Collection of 4000+ Christian Songs and Lyrics Now!!!

Close Icon
   
Contact Info     Search Song Lyrics

Author Archives: Manna

About Manna

Hello, I am Manna Lyrics Admin, One of the biggest Christian lyrics libraries, will update weekly with latest song lyrics.

അനുഗമിച്ചീടും ഞാനെൻ പരനെ

അനുഗമിച്ചിടും ഞാനെൻ പരനെ, പരനെ കുരിശിൽ മരിച്ചുയിർത്ത നാഥനെ ഇന്നും എന്നും മാറ്റമില്ലാത്ത വല്ലഭനെ മമ കൊടുംപാപം തീർക്കുവാൻ താൻ കനിഞ്ഞെന്നോ! വിമലജൻ ജീവൻ തരുവതിനും തുനിഞ്ഞെന്നോ!ശോധന പലതും മേദിനിയിതിലുണ്ടെന്നാലുംവേദനയേകും വേളകളേറെ വന്നാലും വന്ദിത പാദസേവയതെന്നഭിലാഷംനിന്ദിതനായിത്തീരുവതാണഭിമാനം ക്ഷീണിതനായി ക്ഷോണിയിൽ ഞാൻ തളരുമ്പോൾആണികളേറ്റ പാണികളാലവൻ താങ്ങും കൂരിരുൾ വഴിയിൽ കൂട്ടിന്നു കൂടെ വരും താൻവൈരികൾ നടുവിൽ നല്ല വിരുന്നു തരും താൻനന്മയും കൃപയും പിന്തുടരുമെന്നെയെന്നുംവിൺമയവീട്ടിൽ നിത്യത മുഴുവൻ ഞാൻ വാഴും

Read More 

അനുഗമിക്കും ഞാനേശുവിനെ

അനുഗമിക്കും ഞാനേശുവിനെ അനുദിനം കുരിശെടുത്തുഅവഗണിക്കും ഞാൻ ലോകസ്നേഹത്തെ അവൻ തന്ന ബലം ധരിച്ച് സ്നേഹക്കൊടിക്കീഴിൽ ഞാനിരുന്നുസ്നേഹനാഥനെ സ്തുതിക്കും (2)മമ പ്രിയരെന്നോടെതിർത്തിടിലുംമനംനൊന്തു കലങ്ങീടിലും മനസുഖം തരും തൻ തിരുമൊഴികൾമതിയെനിക്കാശ്വസിപ്പാൻ;-പല പരിശോധനകൾ സഹിച്ച്പഴിദുഷിനിന്ദ വഹിച്ച് അരുമരക്ഷകനെ അനുഗമിച്ചെൻഅവസരം ചെലവഴിക്കും;-വരുമൊരുനാളിലെന്നാത്മപ്രിയന്നരികിലണഞ്ഞിടും ഞാൻപുതുവുടലണിഞ്ഞു കുതുഹലമായ്പുതുപുരിയിൽ വസിക്കൂ;- ദൈവസന്നിധൗ – എന്നരീതി

Read More 

അനു ഗമിക്കും ഞാനേശുവിനെ

അനുഗമിക്കും ഞാനേശുവിനെ അനുദിനവും അത്യാനന്ദമായുംഅനുഗ്രഹത്താലെന്നെ നിറച്ചിടുന്ന അനുപമ സ്നേഹിതൻ താൻഹല്ലേലുയ്യാ ഗീതം പാടാംതുല്യമില്ലാനാമം പാടാംഅവനറിയാതെ ഒന്നുമെന്നിൽ അനുവദിക്കില്ല ഇന്നുമന്നിൽഅതുമഖിലം എൻ നന്മകൾക്കായ് അനുദിനം നൽകിടും താൻ;-വിഷമതകൾ ഹാ ഏറീടുകിൽ വിലപിക്കയെന്തിനീയുലകിൽവിജയിതനാമെന്നേശുവെല്ലാ വിനകളമകററുമല്ലോ;-

Read More 

അനുഗ്രഹ ദായകനെ ആശ്രിത

അനുഗ്രഹദായകനെ ആശ്രിതവത്സലനേഈ നിൻ ദാസരിൽ വന്നു വസിക്കണെഅനുഗ്രഹമേകിടണേ ദർശനമരുളണമേവരിക ദേവ അഭയം നീയേ ഹൃദയം നിറമേ നീയേ ശരണം ആദിമസഭയിൽ നീ നൽകിയ ദർശനംഈ യോഗമദ്ധ്യേ നീ നൽകിടണമേതടസമായ എൻ പാപം ഓർത്തീടരുതെസാന്നിദ്ധ്യമേകി അനുഗ്രഹിച്ചീടണെ ദർശനമരുളണമെ;- വരിക ദേവാ…ആദിമസഭയിൽ നീ നൽകിയ വചനം ഏഴകൾക്കെന്നും നീ നൽകീടണമെ ആദിയോടനും നീ കൂടെയിരിക്കണം വചനമതേകി അനുഗ്രഹിച്ചീടണെ ദർശനമരുളണമെ;- വരിക ദേവാ…

Read More 

അനുഗ്രഹക്കടലേ എഴുന്നള്ളിവരിക

അനുഗ്രഹക്കടലേ! എഴുന്നള്ളിവരിക’യി-ന്നനുഗ്രഹമടിയാരിലളവെന്യേ പകരാൻപിച്ചളസർപ്പത്തെ നോക്കിയ മനുജർ –ക്കൊക്കെയുമനുഗ്രഹജീവൻ നീ നൽകിയെഎന്നിൽനിന്നു കുടിച്ചീടുന്നോർ വയറ്റിൽ നി-‘ന്നനുഗ്രഹ ജല നദിയൊഴുകുമെന്നരുളി നീപന്ത്രണ്ടപ്പോസ്തലന്മാരിൽ കൂടാദ്യമായ്പെന്തെക്കോസ്തിൻ നാളിലൊഴുകിയ വൻ നദി;-ആത്മമാരി കൂടാതെങ്ങനെ ജീവിക്കുംദേശങ്ങൾ വരണ്ടുപോയ് ദൈവമേ കാണണെയോവേൽ പ്രവാചകൻ ഉരച്ച നിൻ വാഗ്ദത്തംഞങ്ങളിലിന്നു നീ നിവൃത്തിയാക്കീടേണം;-പരിശുദ്ധകാര്യസ്ഥൻ ഞങ്ങളിൽ വന്നെല്ലാ-ക്കുറവുകൾ തീർക്കണം കരുണയിൻ നദിയെവീട്ടിലും നാട്ടിലും വഴിയിലും പുഴയിലുംഏവർക്കുമനുഗ്രഹം അടിയങ്ങളായിടാൻ;-മരുപ്രദേശം പാട്ടോടുല്ലസിച്ചാനന്ദിച്ചേദനു തുല്യമായ് സുഗന്ധങ്ങൾ വീശണംപീശോൻ ഗീഹോൻ നദി ഹദ്ദേക്കൽ ഫ്രാത്തതുംമേദിനിയിൽ ഞങ്ങൾക്കേകണം ദൈവമേ;-കുരുടന്മാർ കാണണെ ചെകിടന്മാർ കേൾക്കണെമുടന്തുള്ളോർ ചാടണെ ഊമന്മാർ പാടണെവീണ്ടെടുത്തോരെല്ലാം കൂട്ടമായ്ക്കൂടി […]

Read More 

അനുഗ്രഹത്തി ന്നധിപതിയേ അനന്ത

അനുഗ്രഹത്തിൻ അധിപതിയേ അനന്തകൃപ പെരുംനദിയേഅനുദിനം നിൻപദം ഗതിയെ അടിയാനു നിൻ കൃപമതിയേവൻവിനകൾ വന്നിടുകിൽ വലയുകയില്ലെൻ ഹൃദയംവല്ലഭൻ നീയെന്നഭയം വന്നീടുമോ പിന്നെ ഭയംതന്നുയിരെ പാപികൾക്കായ് തന്നവനാം നീയിനിയുംതള്ളിടുമോ ഏഴയെന്നെ തീരുമോ നിൻ സ്നേഹമെന്നിൽതിരുക്കരങ്ങൾ തരുന്ന നല്ല ശിക്ഷയിൽ ഞാൻ പതറുകില്ലമക്കളെങ്കിൽ ശാസനകൾ സ്നേഹത്തിൻ പ്രകാശനങ്ങൾപാരിടമാം പാഴ്മണലിൽ പാർത്തിടും ഞാൻ നിൻ തണലിൽമരണദിനം വരുമളവിൽ മറഞ്ഞിടും ഞാൻ നിൻ മാർവ്വിടത്തിൽ

Read More 

അനുഗ്രഹത്തിൻ ഉറവേ നിറയ്ക്കാ

അനുഗ്രഹത്തിൻ ഉറവേ നിറയ്ക്കാസ്വർഗ്ഗീയ അനുഗ്രഹത്താൽക്യപകൾക്കധിപതിയെ പകരൂപുതുക്യപ ദാസരിന്മേൽ(2)സർവ്വജഡത്തിന്മേൽ-നിന്‍റെ ആത്മാവെപകരുമെന്നല്ലോ നിന്‍റെ വാഗ്ദത്തംനാഥാഅന്ത്യകാലമല്ലോ-യാചിക്കുന്നടിയാൻഅയയ്ക്കേണം-ആത്മമാരി(2)വീശീടുക കാറ്റേ-ഇന്നീ തോട്ടത്തിൽസുഗന്ധം പരന്നീടുവാൻ എന്‍റെ പ്രിയൻകാറ്റടിക്കുന്നതോ-ഇഷ്ടമുള്ളിടത്ത്ആഞ്ഞടിക്കട്ടെയിന്നിവിടെ(2)ഒടിയട്ടെ എല്ലാ-അന്യകൊമ്പുകൾതകരട്ടെ ശത്രുവിന്‍റെ കോട്ടകളെല്ലാംഉയരട്ടെ ഇന്ന്-യേശുവിന്‍റെ നാമംനിറയട്ടെ തൻ ജനങ്ങൾ(2)അസാദ്ധ്യമല്ലൊന്നും-എന്‍റെ ദൈവത്താൽകുഴികൾ നീ വെട്ടുമോ ഈ മരുഭൂമിയിൽകാറ്റുകാണുകില്ല-കോളും കാണില്ലനിറയ്ക്കും നിൻ കുഴികൾ അവൻ(2)

Read More 

അനുഗ്രഹത്തോടെ ഇപ്പോൾ

അനുഗ്രഹത്തോടെ ഇപ്പോൾ അയക്കഅടിയാരെ-യഹോവയെമനസ്സലിവുടയ മഹോന്നത പരനെവന്ദനം നിനക്കാമേൻ…കരുണയിൻ ആസനത്തിൽ-നിന്നുംകൃപ അടിയങ്ങൾ മേൽവരണം എല്ലായ്പ്പോഴും ഇരിക്കണംരാപ്പകൽ വന്ദനം നിനക്കാമേൻ…തിരു സമാധാനവാക്യം-ദാസരിൽസ്ഥിരപ്പെടാൻ-അരുൾക ഇപ്പോൾഅരുമ നിൻ വേദത്തെ അരുളിയ പരനെഹല്ലേലുയ്യാ ആമേൻ…

Read More 

അങ്ങെ മാത്രം നോക്കുന്നു

അങ്ങെ മാത്രം നോക്കുന്നുഅങ്ങിൽ മാത്രം ചാരുന്നുസ്വന്തമായിട്ടൊന്നുമെ ചെയ്യുവാൻ പ്രാപ്തനല്ലേ ഞാൻ(2)അങ്ങെ ആശ്രയിക്കുന്നുഅങ്ങിൽ ഞാൻ വീഴുന്നുസ്വന്തമായിട്ടൊന്നുമെ ചെയ്യുവാൻ പ്രാപ്തനല്ലേ ഞാൻ(2)അങ്ങിൽ ഞാൻ മറയുന്നുഅങ്ങിൽ ഞാൻ താഴുന്നുസ്വന്തമായിട്ടൊന്നുമെ ചെയ്യുവാൻ പ്രാപ്തനല്ലേ ഞാൻ(2)അങ്ങിൽ വിശ്വസിക്കുന്നുഅങ്ങിൽ ജീവിച്ചീടുന്നുസ്വന്തമായിട്ടൊന്നുമെ ചെയ്യുവാൻ പ്രാപ്തനല്ലേ ഞാൻ(2)പോലെ യോഗ്യനെആരുമില്ലേ യേശുവേആരാധ്യനെ നീ മാത്രമെഎന്നെന്നുമെ എൻ യേശുവെസ്വന്തമായിട്ടൊന്നുമെ ചെയ്യുവാൻ പ്രാപ്തനല്ലേ ഞാൻ(2)

Read More 

അങ്ങെ പോലെ ആയിത്തീരാൻ

അങ്ങേ പോലെ ആയിത്തീരാൻഅങ്ങേ മാത്രം സ്നേഹിച്ചീടാൻഅർപ്പിക്കുന്നു സമസ്തവും ഞാൻഅത്യുന്നതാ തൃപ്പാദത്തിൽയേശുവേ എൻ പ്രാണനാഥാ ജീവൻ തന്ന സ്നേഹനാഥാഎന്നെ നന്നായ് അറിയുന്നഎന്‍റെ ആത്മ നാഥനെവിശ്വമോഹങ്ങൾ എല്ലാം വെടിഞ്ഞ്സ്വയം ഭാവങ്ങൾ എല്ലാം ത്യജിച്ചുക്രൂശിൽ മാത്രം നോക്കി കൊണ്ട്യാത്ര ചെയ്യും നിൻ പാതയിൽ;­- യേശുവേ..എന്‍റെതെല്ലാം നാഥൻ ദാനംധനം ബലവും മഹിമയെല്ലാംലോകം നൽകും പേരു വേണ്ടാപ്രാണപ്രിയൻ കൂടെ മതി;­- യേശുവേ..

Read More