Collection of 4000+ Christian Songs and Lyrics Now!!!

Close Icon
   
Contact Info     Search Song Lyrics

Author Archives: Manna

About Manna

Hello, I am Manna Lyrics Admin, One of the biggest Christian lyrics libraries, will update weekly with latest song lyrics.

ദൈവം വലിയവൻ

ദൈവം വലിയവൻ എന്‍റെ ദൈവം വലിയവൻ സർവ്വ സൃഷ്ടാവാം ദൈവംസർവ്വ ശക്തനാം ദൈവംഎന്‍റെ ദൈവം വലിയവൻചെങ്കടൽ ആയാലുംകവിഞ്ഞൊഴുകും യോർദാൻ ആയാലുംസമുദ്രത്തിൽ പാത ഒരുക്കി എന്നെ നടത്തും എന്‍റെ ദൈവം;-രോഗം ഏതുമാകട്ടെസൗഖ്യദായകൻ യേശുവുണ്ട് ഏതു മാറാരോഗവും ഏത് തീരാ വ്യാധിയുംസൗഖ്യമാക്കും എന്‍റെ ദൈവം;-കൂരിരുളിൻ താഴ്വരയിലും ഭീതിപെടുത്തും വേളയിലുംഎന്‍റെ അരികിൽ വന്നു എന്നെ ധൈര്യപ്പെടുത്തും എന്‍റെ ദൈവം വലിയവൻ;-വൻ ശോധനയേറിയാലും ജീവിതം തകർന്നെന്ന് തോന്നിയാലുംഎന്‍റെ ജീവിതത്തിൽ ഇന്നും ഇറങ്ങിവന്ന് എന്നെ വിടുവിക്കും എന്‍റെ ദൈവം;-എല്ലാ വഴികളും അടഞ്ഞിടുമ്പോൾഎല്ലാ പ്രതീക്ഷയും അസ്തമിക്കുമ്പോൾപുതുവഴി […]

Read More 

ദൈവം യഹോവയായ ദൈവം

ദൈവം യഹോവയായ ദൈവം അരുളിച്ചെയ്യുന്നുയാഗം കഴിച്ചു നിയമം ചെയ്ത വിശുദ്ധരെഎന്‍റെ അടുക്കൽ കൂട്ടുവിൻ(2)ലോകത്തിൻ ഗതികളെല്ലാം-പ്രിയന്‍റെവരവിനെ ഘോഷിക്കുന്നുആകാശത്തിന്‍റെ ശക്തികളൊക്കെ ഇളകുന്നുഭൂമിയും വിറച്ചീടുന്നു(2)ദുഷ്ടൻ പ്രബലനാകുന്നു-നീതിമാനോഏറ്റം നിന്ദിക്കപ്പെടുന്നുനിന്ദകൾ നീക്കിടുവാൻ കണ്ണുനീർ തുടയ്ക്കുവാൻകർത്താവ് വരും വേഗത്തിൽ(2)ദൈവജനത്തിന്നിഹത്തിൽ-കഷ്ടതകൾഏറ്റം പെരുകി വരുന്നേകർത്താവിനായി ലോകെ കഷ്ടം സഹിച്ചിടുകിൽതൻ കൂടെ വാണിടാമെന്നും(2)ആർത്തുപാടി സ്തുതിച്ചീടാം-പ്രീയരെരക്ഷ സമീപമായതാൽരാജാധി രാജാവുതാൻ പ്രതിഫലങ്ങളുമായിമേഘത്തിൽ വെളിപ്പെടാറായ്(2)

Read More 

ദൈവമക്കളെ നമ്മൾ ഭാഗ്യശാലി

ദൈവമക്കളേ നമ്മൾ ഭാഗ്യശാലികൾ ദിവ്യജീവനുള്ളിലേകി ക്രിസ്തു നായകൻവിശ്വസിച്ചു ദൈവപുത്രൻ തന്‍റെ നാമത്തിൽ സംശയിച്ചിടേണ്ട നമ്മൾ ദൈവമക്കളായ്നിശ്ചയിച്ചു നിത്യഭാഗ്യമേകുവാനവൻആശ്വസിച്ചു പാർത്തിടാം നമുക്കു പാരിതിൽ;-ഭൂമിയിന്നു ദുഷ്ടനായവന്‍റെ കൈകളിൽനമ്മളിന്നു ഭ്രഷ്ടരായിടുന്നതാകയാൽസൗമ്യമായി കാത്തിരിക്ക ദൈവപുത്രനീഭൂമി വാണടക്കിടുന്ന നാളടുത്തു ഹാ!;-മർത്ത്യപാപമിദ്ധരിത്രി ശാപയോഗ്യമായ്തീർത്തതാൽ വിമോചനം വരുത്തുമേശു താൻഈറ്റുനോവുമേറ്റുകൊണ്ടു ദൈവപുത്രരേകാത്തിടുന്നു സൃഷ്ടിജാലമിന്നു ഭൂമിയിൽ;-ഭാരമേറി മാനസം കലങ്ങിടാതെ നാം ഭാവിയോർത്തു പുഞ്ചിരിച്ചു പാടി മോദമായ്പാരിതിൽ നമുക്കു തന്ന കാലമൊക്കെയുംഭാഗ്യദായകന്‍റെ സേവനത്തിലേർപ്പെടാം;-യേശു നായകാ പാപശാപനാശകാ : എന്ന രീതി

Read More 

ദൈവമക്കളേ സന്തോഷി ച്ചാർക്കു

ദൈവമക്കളേ സന്തോഷിച്ചാർക്കുവിൻ ദൈവം ചെയ്ത നന്മയോർക്കുവിൻജീവനാഥനീ നമ്മെ രക്ഷിക്കുവാൻ ജീവനെയും തന്നതോർക്കുവിൻഹല്ലേലുയ്യാ ഹല്ലേലുയ്യാ ഹല്ലേലുയ്യാ ഗീതം പാടുവിൻഹല്ലേലുയ്യാ ഹല്ലേലുയ്യാ ഹല്ലേലുയ്യാ ചേർന്നു പാടുവിൻതങ്കമേനിയിൽ ലംഘനങ്ങളെ ശങ്കയെന്നിയേ വഹിച്ചവൻ സങ്കടങ്ങളിൽ തൻ കരങ്ങളാൽ കൺകളെ തുടച്ചിടുന്നവൻദൈവം നമ്മുടെ ജീവന്‍റെ ബലം ഒന്നിലും ഭയന്നിടേണ്ട നാം ക്ഷാമവും മഹായുദ്ധമാകിലും ക്ഷേമമായി നടത്തിടുമവൻഹാ! വിഷാദത്താലുള്ളം കലങ്ങാതെദൈവത്തിൽ പ്രത്യാശ വയ്ക്കുവിൻദൈവം നമ്മുടെ മുഖപ്രകാശമാം കൈവിടാത്ത ദിവ്യമിത്രമാംദൈവത്തിൽ സദാ ആശ്രയിക്കുവോർ എന്നും നിൽക്കും സീയോൻ പോലെയാംഇന്നുമെന്നേക്കും തൻജനങ്ങളെ ഒന്നുപോലെ കാത്തിടുമവൻ

Read More 

ദൈവമാം യഹോവയെ ജീവന്നുറവാ

ദൈവമാം യഹോവയെ ജീവന്നുറവായോനെനിനക്കെന്‍റെ വന്ദനം നിനക്കെന്നും മഹത്വംആദ്യം അന്തവുമില്ല ഭാഗ്യവാനായ് വാഴുന്നനിനക്കെന്‍റെ വന്ദനം നിനക്കെന്നും മഹത്വംനിത്യം ശ്രേഷ്ഠ ദൂതന്മാർ സ്തോത്രം ചെയ്യും നാഥൻ ആർനിനക്കെന്‍റെ വന്ദനം നിനക്കെന്നും മഹത്വംസർവ്വ സൃഷ്ടിക്കും സദാ സർവ്വുമാണ്‌ വല്ലഭാനിനക്കെന്‍റെ വന്ദനം നിനക്കെന്നും മഹത്വംപുത്രൻ ക്രൂശിൻ രക്തത്താൽ ശുദ്ധം ചെയ്യുന്നതിനാൽനിനക്കെന്‍റെ വന്ദനം നിനക്കെന്നും മഹത്വംനിന്നെ സ്നേഹിപ്പതിന്നായ് എന്നിൽ തന്ന കൃപക്കായ്‌നിനക്കെന്‍റെ വന്ദനം നിനക്കെന്നും മഹത്വംതാണിടുന്ന ഹൃദയേ വാണീടുന്നെൻ രാജാവേനിനക്കെന്‍റെ വന്ദനം നിനക്കെന്നും മഹത്വംഅന്യർ സേവ വ്യർത്ഥമേ ധന്യർ നിന്‍റെ ഭക്തരേനിനക്കെന്‍റെ വന്ദനം നിനക്കെന്നും […]

Read More 

ദൈവമയച്ചിട്ടു വന്നൊരുവൻ

ദൈവമയച്ചിട്ടു വന്നൊരുവൻ യോഹന്നാൻ എന്നു പേരുള്ളവനായ് നിത്യമാം ദൈവമായച്ചേക പുത്രനാംക്രിസ്തുവിൻ പാതയൊരുക്കുന്ന ദൂതനായ്സെഖ്യര്യാവിനു വാർദ്ധക്യത്തിൽ എലീശബെത്തിലുരുവായവൻ ഗർത്തിലാത്മപൂർണനായി സ്വന്ത വർഗത്തിനാശ്വാസമായി ജനിച്ചവൻഏലീയാവിൻ ആത്മ ശക്തിയോടെ ഏറെ നാൾ സ്നാനം നടത്തിയവൻ മാനസാന്തരത്തിനൊത്തവണ്ണം ഫലം കായിക്കുവിനെന്നു ഘോഷിച്ചു കൊണ്ടവൻതാതനുര ചെയ്തു സ്നാപകനോ-ടാരുടെമേൽ ആത്മാവാവാസിക്കും ആയവനാത്മാവിൽ സ്നാനം കഴിപ്പിപ്പോൻ ആയതു പോൽ യേശു സ്നാനം വരിച്ചഹോആദ്യ പിതാക്കളാo യിസ്രായേല്യർ മിസ്രെയിം വിട്ടു ഗമിച്ചോരെല്ലാം മേഘത്തിലും ചെങ്കടൽ കടന്നിടുമ്പോൾ വെള്ളത്തിലും കൂടെ സ്നാനം കഴിഞ്ഞവർഅൽപ്പ ജനങ്ങളാo എട്ടു പേരുംവെള്ളത്തിൽ കൂടല്ലോ രക്ഷപെട്ടു […]

Read More 

ദൈവമേ അങ്ങേ സന്നിധേ ഞങ്ങൾ

ദൈവമേ അങ്ങേ സന്നിധേ ഞങ്ങൾവന്നണയുന്നീ യാമത്തിൽതൃക്കൺ പാർക്കണേ കൃപയേകണേആശിഷം നൽകീടേണമേതവനാമം ഞങ്ങൾക്കാമോദം നിയതംഅരുൾവരദാ കൃപ ചൊരിയൂ നീതിരുശക്തി ഞങ്ങൾക്കരുളേണം ഇന്നീമംഗളയോഗവേളയിൽ(2)കന്മഷഹേതു സർവതുമെങ്ങൾവിട്ടൊഴിഞ്ഞിഹൈ മേവുവാൻകർമ്മ മണ്ഡലം ശോഭിതമാക്കിപൂർണമാക്കുക നിൻ ഹിതം(2);- തവനാമം…അങ്ങേയെന്നുള്ളിൽ സ്വീകരിക്കാത്തനാൾകളോർക്കുകിൽ ദാരുണംസ്നേഹസാഗരമേ മാർഗ്ഗദീപമേഞങ്ങളിൽ നിത്യം വാഴണേ(2);- തവനാമം…ഞാൻ കുറഞ്ഞു നിൻ നാമമേറണംഈ ദിവ്യ ചിന്ത നൽകണംഅന്ത്യത്തോളവും നിൻ മഹത്വത്തിൽഞാൻ മുഴുകണമെൻ പ്രഭോ(2);- തവനാമം…

Read More 

ദൈവമേ അയയ്ക്ക നിന്നടിയാരെ

ദൈവമേ അയയ്ക്ക നിന്നടിയാരെആത്മ സമാധാനം ഉള്ളിൽ നിറയ്ക്കനിൻ സന്നിധാനത്തിൽ ആശീർവാദങ്ങൾഞങ്ങളിൽ ചൊരിക നിൻ കരങ്ങളിൽഞങ്ങളിൽ വിതച്ച നിൻ വചനങ്ങൾതീർത്തു വിളയട്ടെ നൂറുമേനിയായ്താതനേ നിനക്കും പ്രിയ പുത്രനുംശുദ്ധറൂഹായ്ക്കും സ്തോത്രമെന്നേക്കും

Read More 

ദൈവമേ എൻ നിലവിളി കേൾക്ക

ദൈവമേ എൻ നിലവിളി കേൾക്കണേഎൻ പ്രാർത്ഥന ശ്രവിക്കണേ(2)എൻ ഹൃദയം ക്ഷീണിക്കുമ്പോൾഞാൻ നിന്നെ വിളിച്ചിടും(2)എനിക്കത്യുന്നതമാം പാറയിൽ എന്നെദിനവും നടത്തണേ(2);- ദൈവമേ…നിന്‍റെ ചിറകിൽ എനിക്കഭയംനിന്‍റെ മറവിൽ എനിക്കഭയം(2)എന്‍റെ സങ്കേതം ബലവുംഎന്‍റെ ഉറപ്പുള്ള പാറയും(2)ഭക്തർക്കൊരുക്കുന്ന വലിയ നന്മഗുപ്തമായുള്ള വലിയ നന്മ(2)കണ്ണു കണ്ടിട്ടില്ലാരും കേട്ടിട്ടില്ലഒരു ഹൃദയം അറിഞ്ഞില്ല(2)

Read More 

ദൈവമേ നിൻ അറിവാലെ ഹൃദയം

ദൈവമെ നിൻ അറിവാലെ ഹൃദയം നിറക്കുകെജീവനാം നിൻ ക്രുപയാലെ ആത്മകൺ തുറക്കുകെദൈവജ്ഞാനം ശ്രേഷ്ടദാനം ഭക്തൻ സത്യസമ്പത്തുംവാഞ്ചിക്കേണം കെഞ്ചിടേണം ക്രിസ്തുവിങ്കൽ കണ്ടെത്തുംഒരു ബാലൻ തന്‍റെ പാത നിർമ്മല മാക്കിടുവാൻകരുതേണംനിൻ പ്രമാ ണം കേട്ടു കാത്തുസൂക്ഷിപ്പാൻ;-തേടിയൊരു ശലോമോനും ഈ നിക്ഷേപം ദർശനെനേടി കർത്തൻ സുപ്രസാദം കേട്ടു തൻ രഹസ്യത്തെ;-ദൈവഭക്തിക്ക് അടിസ്ഥാനം സത്യത്തിൻ പ്രകാശനംജീവശക്തി അതിൻദാനം ഫലം ദിവ്യ സ്വാതന്ത്ര്യം;-നടക്കുമ്പോൾ ഇടറാതെ ജ്ഞാനം കാൽകൾ സൂക്ഷിക്കുംകിടക്കുമ്പോൾ കൈവിടാതെ ചുറ്റും കാവൽ നിന്നിടും;-മണ്ണുംപൊന്നും നീങ്ങിപ്പൊകും കണ്ണിൻ മോഹം വാടുമേവിണ്ണിൻ ദാനം ആത്മജ്ഞാനം നിലനില്ക്കും […]

Read More