About Manna
Hello, I am Manna Lyrics Admin, One of the biggest Christian lyrics libraries, will update weekly with latest song lyrics.ഭ്രമിച്ചു നോക്കാതെ പോക
ഭ്രമിച്ചു നോക്കാതെ പോക ധൈര്യമായ്കരുത്തനായവൻ കൂടെയുണ്ടെന്നുംകാവലുണ്ടെന്നും തൻ ദൂതസഞ്ചയംകാണുന്നില്ലേ ചാരെ നിന്‍റെ ആത്മനാഥനെമറന്നിടല്ലേ ദൈവം ചെയ്ത നന്മകൾ ദിനംസ്തുതിക്ക നാം അവന്‍റെ നാമംജീവനാളെല്ലാം (2)മാറയുണ്ടെങ്കിൽ മധുരമാക്കിടുംപാറയിൻ വെള്ളം ദാഹം തീർത്തിടുംയോർദ്ദാൻ തീരമോ പിന്തിരിഞ്ഞു പോകേണ്ടാപ്രാണനാഥൻ നിന്നെയെന്നും താങ്ങിനടത്തും;-അഗ്നിയിൻ മദ്ധ്യേ വീണിടും നേരംആഗ്നിയിൻ നാഥൻ അരികിലെത്തീടുംസിംഹക്കുഴിയോ അതു സ്വർഗ്ഗപാർപ്പിടംയഹൂദ ഗോത്ര സിംഹനാഥൻ ജയം നൽകിടും;-അനഥനായ് തീർന്നിടില്ല ജീവിതമദ്ധ്യേഅനാദി നിർണ്ണയപ്രകാരം നമ്മെ ചേർത്തതാൽഭാഗ്യശാലിയേ സീയോൻ സഞ്ചാരിയെഅകമഴിഞ്ഞു ആർത്തിടാൻ ഒരുക്കമാണോ നീ;-
Read Moreഭൂപതിമാർ മുടിമണേ വാഴ്ക നീ
ഭൂപതിമാർ മുടിമണേ! വാഴ്ക നീപാരിൽ പെരുത്തപാപം നീങ്ങുവാനിഹയാഗമായൊരു നാഥൻ നീസാധുവാമിവൻ പുതുജീവനിൽ കടക്കയാൽസാദരം ഭവൽ സ്തുതിചെയ്യുമേജയം പാടുമേ സതതം പ്രഭോ;-നിൻ തിരു കൃപയോർത്താൽ ബന്ധുത ലഭിക്കിലുംഅന്തമറ്റതിദോഷം ചെയ്തവൻഫലംകൊയ്തവൻ കഠിനൻ വിഭോ;-നീതിയിൻ വിധിക്കുമുൻ ഭീതനായ് ഭവിക്കവേപാതകനിവൻ ബഹുഭാഗ്യമാർന്നതി-യോഗ്യനായ്ത്തിരു നീതിയാൽ;-രാജനായ് വാഴ്ക നിൻ നീതിയാൽ ഭരിക്ക നീരാജിത മഹസ്സെഴും നാഥനെ തവദാസനെ ഭരമേൽക്ക നീ;-നിൻ തിരു പ്രഭാവമിന്നെന്തു ഞാനുരയ്ക്കുന്നുനിൻതിരു മുന്നരചർ വീഴുമേ സ്തുതി-പാടുമേ മടിയെന്നിയേ;-കാഴ്ചകളോടു തിരുവാഴ്ചയിലവർ വന്നുവീഴ്ച കൂടാതെ വണങ്ങിടുമേമുഴങ്ങിടുമേ സ്തുതിഗാനവും;-പാതകൻമാർ തിരുമുൻ വേദനയോടുഴറിഖേദമോടുടൻ വിറച്ചീടുമേഒളിച്ചീടുമേ തരമാകുകിൽ:-തീയൊടു മെഴുകുപോലാമവർ നീയോ […]
Read Moreഭൂരസമാന സമാർന്നിടും പെർഗമോ
പല്ലവിഭൂരസമാനസമാർന്നിടും പെർഗമോസ് സഭേ!നീ ശ്രവിക്കെന്നുടെ വചനംഅനുപല്ലവിഏറിയമൂർച്ചയുള്ളിരുധാരയുള്ള വാൾ വഹിക്കു- ന്നോരഹിതകുലനാശൻ യേശുവോതുന്നറികിതുനിന്നുടെ പാർപ്പിടമെവിടം എന്നു ഞാനറി-യുന്നു സാത്താന്‍റെ സിംഹാസനം-ഉള്ളിടം അവിടെ എനി-ക്കുള്ള നാമമതു നിങ്ങൾതള്ളിടാതെ പിടിച്ചങ്ങു-നിന്നുകൊള്ളുന്നതും നന്നാം;-നിങ്ങളിൻ പുരമാം വൈരിതന്നിടത്തന്തിപ്പാ-വെന്ന വിശ്വസ്തനാം സാക്ഷിമേ-ദുർന്നയർവധിക്കമൂലം ഛിന്നഗാത്രനായ പോതുംഎന്നിലെ വിശ്വാസം നിങ്ങൾ കൈവെടിഞ്ഞില്ലതും കൊള്ളാം;-എങ്കിലും ചിലതുണ്ടെനിക്കു-വിഗ്രഹാർപ്പിതംതിന്നുവാനും ദൈവജനങ്ങൾദുർന്നടപ്പാചരിപ്പാനും കണ്ണിവച്ച ബിലയാമിൻഭിന്നതപിടിച്ചവരങ്ങുണ്ടു നിക്കോലാവ്യരും തേ;-ആകയാൽ മനംതിരിക നീ-അല്ലായ്കിൽ വന്നെൻ വാളുകൊണ്ടവരോടേറ്റു ഞാൻ-പോരുചെയ്യുമതുമൂലം-ആയവരിൻ ശവം വഴിനീളവേ കിടക്കുമാർക്കും നാറി വെറുപ്പാകുമവർ;-പെർഗമോസ് യുഗത്തിലുള്ളൊരു-പോരിൽ ജയിക്കുംമർത്യനോമറഞ്ഞ മന്നയിൻഭക്ഷ്യമേകും ശ്വേതശിലാ-പത്രമതിലവൻ മാത്രംപാർത്തറിയും പുതിയപേർ ചേർത്തവന്നു കൊടുത്തിടും;-
Read Moreഭൂവാസികളെ യഹോവയ്ക്കാർ പ്പിടു
ഭൂവാസികളെ യഹോവയ്ക്കാർപ്പിടുവിൻ(2)സന്തോഷത്തോടെ സ്തുതി പാടുവിൻസംഗീതത്തോടെ വന്നു കൂടുവിൻഅവൻ നല്ലവനല്ലോ ദയ എന്നുമുള്ളത്അവൻ വല്ലഭനല്ലോ സ്തുതി എന്നുമുള്ളത്യഹോവ തന്നെ ദൈവമെന്നറിവിൻഅവൻ നമ്മെ മെനഞ്ഞുവല്ലോ(2)അവൻ നമുക്കുള്ളവൻ നാം അവനുള്ളവർഅവനെ വാഴ്ത്തീടുവിൻ(2);- ഭൂവാ…യഹോവ തന്നെ വിശ്വസ്തനെന്നറിവിൻഅവൻ നമ്മെ വിടുവിച്ചല്ലോ(2)അവൻ നല്ല ഇടയൻ തന്‍റെ ആടുകൾ നാംഅവനെ സ്തുതിച്ചീടുവിൻ(2);- ഭൂവാ…
Read Moreഭൂവാസികൾ സർവ്വരുമേ
ഭൂവാസികൾ സർവ്വരുമേസന്തോഷമുള്ള സ്വരത്തെകർത്താവിന്നുയർത്തീടുവിൻആനന്ദത്തോടെ വന്ദിപ്പിൻയഹോവാ ദൈവം എന്നുമേനാം അല്ല അവൻ മാത്രമേനമ്മെ നിർമ്മിച്ചു പാലിച്ചുതൻ ജനമായ് വീണ്ടെടുത്തുതൻ ആലയേ പ്രവേശിപ്പിൻആനന്ദത്തോടെ സ്തുതിപ്പിൻസങ്കീർത്തനങ്ങൾ പാടുവിൻസന്തോഷത്തോടെ ഇരിപ്പിൻതൻ സ്നേഹം നിത്യമുള്ളത്തൻ കൃപസ്ഥിരമുള്ളത്തൻ വാഗ്ദത്തങ്ങൾ ഒക്കെയുംഎപ്പോഴും താൻ നിവർത്തിക്കും
Read Moreഭൂവിൽ എങ്ങും നിങ്ങൾ പോയി
ഭൂവിൽ എങ്ങും നിങ്ങൾ പോയി ഘോഷിച്ചീടുവിൻസർവ്വ സൃഷ്ടികൾക്കുമുള്ള ഈ സുവിശേഷംസ്വർഗ്ഗഭൂമികളിലും സർവ്വാധികാരമെൻകൈകളിൽ; ഞാനുണ്ടു നിങ്ങളൊന്നിച്ചെന്നുമേതാതൻ എന്നെ മർത്യരക്ഷയ്ക്ക് ഇങ്ങയച്ചപോൽഭൂതലത്തിൽ നിങ്ങളെയും ഞാനയക്കുന്നു;-ശക്തിയധികാരങ്ങൾകൊണ്ട് അല്ലഹോ സർവ്വശക്തനാം ആത്മാവിനാലേ നിങ്ങൾ ജയിക്കും;-കൂരിരുളിൻ രാജനും തൻ സൈന്യവും മറ്റുവൈരികളും കീഴമരും എന്‍റെ നാമത്തിൽ;-ദിവ്യസ്നേഹത്താൽ സദാ നിർബന്ധിതരായ്ചാവിന്നിര ആയവരെ ത്രാണനം ചെയ്വിൻ;-ആത്മവാളാം ദൈവവാക്യം കൈയിൽ എടുത്തുസർവ്വദാ രിപുക്കളോടു നിങ്ങൾ എതിർപ്പിൻ;-നിത്യവും പ്രവൃത്തിയിൽ തൻ ആശിസ്സിന്നായിപ്രാർത്ഥനയിൽ ഉറ്റു നിൽക്ക കർത്തൃസന്നിധൗ;-മൃത്യു നാളോളം വിശ്വസ്തർ ആയിടുന്നെങ്കിൽനിത്യ ജീവന്‍റെ കിരീടം നിങ്ങൾ പ്രാപിക്കും;-
Read Moreഭൂവിൽ വന്നവൻ ജീവൻ തന്നവൻ
ഭൂവിൽ വന്നവൻ ജീവൻ തന്നവൻപുതിയ മാർഗ്ഗമുലകിലാർക്കുമായ് തുറന്നവൻതൻ സ്നേഹം മഹാത്ഭുതസ്നേഹംതൻനാമം മഹോന്നതനാമം-വാനിലും ഭൂവിലും അവൻ ദൈവമാം അനാദ്യന്തനാംഅവനിലും തന്നരുളപ്പാടിലുളവായ് വന്നതാംവേഷത്തിൽ മനുഷ്യനായി താൻക്രൂശിന്മേൽ മരിച്ചുയിർക്കയാൽ – മോക്ഷത്തിൻ വാതിലായ് മഹാഭാഗ്യമായ് അവൻ പക്ഷമായ്മരുഭൂവിലെങ്കിലും വസിപ്പതമിതമോദമായ്സേവിപ്പാ-നവന്നു തുല്യമായ്സ്നേഹിപ്പാൻ മറ്റാരുമില്ലതാൻ – തൻപാദം കുമ്പിടാംഅവൻ മൂലമായ് സുഖം നിത്യവുംഅനുഗമിച്ചിടും ജനങ്ങളനുഭവിച്ചിടുംആരാലും അകറ്റുവാൻ ഭൂവിയിലാ-കാത്തോരടുത്ത ബന്ധുവാം – ആനന്ദദായകൻ;- 5. ജയം നിശ്ചയം ജയം നിശ്ചയംവിജയവീരനേശുവിൻ നിമിത്തമിദ്ധരേഘോഷിപ്പിൻ അവൻ ജനങ്ങൾ സ-ന്തോഷിപ്പീ-നവന്‍റെ നാമത്തിൽ നിത്യതയോളവും;-
Read Moreചന്ദ്രിക കാന്തിയിൽ നിൻ മുഖം
ചന്ദ്രിക കാന്തിയിൽ നിൻ മുഖം കാണുന്നുനീയെത്ര സുന്ദരൻ എൻ യഹോവേനക്ഷത്ര ജാലങ്ങൾ നിഷ്പക്ഷമായ് നിന്ന്പ്രഘോഷിച്ചീടുന്നു നിൻ മഹത്വംഈ ലോക മേഹത്തിലുൻമൂലമാകാതെമാൻവ്വോടു ചേർക്കെന്നെ ആത്മ നാഥാ;- ചന്ദ്രിക…നിത്യം സ്തുതിക്കുന്നു നിത്യമാം നിൻ സ്നേഹംനിത്യത തന്നിലും കൂടെയുണ്ട് (2)നിർമല നാഥാ നിൻ ആലയിൽ ചേർക്കുകഏഴയാം എന്നെയും കൈ വിടാതെ;- ചന്ദ്രിക…ജൽപനം ചെയ്യുന്ന എന്നുടെ നാവിന്ചൊരിയുക നിന്നുടെ ആത്മമാരിമാറിടട്ടെ എന്നും നിന്നോടു ചേരുവാൻവേറിട്ട ജീവിത പാതയിൽ;- ചന്ദ്രിക…
Read Moreബലഹീനതയിൽ ബലമേകി
ബലഹീനതയിൽ ബലമേകിബലവാനായോൻ നടത്തിടുന്നു (2)കൃപയാലെ കൃപയാലെ കൃപയാല-നുദിനവും (2) ബലഹീനത…എന്‍റെ കൃപ നിനക്കുമതി കർത്താവിൻ തിരുവചനം അനശ്വരമായ വചനമതേകി അതിശയമായി നടത്തിടുന്നു;- കൃപയാലെ…ദുഃഖങ്ങളിൽ ഭാരങ്ങളിൽകർത്താവു കരുതീടും ബലഹീനതയിൽ തികഞ്ഞുവന്നീടുംതിരുശക്തി നാഥൻ പകർന്നീടും;- കൃപയാലെ…യഹോവയെ കാത്തിരിപ്പോർശക്തിയെ പുതുക്കീടും കഴുകനെപ്പോലെ ചിറകടിച്ചുയരും തളർന്നുപോകാതെ ഓടീടും;- കൃപയാലെ…വാഴ്ത്തീടുമെൻ ജീവകാലം എന്നേശുനായകനെ പ്രതികൂലമേറും ജീവിതമരുവിൽപുലർത്തുന്നെൻ നാഥൻ ജയകരമായ്;- കൃപയാലെ…
Read Moreബലഹീനതയിൽ കവിയും ദൈവ
ബലഹീനതയിൽ കവിയും ദൈവകൃപയെൻ ആശ്രയം മനമെഎന്‍റെ താഴ്ചയിലെന്നെ ഓർത്ത വൻ കൃപയെൻധ്യാനമെൻ മനമെശത്രു ഭീഷണി മുഴക്കി തകർത്തീടുവാനെത്തുമ്പോൾമറച്ചിടുമവൻ പരിചയാലെന്നെ ഉയർത്തീടുമവൻ പാറമേലെന്നെഉയർത്തിടും ഞാൻ ജയഘോഷം അന്ന്;- ബലഹീ…മരുയാത്ര തീർന്നിടുവാൻ ഇനി കാലമേറെയില്ലചേർന്നിടും വേഗം ഇമ്പവീട്ടിൽ ഞാൻതീർന്നിടും വേഗം തുമ്പങ്ങളെല്ലാംമറന്നിടും ഞാൻ മന്നിൻ ഖേദമെല്ലാം;- ബലഹീ..കർത്തൃകാഹളം ധ്വനിക്കും മദ്ധ്യവാനിൽ പ്രിയൻ വരുംഉയിർക്കും ക്രിസ്തുവിൽ മരിച്ചവരന്ന്രൂപാന്തരപ്പെടും ശേഷിച്ചോരന്ന്ചേർന്നിടും ഞാൻ വിൺപുരിയിലന്ന്;- ബലഹീ…വാനമേഘ മണിയറയിൽ എൻ പ്രിയനോടൊത്തു ഞാൻവാസം ചെയ്തിടും യുഗായുഗങ്ങളായ്വാഴ്ത്തിപ്പാടിടും യേശുരാജനെഉയർത്തിടും ഞാൻ ജയഘോഷം അന്ന്;- ബലഹീ..
Read MoreRecent Posts
- യോഹന്നാൻ ചാരിയ തിരുമാർവ്വിൽ
- യോഗ്യതയില്ലേശുവേ യോഗ്യതയായ് പറയുവാൻ
- യോഗ്യനല്ല ഞാൻ അപ്പനാണേ എന്‍റെ
- യിസ്രയേലിന്റെ രാജാവേ സർവ്വ
- യിസ്രായേലിൻ സേന നായകനേശു രാജൻ
- ഇന്നുവരെ എന്നെ കാത്ത പ്രിയ
- ശുദ്ധാത്മാവേ വന്നെന്നുള്ളിൽ വാസം
- ഭക്ഷണമവർ കഴിച്ചിടുമ്പോഴേശു നായകൻ
- ആഗതനാകു ആത്മാവേ
- യഹോവയെ എക്കാലത്തും വാഴ്ത്തിടും

