About Manna
Hello, I am Manna Lyrics Admin, One of the biggest Christian lyrics libraries, will update weekly with latest song lyrics.ദൈവ സ്നേഹത്തിൽ നിന്നും
ദൈവസ്നേഹത്തിൽ നിന്നും ഞങ്ങളെ വേർപിരിപ്പാൻ കഴിയുകയില്ല ഉയരത്തിനോ വാഴ്ചകൾക്കോ ആഴങ്ങൾക്കോ മരണത്തിനോയാതൊരു സൃഷ്ടിക്കും ഈ ബന്ധമകറ്റുവാൻ സാധ്യമല്ലേ….തങ്കക്കിരീടത്തെ ഞങ്ങൾക്കും നൽകി മാനവും തേജസ്സും പകർന്നേകി (2)ശത്രുക്കൾ കാൺകെ വിരുന്നൊരുക്കി നമ്മെ ഹൃദയത്തോടെന്നും ചേർത്തുനിർത്തി (2)പ്രത്യാശ നൽകി ധൈര്യം നൽകി മറവിടത്തിൽ നമ്മെ മറച്ചോനെ(2)ആയുഷ്കാലമൊക്കെയും നന്മയും കരുണയും ഐശ്വര്യവും സമ്പത്തും വീട്ടിലുണ്ടാകും എന്‍റെ ഇഷ്ടമല്ല അങ്ങേ ഇഷ്ടമെന്നിൽ നിറവേറട്ടെ അനുദിനംതോറും(2)
Read Moreദൈവജനം കൂടും സമയത്തിൽ
ദൈവജനം കൂടും സമയത്തിൽദൈവം വന്നു പരിവർത്തിക്കുംഹല്ലേലൂയ്യാ ഞാൻ പാടീടുംഹല്ലേലൂയ്യാ ഞങ്ങൾ പാടീടുംകാത്തിരിക്കും അടിയാർ ഉള്ളത്തിൽകർത്തൻ യേശു തങ്ങീടുമേ(2);- ഹല്ലേ….കണ്ണുനീർ പ്രയാസം മാറീടുമേകർത്തൻ യേശു മാറുകില്ല(2);- ഹല്ലേ….
Read Moreദൈവജനമേ ദൈവജനമേ മനം
ദൈവജനമേ ദൈവജനമേമനം തിരിയാം മടങ്ങിവരാംനമ്മെതന്നെ താഴ്ത്തി സമർപ്പിച്ചിടാംതിരുമുമ്പിൽ വണങ്ങി നമസ്കരിക്കാംയഹോവ റാഫാ – സൗഖ്യംതരുംയഹോവ ശാലോം – സമാധാനംയഹോവ ശമ്മ – കൂടിരിക്കുംയഹോവ ഏലിയോൻ – അത്യുന്നതൻവിശുദ്ധിയെ തികയ്ക്കാം ഒരുങ്ങീടാംവിശുദ്ധനാം ദൈവത്തെ ആരാധിക്കാംഅശുദ്ധിയതെല്ലാം വെടിഞ്ഞീടാംതിരുസവിധേ എന്നും ജാഗരിക്കാം;- യഹോവ…തിരുമുഖത്തേക്കു നാം നോക്കീടാംപുതുബലമെന്നും പ്രാപിച്ചീടാംനൽവരങ്ങളെയെന്നും വാഞ്ചിച്ചീടാംതിരുവചനം എങ്ങും ഘോഷിച്ചീടാം;- യഹോവ…കാഹളനാദം നാം കേട്ടീടാറായ്മണവാളനേശു വെളിപ്പെടാറായ്ശുദ്ധിമാന്മാരെല്ലാം പറന്നുയരുംഉണർന്നിരിക്കാം നൽദിനമതിനാൽ;- യഹോവ…
Read Moreദൈവജനമേ ഉണർന്നു നിൻ ബലം
ദൈവജനമേ ഉണർന്നു നിൻ ബലം ധരി-ച്ചൊരുങ്ങുക അതിശീഘ്രംഉന്നതനാം യാഹെ സ്തുതികളിൽ വസിപ്പോനെചേർന്നു നാം പുകഴ്ത്തീടാം;-കാലിതൊഴുത്തിൽ പിറന്നവൻ നമുക്കായ്ഭൂതലെ സഞ്ചരിച്ചുകുരിശിന്മേൽ നമുക്കായ് മരിച്ചവനുയിർത്തതാൽഎന്നേക്കും ജയം നമുക്ക്;-വാനജീവികൾ ഭൂചര ജന്തുക്കൾ സസ്യലതാതികളുംആഴിയിൽ നടമാടും സകലജീവികളുംഅവനെ സ്തുതിച്ചിടുന്നു;-അവനത്രെ നമ്മെ സൃഷ്ടിച്ച ദൈവംനാമവൻ ജനവുമത്രേവിശുദ്ധിയിൽ ഭയങ്കരൻ സ്തുതികളിലുന്നതൻനമ്മുടെ ദൈവം തന്നെ;-ഉണർന്നിരിക്കാം നിനയാനേരം മേഘത്തിൽ വിളികേൾക്കാംഉണരാത്തവരും ലോകക്കാരേവരുംകൈവിടപ്പെടുമന്നാൾ;-ശീഘ്രം വരുവേൻ എന്നുരചെയ്തവൻപോയപോൽ വീണ്ടും വരുംഅതാ വിളക്കുകൾ എടുക്ക എണ്ണനിറയ്ക്കദീപങ്ങൾ തെളിയിക്ക;-
Read Moreദൈവ കരുണയിൻ ധനമാഹാത്മ്യം
ദൈവകരുണയിൻ ധനമാഹാത്മ്യംനാവാൽ വർണ്ണ്യമോ?ദൈവസുതൻ പശുശാലയിൽ നരനായ്അവതരിച്ചതു വെറും കഥയോ?ഭൂവനമൊന്നാകെ ചമച്ചവനൊരുചെറുഭവനവും ലഭിച്ചതില്ലെന്നോ?പരമസമ്പന്നനീ ധരണിയിലേറ്റംദരിദ്രനായ് തീർന്നു സ്വമനസ്സാനിരുപമപ്രഭയണിഞ്ഞിരുന്നവൻ പഴന്തുണിധരിച്ചതും ചെറിയ സംഗതിയോ?അനുദിനമനവധിയനുഗ്രഹഭാരംഅനുഭവിച്ചൊരു ജനമവന്നുകനിവൊരു കണികയുമെന്നിയേ നൽകിയകഴുമരം ചുമപ്പതും കാണ്മീൻകുരിശു ചുമന്നവൻ ഗിരിമുകളേറിവിരിച്ചു കൈകാൽകളെയതിന്മേൽശരിക്കിരുമ്പാണികൾ തറപ്പതിന്നായതുസ്മരിക്കുകിൽ വിസ്മനീയം
Read Moreദൈവകൃപ എനിക്കു മതി
ദൈവകൃപ എനിക്കു മതിആ ദൈവകൃപ എനിക്കു മതി (2)ഒഴുക്കിനെതിരെ ഒഴുക്കിനെതിരെനീന്തി മുന്നേറുവാൻ (2)ആർത്തിരക്കും ആഴിയിൽഅലകൾ ഉയർന്നീടിലും (2)നീന്തികയറാൻ ശക്തി പകർന്നോൻഅരികിൽ എനിക്കായുണ്ട് (2);- ദൈവ..ഒരു വഴി അടഞ്ഞിടുമ്പോൾപുതു വഴി തുറന്നിടുവാൻ (2)പാറയെ തകർക്കും ശക്തിയിൻ വചനംഎനിക്കായ് വെ ളിപ്പെടുമേ(2);- ദൈവ..അതിർ വരമ്പുകൾ മുങ്ങീടുവാൻഎല്ലാ തടസ്സങ്ങൾ മാറിടുവാൻ (2)ജീവ ജല നദി എന്നിൽ ഉയരാൻആത്മമാരി ആയയ്ക്കൂ (2);- ദൈവ..
Read Moreദൈവകൃപ മനോഹരമേ എന്‍റെ
ദൈവകൃപ മനോഹരമേ എന്‍റെ പ്രാണനായകൻഎനിക്കു ചെയ്യുന്ന കൃപ മനോഹരമേസുരദേവ നന്ദനനേ! എന്‍റെ ദുരിതമൊക്കെയുംചുമന്നൊഴിച്ച നിൻകൃപ മനോഹരമേകൊടുംപാപിയായിരുന്ന എന്‍റെകഠിനപാപങ്ങൾ മോചനം ചെയ്ത കൃപ മനോഹരമേശത്രുവായിരുന്നയെന്നെ നിന്‍റെപുത്രനാക്കി നീ തീർത്ത നിൻകൃപ എത്ര മനോഹരപല പീഡകളെതിർത്തു വരുംകാലമെനിക്കു സഹിഷ്ണുത തരുംകൃപ മനോഹരമേബലഹീനനാകുമെന്നിൽകരളലിഞ്ഞനുദിനം താങ്ങി നടത്തും കൃപ മനോഹരമേനാശലോകം തന്നിലെന്നെ സൽപ്രകാശമായ് നടത്തിടും നിൻകൃപയെത്ര മനോഹരമേഅരിസഞ്ചയനടുവിൽഎന്നെതിരുച്ചിറകുള്ളിൽ മറച്ചുകാക്കുന്ന കൃപ മനോഹരമേചതിനിറഞ്ഞ ലോകമിതിൽ നിന്‍റെ പുതുജീവനിൽ ഞാൻസ്ഥിതി ചെയ്വാൻ കൃപയധികം നൽകണമേപരിശ്രമത്തിനാലെയൊന്നും എന്നാൽ പരമനാഥനേ,കഴികയില്ല നിൻ കൃപ ചൊരിയണമേ
Read Moreദൈവ കൃപയിൽ ഞാനാശ്രയിച്ച്
ദൈവകൃപയിൽ ഞാനാശ്രയിച്ച്അവൻ വഴികളെ ഞാനറിഞ്ഞ്അനുഗമിച്ചിടും അവനുടെ ചുവടുകളെഇഹലോകമോ തരികില്ലൊരുസുഖവും മനഃശാന്തിയതുംഎന്‍റെ യേശുവിന്‍റെ തിരുസന്നിധിയിൽഎന്നും ആനന്ദം ഉണ്ടെനിക്ക്;-മനോവേദന പലശോധനമമ ജീവിത പാതയതിൽമാറാതേറിടുമ്പോൾ ആത്മനാഥനവൻമാറിൽ ചാരി ഞാനാശ്വസിക്കും;-എത്ര നല്ലവൻ മതിയായവൻഎന്നെ കരുതുന്ന കർത്തനവൻഎന്‍റെ ആവിശ്യങ്ങളെല്ലാമറിഞ്ഞിടുന്നഏറ്റം അടുത്ത സഹായകൻ താൻ;-എന്‍റെ ആയുസ്സിൻ ദിനമൊക്കെയുംതന്‍റെ നാമമഹത്വത്തിനായ്ഒരു കൈത്തിരിപോൽ കത്തിയെരിഞ്ഞൊരിക്കൽതിരുമാറിൽ മറഞ്ഞിടും ഞാൻ;-
Read Moreചങ്കിലെ ചോരകൊണ്ടു അവനെ
ചങ്കിലെ ചോരകൊണ്ടു അവനെന്നേയും വീണ്ടെടുത്തുചങ്കോടണച്ചവനേ നിന്നിൽ ഞാൻ ചാരിടുന്നുനാടെങ്ങും നന്മ ചെയ്യാൻ ചുറ്റി നടന്നവനേകണ്ണിൽ ദയവില്ലാതെ-ദുഷ്ടരടിച്ചുവല്ലോക്ഷീണിച്ചു ക്രൂശിൽനിന്നു ദാഹിച്ചു വെള്ളം കേണുകണ്ണിൽ ദയവില്ലാതെ-കയ്പുകാടി കൊടുത്തുഈവിധം നന്മ ചെയ്ത എന്‍റെകാരുണ്യരക്ഷകനെതങ്കമേ നിന്നെ കാണ്മാൻ-വാഞ്ചയാൽ കാത്തിടുന്നുകാൽവറിയിൽ ചിന്തിയ രക്തത്തിൻ ഫലമായ്സാധുവായ എനിക്കു-ദാനമായ് രക്ഷ നൽകിതങ്കമാം പൊൻപിറാവേ-ശങ്ക കൂടാതെ വന്നുപൊൻചിറകു വിരിക്ക-ആശ്വാസം ഞാൻ പ്രാപിക്കാൻ
Read Moreചങ്ക് പിളർന്നു പങ്കാളിയാക്കി
ചങ്ക് പിളർന്നു പങ്കാളിയാക്കി ചങ്കിനോട് ചേർത്ത് വെച്ചവനെ മുൻപേ നടന്ന് അൻപാൽ നിറച്ച്ഉള്ളം കൈയിൽ എന്നെ താങ്ങിയോനെഎന്‍റെ നെഞ്ചിനിടിപ്പ് യേശു എന്‍റെ ഉള്ളിലെ പാട്ട് യേശു എന്‍റെ പ്രാണനും പ്രേമവും യേശു നീ മാത്രം നീ മാത്രം (2)തള്ള പോലും എന്നെ തള്ളിയാലും താതന്‍റെ കൈ എന്നെ തള്ളുകില്ല ഉള്ളം കൈയിൽ എന്നെ കോറിയിട്ട നല്ല സ്നേഹമാണെൻ യേശുനാഥൻ(2);- എന്‍റെ…പാപത്തിൻ ചേറ്റിൽ ഞാൻ താണപ്പോഴും പാപം ഇല്ലാത്തോനെ യാഗമാക്കി ശാപം എന്മേൽ നിന്നും നീക്കുവാനായ് ക്രൂശിലെൻ യേശുവേ […]
Read MoreRecent Posts
- യോഹന്നാൻ ചാരിയ തിരുമാർവ്വിൽ
- യോഗ്യതയില്ലേശുവേ യോഗ്യതയായ് പറയുവാൻ
- യോഗ്യനല്ല ഞാൻ അപ്പനാണേ എന്‍റെ
- യിസ്രയേലിന്റെ രാജാവേ സർവ്വ
- യിസ്രായേലിൻ സേന നായകനേശു രാജൻ
- യേശുവാണെൻ ജീവവഴി
- നന്ദിയല്ലാ തൊന്നുമില്ല എന്‍റെ നാവിൽ
- എന്തൊരു ചന്തമീ ഉടുപ്പ് കാണാൻ
- ജീവന്റെ ഉറവിടമാം നാഥാ
- യേശുവിൻ നാമമായ് പോയിടും

