Collection of 4000+ Christian Songs and Lyrics Now!!!

Close Icon
   
Contact Info     Search Song Lyrics

Author Archives: Manna

About Manna

Hello, I am Manna Lyrics Admin, One of the biggest Christian lyrics libraries, will update weekly with latest song lyrics.

ഭയം എന്തിന് ഭയം എന്തിന്

ഭയം എന്തിന് ഭയം എന്തിന് ദൈവപൈതലേ ഈ ഉലകിൽ ഭാരം എന്തിന് ക്ലേശം എന്തിന് ദൈവപൈതലേ ഈ യാത്രയിൽഈ ഉലകിൽ ഏകനായ് തീർന്നാലും സർവ്വരും നിന്നെ കൈവിട്ടെന്നാലും കൈവിടാത്ത രക്ഷകൻ കർത്തനേശു നായകൻ ഇന്നും എന്നും കൂടെയുള്ളതാൽയാത്ര മദ്ധ്യേ ക്ഷീണിതനായ് തീർന്നാലും ഭാരത്താൽ നിൻ ജീവിതം തളർന്നാലും നടത്തുന്ന വല്ലഭൻ കർത്തനേശു നായകൻ ഇന്നുമെന്നും കൂടെയുള്ളതാൽശത്രുവിൻ പീഢനങ്ങൾ വന്നാലും നിന്ദ പരിഹാസമേറെ വന്നാലും കരുതുന്ന വല്ലഭൻ കർത്തനേശു നായകൻ ഇന്നുമെന്നും കൂടെയുള്ളതാൽ

Read More 

ഭയമേതുമില്ലെന്‍റെ ദൈവം

ഭയമേതുമില്ലെന്‍റെ ദൈവംഎന്നെ പരിപാലിച്ചു വളർത്തും(2)ആനന്ദ തെളിനീർ ചോലയിൽഅനുദിനം വഴി നടത്തും(2)നീയല്ലോ നല്ല ഇടയൻവഴികാട്ടും സ്നേഹിതൻഹോശലേം നായകാ നീ നിൻ തിരുനാമം പാവനംദുഃഖമില്ലെൻ പ്രിയ ദൈവംഎന്‍റെ വിങ്ങുന്ന നെമ്പരം നീക്കുംകണ്ണീരു മായ്ച്ചെന്‍റെ ഉള്ളിൽകാരുണ്യ പൂന്തേൻ നിറയ്ക്കുംഇല്ല നിരശ എൻ ദൈവം എന്നെതന്നുള്ളം കൈകളിൽ താങ്ങുംസ്വർഗ്ഗത്തിൻ വാതിൽ തുറക്കുംഎന്നും സത്യത്തിലൂടെ നയിക്കും

Read More 

ഭയം ലേശം വേണ്ടിനിയും മമ യേശു

ഭയം ലേശം വേണ്ടിനിയുംമമ യേശു എൻ അഭയംവൻ തുമ്പ നേരത്തിലുംയേശു താൻ എന്നോടിരിക്കുംകണ്മണിപോലെന്നെ സൂക്ഷിച്ചുഉള്ളം കൈയ്യിലെന്നെ വരച്ചുപരനറിയാതെ ഒന്നും വന്നതില്ലതിരുമാർവ്വതിൽ ചാരിടും ഞാൻ;- ഭയം…കർത്തനോടെത്തു ഞാൻ നടന്നുനിത്യ ശാന്തിയെന്നിൽ പകർന്നുവെളിപ്പാടിനാൽ ദിനവും-വിശുദ്ധമാംവഴികളിൽ നയിച്ചിടുമേ;- ഭയം…കഷ്ടങ്ങൾ നഷ്ടങ്ങൾ വന്നാലുംയോർദ്ദാൻ കരകവിഞ്ഞൊഴുകിയാലുംഏലിയാവിൻ ദൈവത്താൽ-ശത്രുവിന്മേൽജയഭേരി മുഴക്കിടുമേ;- ഭയം…എത്രയോ അത്ഭുത നന്മകൾകർത്തൻ ചെയ്തതു നിനച്ചിടുകിൽഇതുവരെ ശുഭമായ് നടത്തിയോൻഇനിമേലും നടത്തിടുമേ;- ഭയം…

Read More 

ഭയപ്പെടാതെ ഭാരങ്ങളാലെ

ഭയപ്പെടാതെ ഭാരങ്ങളാലെ കലങ്ങാതെ തളരാതെആഴങ്ങളെ നീ കടന്നീടുമ്പോൾ അലകൾ നിന്മേൽ ആഞ്ഞടിക്കുമ്പോൾവഴിയിൽ വൈരികൾ പെരുകീടുമ്പോൾ പൊഴിയും തൻ കൃപ മാറ്റമില്ലാതെ;-തായിന്നുദരത്തിലുരുവാകും മുന്നേ പേയിന്നുലകത്തിൽ നീ വരും മുന്നേ അൻപൊടോമനപ്പേർ ചൊല്ലിനിന്നെ സ്വന്തമായവനാദരിച്ചില്ലേ;-കഴിഞ്ഞതൊന്നും നീ നിനയ്ക്കേണ്ടാ വരുന്നതെന്തെന്നോർത്തിരിക്കേണ്ടാ വരട്ടെയെന്തും ചഞ്ചലം വേണ്ടാ ഭവിക്കുമെല്ലാം തൻ ഹിതംപോലെ;-ഒരിക്കലും കൈവെടിയുകയില്ലാനരക്കുവോളം താൻ ചുമന്നീടും മരിച്ചു മൺ മറയും വരെ നിന്നെ നടത്തിടും ജയത്തോടവനെന്നും;-മണ്ണിൻ മായയിൽ നീ മയങ്ങാതെ എന്നും ചാരുകതൻ തിരുമാർവ്വിൽ കണ്ണിൻമണിപോൽ കാത്തിടും നിന്നെ വിണ്ണിൻ മഹിമയിൽ ചേർത്തിടും പിന്നെ;-

Read More 

ഭയ​പ്പെടാതെ നാം പോയിടാം

ഭയ‍പ്പെടാതെ നാം പോയിടാംയിസ്രായേലിൻ ദൈവം കൂടെയുണ്ട്അന്ധകാരമാം ഈ ലോകയാത്രയിൽഅനുദിനമവൻ നമ്മെ നടത്തിടുന്നുമരുഭൂമിയിലെ യാത്രയിലും നീമാറാത്ത ദൈവമല്ലോകാടപ്പക്ഷിയും മന്നായും കൊണ്ടവൻതൃപ്തരായി നടത്തിടുന്നു;- ഭയ…തിരമാലകൾ വൻ ഭാരങ്ങളിലും നീമാറാത്ത ദൈവമല്ലോകാറ്റെ ശാസിച്ച കാൽവറിനാഥൻകാത്തു സൂക്ഷിച്ചീടുന്നു;- ഭയ…പല വ്യാധികളാൽ വലഞ്ഞീടും നേരം മാറാത്ത ദൈവമല്ലോആത്മ വൈദ്യനാം ശ്രീയേശു നായകൻസൗഖ്യം പ്രദാനം ചെയ്യും;- ഭയ…മരണത്തിൻ കൂരിരുൾ താഴ്വരയിലും നീ മാറാത്ത ദൈവമല്ലോഈ ലോകത്തിലെ യാത്ര തീർന്നിടുമ്പോൾചേർത്തിടും ഭാഗ്യനാട്ടിൽ;- ഭയ…

Read More 

ഭയ​പ്പെടെണ്ടാ ഇനി ഭയ​പ്പെടെണ്ടാ

ഭയപ്പെടെണ്ടാ ഇനി ഭയപ്പെടെണ്ടാഇമ്മാനുവേൽ നിന്‍റെ കൂടെയുണ്ട്എണ്ണമില്ലാതുള്ള നന്മകൾ ഒർത്താൽവർണ്ണിപ്പാൻ ആയിരം നാവുകൾ പോരാസിംഹങ്ങൾ നടുവിൽ തള്ളപ്പെട്ടാലുംഭയപ്പെടേണ്ടിനിയുംതീച്ചൂള നിന്നെ മൂടിയെന്നാലുംഭയപ്പെടേണ്ടിനിയുംകൺമണിപോൽ നിന്നെ കാക്കുന്ന ദൈവംതന്നുള്ളം കൈയ്യിൽ വഹിച്ചിടും എന്നെകൂട്ടിനായ് ആരും കൂടില്ലെന്നാലുംഭയപ്പെടേണ്ടിനിയുംകൂടെ സഹിപ്പാൻ ആരുമില്ലെന്നാലുംഭയപ്പെടേണ്ടിനിയുംതന്നുള്ളം കയ്യിൽ വരച്ചവൻ നിന്‍റെകൂടെ നടക്കും കൂടെ വസിക്കും

Read More 

ഭയ​‍പ്പെടില്ല ഞാൻ മരുഭൂമിയാത്ര

ഭയപ്പെടില്ല ഞാൻ മരുഭൂമിയാത്രയിൽനാഥനെന്‍റെ നായകനായ് കൂടെയുള്ളതാൽ:തന്‍റെ സാന്നിധ്യം ഓർത്തനുദിനംവാഴ്ത്തിടും സ്വർഗ്ഗതാതനെ(2)വഹിച്ചിടുന്നവൻ തൻ കരങ്ങിളിൽനടത്തിടുന്നു താൻ തൻ വഴികളിൽ:ആനന്ദമേ ആശ്വാസമേ ഉല്ലാസമേക്രിസ്ത്യ ജീവിതം (2)ഭയപ്പെടില്ല ഞാൻ രോഗദുഃഖവേളയിൽആശ്വസിപ്പിക്കും കരങ്ങൾ കൂടെയുള്ളതാൽ:തൻ വരവിൽ ഞാൻ വസിച്ചനുദിനംപാടിടും തൻ കൃപകളെ (2);- വഹിച്ചി…അനർഥനാളിൽ താൻ തന്‍റെ കൂടാരത്തിലുംതിരുനിവാസത്തിന്‍റെ മറവിലും മറച്ചിടും:പാറമേലെന്നെ ഉയർത്തിടുമവൻപാടിടും എൻ ദൈവത്തിനായ്(2);- വഹിച്ചി…

Read More 

ഭയപ്പടെണ്ട നാം യേശു കരുതും

ഭയപ്പടെണ്ട നാം യേശു കരുതുംശ്വാശ്വത വീട്ടിൽ എത്തും വരെഇല്ല മറ്റാരും ആശ്രയമായി ഈ മരുഭു യാത്രയിൽ(2)ഞാൻ നിന്‍റെ പൈതൽ നിൻ രക്തത്താൽവീണ്ടെടുത്തു എന്നെ നിത്യരക്ഷയ്ക്കായി(2)യേശു കരുതും കണ്മണിപോൽഅനുദിനം തൻ പാതയതിൽ(2)യേശു എന്നെ വന്നു ചേർത്തിടുന്ന നാൾകണ്ണീർ തുടയ്ക്കും മാറോടണയ്ക്കും (2)നിത്യതയിൽ ഞാൻ കൂടെ വാഴുംപ്രാപിക്കും ജീവകിരിടം (2)വൻ രോഗത്താൽ ഞാൻ വലഞ്ഞിടുമ്പോൾ ആശ്വാസദായകൻ യേശു മാത്രമായ് (2)തൻ ചിറകതിൽ കാത്തുകൊള്ളുംനൽകും സമാധാനവും(2)

Read More 

ഭീരുവായിടാ ഞാൻ സാധുവെങ്കിലും

ഭീരുവായിടാ ഞാൻ സാധുവെങ്കിലുംക്ഷീണിക്കാ വിഷാദം മൂലം ലേശവുംക്രിസ്തനെൻ സഹായം നിത്യമെൻ ബലംനിസ്തുല പ്രവാഹം തൻ പ്രേമവും കൃപയും വൻകൃപകളാൽ വൻകൃപകളാൽ എൻ നാഥനിതുവരെയുംപുലർത്തിയാശ്ചര്യമായ്പക്ഷികൾക്കു ഭക്ഷ്യം നൽകിടുന്നവൻസസ്യങ്ങൾക്കതുല്യ ശോഭയേകുന്നോൻസർവ്വം ചന്തമായ്നിയന്ത്രിക്കുന്നവൻതന്നെയെന്‍റെ നാഥൻ സത്യേക സംരക്ഷകൻ;-എൻ കേരീതുവാസം രമ്യമാക്കുവാൻനൽകും നിഷ്പ്രയാസം സർവ്വം ഭംഗിയായ്ഏലിയാവിൻ ദൈവം നിത്യശക്തനായ്വാഴുന്നിന്നുമേവം കാരുണ്യസമ്പൂർണ്ണനായ്;-

Read More 

ഭീതി വേണ്ടിനി ദൈവ പൈതലേ

ഭീതി വേണ്ടിനി ദൈവ പൈതലേനാളെയെ നിനച്ചു ഭാരം ഏറ്റിടേണ്ട നീനിന്‍റെ ദുഃഖ ഭാരമെല്ലാം ക്രൂശതിൽ വഹിച്ചവൻനിന്നുയർച്ച താഴ്ചയെല്ലാം മുന്നമേ കുറിച്ച നിൻയേശു നിന്‍റെ കൂടെയുള്ളതാൽ. . നിത്യവും ജയോത്സവം കൊണ്ടാടിടാം കൊടുങ്കാറ്റെത്രയടിച്ചാലും തെല്ലും ഉലയല്ലേ ഒരുനാളും പാവനാത്മാവിൻ അഗ്നിയാൽ ആളും നിന്‍റെ വിശ്വാസത്തിൻ തിരിനാളം കാണാത്ത കാര്യങ്ങൾക്കുറപ്പും അതിൻ പൂർത്തിവരുത്തുന്നവനും യേശുവല്ലോ സർവ്വശക്തൻ നിന്നെ ആഴിപ്പരപ്പിലും നടത്തും;- ഭീതി…അലമാല ഏറിവന്നാലും തിര പടകിൽ ആഞ്ഞടിച്ചാലും കടൽപ്പാറ മേൽ തട്ടിയെന്നാലും തോണി തകരുകില്ലൊരു നാളുംഅമരത്തായിതാ യേശു അവൻ നിൻ […]

Read More