About Manna
Hello, I am Manna Lyrics Admin, One of the biggest Christian lyrics libraries, will update weekly with latest song lyrics.ഏറെയാമോ നാളിനിയും യേശുവെ
ഏറെയാമോ നാളിനിയും യേശുവെ കാണുവാൻ ഹാ!ദുരിതമെഴുമീ ധരയിൽ വന്നോ കുരിശിലുയരും എനിക്കായ് തന്നോ ആ ആ ആപ്രേമനിധിയെ കാണുവതെന്നിനി?എന്നെയോർത്തു കരഞ്ഞ കണ്ണിൽ മിന്നും സ്നേഹപ്രഭയെ വിണ്ണിൽ ആ ആ ആചെന്നു നേരിൽ കാണുവതെന്നിനി?വിശ്വസിപ്പോർ വീതമായി വിശ്വമേകും വിനകൾ തീർക്കും ആ ആ ആവീട്ടിൽ ചെന്നു ചേരുവതെന്നിനി?പിരിഞ്ഞുപോയ പ്രിയരെ കണ്ടു പരമനാട്ടിൽ കുതുകം കൊണ്ടുആ ആ ആപുതിയ ഗീതം പാടുവതെന്നിനി?ഇന്നു ഞാനെൻ ഹൃദയക്കണ്ണാൽ എന്നും കാണും തൻ മുഖമെന്നാൽ ആ ആ ആമുഖാമുഖമായ് കാണുവതെന്നിനി?
Read Moreഏതൊരു കാലത്തും ഏതൊരു
ഏതൊരു കാലത്തും ഏതൊരു നേരത്തുംയേശുവെ നിന്നെ ഞാൻ സ്തുതിക്കുംഇമ്പമാണെങ്കിലും തുമ്പമാണെങ്കിലുംഎൻ പരാ നിന്നെ ഞാൻ സ്തുതിക്കുംഎൻ ഭയം നീക്കി എൻലംഘനം പോക്കിഎന്നെ നന്നാക്കി നീ നിൻമകനാക്കി;-നല്ലവൻ നീയേ വല്ലഭൻ നീയേഅല്ലലേറുമ്പോളെന്നാശ്രയം നീയേ;-ബാലസിംഹങ്ങൾ വിശന്നിരിക്കുമ്പോൾപാലനം നൽകും നീ നിൻസുതര്ർക്കെന്നും;-നിന്നെ നോക്കുന്നോർലജ്ജിതരാകാനിൻ ജനം നിത്യം പ്രശോഭിതരാകും;-ആദിയും നീയേ അനാദിയും നീയേഅന്തവും നീയേയെൻ സ്വന്തവും നീയേ;-
Read Moreഏതു നേരത്തും പ്രാർത്ഥന ചെയ്വാൻ
ഏതു നേരത്തും പ്രാർത്ഥന ചെയ്വാൻഏഴകളെ പ്രാപ്തരാക്കുഇടവിടാതെന്നും സ്തോത്രം കരേറ്റാൻഅധരങ്ങളെ നീ തുറക്കണമേഎന്നെന്നും നിൻ വക ആവാൻനിൻ പാദം കൂമ്പിടുവാൻ അർപ്പിക്കുന്നു ഞങ്ങൾ തിരുമുമ്പിൽ നാഥാ ഏഴകളെ സ്വീകരിക്കു ലോകാന്ധകാരത്തിൽ വെളിച്ചമായിആപൽവേളയിൽ അഭയമായി പാപികളാകുന്ന ഞങ്ങൾക്കെന്നും നൽവഴി കാട്ടിടണേ;- എന്നെന്നും…നീ ചെയ്ത നന്മകൾ മറന്നിടാതെ നന്ദിയോടെന്നെന്നും ജീവിക്കുവാൻ ദീപ്തമാകുന്ന തിരുവചനം നൽകി നീ നയിച്ചീടണേ;- എന്നെന്നും…
Read Moreഏറ്റവും നല്ലതെല്ലാം മുന്‍ കരുതുന്ന
ഏറ്റവും നല്ലതെല്ലാം മുൻ കരുതുന്ന എത്രയോ നല്ലവൻ ആണേശു രക്ഷകൻപിന്തുടർന്നിടാം തന്‍റെ പാതയിൽ പിന്നോട്ടു നോക്കിടാതെ ക്രൂശിൻ പാതയിൽകൂടെ ആരുമില്ലേ നിന്‍റെ യാത്രയിൽപേടി വേണ്ട നാഥൻ കൂടെയുണ്ടല്ലോ!വെടിഞ്ഞീടുക നിന്‍റെ ലോക ഇമ്പങ്ങൾവിശുദ്ധരായ് വസിച്ചീടുക സീയോൻ യാത്രയിൽഅക്കരയ്ക്കു പോകാൻ ആജ്ഞ നല്‍കിയആത്മ നാഥൻ യേശു കൂടെ ഉണ്ടെന്നുംഓളങ്ങളും വൻ-തിരമാല വന്നാലുംഓടീടാം ധൈര്യമായ് ക്രൂശിൻ പാതയിൽലോത്തിൻ-ഭാര്യ പോലെ നോക്കി നില്‍ക്കല്ലേ!കൂത്തുകാഴ്ച്ചയായ് ഭവിച്ചു തകർന്നുപോകുമേപിൻഗമിച്ചീടാം നാം നാഥൻ പാതയിൽപിന്നിലുള്ളതൊക്കെ മറന്നു നേരെ ഓടിടാംദൈവവചനം എന്നും നമ്മള്‍ക്കാശ്രയംപാവനമായ് കാത്തിടും നമ്മെ എന്നെന്നുംഅനുസരിച്ചിടാം പൂർണ്ണ […]
Read Moreഏഴുനക്ഷത്രം വലങ്കയ്യിൽ പിടിച്ച്
ഏഴു നക്ഷത്രം വലങ്കൈയ്യിൽ പിടിച്ച്ഏറെ രാജാമുടി ശിരസ്സതിൽ ധരിച്ച്ഏഴുപൊൻ നിലവിളക്കുകളതിൻ നടുവിൽഎഴുന്നള്ളി വന്നോനെ(2)ദാവിദുഗോത്രത്തിൻ സിംഹമായോനെദാവിദിൻ താക്കോൽ കൈയ്യിലുള്ളവനെനീ തുറന്നാൽ അത് അടയ്ക്കുവതാര്നീ അടച്ചാൽ അത് തുറക്കുവതാര്;-ദൂതസഞ്ചയത്തിൻ ആരാധ്യൻ ക്രിസ്തുപുസ്തകം തുറപ്പാൻ യോഗ്യനായോനേമടങ്ങിടുമേ സർവ്വമുഴങ്കാലുകളുംഎല്ലാ നാവും പാടിടും നിന്നെ;-മുൾമുടി ചൂടിയ ശിരസ്സിൽ ഹാ അന്നാൾപൊൻമുടി ചൂടി താൻ എഴുന്നെള്ളിവരുമെവാഴ്ച്ചകൾക്കും അധികാരങ്ങൾക്കും-അന്ന്മാറ്റം ഭവിച്ചിടും താതന്‍റെ വരവിൽ;-
Read Moreഏഴു വിളക്കിൻ നടുവിൽ ശോഭ
ഏഴു വിളക്കിൻ നടുവിൽ ശോഭ പൂർണനായ്മാറത്തു പൊൻകച്ചയണിഞ്ഞും കാണുന്നേശുവേആദ്യനും അന്ത്യനും നീ മാത്രമേശുവേസ്തുതികൾക്കും പുകഴ്ചയ്ക്കും യോഗ്യനേശുവേഹാലേലൂയ്യ… ഹാലേലൂയ്യ…നിന്‍റെ രൂപവും ഭാവവും എന്നിലാകട്ടെനിന്‍റെ ആത്മശക്തിയും എന്നിൽ കവിഞ്ഞിടട്ടെ;-എന്‍റെ ഇഷ്ടങ്ങൾ ഒന്നുമേ വേണ്ട യേശുവേനിന്‍റെ ഹിതത്തിൻ നിറവിൽ ഞാൻ പ്രശോഭിക്കട്ടെ;-
Read Moreഎക്കാലത്തിലും ക്രിസ്തു മാറുകില്ല
എക്കാലത്തിലും ക്രിസ്തു മാറുകില്ല എക്കാരണത്താലും എന്നെ കൈവിടില്ലആരെ ഞാൻ വിശ്വസിക്കുന്നുവെന്ന്-അറിയുന്നവനെന്നന്ത്യം വരെഎന്നുപനിധിയെ സൂക്ഷിച്ചിടുവാൻതന്നുടെ കരങ്ങൾ കഴിവുള്ളതാം;-ഇന്നലേമിന്നുമെന്നേക്കുമവൻഅനന്യൻ തൻ കൃപ തീരുകില്ലമന്നിൽ വന്നവൻ വിണ്ണിലുളളവൻവന്നിടുമിനിയും മന്നവനായ്;-നിത്യവും കാത്തിടാമെന്ന നല്ലവാഗ്ദത്തം തന്ന സർവ്വേശ്വരനാംഅത്യുന്നതന്‍റെ മറവിൽ വസിക്കുംഭക്തജനങ്ങൾ ഭാഗ്യമുളേളാർ;-കളങ്കമെന്നിയെ ഞാനൊരിക്കൽപളുങ്കുനദിയിൻ കരെയിരുന്നുപാടിസ്തുതിക്കും പരമനാമംകോടി കോടി യുഗങ്ങളെല്ലാം;-
Read Moreഎല്ലാ മഹത്വവും യേശുനാഥന്
എല്ലാ മഹത്വവും യേശുനാഥന്എല്ലാ പുകഴ്ചയും രാജരാജന്സ്തുതിയും ബഹുമാനവും സ്വീകരിപ്പാൻ യോഗ്യനാം യേശുവേ നീ മാത്രം എന്നുംയേശുവേ നീ എൻ പ്രാണനായകൻയേശുവേ നീ എൻ സൗഖ്യദായകൻയേശുവേ നീ എൻ ഏക രക്ഷകൻയേശുവേ നീ മാത്രം ആശ്രയംആദിയും അന്തവും നീയാണേശുവേനിത്യ പ്രകാശം നീയാണെന്നുമേആഴമാം സ്നേഹവും നീ പകർന്നുദാനമായ് രക്ഷയും ഏകിടുമേഭൂമി മാറിടും നിൻ വാക്കു മാറില്ലവാനം നീങ്ങിടും നിൻ ദയ നീങ്ങില്ലനീറിടും മനസസിൻ വേദനകൾ മാറ്റി നീമാർവ്വതിൽ ചേർക്കുമെന്നെ
Read Moreദേവ ദേവ നന്ദനൻ കുരിശെടുത്തു
ദേവ ദേവ നന്ദനൻ കുരിശെടുത്തു പോവതു കാണ്മിൻ പ്രിയരേ;കാവിലുണ്ടായ ശാപം പോവാനിഹത്തിൽ വന്നുനോവേറ്റു തളർന്നയ്യോ! ചാവാനായ് ഗോൽഗോത്താവിൽപരമപിതാവിനുടെ തിരുമാർവ്വിലിരുന്നവൻ പരമഗീതങ്ങൾ സദാ പരിചിൽ കേട്ടിരുന്നവൻപരമദ്രോഹികളാകും നരരിൽ കരളലിഞ്ഞുസർവ്വമഹിമയും വിട്ടുർവ്വിയിങ്കൽ വന്നയ്യോകുറ്റമറ്റവൻ കനിവറ്റ പാതകനാലെഒറ്റപ്പെട്ടു ദുഷ്ടരാൽ കെട്ടിവരിയപ്പെട്ടുദുഷ്ടകൈകളാലടിപ്പെട്ടുഴുത നിലംപോൽകഷ്ടം! തിരുമേനികൾ മുറ്റുഅഴന്നുവാടിതിരുമുഖാംബുജമിതാ അടികളാൽ വാടിടുന്നുതിരുമേനിയാകെ ചോര തുടുതുടെയൊലിക്കുന്നുഅരികളിന്നരിശമോ കുറയുന്നില്ലൽപ്പവുമേകുരിശിൽ തറയ്ക്കയെന്നു തെരുതെരെ വിളിക്കുന്നുകരുണതെല്ലുമില്ലാതെ അരികൾ ചുഴന്നുകൊണ്ടുശിരസ്സിൽ മുൾമുടിവെച്ചു തിരുമുഖം തുപ്പി ഭാര-കുരിശങ്ങെടുപ്പിച്ചയ്യോ! കരകേറ്റിടുന്നിതാ കാൽവരിമലയിങ്കൽ തന്നെ കുരിശിച്ചിടുവാനായികുറ്റമറ്റവൻ പാപ പെട്ടവൻ പോൽ പോകുന്നുദുഷ്ടർ കൂട്ടം ചുഴന്നു ഏറ്റം പങ്കം […]
Read Moreദേവദേവന്നു മംഗളം മഹോന്നതനാം
ദേവദേവന്നു മംഗളം മഹോന്നതനാം ദേവദേവന്നു മംഗളംദേവദൂതരാകാശേ ദിവ്യഗീതങ്ങൾ പാടി കേവലാനന്ദത്തോടു മേവി സ്തുതി ചെയ്യുന്നസകല ലോകങ്ങളിലെ സർവ്വഗണങ്ങളെയും സുഖമുടനെ പടച്ചു സകലനാളും പാലിക്കുംനരഗണങ്ങളിന്നതി ദുരിതമൊഴിപ്പതിന്നായ് തിരുമകനെ നരനായ് ധരിണിയിങ്കലയച്ചപാപബോധം വരുത്തി പാപിയെ ശുദ്ധമാക്കാൻ പാവനാത്മാവെ നൽകും ജീവജലാശയമാംആദരവോടു തന്‍റെ വേദവെളിവുമനു ജാതികൾക്കരുളിയ ആദിനാഥനാകുന്ന
Read MoreRecent Posts
- യോഹന്നാൻ ചാരിയ തിരുമാർവ്വിൽ
- യോഗ്യതയില്ലേശുവേ യോഗ്യതയായ് പറയുവാൻ
- യോഗ്യനല്ല ഞാൻ അപ്പനാണേ എന്‍റെ
- യിസ്രയേലിന്റെ രാജാവേ സർവ്വ
- യിസ്രായേലിൻ സേന നായകനേശു രാജൻ
- സ്വാതന്ത്രത്തിൻ കാഹളധ്വനി കാൽവറി
- വാനം തന്നുടെ സിംഹാസനമാം ഭൂമിയോ
- യേശുവിൻ മാർവ്വിൽ ചാരിടുക
- ജീവനേ എൻ ജീവനേ നമോ നമോ
- വിശ്വാസ സാക്ഷിയായ് വിളിച്ചതിനാൽ

