Collection of 4000+ Christian Songs and Lyrics Now!!!

Close Icon
   
Contact Info     Search Song Lyrics

Author Archives: Manna

About Manna

Hello, I am Manna Lyrics Admin, One of the biggest Christian lyrics libraries, will update weekly with latest song lyrics.

നിൻ പാദത്തിൽ ഞാൻ വന്ദിക്കുന്നേ

നിൻ പാദത്തിൽ ഞാൻ വന്ദിക്കുന്നേ നിൻ മഹത്വം ഞാൻ വർണ്ണിക്കുന്നേ അത്യുന്നതൻ നീ നിസ്തുല്യനാം അത്യാദരം ഞാൻ നമിക്കുന്നേ 2 താതൻ സവിധം വിട്ടീഭൂവിൽ താണിറങ്ങി നീ ക്രൂശിലോളം താഴ്ചയിലെന്നെ ഓർത്ത നിന്നെ താഴ്മയോടെ ഞാൻ നമിക്കുന്നേ 3 നീചനാം എന്നെ വീണ്ടെടുത്ത നിൻ മഹാ സ്നേഹം അവർണ്ണ്യമാം നൽകിടുന്നെന്നെ ഞാൻ നിനക്കായ് നന്ദിയോടെ ഞാൻ നമിക്കുന്നേ 4 രാജാധിരാജൻ ഉന്നതൻ നീ ദേവാധിദേവൻ വന്ദിതൻ നീ സ്തോത്രം സ്തുതികൾ സ്വീകരിപ്പാൻ പാത്രം നീ മാത്രം ഇന്നുമെന്നും […]

Read More 

നീ യോഗ്യൻ യേശുവേ

സ്വർഗ്ഗ ദൂതർ വാഴ്ത്തുംകുഞ്ഞാട്ടിൻ മുൻപിൽസ്വർഗ്ഗ മൂപ്പൻമാർ കിരീടങ്ങൾവീഴ്ത്തി കുമ്പിടുന്നു നീ യോഗ്യൻ യേശുവേ (2)നിന്നാൽ ഞാൻ ഉളവായ്ഞാൻ നിനക്കായ് നിർമ്മിതനായ്‌നീ മഹത്വത്തിൻ യോഗ്യൻരാവും പകലും, ദിനവും രാവും വാഴ്ത്തി പാടാം (4)hindiSwarg ke doot aur praani Memne ke samne JhukteAur pracheen dandavat karte aur gaate hainTu yogya hain khuda (2)Sab teri or se hainSab tere liye hainTu mahima ke yogyaDin aur Raat, Raat aur […]

Read More 

നീ എന്റെ സ്വന്തം യേശു നാഥാ

നീ എന്റെ സ്വന്തം യേശു നാഥാഞാൻ നിന്റെ സ്വന്തം യേശു നാഥാഎപ്പോഴും എന്നെ നോക്കീടുന്നനിൻ കൺകൾ എത്ര സൗന്ദര്യമേ (2)സർവ്വാംഗ സുന്ദരനായ യേശു നാഥാ… സ്നേഹ നാഥാ…എൻ പേർക്കായ് ക്രൂശിതനായ ജീവ നാഥാ… പ്രേമ കന്താ…വീഞ്ഞിനെക്കളും വീര്യമുള്ളനിന്റെ സ്നേഹത്താൽ നിറച്ചുവല്ലോ (2)ഇത്രയും സുരക്ഷിതമായ വേറെ സ്ഥാനം… ഭൂവിലില്ല…ഇത്രയും സ്നേഹമുള്ള ആരും… പാരിലില്ല…പിളർന്ന പാറയാം യാഹേ…നിന്റെ വിള്ളലിൽ മറഞ്ഞിടുന്നു (2)(hindi)tu hey mera… yeshu prabhu..mem hoo tera… yeshu prabhu…ithana sundhar hey… there aakhey…jis par […]

Read More 

നിലനില്പാൻ കൃപ വേണം

നിലനില്പാൻ കൃപ വേണംഅമിത ബലം തരണേ പിയാനിന്നെ നോക്കി പിൻപേ ഇറങ്ങിഎന്നെ ഒന്നും നോക്കിയതില്ല (2)എന്തെല്ലാം എൻ ജീവിതത്തിൽകയ്പായ് ഭവിച്ചാലും ആരെല്ലാം ഉപേക്ഷിച്ചെന്നാലുംകൈവിടില്ലെന്നേശു നാഥൻ (2);-ശത്രുവിന്റെ ഗർജജനങ്ങൾ ഇടയ്ക്കിടെഞാൻ ശ്രവിച്ചിടുമ്പോൾശോധനകൾ നേരിടുമ്പോൾനടത്തിടും എൻ അരുമനാഥൻ (2);-

Read More 

നിദ്രയിൽ ഞാനായനേരം

നിദ്രയിൽ ഞാനായനേരം ഭദ്രമായെന്നെ പാലിച്ചസച്ചിദാത്മാവാം നിനക്കു സ്തോത്രം ചെയ്യുന്നനന്തംചാവിൻ നിദ്രയിൽ നിന്നു ഞാൻ ജീവിച്ചു കൺതുറക്കുമ്പോൾദൈവമേ നിൻ നിത്യപ്രകാശത്തെ കാണ്മാൻ തുണയ്ക്കഎന്നുടെ പാപമഖിലം സൂര്യനാൽ മഞ്ഞെന്നപോലെനന്നേ നശിപ്പിക്കയെൻ കർത്താവേ, കാരുണ്യരാശേ!എൻ നിനവമിച്ഛകളും നിൻ പുണ്യഹിതാനുരൂപംപൂർണ്ണായ് പാലിക്ക നിന്നാത്മാവാലെന്നെ നിറച്ച്ഇന്നത്തെ എൻ ക്രിയകളും വാഗ്മനോഭാവങ്ങളെല്ലാം ഭംഗിയോടു നിൻഹിതത്തിൽ തന്നെ ഭരിക്കേണമേപ്രാതഃപ്രസന്നാത്മാവിനെ ജ്യോതിർമ്മയാ! തന്നു സത്യവേദത്തിന്നൊത്തോരു മാർഗ്ഗേ മോദാൽ നടത്തേണമേ

Read More 

നേർവഴി പോകാൻ പലവഴി

അയ്യയ്യോ ഹോ അയ്യയോ .. (2) ഹേ..നേർവഴി പോകാൻ പലവഴി നോക്കികുറുക്കു വഴി തേടി പോവല്ലേ ….(4)അതിലെ ചെന്നാൽ ഇതിലെ ചെന്നാൽഅതിലെ പോയാൽ ഇതിലെ പോയാൽഅയ്യയോ അയ്യയ്യോ നിൻ ജീവിതം അയ്യയ്യോ (2)ജീവിതം ഒന്നല്ലേ അത് നന്നായി നോക്കണ്ടേകുഞ്ഞുകളിച്ചാലോ നീ പെരുവഴി ആകൂലേപഴയത് ഓർത്തെന്നും ദുഖിച്ചീടരുതേപുതിയത് നല്കീടാൻ നിൻ യേശു കൂടില്ലേതളരരുതൊട്ടും മടുക്കരുതൊട്ടുംമിടുക്കനായി ജീവിക്കൂനിത്യതയോളം കൈകൾ പിടിക്കാൻയേശു കൂടില്ലേ ….തളരരുതൊട്ടും മടുക്കരുതൊട്ടുംമിടുക്കിയായി ജീവിക്കൂനിത്യതയോളം കൈകൾ പിടിക്കാൻയേശു കൂടില്ലേ ….തളരരുതൊട്ടും മടുക്കരുതൊട്ടുംമിടുക്കരായി ജീവിക്കൂനിത്യതയോളം കൈകൾ പിടിക്കാൻയേശു കൂടില്ലേ ….(2)

Read More 

നീ കണ്ണാലെ കണ്ടിട്ടുള്ള അൽഭുതങ്ങൾ

നീ കണ്ണാലെ കണ്ടിട്ടുള്ള അൽഭുതങ്ങൾഅവൻ നിനക്കായ് ചെയ്ത വൻ ക്രിയകൾയാഹിൻ ബലമുള്ള കൈ ആ നീട്ടിയ ഭുജം(2)മരുയാത്രയിൽ താങ്ങി നടത്തിയില്ലേ-നിന്നെ(2)1 പാപച്ചേറ്റിൽ നിന്നും കരകയറ്റിപ്രിയമകനായ് നിന്നെ മാറ്റിയില്ലേകാട്ടൊലിവിൻ കൊമ്പായിരുന്ന നിന്നെ(2)നല്ല നാട്ടൊലിവോടവൻ കൂട്ടിച്ചേർത്തില്ലേ;- 2 ശത്രുവിൻ മുൻപാകെ മേശയൊരുക്കിനിൻ മുഖത്തെ അവൻ ആദരിച്ചില്ലേഎത്രയോ ശ്രേഷ്ഠമാം അനുഗ്രഹങ്ങൾ(2) ഓനിന്റെ മേൽ കൃപതോന്നി ചൊരിഞ്ഞതല്ലേ;-3 വിണ്ണിലവൻ കാന്തനായ് വരുന്നനാളിൽകർത്തനെ എതിരേൽപാൻ ഒരുങ്ങിനിൽക്കാംവാട്ടം മാലിന്യം ഇല്ലാ മണവാട്ടിയായ്(2)നാഥനുമായ് നിത്യതയിൽ ആനന്ദിച്ചിടാം;-

Read More 

നിൻ മൊഴികൾ എന്നിൽ ഇറങ്ങി

നിൻ മൊഴികൾ എന്നിൽ ഇറങ്ങിനിൻ വചനം എന്നിൽ കവിഞ്ഞു (2)എന്റെ ദൈവം (3) എന്നിൽ ഇറങ്ങി (2)യോനായിന്മേൽ ഇറങ്ങി ദൈവംനിന്നവയിന്മേൽ കരുണതോന്നിനോഹയിന്മേൽ ഇറങ്ങി ദൈവം പുതിയതാം ജനത്തെ വാർത്തെടുത്തു (2)എന്റെ ദൈവം (3) എന്നെ ഉണർത്തി (2)മരുഭൂമിയിൽ ഇറങ്ങിവന്നഎന്റെ ദൈവം… ശക്തനായവൻമലമുകളിൽ ഇറങ്ങി നിന്നഎന്റെ ദൈവം… ജീവനുള്ളത് (2)എൻറെ ദൈവം (3)എന്നും ജീവനുള്ളത് (2)കാൽവരിയിൽ രക്തം ചൊരിഞ്ഞു. പുതിയതാ ഉടമ്പടി ബലപ്പെടുത്തിപൗലോസിൽ രക്തം ചൊരിഞ്ഞുപുതിയതാ ഉടമ്പടി വാർത്തെടുത്തു (2)എൻറെ ദൈവം (3) എന്നെ ബലപ്പെടുത്തി (2)

Read More 

നിൻ ഹൃദയനിലങ്ങളെ ഒരുക്കിടുക

നിൻ ഹൃദയനിലങ്ങളെ ഒരുക്കിടുകവചനത്തിൻ വിത്തുകൾ വിതച്ചിടുമ്പോൾഫലപ്രദമായ്‌ വളർന്നതുനിൻഹൃദയത്തിൽ വിളങ്ങിടട്ടെന്നുംമോഹങ്ങളതിനെ ഞെരുക്കിടല്ലേജഡമോഹങ്ങളതിനെ വിഴുങ്ങിടല്ലേപാറപോൽ ഹൃദയം കഠിനമാക്കരുത്‌നിന്നിൽ സമൃദ്ധിയായ്‌ വളർന്നിടട്ടെഅനുദിനം ഹൃദയത്തെ പുതുക്കിടുകഅവൻ വചനം ശ്രവിച്ചു നീ വളർന്നിടുകമുപ്പതും അറുപതും നൂറും മേനിയായ്‌വചനം നിന്നിൽ വിളഞ്ഞീടട്ടെസകലം നീ മാത്രംനിന്നിലെ നൻമകളാലെ ലോകംഅതിശ്രേഷ്ഠ ഗുണങ്ങളാൽ നിറഞ്ഞിടട്ടെവിശുദ്ധർക്കു നല്കുന്ന സ്വർഗ്ഗരാജ്യംനഷ്ടമാകില്ലതു നിശ്ചയമായ്‌

Read More 

നിൻ മുഖം കാണുവാൻ കൊതിയാകുന്നെ

നിൻ മുഖം കാണുവാൻകൊതിയാകുന്നെ നിൻ സ്വരം കേൾക്കുവാൻ വാഞ്ചിച്ചിടുന്നേ (2)യേശുവേ നീ ഉന്നതൻ യേശുവേ നീ പരിശുദ്ധൻ (2)യേശുവേ സ്തുതികൾക്കു യോഗ്യനെ എൻ യേശുവേ സ്തുതികൾക്കു യോഗ്യനെ (2)ലോകരെല്ലാം കൈവിടുമ്പോൾ ഉറ്റവർ മാറിടുമ്പോൾ (2)നാഥൻ എൻ അരികിൽ വരും മാർവോടു ചേർത്തണക്കും (2);- യേശുവേ നീ…ഈ ഭൂമിയിൽ പരദേശി ഞാൻ സൊർപ്പൂരേ എൻ ഭവനം (2)ചേരും ഞാൻ നിത്യ വീടതിൽ കാണുമെൻ പ്രിയൻ പൊന്മുഖം (2);- യേശുവേ നീ…

Read More