About Manna
Hello, I am Manna Lyrics Admin, One of the biggest Christian lyrics libraries, will update weekly with latest song lyrics.പരമോന്നതാ നിൻ കൃപയാലേ
പരമോന്നതാ നിൻ കൃപയാലേ പാരിലോരോ ദിനവും കഴിഞ്ഞിടുന്നു (2)ഓരോ പുലരിയും വിടരുമ്പോഴും ഓരോ ദിനവും കൊഴിയുമ്പോഴും കരുതലോടെന്നെ നീ കാത്തിടുന്നു (2)1 മധുരമനോഹരം നിൻ തിരുവചനംഎൻ വഴികൾക്കതു മാർഗ്ഗദർശനമേ (2)തിരുഹിതം പോലെ നടന്നിടുവാനായ് (2)തിരുശക്തിയാലെന്നെ നിറയ്ക്കുകയെന്നും;- പരമോ…2 മരക്കുരിശിൽ നീ മരണം വരിച്ചുമരിച്ചവർക്കുത്ഥാനം ഏകി നിന്നുയിർപ്പാൽ (2)തിരുനിണം ക്രൂശിൽ ചൊരിഞ്ഞതിനാലേ (2)വിടുതലിൻ മോദം ഞാൻ അനുഭവിച്ചറിഞ്ഞു;- പരമോ…3. കുറവുകൾ ക്ഷമിച്ചെന്നെ നിൻ പൈതലാക്കിഅന്ധകാരം നീക്കി നിൻ തിരുവചസ്സാൽ (2)അന്ധത മാറ്റിയെൻ അധരങ്ങളിൽ സ്തുതി(2)ഗീതങ്ങളാൽ നിറച്ചോനേ സ്തോത്രം;- പരമോ…
Read Moreപാപത്തിലായിരുന്നെന്നെ – എൻ യേശുവേ
പാപത്തിലായിരുന്നെന്നെ വീണ്ടെടുത്തവനെൻ യേശുനാഥൻ(2)പാരിലെൻ യാത്രയിലിന്നും മുൻപെ നടന്നു നയിക്കും(2)എൻ യേശുവേ എൻ രാജാവേ നീയല്ലാതാരുമില്ലേ…എൻ നാഥനേ എൻ കർത്തനേ നീ മാത്രം യോഗ്യനേ…(2)കാലുകൾ ഇടറുന്ന നേരം തൻ മാർവ്വോടുചേർക്കുമെൻ യേശു നാഥൻ…(2)സ്വർഗത്തിൽ എൻ പേരുകാണ്മാൻമഹിമ വെടിഞ്ഞവനേശു(2)(എൻ യേശുവേ)|2|നീ മാത്രമേ നീ മാത്രമേ നീ മാത്രം ആരാധ്യനേ…. നീ മാത്രമേ നീ മാത്രമേ നീ മാത്രം യോഗ്യനേ… (2) (എൻ യേശുവേ)|2|
Read Moreപാപക്കടലിൽ വീണീടല്ലേ
പാപക്കടലിൽ വീണീടല്ലേ ലൈഫ് ഫുള്‍ വേസ്റ്റ് ആയി പോയീടുമേമീഡിയാസിൽ ടൈം ഫുള്‍ വേസ്റ്റ്ബാഡ് ഫ്രണ്ട്ഷിപ്പിൽ ടൈം ഫുള്‍ വേസ്റ്റ്എന്നാൽ യേശുവുള്ളബോട്ടിൽ നീകൂടെയൊന്നു പോകു ലൈഫ് ഫുള്‍ സക്‌സസ് ആകുംമേരാ ലൈഫ് ബോട്ട് യേസു മസി(4)എന്റെ ലൈഫ് ബോട്ട്‌യേശുവാണേഎന്റെ ലൈഫ് ബോട്ട്‌യേശു മാത്രം (2)നനനന നാനേ നാ നനാ നേനനനന നാനേ നാ നനാ നേ (2)
Read Moreപാപത്തിൽ നിന്നെന്നെ വീണ്ടെടുപ്പാൻ
പാപത്തിൽ നിന്നെന്നെ വീണ്ടെടുപ്പാൻശാപത്തിൽ നിന്നെന്നെ വിടുവിക്കുവാൻരക്ഷകനാം ദൈവം ഇറങ്ങിവന്നുയേശു എന്നെ രക്ഷിച്ചുയേശു എന്നെ സ്നേഹിച്ചു, രക്ഷിച്ചുയേശു എന്നെ രക്ഷിച്ചുസന്തോഷത്തോടെ ഞാൻ പാടിടുന്നുയേശു എന്നെ രക്ഷിച്ചു2 തൻ തിരുകൃപകളെ ധ്യാനിക്കുമ്പോൾഎത്രയോ അത്ഭുതം ആനന്ദമേസാത്താന്റെ ബന്ധനങ്ങൾ തകർത്ത്യേശു എന്നെ രക്ഷിച്ചു;- യേശു…3 രോഗവും ദുഃഖവും മരണവുമേഇല്ലാത്തതാം മഹത്താം നഗരംതൻ പ്രിയ ജനത്തിനായ് ഒരുക്കിയിട്ട്എന്നേശു വേഗം വന്നീടും;- യേശു…4 എൻപിയൻ മഹത്വ പ്രത്യാഗമനംവേഗത്തിലെന്നു ഞാൻ അറിഞ്ഞിടുന്നആ നാളിനായ് പൂർണ്ണ വിശുദ്ധനാകാൻഎന്നെ സമർപ്പിക്കുന്നേ;- യേശു…5 വരവിൻ പ്രത്യാശയിൽ ജീവിച്ചവർതന്നെപ്പോൽ നിർമ്മലരാക്കിടുന്നുമണവാളനനുരൂപ മണവാട്ടിക്കായ്എന്നേശു വേഗം […]
Read Moreപറന്നു പറന്നു പോകും ഞാനും
പറന്നു പറന്നു പോകും ഞാനുംപ്രാണപ്രിയൻ വിരവിൽകാത്തു ഞാൻ പാർത്തതാം സ്വർഗീയ വീടതിൽഎന്നെന്നും മോദമായ് പ്രിയൻ കൂടെ വാഴുവാൻസൂര്യനില്ല ചന്ദ്രനില്ല താരഗണമൊന്നുമില്ലനീതി സൂര്യൻ യേശു നാഥൻ വിളക്കാകുന്നുദാഹം വിശപ്പുമില്ല രോഗം മരണമില്ലഹാ എത്ര ഭാഗ്യമേ ഈ സ്വർഗീയ വാസ്സമതിൽഏഴുപത്തു ഏറെയായാൽ എൺപതെന്നറിഞ്ഞിടുകഅതിൻ പ്രതാപം ദുഃഖ ദുരിതമത്രെആ നാൾകൽൾ വേഗം തീരും ഞങ്ങൾ പറന്നു പോകുംഹാ എത്ര ആനന്ദമീ സ്വർഗീയ വാസ്സമതിൽ
Read Moreപലരാം നനമ്മൾ ക്രിസ്തുവിൽ ഒരേ
പലരാം നനമ്മൾ ക്രിസ്തുവിൽ ഒരേ ശരീരംഒന്നായ് വാഴാം ക്രിസ്തുവിൽ ഒന്നായ് വാഴാംനീ എവിടെ നിൻ സോദരനെവിടെകർത്താവിൻ ശബ്ദംപൊരുളറിയുക നാം തിരിച്ചറിയുക നാംഅതാണു ദൈവഹിതംഭിന്നത വെടിഞ്ഞു ഖിന്നത മറന്നുഒന്നായ് അണിചേരാംഭൂവതിലേശുവിൻ സാക്ഷികളാകാംഅതാണു ദൈവഹിതം; നീ എവിടെ…വൈരവും പകയും മറന്നുഒരുമയിൽ മുന്നേറാംആരാധിക്കാം പ്രാർത്തിച്ചിടാംഅതാണു ദൈവഹിതം; നീ എവിടെ…ഏക മനനസ്സോടൊന്നിച്ചൊന്നായ്ഐക്യതയിൽ മരുവാംഉള്ളതിൽ പങ്കു ദാനം ചെയ്തിടാംഅതാണു ദൈവഹിതം; നീ എവിടെ….
Read Moreപരദേശിയായി ഞാൻ പാർക്കുന്നിഹെ
പരദേശിയായി ഞാൻ പാർക്കുന്നിഹെ നാഥാഎപ്പോൾ എൻ വീട്ടിൽ ചേരുംആമയം മാറി ആനന്ദം ഏറുംനാളെന്നു വന്നീടുംപാർത്തലം തന്നിലെ ജീവിതമോ വെറുംപാഴ് മരു യാത്രയത്രെകഷ്ടതയും സങ്കടവുംമാത്രമതിൻ ധനംജീവിതം തന്നിലെ ക്ലേശങ്ങളാൽ മനംതളർന്നിരിക്കുമ്പോൾഎന്നരികിൽ വന്നു നിൽക്കുംമാലൊഴിച്ചീടും നീആർത്തിരമ്പും തിരമാലകളെറിയെൻപടകുലഞ്ഞീടുമ്പോൾആഴി മീതെ നടന്നോനെനീട്ടുക നിൻ കരം
Read Moreപരമ ദയാലോ പാദം
പരമ ദയാലോ പാദം വന്ദനമേപാലയ ദേവാ പാദം വന്ദനമേ (2)പാദാരവിന്ദമേ പരനേ ഗതിയേപാലയമാം പരമേശ കുമാരാ (2)ലോകരക്ഷാകരാ ശോകനിവാരണാ (2)ആകുലമാകവേ പോക്കും സര്‍വ്വേശാ (2)ആധാരമറ്റവർക്കാലംബനമേആനന്ദദായകനെ മനുവേലാനീതിയിൻ സൂര്യനേ കരുണാകരനേ (2)ആദിയനാദിയെൻ താതനും നീയേ (2)താതസുതാത്മനേ പരികീർത്തനമേപാദമതിൽ പണിയുന്നഹം ആമേൻ…
Read Moreപറന്നുയരും ഞാൻ ഒരുനാൾ വാനിൽ
പറന്നുയരും ഞാൻ ഒരുനാൾ വാനിൽപരനോടു കൂടെ വസിച്ചിടുവാൻ(2)പാരിലെ പങ്കപാടുകൾ നീങ്ങിപരിപൂർണയായ് ഞാൻ തീരുമന്ന്(2)ആ.. ആ.. ആ..ദൂരെ വാന സീമകൾക്കപ്പുറംനാഥൻ വസിക്കുമാ പൊൻ വീട്ടിൽ (2)മണിവീണ ഏന്തി സ്തുതിഗീതം പാടിപരൻ മുഖം കണ്ടു ഞാൻ ആരാധിക്കും(2);-പറന്നുയരും… ആ… ആ… ആ…കഷ്ടതത ഇല്ല കണ്ണീരില്ലകാന്താനാം കർത്തന്റെ തിരുസവിധേവീഥിയിൽ വിളക്കായ് പ്രേമകാന്തൻഹാ എന്തു മോദമെന്താനന്ദം(2);-പറന്നുയരും… ആ… ആ… ആ…
Read Moreപാടുമേ ഞാനെൻ പ്രിയനായൊരു ഗാനം
പാടുമേ ഞാനെൻ പ്രിയനായൊരു ഗാനംഎൻ നാവിൽ തന്നയീ നവ്യമാം ഗാനംസ്നേഹത്തിൻ ഗാനം ത്യാഗത്തിൻ ഗാനം(2)വിടുതലിൻ കരുതലിൻ നവ്യമാം ഗാനം(2)1 നീയെന്റെ പ്രാണനെ മരണത്തിൽ നിന്നുംനീയെന്റെ കണ്ണിനെ കണ്ണീരിൽ നിന്നുംനീയെന്റെ കാൽകളെ വീഴ്ച്ചയിൽ നിന്നും(2)വിടുവിച്ചതോർത്തു ഞാൻ പാടുമീ ഗാനം(2);-2 ബലഹീനതയിൽ ബലമെന്നിലേകിഇരുൾ പാതയതിൽ ഒളിയായ് നീ വന്നുമരുയാത്രയതിൽ തണലെനിക്കേകി(2)കരുതുന്നതോർത്തു ഞാൻ പാടുമീ ഗാനം(2);-3 സ്വർഗ്ഗം വെടിഞ്ഞു നീ പാരിതിൽ വന്നുപാപിയാമെന്നെ തേടി നീ വന്നുദാനമായ് രക്ഷ ക്രൂശതിൽ നൽകി(2)വിടുവിച്ചതോർത്തു ഞാൻ പാടുമീ ഗാനം(2);-4 ക്രൂശതിൽ ചൊരിഞ്ഞ നിൻ തിരുരക്തത്താലെനിത്യതയ്ക്കെന്നെ […]
Read MoreRecent Posts
- യോഹന്നാൻ ചാരിയ തിരുമാർവ്വിൽ
- യോഗ്യതയില്ലേശുവേ യോഗ്യതയായ് പറയുവാൻ
- യോഗ്യനല്ല ഞാൻ അപ്പനാണേ എന്റെ
- യിസ്രയേലിന്റെ രാജാവേ സർവ്വ
- യിസ്രായേലിൻ സേന നായകനേശു രാജൻ
- കഷ്ടങ്ങൾ ഏറി-അവൻ അത്ഭുത മന്ത്രി
- സ്തോത്രം സ്തോത്രം സ്തോത്രമെന്നുമെ
- നിശ്ചയം സീയോനിൽ നിന്നുത്തരം
- എൻ പ്രിയനേ എൻ യേശുവേ
- സ്തുതി സ്തുതി എൻ മനമേ യേശുവെ

