Collection of 4000+ Christian Songs and Lyrics Now!!!

Close Icon
   
Contact Info     Search Song Lyrics

Author Archives: Manna

About Manna

Hello, I am Manna Lyrics Admin, One of the biggest Christian lyrics libraries, will update weekly with latest song lyrics.

ഒരുങ്ങിടാം സഭയേ ഒരുമയോടെ നാം

ഒരുങ്ങിടാം സഭയേ ഒരുമയോടെ നാം പ്രിയനേശു മണവാളൻ വരവിനായി വരവിൻ അടയാളം കാണും ഈ നേരം വിശുദ്ധിയെ തികച്ചൊരുങ്ങാം സോദരേ വിളക്കുകൾ തെളിച്ചിരിക്കാം Chorusഉണർന്നിരിക്കാം പ്രിയ സഭയേ ശുഭ്ര വസ്ത്ര ധാരിയായ് ദീപംതെളിയിച്ചുആത്മ നാഥനെ എതിരേൽപ്പാൻ 2 പാപത്തിൻ അധീനരായ് ലോക സുഖങ്ങളിൽ ആത്മാവിൽ അന്ധരായ്‌ ജീവിക്കവേ ക്രൂശിൽ നമുക്കായി ചിന്തിയ ചോരയാൽ വീണ്ടെടുത്തോൻ വരുന്നൂ…സോദരേ വനമേഘേ വരുന്നൂ.. 3 പകരുന്ന വ്യാധിയാൽ മരണം പെരുകുന്നു ജനമെല്ലാം നിർജ്ജീവരായിടുന്നേ യുദ്ധവും ക്ഷാമവും കലഹങ്ങളും മൂലം ദുരിതങ്ങൾ പെരുകിടുന്നൂ […]

Read More 

പാടി ആനന്ദിക്കും മമ പ്രിയനെ

പാടി ആനന്ദിക്കും മമ പ്രിയനെ നിജ ഗുണ ഗണങ്ങൾപത്തു കമ്പിയുള്ള വീണയിൽ പാടിആനന്ദിക്കുമെന്നും1 ലക്ഷോപലക്ഷം പിയൻമാരിൽ-എന്റെപ്രിയനാണുത്തമ പ്രിയൻഅവൻ മാത്രം മതിയെനിക്കിഹത്തിലും പരത്തിലും;- പാടി2 അവനിൽ ഞാൻ പ്രിയം വച്ചെന്നും-തിരുസീയോൻ പ്രയാണം ചെയ്കയാൽഇതുവരെ ലജ്ജിപ്പാൻ സംഗതി വന്നില്ല;- പാടി…3 പ്രതികൂല ശക്തികളെന്റെ-ചുറ്റുംപാളയമിറങ്ങിയെന്നാലുംതെല്ലുമവരെ ഭയപ്പെടാതെന്നും;- പാടി…4 കഷ്ടതയാകുന്ന ചൂള-ഏഴുമടങ്ങായി വർദ്ധിപ്പിച്ചാലുംതീയുടെ ബലം കെടുത്തുന്നവനുള്ളതാൽ;- പാടി…5 ബലത്തിൻ വല്ലഭത്വത്തിന്റെ ശക്തി എന്നിൽപകരുക തിരുസേവയ്ക്കെന്നുംവിജയ പതാക നാടെങ്ങുമുയർത്തി;-6 അന്ത്യകാലത്തെന്റെ താതൻ-സർവ്വമാനവ ജാതിയിന്മേലുംപരിശുദ്ധാത്മാവിനെ പകരുന്നതോർത്തു;-7 പുത്രന്മാർ പുതിമാർ വൃദ്ധ-ജനഭേദമെന്യയാത്മ ദാനംധാരാളമായ് പകർന്നീടുന്നതോർത്തു;- 8 കൃപായുഗത്തിലീ […]

Read More 

ഓരോനാളിലും പിരിയാതന്ത്യത്തോളം

ഓരോനാളിലും പിരിയാതന്ത്യത്തോളംഓരോ നിമിഷവും കൃപയാൽ നടത്തീടുമേഞാൻ അങ്ങേ സ്നേഹിക്കുന്നു എൻ ജീവനെക്കാളെന്നും(2)ആരാധിക്കും അങ്ങേ ഞാൻ ആത്മാർത്ഥ ഹൃദയമോടെ(2)എന്നെ സ്നേഹിക്കും സ്നേഹത്തിന്റെ ദൈവമേ എന്നെ സ്നേഹിച്ച സ്നേഹത്തിൻ ആഴമതിൻ(2) വൻ കൃപയെ ഓർത്തീടുമ്പോൾ എന്തുണ്ട് പകരം നൽകാൻ(2)രക്ഷയിൻ പാനപാത്രം ഉയർത്തും ഞാൻ നന്ദിയോടെ(2);-പെറ്റ തള്ളയും സ്നേഹിതർ തള്ളീടിലും ജീവൻ നൽകി ഞാൻ സ്നേഹിച്ചോർ വെറുത്തീടിലും(2)നീയെന്റേതെന്നു ചൊല്ലി വിളിച്ചു എൻ ഓമനപ്പേർ(2)വളർത്തിയിന്നോളമാക്കി തിരുനാമ മഹത്വത്തിനായ്(2);- നിന്റെ ജീവിതം എനിക്കായ് തന്നിടൂ നീ ഞാൻ നിന്നെ അനുഗ്രഹസമൃദ്ധിയാക്കും(2)എന്നിൽ വിശ്വസിക്കുക ഞാൻ നിന്റെ […]

Read More 

പച്ചപ്പുൽപുറങ്ങളിൽ വഴി നടത്തും

പച്ചപ്പുൽപുറങ്ങളിൽ വഴി നടത്തുംപാവന സ്നേഹിതനേനീ എൻ ഇടയൻ നല്ല ഇടയൻനീ എൻ ഇടയൻ നല്ല ഇടയൻപാപിയാമെന്നെ പാവനനാക്കീടുവാൻപാരിൽ വന്നവനേനീ എൻ ഇടയൻ നല്ല ഇടയൻനീ എൻ ഇടയൻ നല്ല ഇടയൻഉണങ്ങി വരണ്ട ഈ ഭൂവതിൽ എന്നെഉല്ലാസമായി നടത്തുന്നവനേ (2)ഉത്‌ഘോഷിക്കും ഞാൻ തിരുനാമമെന്നും (2)ഉലകതിൽ നീ തരും നാൾകളെല്ലാം(പച്ചപ്പുൽപുറങ്ങളിൽ…)കാഹളനാദം കേട്ടിടാറായിമേഘമതിൽ താൻ വന്നീടാറായി (2)എൻ പ്രാണനാഥനെ എതിരേൽപതിന്നായി (2)കാത്തു കാത്തേകനായ് പാർത്തീടുന്നേ(പച്ചപ്പുൽപുറങ്ങളിൽ…)

Read More 

ഓരോ ദിവസവും നമ്മൾക്കുള്ളാവശ്യ

ഓരോ ദിവസവും നമ്മൾക്കുള്ളാവശ്യ-മോരോന്നും ദൈവം താൻ നല്കീടുന്നു1 കാരുണ്യരക്ഷകാ നിന്നെപ്പോലാരെനി-ക്കാവശ്യമോരോന്നും നൽകീടുവാൻകെരീതു തോട്ടിലും സറെപ്ത നാട്ടിലുംവേണ്ടുന്ന സർവ്വവും ദൈവവും തരും;-2 ഉള്ളം തകരുമ്പോൾ കൺകൾ നിറയുമ്പോൾകൺമുന്നിൽ രക്ഷകൻ കാണായ് വരുംഉള്ളത്തിലുള്ളൻ ക്ലേശങ്ങളാകെയുംഅൻപുള്ള രക്ഷകൻ നീക്കിത്തരും;-3 വേഴാമ്പൽ കൂകുമ്പോൾ മാൻ ഞെട്ടി ഓടുമ്പോൾകാർമേഘം നീർത്തോടും നൽകുന്നവൻഎപ്പോഴും എന്നിൽ തൻ പ്രീതിപതിച്ചവൻതൻ മാർവ്വിലെന്നെയും പാലിച്ചീടും;-4 ഭാരങ്ങൾ കണ്ടെന്റെ കാലിന്നാലസ്യമോഭാരം വഹിച്ചു ഞാനുള്ളിൽ നുറുങ്ങിയോകൊണ്ടെന്റെ രക്ഷകൻ ചാരത്തണയുന്നനേരത്തു താനെന്റെ ഭാരവാഹി;- 5 ആപത്തു കാലത്തു നീർക്കാക്കപോലായി ഞാൻകാലത്തും വൈകിട്ടും കണ്ണീർ തൂകിമീവൽപക്ഷിപോലെ […]

Read More 

ഞങ്ങളണയുന്നു കുരിശിൽ

ഞങ്ങളണയുന്നു കുരിശിൽഅഭയമരുളണമേനിന്റെ പാണികളാൽ തൊടുവാൻകരുണ തോന്നണമേദുഃഖസാഗരമാർത്തലച്ചീ-തോണിയുലയുമ്പോൾതപ്തഹൃദയതടങ്ങളിൽതിരി കെട്ടുപോകുമ്പോൾ(2)നൽദയാപരനേ നയിക്കണ-മിന്നു നിൻ വഴിയേ…(2);- ഞങ്ങൾ…നിത്യപാപച്ചുമടുമായ് മരു-യാത്ര തുടരുമ്പോൾഅർത്ഥമറിയാതഗ്നിയിൽ ചിറ-കറ്റു വീഴുമ്പോൾ (2);­-ആരുമില്ലാതനന്യരായ് ഇരു-ളാകെ മൂടുമ്പോൾലക്ഷ്യമില്ലാതേകരായ്വഴി മാഞ്ഞുപോകുമ്പോൾ(2);-

Read More 

ഓരോ ദിനങ്ങളും കാത്തുപാലിക്കുന്ന

ഓരോ ദിനങ്ങളും കാത്തുപാലിക്കുന്നസ്നേഹമെന്താശ്ചര്യമേനാൾതോറും നമ്മുടെ ഭാരങ്ങളെ താൻനീക്കി നടത്തിടുന്നു-(2)കാരാഗ്രഹത്തിൻ അകത്തുള്ള മുറിയിൽപത്രോസുറങ്ങിടുന്നു-(2)ലേശം ഭയമില്ല ചിന്താകുലമില്ലകർത്തനിൽ വിശ്രാമമേ-(2)സിംഹകുഴിയിലും ദാനിയേലിൻ ദൈവംധൈര്യം പകർന്നിടുന്നു-(2)ബുഭുക്ഷയോടെ അലറുന്ന സിംഹംശാന്തമായുറങ്ങിയല്ലോ-(2)വൈരിയിൻ തീച്ചൂള ശക്തമാണെങ്കിലുംദാസന്മാർ മൂവരുമായ്-(2)നാലാമതൊരുവൻ അഗ്നിയിലിറങ്ങികൂടെ നടന്നുവല്ലോ-(2)

Read More 

നോക്കുന്നേ യേശുവിൽ മാത്രം

നോക്കുന്നേ യേശുവിൽ മാത്രം വേറൊന്നുമെൻ ശ്രദ്ധ നേടുന്നില്ല കൊടുങ്കാറ്റുകൾ അടിക്കുമ്പോഴും യേശു മാത്രം എൻ ശ്രദ്ധ കേന്ദ്രം (2) യേശുവേ മാത്രം നേടാൻ കഴിഞ്ഞിട്ട് വേറൊന്നുമില്ലേലും ഞാൻ സംതൃപ്തനാ (2) യേശുവേ പോലെ യോഗ്യനായി ആരെയും കാണില്ല എൻ മനമേ (2)യേശുവേ അങ്ങേ നേടണം യേശുവേ അങ്ങേ അറിയണം യേശുവേ അങ്ങേ കാണണം യേശുവേ അങ്ങിൽ ചേരണം 2 ആരോഗ്യത്തെക്കാൾ യേശുവോട്‌ പ്രീയം ബന്ധങ്ങളേക്കാൾ യേശുവോട്‌ സ്നേഹം ശുശ്രൂഷയെക്കാൾ യേശുവോട്‌ പ്രേമം യേശു മാത്രം എൻ ശ്രദ്ധ […]

Read More 

ഒന്നുമില്ല ഒന്നുമില്ല അസാദ്യമായ്

ഒന്നുമില്ല ഒന്നുമില്ല അസാദ്യമായ്ഉന്നതനാം യേശുവിനു അസാദ്യമായ്കഷ്ടങ്ങളിലും പതറീടല്ലേ നഷ്ടങ്ങളിലും തളർന്നിടല്ലേആധികൾ വ്യാധികൾ നിറഞ്ഞീടുമ്പോൾഭാരത്താൽ എന്റെയുള്ളം തകർന്നിടുമ്പോൾ ഭയമില്ല ലേശം തുനയെനിക്കവനാണിഹത്തിലുംപരത്തിലും എന്നുമെന്നേക്കും;-കഷ്ടത്തിൽ അവനെന്റെ അടുത്ത തുണദുഃഖത്തിൽ അവനെന്റെ ആശ്വാസകൻസർവ്വ ശക്തനെന്നെ ശക്തി നൽകി നടത്തും ഭയപ്പെടില്ലാ ഞാൻ ഉറച്ചു നിൽക്കും;-ശത്രുവേ തകർക്കാൻ ശക്തി നൽകിടുംവചനമയച്ചെന്നെ വിടുവിച്ചിടുംയരിഹോ മതിലുകൾ സ്തുതിയുടെ നടുവിൽ തകർന്നിടും പുതു വഴി തുറക്കുമവൻ;-

Read More 

ഓർമ്മകൾ തൻ തിരികൾ കൊളുത്തി

ഓർമ്മകൾ തൻ തിരികൾ കൊളുത്തിഒരുക്കിയിട്ടൊരീ വീഥികളിൽഒരു നീർ തോടിനായ് തേടി നടന്നു ഞാൻഒരിക്കലും തീരാത്ത ദാഹവുമായ്അകലെ കണ്ടു ഞാൻ ജലാശയങ്ങൾഅരികിലെത്തുമ്പോൾ മരീചികഅകലെ കേട്ടു ഞാൻ ആശ്വാസവാക്കുകൾഅരികിലെത്തുമ്പോൾ അശരീരികൾ;- ഓർമ്മ…ഒരിക്കൽ ഞാൻ എത്തി ജിവന്റെ ഉറവിൽഒരിക്കലും വറ്റാത്ത നീരുറവിൽപാനം ചെയ്തു ഞാൻ മതിയാകുവോളംദാഹിക്കില്ലെനിക്കൊരുനാളിലും;- ഓർമ്മ…

Read More