About Manna
Hello, I am Manna Lyrics Admin, One of the biggest Christian lyrics libraries, will update weekly with latest song lyrics.അങ്ങേക്കാൾ വേറെ ഒന്നിനെയും
അങ്ങേക്കാൾ വേറെ ഒന്നിനെയും സ്നേഹിക്കില്ല ഞാൻ യേശുവെ (2)അന്ത്യം വരെയും ചിറകിൻ മറവിൽ എന്നെ കരുതും ഗുരുവെ;- അങ്ങേക്കാൾക്ഷീണിതൻ ആകുമ്പോൾ തോളതിൽ വഹിച്ച് ലാളിച്ച് നടത്തും അപ്പനേ;-അങ്ങേക്കാൾ
Read Moreഅങ്ങേകും ദാനങ്ങളോർത്താൽ
അങ്ങേകും ദാനങ്ങളോർത്താൽഅങ്ങേകും പദവികളോർത്താൽഅങ്ങെന്നെ സ്നേഹിക്കുന്നതോർത്താൽഞാൻ പാടും ഞാൻ വാഴ്ത്തും എൻ യേശുവേഹാലേലുയ്യാ ഹാലേലുയ്യാ (4)നിൻ സാന്നിധ്യം മതി ഞങ്ങൾക്ക്നിൻ കൃപകൾ മതി ഞങ്ങൾക്ക്നിൻ പൊൻമുഖം കണ്ടിടുമ്പോൾഎൻ ദുഖമെല്ലാം മാറിപ്പോകും(2)ഹാലേലുയ്യാ ഹാലേലുയ്യാ (4)അങ്ങെന്നെ നടത്തുന്നതോർത്താൽഅങ്ങെന്നെ പുലർത്തുന്നതോർത്താൽഅങ്ങെന്നെ മാനിക്കുന്നതോർത്താൽഞാൻ പാടും ഞാൻ വാഴ്ത്തും എൻ യേശുവേഹാലേലുയ്യാ ഹാലേലുയ്യാ (4)നിൻ സാന്നിധ്യം മതി ഞങ്ങൾക്ക്നിൻ കൃപകൾ മതി ഞങ്ങൾക്ക്നിൻ ഇമ്പസ്വരം കേട്ടിടുമ്പോൾഎൻ രോഗമെല്ലാം മാറിപ്പോകും(2)ഹാലേലുയ്യാ ഹാലേലുയ്യാ (4)
Read Moreഅങ്ങിവിടെ ആവസിക്കുന്നു
അങ്ങിവിടെ ആവസിക്കുന്നുആരാധനയിൽ എൻ ആരാധനയിൽഅങ്ങിവിടെ പ്രവർത്തിച്ചീടുന്നുആരാധനയിൽ എൻ ആരാധനയിൽവഴി തുറക്കുന്നോൻ അത്ഭുത മന്ത്രിവാക്കു മാറാത്തോൻ ഇരുളിൽ വെളിച്ചംദേവാ – അങ്ങാണെൻ ദൈവംഅങ്ങിവിടെ മനസുകൾ മാറ്റുന്നുആരാധനയിൽ എൻ ആരാധനയിൽഅങ്ങിവിടെ മനസുഖം ഏകുന്നുആരാധനയിൽ എൻ ആരാധനയിൽഅങ്ങിവിടെ പുതുജീവൻ നൽകുന്നുആരാധനയിൽ എൻ ആരാധനയിൽഅങ്ങിവിടെ പുതുഹൃദയം നൽകുന്നുആരാധനയിൽ എൻ ആരാധനയിൽവഴി തുറക്കുന്നോൻ അത്ഭുത മന്ത്രിവാക്കു മാറാത്തോൻ ഇരുളിൽ വെളിച്ചംദേവാ – അങ്ങാണെൻ ദൈവംഅങ്ങിവിടെ പുതുജീവിതം ഏകുന്നുആരാധനയിൽ എൻ ആരാധനയിൽഅങ്ങിവിടെ കുറവുകൾ നികത്തുന്നുആരാധനയിൽ എൻ ആരാധനയിൽഅങ്ങിവിടെ വിടുതൽ പകരുന്നുആരാധനയിൽ എൻ ആരാധനയിൽഅങ്ങിവിടെ സൗഖ്യം നൽകുന്നുആരാധനയിൽ […]
Read Moreഅണിഅണിയായി പടയണിയായ്
അണിഅണിയായി പടയണിയായ്അടരാടും പടയണിയായ്സേനാ നായകനേശുവിനായ്അണയാം അടർക്കളത്തിൽഅണിഅണിയായി പടയണിയായ്അടരാടും പടയണിയായ് മൃതു ജയിച്ചവനേശുവിനായ്അണയാം അടർക്കളത്തിൽ(2)ദൈവത്തിൻ സർവ്വായുധവുംധരിച്ചു നാം മുന്നേറിടണം(2)ശത്രുവിൻ എല്ലാ ചുവടുകളുംചെറുത്തു തോൽപ്പിക്കുക വേണം(2)വരിച്ചിടും നാം വിജയം(4)അണയാം രണഭൂവിൽ പൊരുതാം ഗുരുധീരൻയേശുവിൻ ഉന്നതനാമത്തിൽ ശത്രുവെ-വെന്നീടാം(2);- അണി…സത്യത്താൽ അര മുറുക്കിടാംനീതികവചവും ധരിച്ചിടാം (2)രക്ഷാശിരസ്ത്രം അണിഞ്ഞിടാംസുവിശേഷത്തിൻ ഒരുക്കമായ് (2)പാദരക്ഷകളണിയാം (4)അണയാം രണഭൂവിൽ പൊരുതാം ഗുരുധീരൻയേശുവിൻ ഉന്നതനാമത്തിൽ ശത്രുവെ-വെന്നീടാം (2) അണി…വിശ്വാസത്തിൻ പരിചയുമായ്ആത്മാവും പുതുജീവനുമായ് (2)ഇരുതലവാൾ പോൽ ഭേദിക്കുംതിരുവചനത്തിൻ വാളേന്താം (2)വിജയക്കൊടികൾ നാട്ടാം (4)അണയാം രണഭൂവിൽ പൊരുതാം ഗുരുധീരൻയേശുവിൻ ഉന്നതനാമത്തിൽ ശത്രുവെ-വെന്നീടാം(2);- അണി…
Read Moreഅഞ്ചു കല്ലെടുത്തുവച്ചു പാഞ്ഞു
അഞ്ചു കല്ലെടുത്തുവച്ചു പാഞ്ഞുവന്ന ദാവീദ്ഒറ്റയേറു ദാ കിടക്കണു ഗോലിയാത്ത്എ ലെ ലേ… എ ലെ ലേ…യോശുവായും കൂട്ടുകാരുംഏഴുകാഹളങ്ങൾ കയ്യിലേന്തിയുംകോട്ട ചുറ്റി നടന്നു ഹേ ഹേ ഹേഏഴു വട്ടം നടന്നു ഹോ ഹോ ഹോഏഴുവട്ടം ഔതിയപ്പോൾ കോട്ടമതിൽ തകർന്നുഅഞ്ചപ്പം രണ്ടു മീനുംയേശുവാഴ്ത്തിയതു പ്രാർത്ഥിച്ചപ്പോൾഅയ്യായിരം പേര് ഹേ ഹേ ഹേതൃപതരായി തീർന്നു ഹോ ഹോ ഹോബാക്കിയപ്പം പന്ത്രണ്ടു കുട്ടകളിൽ നിറച്ചു
Read Moreഅൻപാർന്നൊരെൻ പരൻ ഉലകിൽ
അൻപാർന്നൊരനെൻ പരനുലകിൽ തുമ്പങ്ങൾ തീർക്കുവാൻ വരുമേ എൻപാടുകളകന്നിടുമേ ഞാൻ പാടി കീർത്തനം ചെയ്യുമേനീതിയിൻ സൂര്യനാം മനുവേൽ ശ്രീയേശു ഭൂമിയിൽ വരുമേ ഭീതിയാം കൂരിരുളകലും നീതി പ്രഭയെങ്ങും നിറയുംമുഴങ്ങും കാഹളധ്വനിയി ലുയിർക്കുമേ ഭക്തരഖിലംനാമുമൊരു നൊടിയിടയിൽ ചേരും പ്രാണപ്രിയന്നരികിൽതൻകൈകൾ കണ്ണുനീർ തുടയ്ക്കും സന്താപങ്ങൾ പരിഹരിക്കും ലോകത്തെ നീതിയിൽ ഭരിക്കും ശോകപ്പെരുമയും നശിക്കുംനാടില്ല നമുക്കീയുലകിൽ വീടില്ല നമുക്കീ മരുവിൽ സ്വർലോകത്തിൻ തങ്കത്തെരുവിൽ നാം കാണും വീടൊന്നു വിരവിൽകുഞ്ഞാട്ടിൻ കാന്തയാം സഭയേ നന്നായുയർത്തു നിൻ തലയെ ശാലേമിൻ രാജനാം പരനേ സ്വാഗതം ചെയ്ക […]
Read Moreഅൻപേറും യേശുവിൻ ഇമ്പസ്വരം
അൻപേറും യേശുവിൻ ഇമ്പസ്വരംഎൻ തുമ്പമകറ്റിയേ ഞാൻ ഭാഗ്യവാൻഅല്ലലേറുമീ മരുയാത്രയതിൽനല്ലൊരു സഖിയാം അവനെനിക്ക്ദാഹത്താൽ ഞാൻ വാടി കുഴഞ്ഞിടുമ്പോൾകൊടും ചൂടിനാൽ ഞാനേറ്റം തളർന്നിടുമ്പോൾപാറയെ പിളർന്നു ജലം കൊടുത്തോൻആത്മ ജീവജലം എനിക്കേകിടുന്നു;- അൻ…ക്ഷാമങ്ങൾ അനവധി വർദ്ധിക്കുമ്പോൾആത്മ ക്ഷാമം എവിടെയും പെരുകിടുമ്പോൾമരുഭൂമിയിൽ മന്നകൊടുത്തവനെ നിക്കാത്മ ജീവമന്ന ഏകി പോഷി?ിക്കും;- അൻ…സ്വന്തജനത്തെ മരുഭൂമിയിൽസന്തതം ജയമായ് നടത്തിയോനെവാഗ്ദത്ത നാട്ടിൽ ഞാനെത്തും വരെഎന്നെ അനുദിനം ജയമായ് നടത്തീടണെ;- അൻ…
Read Moreഅൻപേറും യേശുവിൻ സ്നേഹം ആശ്ചര്യം
അൻപേറും യേശുവിൻ സ്നേഹം ആശ്ചര്യംതുമ്പങ്ങൾ ഏറും ഈ ജീവിതം സദാ(2)അൻപാർന്നു പാടുവാൻ ഉണ്ടനവധിഇമ്മാനുവേലവൻ ചെയ്ത നന്മകൾആ സ്നേഹമേ എത്ര മാധുര്യംആ നാമമേ എത്ര ആനന്ദം(2)എൻ പാപം പോക്കുവാൻ മന്നിൽ വന്നവനേനിൻ പാദ സേവയാണെൻ പ്രമോദമേ(2)വൻ പരിശോധന ഉണ്ട് ജീവിതേപൊന്നു മഹേശനേ നിൻ കൃപ മതി(2);- ആ സ്നേഹ…പാരിലെ കഷ്ടങ്ങൾ ഓർക്കുകില്ല ഞാൻപാലകൻ യേശു എൻ കൂടെയുള്ളതാൽ(2)പാലിക്കും സ്നേഹിക്കും പ്രാണവല്ലഭൻപാവന ജീവിതം നൽകിടും സദാ(2);- ആ സ്നേഹ…ഈ ലോക ജീവിതം പുല്ലിനു തുല്യംസ്വർലോക വാസമോ എത്ര മാധുര്യം(2)മിസ്രയീം നിക്ഷേപം […]
Read Moreഅൻപിൻ ദൈവമെന്നെ നടത്തുന്ന
അൻപിൻ ദൈവമെന്നെ നടത്തുന്ന വഴികൾ അത്ഭുതമേഅവൻ കൃപകളെന്നിൽ ചോരിയുന്നതോ അനല്പമേഅഖില ചരാചര രചയിതാവാം അഖിലജഗത്തിനുമുടയവൻ താൻഅവനെന്‍റെ താതനായ് തീർന്നതിനാൽ അവനിൽ ഞാനെത്രയോ സമ്പന്നനാം അറിയുന്നവനെന്‍റെ ആവശ്യങ്ങൾഅടിയനറിയുന്നതിലുപരിആവശ്യനേരത്ത് അവൻ തുണയായ് അതിശയമായെന്നെ പുലർത്തിടുന്നുഅണഞ്ഞിടും ഒടുവിൽ ഞാനവന്നരികിൽഅകതാരിലാകെ എന്നാശയത്അവിടെയാണെന്നുടെ സ്വന്തഗൃഹം അനവരതം അതിൽ അധിവസിക്കും
Read Moreഅൻപിൻ നാഥനെ നീ മതിയേ
അൻപിൻ നാഥനെ നീ മതിയേആശ്രയിപ്പാൻ യോഗ്യനായവനെ(2)പാടിടും ഞാൻ എന്നും നിനക്കായ്പാർത്തിടും ഞാൻ നിൻ തണലിൽ(2)ആർപ്പോടെ ഞാൻ എൻ വീട്ടിലെത്തിടുംഎൻ പാടുകൾ എല്ലാം മറന്നിടുംഓർത്തീടുമ്പോൾ എൻ പാദം പൊങ്ങുന്നേപാർത്തീടുന്നേ ആ പൊൻ ദിനം നാഥാഭക്തർ നീതി പ്രഭാതം പോലെവിളങ്ങിടും ന്യായം മദ്ധ്യാഹന്നം പോലെ(2)തമസ്സിൽ ഉദിക്കും വെളിച്ചമായിനേരുള്ളോർക്കേകും തലമുറയായ്(2);- ആർ…ലാഭമായൊന്നും എണ്ണുന്നില്ലേലോകത്തിൽ എൻ യാത്രയതിൽ(2)ഓടുന്നു ഞാൻ ലാക്കിലേക്ക്വാടാകിരീടം പ്രാപിച്ചിടാൻ(2);- ആർ…നിന്ദ അപമാനം പഴി ദുഷികൾപർവ്വതസമായെന്നെ മൂടുമ്പോൾ(2)ആശ്രയിക്കും ക്രൂശിൻ നാഥനെനിന്നെ നോക്കി ഞാൻ യാത്ര ചെയ്യും(2);- ആർ…യാഹിൽ ആശ്രയം വെച്ചിടുന്നോർസീയോൻ പർവ്വതം […]
Read MoreRecent Posts
- യോഹന്നാൻ ചാരിയ തിരുമാർവ്വിൽ
- യോഗ്യതയില്ലേശുവേ യോഗ്യതയായ് പറയുവാൻ
- യോഗ്യനല്ല ഞാൻ അപ്പനാണേ എന്റെ
- യിസ്രയേലിന്റെ രാജാവേ സർവ്വ
- യിസ്രായേലിൻ സേന നായകനേശു രാജൻ
- അനുപമായ സ്നേഹം അമ്മയേ
- ഉന്നതന്റെ മറവിൽ ഉയിർ പാലകന്റെ
- യേശു എൻ പരിഹാരി ഇൻപ
- വിശ്വാസത്തിൻ നായകനും
- അനു ഗമിക്കും ഞാനേശുവിനെ

