Collection of 4000+ Christian Songs and Lyrics Now!!!

Close Icon
   
Contact Info     Search Song Lyrics

Author Archives: Manna

About Manna

Hello, I am Manna Lyrics Admin, One of the biggest Christian lyrics libraries, will update weekly with latest song lyrics.

മാനസം തുള്ളുന്നേ-എൻ പ്രാണപ്രിയാ

മാനസം തുള്ളുന്നേ കണ്ണു കൊതിക്കുന്നേനിൻ വരവിന്നായ്‌ നോക്കിപ്പാർത്തിരിക്കുന്നേ(2)എൻ പ്രാണപ്രിയാ എന്നേശു നാഥാഎന്നുവരും എന്നെ ചേർത്തിടുവാൻ(2)മാനസം തുള്ളുന്നേ കണ്ണു കൊതിക്കുന്നേനിൻ വരവിന്നായ്‌ നോക്കിപ്പാർത്തിരിക്കുന്നേ(2)പ്രാണപ്രിയാ നീ എന്നുവരുംആശയായ് ഞാനിഹേ കാത്തിരിപ്പൂ(2)1 കണ്ണുനീർ ദുഃഖവും മാറിടും കാലമേസ്വർഗ്ഗസീയോൻ പുരി എത്തിടുമ്പോൾ(2)പ്രിയന്റെ പൊൻമുഖം കാണുമാ നാളിൽപ്രിയന്റെ മാറിൽ ഞാൻ ചാരുമാ നാളിൽ(2)2 ലക്ഷ്യമാ പ്രത്യാശ തീരമാണെന്നുമേലക്ഷോപലക്ഷമാം വിശുദ്ധർ മദ്ധ്യേ(2)കുഞ്ഞാട്ടിൻ കല്ല്യാണ നാളതിങ്കൽകാന്തയായ് ഞാനും കാണുമന്നാൾ(2)

Read More 

മാനസമേ നീ പതറിടാതെ

മാനസമേ നീ പതറിടാതെ മാനവും ധനവും തേടിടാതെ (2) മഹിയിൻ സുഖമത് മാഞ്ഞിടുമേ മന്നിൽ ജീവിതം മായയുമേ (2) 1 കാലഗതികൾ കണ്ടിടുകിൽ നാം കർത്തനിൻ കാഹളം കേട്ടിടാറായ് കാത്തുനിൽക്കും വിശുദ്ധഗണങ്ങൾ (2)കാന്തനോടൊത്തു വസിച്ചിടാറായ്;- മാനസമേ….2 ആനന്ദത്തിൻ കണ്ണുനീർ വീഴ്ത്തുംആകുലചിന്തകൾ ആകെ മാറും ആകയാൽ എൻ മനം പാടിടുമേ (2) ആമോദത്താൽ നിത്യം വാണിടുമേ;- മാനസമേ….3 കൂരിരുളിൻ താഴ്‌വരേ നടന്നാൽകൂടെയുണ്ടെൻ കർത്തൻ കരങ്ങൾ ആശ്വാസമായ് നടത്തിടുമെൻ (2) ആത്മസഖി യേശുനാഥൻ;- മാനസമേ….

Read More 

മനസ്സിന്റെ വല്ലായ്മയിൽ

മനസ്സിന്റെ വല്ലായ്മയിൽ പറഞ്ഞതാം വാക്കുകളെ പൊറുക്കണേ തമ്പുരാനേമറക്കണേ എൻ ദൈവമേഅറിഞ്ഞും അറിയാതെയുംചെയ്തതാം പ്രവൃത്തികളെതെറ്റായി കാണുന്നു ഞാൻമാപ്പിനായി കേഴുന്നിതായേശുവേ നിൻ രുധിരം എന്നെ കഴുകിയതാൽഞാൻ ശുദ്ധനായി തീർന്നതാൽസ്തോത്രമെൻ യേശുവിന്തെറ്റുകൾ ചെയ്യാതിരിപ്പാൻവിശുദ്ധിയിൻ ആത്മാവിനാൽനിറക്കണേ നയിക്കേണമേനിത്യതേ എത്തുംവരെ

Read More 

മനമേ ഇനി വ്യാകുലമോ ദിനവും

മനമേ… ഇനി വ്യാകുലമോ, ദിനവും… ദിവി നാഥനില്ലേ;കൂടെ നടക്കുവാൻ, കൈകൾ പിടിക്കുവാൻമാറോട് ചേർക്കുവാൻ, തോളോട് ചാരുവാൻജീവന്റെ ജീവനില്ലേ… പ്രാണന്റെ പ്രാണനില്ലേ;- മനമേ…പോയൊരു കാലത്തിൽ, പാതയെ ചൊവ്വാക്കിപാദമോ പാറമേൽ, ഭദ്രമായ് നിൽപ്പാക്കിനവ്യമാം ഗീതികൾ, നാവിൽ ഉരുവാക്കിദിവ്യമാം സ്തുതികൾ ദേവനായ് തീർപ്പാക്കിചേറൊന്നും ഏശാതെ, വെണ്മയായ് കാത്തോനെനീറുന്ന വേളകൾ, ശാന്തമായ് തീർത്തോനെജീവന്റെ ജീവനല്ലേ… പ്രാണന്റെ പ്രാണനല്ലേ;- മനമേ…ജീവിത വീഥിതൻ, ഭീതമാം യാമത്തിൽനേരിയ വെട്ടവും, മങ്ങിയ വേളയിൽസാഗര തിരകൾ, മൂടിയ ഏടതിൽപ്രാണവേദനയാൽ, തേങ്ങിയ സന്ധ്യയിൽപൊൻകരം ചേർത്തെന്നെ, വാരിപ്പുണർന്നോനെനിത്യ സാന്നിദ്ധ്യമായ്, കാവലായ് നിന്നോനെജീവന്റെ ജീവനല്ലേ… […]

Read More 

മണവാളൻ വരുന്നേ മണവാട്ടി ഒരുങ്ങുക

മണവാളൻ വരുന്നേ മണവാട്ടി ഒരുങ്ങുകന്യുനതകളൊന്നുമില്ലാതെ (2)യുദ്ധവും ക്ഷാമവും ഭൂകമ്പ വ്യാധികളും അവിടവിടെയായി നാം കേൾക്കുന്നല്ലോ (2)1 സ്നേഹം കുറയുന്നു മത്സരം വർദ്ധിക്കുന്നുഈ ലോക ചിന്തകളാൽ വലഞ്ഞീടുന്നുനശ്വരമാകുമീ ലോകത്തെ പിൻപറ്റാതെനിത്യതലാക്കാക്കി ഓടിടുക(2);- മണവാളൻ…2 ക്ഷമിപ്പാൻ കഴിയില്ല താഴുവാൻ കഴിയില്ലഅഹന്ത സ്വാർത്ഥത തിങ്ങിടുന്നുഅലറും സിംഹം പോലെ ചുറ്റിത്തിരിയുന്നപിശാചിൻ കൈയ്യിൽ നീ അകപ്പെടല്ലേ(2);-മണവാളൻ…3 ആരും ചതിക്കല്ലേ തന്ത്രത്തിൽ കുടുങ്ങല്ലേക്രിസ്തുവിൻ തലയോളം വളർന്നിടുകവസ്ത്രത്തെ വെണ്മയാക്കി വിശുദ്ധിയെ കാത്തുകൊൾകഅപവാദിയെ നാം ജയിച്ചീടുക(2);-മണവാളൻ…4 ഭോഷ്ക്കു പറയല്ലേ നേരോടെ ജീവിക്കാംപ്രതിഫലം പ്രാപിപ്പാൻ ഒരുങ്ങീടുകഉണരുക ഉണരുക ഉണർന്നു പ്രാർത്ഥിക്കാംകാഹളധ്വനി […]

Read More 

മാറാതെ എന്നോട് കൂടെയുണ്ടെൻ

മാറാതെ എന്നോട് കൂടെയുണ്ടെൻ താതൻമറന്നു പോകില്ല ഒരുനാളും എന്നെ മരണനിഴലിൻ താഴ്‌വരയായാലുംമാറോടു ചേർത്തെന്നെ വഴിനടത്തും (2)വിട്ടുപോകില്ലവൻ തനിയെ ആക്കില്ലവൻവിട്ടുപോകില്ലവൻ തനിയെ ആക്കില്ലവൻആ സാന്നിധ്യം മതി എനിക്ക്തിരു സാന്നിധ്യം മാത്രം മതി (2)ആകാശം ഭൂമിയും മാറിയെന്നാലുംമാറ്റമില്ലാത്തതാം തിരുവചനം (2)വചനത്താൽ എന്നെ ഉറപ്പിച്ചിടാൻവചനമായവൻ എന്റെ കൂടെയുണ്ട് (2)വിട്ടുപോകില്ലവൻ….എൻ ജീവിതം അങ്ങേദാനമല്ലോഎൻ ശരീരം അങ്ങേമന്ദിരവും (2)വിശുദ്ധിയാലെന്നെന്നും കാത്തീടുവാൻനിൻ വിശുദ്ധി എന്നിൽ പകരേണമേ (2)വിട്ടുപോകില്ലവൻ…

Read More 

മനമുരുകി പാടിടുന്നു

മനമുരുകി പാടിടുന്നു മധുര സങ്കീർത്തനം മനം ഇടറും നേരമെന്റെമനസ്സിനാനന്ദമായ് മാറാത്തവൻ യേശു മറക്കാത്തവൻ എന്ന് യേശു 1 മന്നിതിലെന്നെ മാറോടു ചേർത്തുമർത്ത്യർ ഉപേക്ഷിച്ചു പോയ നേരംമധുര സ്വപ്നങ്ങൾ മനസ്സിൽ പകർന്നു മഹിതലേ മാനിച്ചു എന്നെ 2 മരുവിൽ എനിക്കായ് മന്ന ഒരുക്കിമറച്ചു എന്നെ തൻ ചിറകടിയിൽമന്നവൻ തൻ കരം മാർഗ്ഗം ഒരുക്കി മാന്യനായി നടത്തി ശത്രു മുന്നിൽ3 മുഴങ്കാൽ മടക്കും നേരത്തായെന്റെമനസ്സിൽ മന്ത്രിച്ച മൃദുസ്വരം മാറാത്തവനായ് ഞാൻ കൂടെയുണ്ടെന്നും മകനേ നീ ഒട്ടും ഭയപ്പെടേണ്ട 4 മണ്ണോടു […]

Read More 

മാറാതെ എന്നെ കാക്കുന്നോനെ

മാറാതെ എന്നെ കാക്കുന്നോനെ മറയാതെ എന്നെന്നും താങ്ങുന്നോനെ (2) ഒരുനാളും പിരിയാതെ കരുതാമെന്നുര ചെയ്തോൻ കൂടെയുണ്ട് അന്ത്യ൦ വരെ (2) ഹല്ലേല്ലുയ പാടീടും ഞാൻ അത്യുന്നതങ്ങളിൽ ഹോശാന ഹല്ലേല്ലുയ പാടീടും ഞാൻ എന്റെ അല്ലലെല്ലാം തീർത്തവനേ (2) 2 അൽഫയും നീയേ ഒമേഗയും നീ ഗിലയാദിൻ ഔഷധ തൈലവും നീ (2) പകർന്നു തൻ തൈലം എൻ മുറിവുകളിൽ സുഖത്തോടെ എന്നും നടത്തീടുമേ (2)3 ചൂടേറിയ മരു യാത്രയതിൽ വറ്റാതെ ഒഴുകും നൽ നീരുറവ (2) പത്മോസിൻ […]

Read More 

മന്നായെ ഭുജിക്ക ജീവ അപ്പമാം

പല്ലവി മന്നായെ ഭുജിക്ക ജീവ അപ്പമാംമന്നായെ നാം ഭുജിക്ക-ദിവ്യമൊഴിയാംമന്നായെ നാം ഭുജിക്കഅനുപല്ലവിമന്നായാം യേശുവെനാം മോദമോടെ ഭൂജിക്കഎന്നേക്കും ജീവിച്ചു നിത്യാനന്ദം ലഭ്യമാകാൻചരണങ്ങൾ1 നാശവലയിൽ നാം ആശയറ്റോരായ്വാസം ചെയ്യാതെ ശ്രീ യേശുവെ നമ്പുകക്രൂശിൽ പതിക്കകൺകൾ കാരുണ്യവാനെ കാണ്മാൻമാശാപമെല്ലാമേറ്റ മാനുവേൽ ചൊന്നപോലെ;- മന്നാ…2 എന്നെ തിന്നുന്നവൻ എന്നാലെ ജീവിക്കുംഎന്നിലോർപാപീ വിശ്വാസം വച്ചീടുകിൽഎന്നും ജീവിക്കുമവനെന്നും വിശക്കയില്ല എന്നും ദാഹിക്കയില്ല എന്നുചൊന്നയേശുവാം;- മന്നാ…3 ജീവപിതാവെന്നെ ഭൂവിങ്കലയച്ചുജീവിച്ചിടുന്നതും താതൻ മൂലമല്ലോഎന്നെ ഭുജിപ്പവനും അവ്വണ്ണം ഞാൻ മൂലമായ്ഉന്നത ജിവനുണ്ടാം എന്നു ചൊന്ന നാഥനാം;- മന്നാ…4 എന്നിൽ വിശ്വസിക്ക […]

Read More 

മാനിക്കും വിധങ്ങൾ ഒന്നോർത്താൽ

മാനിക്കും വിധങ്ങൾ ഒന്നോർത്താൽവർണ്ണിപ്പാൻ നാവിനാൽ സാധ്യമല്ലപാലിക്കും വിധങ്ങൾ ഒന്നോർത്താൽസ്തുതിച്ചിടാൻ എൻ മനം വഞ്ചിക്കുന്നുആയിരമായ് പതിനായിരമായ് നന്മകൾ ഏകിയവൻആയിരമായ് പതിനായിരമായ് വൻകൃപ ഏകിയവൻഎന്റെ യേശു നാഥനെ എന്റെ യേശുനാഥനെനന്ദിയോടെ എന്നുമങ്ങേ വാഴ്ത്തിടുന്നു ഞാൻതാഴ്‌വരയിൽ മുള്ളുകളിൽ താമരയെന്നതുപോൽശോധനയിൻ നാളുകളിൽ വേദനയേറിടുമ്പോൾഎന്റെ യേശുനാഥനിൻ എന്റെ യേശുനാഥനിൻപൊൻ മുഖത്തു നോക്കിടുമ്പോൾ ആശയറിടുംആഴിയതിൻ ഒളമതിൽ തോണിയലഞ്ഞിടുമ്പോൾകാലിടറും നേരമതിൽ ഭീതിതനായിടുമ്പോൾഎന്റെ യേശുനാഥനിൻ എന്റെ യേശു നാഥനിൻപൊൻകരങ്ങൾ നീട്ടിയെന്നെ താങ്ങി നിർത്തിടും

Read More