About Manna
Hello, I am Manna Lyrics Admin, One of the biggest Christian lyrics libraries, will update weekly with latest song lyrics.എൻ പ്രാണനാഥനേശു വന്നിടുവാൻ
എൻ പ്രാണനാഥനേശു വന്നിടുവാൻ എൻ കണ്ണുനീരെല്ലാം തീർന്നിടുവാൻ നേരമേറെയില്ലിനി, ദൂരെമേറെയില്ലിനിഎന്നും സാനന്ദം വാണിടുവാൻസൃഷ്ടിയെല്ലാമാർത്തു പാടിടും കഷ്ടമെല്ലാമന്നു മാറിടും തുഷ്ടിയോടെ നമ്മൾ വാണിടും ശ്രേഷ്ഠമായ നാളടുത്തു ഹാ!അന്ധകാരമാകെ മാറിടും ബന്ധുര പ്രദീപ്തി മിന്നിടും സന്തതം സന്തോഷമായിടും കാന്തനേശു വരും വേളയിൽമണ്മയ ശരീരമന്നു ഹാ! വിണ്മയമതായിത്തീർന്നിടും ചിന്മയസ്വരൂപനേശുവിൻ പൊന്മുഖം ഞാൻ കാണും നിശ്ചയം
Read Moreഎൻ പ്രാണപ്രിയ നിൻ സ്നേഹ
എൻ പ്രാണപ്രിയ നിൻ സ്നേഹമോർത്ത് എന്നുള്ളം നന്ദിയോടെ തുള്ളിടുന്നുപാരിതിൽ എന്നെയും തേടിവന്നു കാൽവരി മലയിൽ യാഗമായി എൻ പാപം പോക്കുവാൻ വന്ന എൻ രക്ഷകൻ എത്രയോ കഷ്ട്ടങ്ങൾ സഹിച്ചുവല്ലോ ശത്രുവിൻ കരത്തിൽ നിന്നുമെന്നെ തൻ യാഗത്താൽ വിടുതൽ ചെയ്തുവല്ലോ ഇത്ര വലിയതാം രക്ഷയെ നൽകിയ മറ്റൊരു രക്ഷകൻ ഇല്ലിതുപൊൽ ഭാരത്താൽ ജീവിതം തളർന്ന നേരം ആശ്രയമില്ലാതെ അലഞ്ഞനേരം ആശ്വാസ ദായകൻ എന്നെശു നാഥൻ എൻ ഭാരമെല്ലാം വഹിച്ചുവല്ലോ എന്നുനീ വന്നെന്നെ ചേർത്തിടുമേ എത്രനാൾ നിനക്കായ് കാത്തിടേണം വാനമേഘത്തിൽ […]
Read Moreഎൻ പ്രാണപ്രിയൻ യേശു എൻ
എൻ പ്രാണപ്രിയൻ യേശു എൻ ഉള്ളിൽ വന്നതാൽഎൻ സമ്പത്തതു മാത്രം നിക്ഷേപമാക്കി ഞാൻതൻ മാർവ്വിൽ ചാരിടും എൻ ക്ഷീണവേളയിൽഞാൻ ആശ്വാസം കൊള്ളും ആ ക്രൂശുപാതയിൽഎൻ യാത്ര ക്ഷണനേരം വിശ്രമം നിത്യ നാൾനല്ല പോർ പൊരുതീടാൻ വിരുതു നേടുവാൻഉറപ്പിക്കെന്നെയും ക്രിസ്തുവാം പാറമേൽഞാൻ പ്രവേശിക്കട്ടെ ആ മണിയറയിൽഎൻ കഷ്ടങ്ങൾ നിസ്സാരം സൗഭാഗ്യം ഓർക്കുമ്പോൾഈ ലോകത്തിൻ മാനങ്ങൾ എനിക്കു കൈപ്പുനീർഎൻ അന്ത്യശ്വാസവും തൻ സ്തുതി പാടും ഞാൻഎൻ ലക്ഷ്യം ഒന്നുതാൻ യേശുവിൽ ലയിക്ക
Read Moreഎൻ പ്രേമകാന്തനാം യേശുവേ
എൻ പ്രേമകാന്തനാം യേശുവേ ആ സുന്ദരനെനിൻ മുഖകാന്തിയെൻ പ്രിയനെ എന്താശ്ചര്യമെഎൻ നയനങ്ങൾക്കതി മോദം നിൻ രൂപമേസ്തുതികളിൽ വാണിടും നാഥനാം യേശുവേആയിരം പതിനായിരങ്ങളിൽ സുന്ദരനേസുന്ദരനേ സുന്ദരനേ എൻ യേശുവേകണ്ണുകളിൽ മിന്നൽപോലെ പാദങ്ങളോ സ്വർണ്ണശോഭ(2)വിരൽ തുമ്പിലും നീ അധികാരവുമായി വരികയായ്പൊൻ കിരീടവും ചൂടി തേജപൂർണ്ണനായ് വരികയായ്;-നിൻ വചനം എന്‍റെ കാതിൽ ആനന്ദമേകും സംഗീതമേ (2)നിന്‍റെ കൈകളിൽ എൻ ആശ്രയമേ എൻ ആരാധ്യനെനിന്‍റെ മാർവ്വതിൽ എൻ വിശ്രമമേ എൻ സർവ്വസ്വമെ;-
Read Moreഎൻ പ്രേമഗീതമാം എൻ യേശുനാഥാ
എൻ പ്രേമഗീതമാംഎൻ യേശുനാഥാ നീഎൻ ജീവനെക്കാളും നീവലിയതാണെനിക്ക് (2)ആരാധന… ആരാധന…ആരാധന… ആരാധന…തുല്യം ചൊല്ലാൻ ആരുമില്ലേഅങ്ങേപ്പോലേ യേശുവേ(2) ജീവനേ സ്വന്തമേ അങ്ങേ മാർവ്വിൽചാരുന്നു ഞാൻ (2);- ആരാധന…അങ്ങേപ്പോലേ സ്നേഹിച്ചീടാൻആവതില്ല ആർക്കുമേ(2)സ്നേഹമേ പ്രേമമേ അങ്ങേ മാർവ്വിൽചാരുന്നു ഞാൻ(2);- ആരാധന…
Read Moreഎൻ പ്രിയാ നിൻ വൻകരം എന്നെ
എൻ പ്രിയ നിൻ വൻകരംഎന്നെ താങ്ങി നടത്തീടുന്നതാൽഎൻ ജീവിത ഭാരങ്ങളാൽകേഴണമോ ഈ ഭുവിൽ (2)എൻ വേദന മാറിടുമേഎൻ രോഗങ്ങൾ നീങ്ങീടുമേ (2)അങ്ങേ മാർവ്വിൽ ചാരിടുമ്പോൾഞാനെന്തു ഭാഗ്യവാനായ് (2);- എൻ..ഉറ്റവർ കൈവിടും സ്നേഹിതർ മാറിടുംപെറ്റമ്മയും തള്ളിടുമേ (2)മാറ്റമില്ലാ വിശ്വസ്തനേനിന്‍റെതല്ലോ എന്നും ഞാൻ (2);- എൻ..ജീവിത സാഗരെ ഭാരങ്ങളാൽഎൻ തോണി വലഞ്ഞീടുമ്പോൾ (2)അമരക്കാരനായ് നിൻ സാന്നിദ്ധ്യംഎന്നെന്നും മതിയെനിക്ക് (2);- എൻ…
Read Moreഎൻപ്രിയാ നിന്നെ ഞാൻ എന്നു
എൻപ്രിയാ നിന്നെ ഞാൻ എന്നു കാണുംപൊൻമുഖം ഞാനെന്നു കാണുംവാനിൽ വന്നന്തികേ എന്നു ചേർക്കുംവൻ വിനകൾ എന്നു തീരുംമന്ദിരം നീ തീർത്തു വേഗം വന്നു ചാരേ ചേർക്കുമെന്ന ആശയിൽ ഞാൻ പാർത്തിടുന്നുഎന്നു നീ വന്നിടും യേശു നാഥാനിൻമുഖം ഞാനെന്നു കാണുംവീഞ്ഞു വീട്ടിൽ കൊണ്ടു വന്ന എന്‍റെ പ്രിയൻഎന്നുമെൻ ഞാനവന്റേതെന്നുമെന്നുംലോകത്തിൻ മോഹങ്ങൾ വേണ്ട തെല്ലുംജീവിതേശാ! നീ മതിയേദണ്ഡനങ്ങളേറെയേറ്റു ചോര ചിന്തി ജീവനേകി സ്നേഹിച്ചല്ലോ വൻ കൃപയാൽമന്നിതിൽ ജീവിക്കും കാലമെല്ലാംനിന്നെ മാത്രം സേവിക്കും ഞാൻലോകം വേണ്ടാ സ്ഥാനമാനം ഒന്നും വേണ്ട നിൻജനത്തിൻ […]
Read Moreഎൻ പ്രിയ രക്ഷകനെ മഹിമോന്നത
എൻ പ്രിയ രക്ഷകനെമഹിമോന്നതനാം പതിയെഎന്നു വന്നിടും വാനതിൽ ശുദ്ധരോടെത്തെന്നെചേർത്തിടുവാൻ സവിധേഹാ എത്ര ശോഭനമേ താതൻകൂടെന്നും വാണിടും നാൾആശ ഏറിടുന്നേ മനം വാഞ്ചിക്കുന്നെൻ പരാനിന്നോടു ചേർന്നിടുവാൻഭൈമികമാം ഭവനംവിട്ടു പോയിടും ഞാനൊടുവിൽ-അന്നുതന്നരികിൽചെന്നു ശുദ്ധരോടെത്തു നാംവാഴും യുഗാ-യുഗമായ്;-സ്വർഗ്ഗീയ ദൂതരുമായ്താതൻ വാനിൽ വെളിപ്പെടുമ്പോൾഗേഹം വിട്ടിടുമേ ഞാൻ പറന്നിടുമേ പരാനിന്നോടു ചേർന്നിടുമേ;-
Read Moreഎൻ കണ്ണുകളാൽ ഞാൻ നോക്കി
എൻ കണ്ണുകളാൽ ഞാൻനോക്കിടുന്നു സങ്കേത നഗരമതോഎൻ രക്ഷയിൻ ഗോപുരം യേശുവതോഎന്നെ നടത്തുമെന്നുംയുഗങ്ങളിൻ പാറയും-ജീവന്‍റെ മാർഗ്ഗവുംഅകലാത്ത സ്നേഹിതനും(2)ആത്മഭോജനം ദാഹജലാശയംഅത്ഭുത ജ്യോതിയവൻ(2);- എൻ…ദുഃഖങ്ങളിൽ അവൻ-ആശ്വാസദായകൻഅരുളും തൻ തിരുവചനം(2) രോഗകിടക്കയിൽ കരങ്ങളാൽ താങ്ങിടുംഅത്ഭുത വൈദ്യനവൻ(2);- എൻ…
Read Moreഎന്‍ കാന്തനിവൻ തന്നെ ശങ്കയില്ല
എൻ കാന്തനിവൻ തന്നെ ശങ്കയില്ലഹോ! നിർണ്ണയംചെങ്കതിരവൻപോൽ കളങ്കമറ്റിതാ കാണുമെൻകൂരിരുളിലുദിച്ച കതിരൻ പാപക്കറകൾതീരുവാനൊഴിച്ച രുധിരൻ അനുതപിക്കുംനേരം പാപികൾക്കേറ്റം മധുരൻ പരീശയർക്കുനേരുത്തരം കൊടുത്ത ചതുരൻകാണാതെ പോയുള്ളാടുകൾ തേടി നടന്ന കാലുകൾതന്നിലേറ്റാണിപ്പാടുകൾ കണ്ടിതാ! ഞാനിപ്പാടുകൾ കൈവിലാവിലുംമുൾമുടിപൂണ്ടു കോലാടികളേറ്റതാലിതാവെണ്മ നെറ്റിമേലുള്ള വടുക്കൾ അളവില്ലാത്തനന്മനിമിത്തം-ലോകക്കുടികൾ രക്ഷപ്പെടുവാൻതന്മേൽ കൊരടാവാലുള്ളടികൾകൊണ്ടുപാടുകളുണ്ടിതാ! ചാവിൻവിഷമുൾക്കൊണ്ടു താൻചത്തു ജീവിച്ചുകൊണ്ടതാൽ ചാകാത്തമേനി കണ്ടിതാ അല്ലയോ സഖീ!എൻ കാന്തനുടെ തിരുനാമം സുഗന്ധം തൂകു-ന്നെങ്കലേശുന്നു തന്‍റെ ധാമം അതിനാൽ ഞാനുംതിങ്കൾപോലെ മേവുന്നു ക്ഷേമം എനിക്കവന്‍റെചെങ്കോലിൻ കീഴിൽ പുതുനാമംതന്നാനെനിക്കു മന്നവൻ മണ്ണിൽ മനുവായ് വന്നവൻവാനലോകത്തെഴുന്നവൻ എനിക്കു കാഴ്ച […]
Read MoreRecent Posts
- യോഹന്നാൻ ചാരിയ തിരുമാർവ്വിൽ
- യോഗ്യതയില്ലേശുവേ യോഗ്യതയായ് പറയുവാൻ
- യോഗ്യനല്ല ഞാൻ അപ്പനാണേ എന്‍റെ
- യിസ്രയേലിന്റെ രാജാവേ സർവ്വ
- യിസ്രായേലിൻ സേന നായകനേശു രാജൻ
- യേശു എന്നുള്ള നാമമേ ലോകം
- ഉന്നതനാം യേശുവിങ്കൽ ആശ്രയം
- അറുക്കപ്പെട്ട കുഞ്ഞാടു യോഗ്യൻ
- മധുരതരം തിരുവേദം മാനസ
- സ്വര്ഗ്ഗ താതനിന് ഹിതംചെയ്ത

