഷകനല്ലോ സങ്കേതംയേശുവോടറിയിക്കാംമിത്രങ്ങൾ നിന്ദിക്കുന്നുണ്ടോ? പോയ് ചൊല്ലേശുവേടെല്ലാംഉള്ളംകയ്യിൽ ഈശൻ കാക്കും അങ്ങുണ്ടാശ്വാസമെല്ലാം;-
Read MoreRecent Posts
- യോഹന്നാൻ ചാരിയ തിരുമാർവ്വിൽ
- യോഗ്യതയില്ലേശുവേ യോഗ്യതയായ് പറയുവാൻ
- യോഗ്യനല്ല ഞാൻ അപ്പനാണേ എന്റെ
- യിസ്രയേലിന്റെ രാജാവേ സർവ്വ
- യിസ്രായേലിൻ സേന നായകനേശു രാജൻ
- യേശുനാഥാ നീതിസൂര്യ ഏകണം
- എടുക്ക എൻജീവനെ നിനക്കായെൻ
- ശാലേമിൻ രാജാവ് സീയോൻ മണവാളൻ
- ക്രിസ്ത്യജീവിതം പോൽ ഭാഗ്യം
- ഇത്രമാം എന്നെ സ്നേഹിപ്പാൻ

