Collection of 4000+ Christian Songs and Lyrics Now!!!

Close Icon
   
Contact Info     Search Song Lyrics

Author Archives: Manna

About Manna

Hello, I am Manna Lyrics Admin, One of the biggest Christian lyrics libraries, will update weekly with latest song lyrics.

മന്നായെ ഭുജിക്ക ജീവ അപ്പമാം

പല്ലവി മന്നായെ ഭുജിക്ക ജീവ അപ്പമാംമന്നായെ നാം ഭുജിക്ക-ദിവ്യമൊഴിയാംമന്നായെ നാം ഭുജിക്കഅനുപല്ലവിമന്നായാം യേശുവെനാം മോദമോടെ ഭൂജിക്കഎന്നേക്കും ജീവിച്ചു നിത്യാനന്ദം ലഭ്യമാകാൻചരണങ്ങൾ1 നാശവലയിൽ നാം ആശയറ്റോരായ്വാസം ചെയ്യാതെ ശ്രീ യേശുവെ നമ്പുകക്രൂശിൽ പതിക്കകൺകൾ കാരുണ്യവാനെ കാണ്മാൻമാശാപമെല്ലാമേറ്റ മാനുവേൽ ചൊന്നപോലെ;- മന്നാ…2 എന്നെ തിന്നുന്നവൻ എന്നാലെ ജീവിക്കുംഎന്നിലോർപാപീ വിശ്വാസം വച്ചീടുകിൽഎന്നും ജീവിക്കുമവനെന്നും വിശക്കയില്ല എന്നും ദാഹിക്കയില്ല എന്നുചൊന്നയേശുവാം;- മന്നാ…3 ജീവപിതാവെന്നെ ഭൂവിങ്കലയച്ചുജീവിച്ചിടുന്നതും താതൻ മൂലമല്ലോഎന്നെ ഭുജിപ്പവനും അവ്വണ്ണം ഞാൻ മൂലമായ്ഉന്നത ജിവനുണ്ടാം എന്നു ചൊന്ന നാഥനാം;- മന്നാ…4 എന്നിൽ വിശ്വസിക്ക […]

Read More 

മനം തളർന്നിടുമ്പോൾ

മനം തളർന്നിടുമ്പോൾഉള്ളം കലങ്ങിടുമ്പോൾമനോഭാരത്താൽ വലഞ്ഞിടുമ്പോൾമമ നാഥനെന്നെ വലങ്കരത്താൽമരുഭൂവിൽ വഴി നടത്തിടുന്നു(2)മതിയെന്നുമെൻ ജീവിത നാളുകളിൽമനുവേലനെൻ യേശുപരൻ (2)മഹാകഷ്ടങ്ങൾ വന്നീടിലും തൻമറവിൽ ഞാൻ ആശ്വസിച്ചീടുന്നു(2);- മനം… ഉള്ളം മറന്നിടും എല്ലാ ആ കുലവുംമഹൽ സ്നേഹത്തെ ഓർത്തിടുമ്പോൾ(2)മതി മറന്നു നാം ആർത്തീടുവിൻമഹാ രാജനാം യേശുവിനായ്(2);- മനം…

Read More 

മനുവലാ നിനക്കു വന്ദനം

മനുവലാ നിനക്കു വന്ദനം അനന്ത കീർത്തനം പരനേകനിഞ്ഞു നിൻ മനമുരുകിയെന്നെ നിൻ കമനിയാക്കിയ-തോർത്തു1 ഒരിക്കലും നിന്നെ പിരിഞ്ഞിരിപ്പതിനെനിക്കു സംഗതിയരുതേ-നിന്റെതിരുമുഖം കണ്ടെന്നകമലരലിഞ്ഞിടുന്നു നീതിയിൻ കതിരേ;- 2 മരണ വിഷത്തെ രുചിച്ചു നീയെന്നെ മരണത്തിൽ നിന്നു വിടർത്തി-നിന്റെപരമ നീതിയിന്നവകാശം തന്നിട്ടമരലോകത്തിൽ കടത്തി;- 3 എതിരിയിൻ നുകത്തടിയൊടിച്ചെനിക്കതി സ്വത്രന്തത നൽകി-നിന്റെപുതു മനസ്സിനെ ധരിച്ചു സതതം വസിപ്പാൻ വദിച്ചതോർത്തു;- 4 കരുണ നിറഞ്ഞ കരത്താലെന്നെ നിൻ കരളിനോടേറ്റമണച്ചു-നിത്യംഅരിഗണങ്ങളിൻ ശരനിരകളെ അകറ്റി ആശ്ലേഷിച്ചീടുന്നു;-

Read More 

മനമുരുകി പാടിടുന്നു

മനമുരുകി പാടിടുന്നു മധുര സങ്കീർത്തനം മനം ഇടറും നേരമെന്റെമനസ്സിനാനന്ദമായ് മാറാത്തവൻ യേശു മറക്കാത്തവൻ എന്ന് യേശു 1 മന്നിതിലെന്നെ മാറോടു ചേർത്തുമർത്ത്യർ ഉപേക്ഷിച്ചു പോയ നേരംമധുര സ്വപ്നങ്ങൾ മനസ്സിൽ പകർന്നു മഹിതലേ മാനിച്ചു എന്നെ 2 മരുവിൽ എനിക്കായ് മന്ന ഒരുക്കിമറച്ചു എന്നെ തൻ ചിറകടിയിൽമന്നവൻ തൻ കരം മാർഗ്ഗം ഒരുക്കി മാന്യനായി നടത്തി ശത്രു മുന്നിൽ3 മുഴങ്കാൽ മടക്കും നേരത്തായെന്റെമനസ്സിൽ മന്ത്രിച്ച മൃദുസ്വരം മാറാത്തവനായ് ഞാൻ കൂടെയുണ്ടെന്നും മകനേ നീ ഒട്ടും ഭയപ്പെടേണ്ട 4 മണ്ണോടു […]

Read More 

മാനിക്കും വിധങ്ങൾ ഒന്നോർത്താൽ

മാനിക്കും വിധങ്ങൾ ഒന്നോർത്താൽവർണ്ണിപ്പാൻ നാവിനാൽ സാധ്യമല്ലപാലിക്കും വിധങ്ങൾ ഒന്നോർത്താൽസ്തുതിച്ചിടാൻ എൻ മനം വഞ്ചിക്കുന്നുആയിരമായ് പതിനായിരമായ് നന്മകൾ ഏകിയവൻആയിരമായ് പതിനായിരമായ് വൻകൃപ ഏകിയവൻഎന്റെ യേശു നാഥനെ എന്റെ യേശുനാഥനെനന്ദിയോടെ എന്നുമങ്ങേ വാഴ്ത്തിടുന്നു ഞാൻതാഴ്‌വരയിൽ മുള്ളുകളിൽ താമരയെന്നതുപോൽശോധനയിൻ നാളുകളിൽ വേദനയേറിടുമ്പോൾഎന്റെ യേശുനാഥനിൻ എന്റെ യേശുനാഥനിൻപൊൻ മുഖത്തു നോക്കിടുമ്പോൾ ആശയറിടുംആഴിയതിൻ ഒളമതിൽ തോണിയലഞ്ഞിടുമ്പോൾകാലിടറും നേരമതിൽ ഭീതിതനായിടുമ്പോൾഎന്റെ യേശുനാഥനിൻ എന്റെ യേശു നാഥനിൻപൊൻകരങ്ങൾ നീട്ടിയെന്നെ താങ്ങി നിർത്തിടും

Read More 

ലോകത്തിന്നരൂപരാകാതെ ജീവിക്കാം

ലോകത്തിന്നരൂപരാകാതെ ജീവിക്കാംലോകൈക നാഥനെ സേവിക്കാംനന്മയും പ്രസാദവും പൂർണ്ണതയുമുള്ളതിരുഹിതമെന്തെന്നറിഞ്ഞിടാംമനസ്സ് പുതുക്കി രൂപാന്തരപ്പെടാംക്രിസ്തുവിലുള്ള ഭാവം നമ്മിലും വിളങ്ങിടുവാൻനിസ്തുലമാം സ്നേഹത്തെ വിളംബരം ചെയ്തിടുവാൻആത്മാവിൻ നിറവിലെന്നും അനുദിനം ജീവിച്ചിടാംക്രിസ്തുവിൽ ഒന്നായ് നമ്മൾ തീർന്നതാൽ ഉത്സുകരായ്നിർവ്യാജ സ്നേഹത്തോടെ നന്മയെ പിന്തുടരാംആത്മാവിൽ എരിവ് പൂണ്ട് കർത്തനെ സേവിച്ചിടാം

Read More 

ലോക സ്ഥാപനത്തിനു മുൻപെ

ലോക സ്ഥാപനത്തിനു മുൻപെദൈവം നമ്മെ തിരെഞ്ഞെടുത്തുകൃപാ മഹത്വത്തിൻ പുകഴ്ച്ചക്കായ്ദൈവം നമ്മെ ദത്തെടുത്തുയേശുവിൻ രക്തത്താൽ മോചനംഅതിക്രമങ്ങളുടെ മോചനംവീണ്ടെടുപ്പെന്ന മോചനംദൈവം നമുക്കു നൽകി2 ദൈവ മഹത്വത്തിൻ പുകഴ്ചക്കായിദൈവം നമ്മെ മുൻ നിയമിച്ചു ഏറെ പ്രത്യാശ തന്നുതന്റെ സന്നിധിയിൽ നാം വിശുദ്ധിയൊടെനിഷ്കളങ്കരായ് പാർത്തിടാം ഒരുങ്ങി നിൽക്കാം;-3 സ്വർഗ്ഗത്തിലും ഭൂവിലും ഉള്ളതെല്ലാംകൃസ്തുവിൽ ഒന്നാകുമെ അന്ത്യനാൾ വരുമ്പോൾക്രിസ്തൻ നാമത്തിൽ നാം അവനവകശികൾവിശുദ്ധാത്മവിനാൽ മുദ്ര ഏറ്റവർ നാം;-

Read More 

ലോകം നോക്കി നിൽക്കെ ദൈവമക്കൾ

ലോകം നോക്കി നിൽക്കെ ദൈവമക്കൾ പോകുംകാഹളം മുഴങ്ങും നാളിൽജനം ഭീതിയോടെ നോക്കി നിൽക്കും നേരംപുത്തെൻ ലോകത്തു നാം എത്തുമേchorusഎന്താനന്ദം ആ നൽസു ദിനംഎത്ര മോദം പരനൊപ്പം പാർത്താൽഇനി ലേശം താമസം ഇല്ലപ്രിയനോട് ചേരും കാലം1 പ്രിയൻ മാർവ്വതിൽ ചേർന്നു നാം പാടുംപ്രേമഗീതത്തിൻ പല്ലവികൾമണ്ണിൻ ക്ലേശം മറന്നിടും അന്നാളിൽവിണ്ണിൽ ദൂതരോടൊത്തു നാം വാഴും;-2 ഇന്നിൻ ദുഃഖങ്ങൾ മോദമായി മാറുംസ്വർഗ്ഗ നാട്ടിൽ നാം ചേരും ദിനംകണ്ണുനീരെല്ലാം തോർന്നിടും അന്നാളിൽഅൻപാർന്ന യേശുവിൻ സന്നിധിയിൽ;-

Read More 

ലോകാന്ത്യത്തോളവും കൂടെയിരുന്നെന്നെ

ലോകാന്ത്യത്തോളവും കൂടെയിരുന്നെന്നെ താങ്ങി നടത്തിടും പൊൻ കരത്താൽ വേദനയേറുന്ന നേരത്തുമെന്റെചാരേയണഞ്ഞിടും യേശു നാഥൻഎന്റെ ചാരേയണഞ്ഞിടും പ്രാണ നാഥൻChorusപരനെ തവ സുതനെതവ ശരണം നീ മാത്രംനീയേ എൻ ശരണംവഴിയും നീ മാത്രം 1 സ്നേഹിതർ സോദരർ മാറിടുമ്പോൾ സകലവും പ്രതികൂലമായിടുമ്പോൾ നിന്നോടു കൂടെ ഞാൻ ഉണ്ടെന്നരുളിയ യേശു നാഥൻ എന്റെ യേശു നാഥൻ 2 കാലുകൾ ഇടറിടും എന്നു തോന്നുമ്പോൾ ആശ്രയമില്ലാതെ ഏകനായിടുമ്പോൾവീഴാതെ താങ്ങിടും അവസാനത്തോളവും യേശുനാഥൻ എന്റെ പ്രാണ നാഥൻ

Read More 

മഹിമാസനനേ മധുരാനനനേ

മഹിമാസനനേ! മധുരാനനനേ!1 ശ്രീസുരസേവിത പാദജലജ- യുഗപാവന ഭാസുര ഭാവസുജനസർവ്വേശ സൗന്ദര്യ! ഗുണസാരമാധുര്യ!2 ആദിയിലേദനിലാദിമനുജർ- ചെയ്തപാതകമാകവെ ആഹനിച്ചിടാൻഉൽക്കൃഷ്ടയജനം ചെയ്ത തുഷ്ടസുജന3 പാപവൻഭാരമപാകരിച്ചിടാൻ- അതിശാപകരമാമീ ഭൂതലത്തിങ്കൽ ക്രൂശിൽ മൃതിമൂലം ജയിച്ച നേതാവേ!4 ഘോരവിഷം കുടിച്ചെങ്ങൾ തൻ ജീവൻബഹു സാരമായ് കാത്തൊരു ധർമ്മ സുധീരാ! സൽബുദ്ധി തരണം നിന്നെയെന്നും സ്തുതിപ്പാൻ

Read More