Collection of 4000+ Christian Songs and Lyrics Now!!!

Close Icon
   
Contact Info     Search Song Lyrics

Author Archives: Manna

About Manna

Hello, I am Manna Lyrics Admin, One of the biggest Christian lyrics libraries, will update weekly with latest song lyrics.

എന്തോരാനന്ദമീ ക്രിസ്തീയ ജീവിതം

എന്തോരാനന്ദമീ ക്രിസ്തീയ ജീവിതംദൈവത്തിൻ പൈതലിൻ ജീവിതംഭീതിയുമില്ലെനിക്കാധിയുമില്ലഭൗതിക ചിന്താഭാരവുമില്ലമമ താതനായ്‌ സ്വർഗ്ഗനാഥനു-ണ്ടവൻ മതിയെനിക്കേതൊരു വേളയിലും;-വ്യസനമില്ല നിരാശയുമില്ലവരുവതെന്തന്നാകുലമില്ലഎന്നേശു തൻ തിരു കൈകളിലെന്നെ സന്തതമൻപോടു കാത്തിടുന്നു;-മനുഷ്യനിൽ ഞാനാശ്രയിക്കില്ലധനത്തിലെൻ മനം ചായുകയില്ലഉയിർപോം വരെ കുരിശേന്തി ഞാൻഉലകിൽ മനുവേലനെയനുഗമിക്കും;-ആരിലെന്നാശ്രയമെന്നെനിക്കറിയാ-മവനെന്നുപനിധിയൊടുവോളം കാക്കുംതന്നന്തികെ വരുമാരെയുംഅവൻ തള്ളുകില്ലൊരു വേളയിലും;-കൂടാരവാസം ഭൂവിലെൻ വാസംപാരിടമോ പാർത്താൽ പരദേശംപരൻ ശിൽപിയായ്‌ പണിയുന്നൊരുപുരമുണ്ടതു കാത്തു ഞാൻ പാർത്തിടുന്നു;-

Read More 

എന്തൊരാനന്ദം യേശുവിൻ സന്നിധി

എന്തൊരാനന്ദം യേശുവിൻ സന്നിധിയിൽ എത്രയാനന്ദം തൻതിരു പാതയതിൽ നീ വന്നിടുക പാദം ചേർന്നിടുക സമർപ്പിക്കുക നിന്നെ പൂർണ്ണമായി മനോഭാരങ്ങളാൽ ഏറ്റം തളർന്നിടുമ്പോൾ നീറും ശോധനയാൽ തേങ്ങി കരഞ്ഞിടുമ്പോൾ ക്ലേശം മാറ്റിടുവാൻ കണ്ണീർ തുടച്ചീടുവാൻ യേശുനാഥൻ അരികിലുണ്ട് മരുയാത്രയതിൽ നിന്നെ നടത്തിടുവാൻ പ്രതികൂലങ്ങളിൽ നിന്നെ കരുതീടുവാൻ ആപത്തനർത്ഥങ്ങളിൽ നിന്നെ വഹിച്ചീടുവാൻ യേശു നാഥൻ കൂടെയുണ്ട് നിത്യവീടൊരുക്കാൻ പോയ യേശുനാഥൻ വേഗം വന്നിടുമെ നമ്മെ ചേർത്തിടുവാൻ നമ്മൾ തലയുയർത്തി നോക്കി കാത്തിരിക്കാം ആ സുദിനം ആഗതമായ്

Read More 

എന്തൊരത്ഭുത പുരുഷൻ ക്രിസ്തു

എന്തൊരത്ഭുത പുരുഷൻ ക്രിസ്തു എന്നതറിഞ്ഞിടുക ഇവനിൽ കാണുന്ന അത്ഭുതങ്ങൾ,വേറെ ആരിലും കാണുന്നില്ല(2)വചനം ജഡമായല്ലോ കൃപ സത്യം ഇവ നിറഞ്ഞു ഇവൻ പിറന്നല്ലോ പുരുഷന്‍റെ ഇഷ്ടത്താലെയല്ല,പരിശുദ്ധ ആത്മാവിനാൽ(2)പ്രവാചകർ ഇവനെയല്ലോ നൂറ്റാണ്ടുകൾ ദർശിച്ചത് ജനിച്ചല്ലോ പ്രവചന നിവർത്തിയായ് അന്നവൻ, ദാവീദിൻ വംശജനായ് (2)സകലർക്കും രക്ഷ നൽകാൻ ദൈവം ഇവനെയത്രേ അയച്ചു നാം രക്ഷിക്കപ്പെടുവാൻ ആകാശത്തിൻ കീഴിൽ, ക്രിസ്തുവിൻ രക്തം മാത്രം (2)ഉയിർപ്പിന്‍റെ അത്ഭുതമോ അതു മറ്റൊരുവനിലുമില്ല ഇന്നും മരിച്ചവരെല്ലാം മൗനതയിൽ തന്നെ,ഇവൻ മൂന്നാം നാൾ ഉയിർത്തു(2)വീണ്ടും വരുന്നവനായ് ലോകം ആരെയും […]

Read More 

എന്തോരൻ പിതപ്പനേ ഈപ്പാപിമേൽ

എന്തൊരൻപിതപ്പനേ! ഇപ്പാപിമേൽഎന്തൊരൻപിതപ്പനേ! അണ്ടർകോനേ! നീയി ചണ്ഡാളദ്രോഹിയിൽ കൊണ്ടേരൻപു പറയേണ്ടുന്നതെങ്ങനെഅൻപോലും തമ്പുരാനേനിന്‍റെ മഹാ അൻപുള്ളോരു മകനെഇമ്പം നിറഞ്ഞുള്ള നിൻ മടിയിൽ നിന്നുതുമ്പം നിറഞ്ഞ പാരിങ്കലയച്ചതും;-കണ്മണിയാം നിൻമകൻപൂങ്കാവിങ്കൽ മണ്ണിൽ വീണിരന്നതുംപൊന്നിൻ തിരുമേനി തന്നിൽ നിന്നു ചോരമണ്ണിൽ വീണതും നിൻ കണ്ണെങ്ങനെ കണ്ടു;-കരുണയറ്റ യൂദന്മാർനിൻമകന്‍റെ തിരുമേനിയാകെ നാഥാ!കൊരടാവു കൊണ്ടടിച്ചുഴുത നിലമാക്കികുരിശിപ്പതിനായ് കുരിശെടുപ്പിക്കുന്നു;-ദാഹം വിശപ്പുകൊണ്ടുതളർന്നു കൈകാൽകൾ കുഴഞ്ഞിടുന്നുദേഹമഴലുന്നു ദേഹിയുഴലുന്നുസ്നേഹം പെരുകുന്നിപ്പാതകനോടയ്യോ;-ശത്രുക്കൾ മദ്ധ്യേ കൂടെപോകുന്നിതാ കുറ്റമറ്റ കുഞ്ഞാട്കഷ്ടമെരുശലേം പുത്രിമാർ കണ്ടുമാറത്തടിച്ചയ്യോ വാവിട്ടലറിടുന്നു;-കരുണനിറഞ്ഞവൻ തൻകൈകാൽകളെ കുരിശിൽ വിരിച്ചീടുന്നുകരുണയറ്റ ദുഷ്ടർ ക്രൂരകൈകളാലെകുരിശോടു ചേർത്താണി വച്ചീടുന്നയ്യയ്യോ;-ആകാശഭൂമി മദ്ധ്യേനിന്‍റെ മകൻ […]

Read More 

എന്തോരത്ഭുതമേ കാൽവറി കുരിശ

എന്തോരത്ഭുതമേ! കാൽവറി കുരിശതിൽ എനിക്കായ് മരിച്ചെൻ രക്ഷകൻമഹിമകൾ വെടിഞ്ഞൻപിലെൻ പേർക്കായ് മരക്കുരിശതിൽ കാൽകരം വിരിച്ചോ! മരണംവരെ മറുക്കാതെയെൻ മഹാപാതകമവൻ ചുമന്നൊഴിച്ചുവെന്നോ!ഉലകം മുഴുവൻ ഉളവാക്കി വാക്കാൽ ഉയിർ നൽകിയതോ പാപിയെൻ പേർക്കായ് ദൂതവൃന്ദങ്ങൾ സ്തുതിക്കുന്നവൻ മൃതിയെ വരിച്ചോ എന്നെ സ്നേഹിച്ചതാൽമഹത്വനായകൻ ദാഹിക്കുന്നവനായ് ദുഷ്ടമർത്യൻ നിന്ദിക്കുന്നവനായ് എന്‍റെ ദൈവമേ എന്‍റെ ദൈവമേ എന്നെ കൈവിട്ടതെന്തെന്നലറുകയോ!പതിനായിരത്തിൽ ശ്രേഷ്ഠനെൻ നാഥൻമൃതിയെവെന്നവനുന്നതനെന്നുംഅതിസുന്ദരൻ ബഹുവന്ദിതൻസ്തുതിഗീതങ്ങൾ നൽകുവാൻ യോഗ്യനവൻ

Read More 

എന്തൊരു സ്നേഹമിത് എന്തൊരു

എന്തൊരു സ്നേഹമിത് എന്തൊരു ഭാഗ്യമിത്എത്രമനോഹരം എത്ര മഹാത്ഭുതം എന്തൊരാനന്ദമെഹല്ലേലുയ്യാ പാടാം-വല്ലഭനേശുവിനുഅല്ലൽ അകന്നിടുമേ തുല്യമില്ലാ ദയയാൽപാപത്തിൽ നിന്നും കോരിയെടുത്തു പാലനം ചെയ്തീടുമേപാതയിലെങ്ങും പാലൊളി വിതറി-പാരിൽ ജയക്കൊടിയായ്;- എന്തൊരു..നമ്മുടെ പാത ജീവന്‍റെ പാത-പതറുക വേണ്ടിനിയുംനന്മകൾ നൽകും തിന്മകൾ നീക്കും തൻകൃപ പകർന്നിടുമേ;- എന്തൊരു…വിശ്വാസനായകൻ യേശുവെ നോക്കി-ഓട്ടം തുടർന്നിടുമേആശ്വാസദായകൻ ആത്മാവിനാൽ നാം വിജയം വരിച്ചിടുമേ;- എന്തൊരു…കഷ്ടതയേറ്റം പെരുകി വരുമ്പോൾ തുഷ്ടി പകർന്നിടുമേഇഷ്ടമോടേശുവിൻ കൂടെ വസിച്ചാൽ സ്പഷ്ടമായ് സ്വരം കേൾക്കാം;- എന്തൊരു…

Read More 

എന്തൊരത്ഭുത പുരുഷൻ ക്രിസ്തു തന്‍റെ

എന്തോരൽഭുത പുരുഷൻ ക്രിസ്തു തന്‍റെ മഹിമ നിസ്തുലംഇത്രമഹാനായ് ഉത്തമനാകുമൊരുത്തനെയുലകിൽ കാണുമോഉന്നത ദൈവനന്ദനനുലകിൽ വന്നിതു കന്യാജാതനായ്ഇന്നോളമൊരാൾ വന്നില്ലിതുപോൽ തന്നവതാരം നിസ്തുലംതല ചായ്പാനായ് സ്ഥലമില്ലാത്തോൻ ഉലകമഹാന്മാർ മുമ്പിലുംതലതാഴ്ത്താതെ നിലതെറ്റാതെ നലമൊടു ജീവിച്ചത്ഭുതം3കുരുടർ കണ്ടു, തിരുടർ വിരണ്ടു, ശാന്തത പൂണ്ടുസാഗരം തെല്ലിരകൊണ്ടു ബഹുജനമുണ്ടു, മൃതരുയിർപൂണ്ടുക്രിസ്തനാൽകലുഷതലേശം കാണുന്നില്ലീ മനുജനിലെന്നുര ചെയ്തു ഹാ! മരണമതിൻ വിധിയെഴുതിയതിവനെ പ്രതിമാത്രം ഭൂവിയത്ഭുതംപാറ പിളർന്നു, പാരിളകുന്നു, പാവനമൃതരുയിരാർന്നു ഹാ!കീറുകയായ് തിരശ്ശീലയും തൻ മൃതിനേരം സൂര്യനിരുണ്ടുപോയ്ഭൂതലനാഥൻ തന്നുടെ മരണം കാണുക ദുർവ്വഹമായതോ ഭൂരിഭയം പൂണ്ടിളകുകയോയീ പ്രകൃതികളഖിലമിതത്ഭുതം!മൃതിയെ വെന്നവനുയിർത്തെഴുന്നേറ്റു ഇതിനെതിരാരിന്നോതിടുംഹൃദിബോധം ലവമുള്ളോരെല്ലാം […]

Read More 

എന്‍റെ പ്രിയൻ യേശുരാജൻ വീണ്ടും

എന്‍റെ പ്രിയൻ യേശുരാജൻവീണ്ടും വരാറായി ഹല്ലേലുയ്യ-വേഗം വരാറായ്ആയിരം പതിനായിരങ്ങളിൽഅതി സുകുമാരനവൻ-എനിക്ക്-അതി…കുരിശിൽ രക്തം ചെരിഞ്ഞു വീണ്ടെടു-ത്താവിയെ നൽകിയവൻ-എനിക്ക്-ആവി…വല്ലഭനെന്‍റെ അല്ലൽ തീർത്തവൻനല്ലവനെല്ലാമവൻ-എനിക്കു-നല്ലവ…നാളുകളിനിയേറെയില്ലെന്നെവേളികഴിച്ചിടുവാൻ-എൻ കാന്തൻ-വേളി…മണിയറയതിൽ ചേർത്തിടുവാൻമണവാളൻ വന്നിടാറായ്-മേഘത്തിൽ-മണ…ആമയം തീർത്താമോദം പൂ-ണ്ടോമന പുലരിയതിൽ ചേർത്തിടും-ഓമന…രാത്രികാലം കഴിഞ്ഞിടാറായ്യാത്രയും തീരാറായ്-ഈ ലോക-യാത്രയും…ആർപ്പുവിളി കേട്ടിടാറായ്കാഹളം മുഴക്കിടാറായ്-ദൂതന്മാർ-കാഹളം…ഉണർന്നു ദീപം തെളിയിച്ചുകൊൾകവാതിലടയ്ക്കാറായ്-ക്യപയുടെ-വാതിലട…അന്തിക്രിസ്തൻ വെളിപ്പെടാറായ്ഹന്ത ഭയങ്കരമെ-തൻ വാഴ്ച്ച-ഹന്ത…കാന്തയോ അവൾ കാന്തനുമായ്പീഡയൊഴിഞ്ഞു വാഴും-ഹാല്ലേലുയ്യാ-പീഡ…അത്തിവ്യക്ഷം തളിർത്തതിന്‍റെകൊമ്പുകളിളതായി-അതിന്‍റെ-കൊമ്പുക…അടുത്തു വേനലെന്നറിഞ്ഞുകൊൾകവാതിലടയ്ക്കാറായ്-ക്യപയുടെ-വാതിലട…എൻ വിനകൾ തീർന്നിടാറയ്എൻ പുരി കാണാറായ്-ഹാല്ലേലുയ്യാ-എൻപുരി…പ്രതിഫലങ്ങൾ ലഭിച്ചിടാറായ്പൊൻമുടി ചൂടാറായ്-ഹാല്ലേലുയ്യാ-പൊൻമുടി…

Read More 

എന്‍റെ രാജാവു നീ എന്‍റെ സന്തോഷം

എന്‍റെ രാജാവു നീ എന്‍റെ സന്തോഷം നീഎന്‍റെ ആശ്രയം നീ എന്‍റെ ആശ്വാസം നീഞാൻ എന്തിന് പേടിക്കുംഞാൻ എന്തിന് പേടിക്കും(2);- എന്‍റെ…തകരുകില്ല കപ്പൽ തകരുകില്ലപടകിൽ നായകൻ കൂടെയുണ്ട് (2)അവനുണരും കടന്നുവരുംകാറ്റുകൾ ശാന്തമാകും(2);- എന്‍റെ…തളരുകില്ല ഞാൻ തളരുകില്ലബലവാൻ കരവുമായ് കൂടെയുണ്ട് (2)നിലനിൽക്കുവാൻ ബലം നൽകീടുംനേരോടെ നടത്തുമവൻ (2);- എന്‍റെ…കടന്നു വരും കാകൻ അടയുമായ്ദൈവത്തിൻ വാക്കുകൾ അനുസരിച്ചാൽ (2)കരുതിടുന്നു പുതുവഴികൾമുന്നോട്ടു നടത്തിടുവാൻ(2);- എന്‍റെ…

Read More 

എന്‍റെ സഹായവും എന്‍റെ സങ്കേതവും

എന്‍റെ സഹായവും എന്‍റെ സങ്കേതവുംനീ മാത്രമാണേശുവേഎന്‍റെ ജീവന്‍റെ ബലം നീജീവന്‍റെ പൊരുൾ നീജീവ പ്രത്യാശയും നീ (2)നീ വിശുദ്ധിയിൽ വെളിപ്പെടും ദൈവമല്ലോനിത്യം വിശുദ്ധരിൻ സ്തുതികളിൽ വസിപ്പോനല്ലോവിശുദ്ധിയിൽ നിൻ ഹിതമാചരിക്കാൻഎന്നെ ആത്മാവിൽ നിറച്ചിടുക (2)ഞാൻ വിളിച്ചാൽ എനിക്കുത്തരമരുളീടുംകാത്തിരുന്നാൽ പുതുശക്തി പകർന്നു തരും(2)കഴുകനെപ്പോൽ ചിറകടിച്ചുയരുംസ്വർഗ്ഗസന്തോഷമെനിക്കു തരും(2)ഈ മരുവിൽ തിരുമുഖം നോക്കിടും ഞാൻഅനുദിനം നിൻ വചനത്തിൽ രസിച്ചീടും ഞാൻ (2)തിരുക്കരം പിടിച്ചെന്നും നടന്നീടുമേനീയെന്‍റെ കണ്ണീരു തുടച്ചീടുമേ (2)

Read More