About Manna
Hello, I am Manna Lyrics Admin, One of the biggest Christian lyrics libraries, will update weekly with latest song lyrics.കാലമതിൻ അന്ത്യത്തോടടുത്തിരിക്കയാൽ
കാലമതിൻ അന്ത്യത്തോടടുത്തിരിക്കയാൽകാണ്മതെല്ലാം മായയെന്നുറച്ചിടുന്നു ഞാൻകാന്തനെ വരവിനെത്ര താമസം വിഭോകാത്തുകാത്തു പാരിതിൽ ഞാൻ പാർത്തിടുന്നഹോജാതിജാതിയോടു പോരിന്നായുദ്ധങ്ങളാൽരാജ്യം രാജ്യത്തോടെതിർത്തു ക്രൂദ്ധിച്ചീടുന്നുകാന്തനെ നിൻ വരവിനെത്ര കാത്തിടേണം ഞാൻവന്നു കാണ്മാൻ ആശയേറികാത്തിടുന്നു ഞാൻ-കാലമതി….ക്ഷാമവും ഭൂകമ്പങ്ങളും വർധിച്ചീടുന്നേരോഗങ്ങളും പീഡകളും ഏറിടുന്നല്ലോകാന്തൻ തൻ വരവിൻ ലക്ഷ്യം എങ്ങും കാണുന്നെവേഗം വന്നെൻ ആശ തീർത്തു ചേർത്തുകൊള്ളണേ-കാലമതി….കാഹളത്തിൻ നാദമെന്റെ കാതിൽ കേൾക്കാറായിമധ്യവാനിൽ ദൂതരൊത്തു കാന്തൻ വരാറായികാത്തിരിക്കും ശുദ്ധരെ താൻ ചേർത്തുകൊള്ളാറായിതേജസ്സറും പൊൻമുഖത്തെ മുത്തം ചെയ്യാറായി-കാലമതി….
Read Moreകൈവിടില്ലെന്നെയെൻ കർത്താവേ നീ
കൈവിടില്ലെന്നെയെൻ കർത്താവേ നീകൈവിട്ടാൽ പിന്നെയൊന്നാശ്രയിക്കാൻ വേറേആരുമില്ലഴിയിൽ കർത്താവേ!എനിക്കാരു-മില്ലൂഴിയിൽ കർത്താവേ!1 കൈവിടുകില്ല ഞാനൊരുനാളുമെന്നുള്ളവാക്കെനിക്കുള്ളതിൽ വിശ്വസിക്കുന്നു ഞാൻവാനവും ഭൂമിയും മാറുമെന്നാകിലുംവാനവവാഗ്ദത്തം മാറുന്നതല്ലല്ലോ;-2 എന്നുടെ വിഷമങ്ങൾ വ്യക്തമായറിയുവാൻനിന്നെപ്പോലില്ലെനിക്കാരുമെൻ ദൈവമേഉറ്റവരായാലും ഉത്തമരായാലുംതെറ്റിദ്ധരിപ്പതീ മർത്ത്യസ്വഭാവമാം;-3 മർത്ത്യരെന്നാവശ്യമെന്തിന്നറിയുന്നു?നിത്യദയാനിധേ! നീയറിഞ്ഞാൽ മതി അറിഞ്ഞു നീ നൽകുന്ന തിമ്പമോ തുമ്പമോഅനുഗ്രഹമാണെനിക്കതു മതിയെപ്പോഴും;-4 ഒന്നിലുമേലൊന്നായ് വന്നിടുന്നെൻ മുമ്പിൽകുന്നുപോൽ വൻ തിരമാലകൾ ക്ലേശങ്ങൾനീ കനിഞ്ഞാൽ മതിയൊന്നു ചൊന്നാൽ മതിഭീകരദുരിതങ്ങളാകെയമർന്നുപോം;-5 എത്ര നിസ്സാരമായ കാര്യമാണെങ്കിലും എന്നെക്കൊണ്ടാവില്ല സാധിപ്പാൻ ദൈവമേ!ഏതിനും നിൻതുണ വേണമെന്നരവുംഏഴയെൻ ബലമെല്ലാം നിന്നിലാണേശുവേ!;-
Read Moreകാൽവറി ക്രൂശതിൽ ചിന്തിയ തൻ രക്തം
കാൽവറി ക്രൂശതിൽ ചിന്തിയ തൻ രക്തംകാൽവറി ക്രൂശതിൽ വഹിച്ചതെൻ പാപംകാൽവറി ക്രൂശതിൽ സഹിച്ചവൻ ത്യാഗമേകാൽവറി ക്രൂശതിൽ നടന്നതാം യാഗമേയേശുവേ യേശുവേ നിത്യനേ പരിശുദ്ധനേയേശുവേ യേശുവേ നിത്യനേ പരിശുദ്ധനേകാൽവറി ക്രൂശതിൽ ചിന്തിയ തൻരക്തംകാൽവറി ക്രൂശതിൽ വഹിച്ചതെൻ പാപംഅടിപിണരാൽ വന്നിടുന്നു രോഗസൗഖ്യംഅടിപിണരാൽ വന്നിടുന്നു ആത്മാരെക്ഷ(2)അടിപിണരാൽ വന്നിടുന്നു നിത്യജീവൻഅടിപിണരാൽ വന്നിടുന്നു നൽസമാധാനംതിരുനിണം കണ്ടൊടിടുന്നു തോൽവികളെല്ലാംതിരുനിണം കണ്ടൊടിടുന്നു കണ്ണുനീരെല്ലാം(2)തിരുനിണം കണ്ടൊടിടുന്നു നിന്ദകളെല്ലാംതിരുനിണം കണ്ടൊടിടുന്നു ദുഃഖമെല്ലാം
Read Moreകലങ്ങേണ്ട മനമേ കരുതുവാൻ
കലങ്ങേണ്ട മനമേ കരുതുവാൻ നിനക്കായ്അരികിൽ പൊന്നേശുവുണ്ട്വിശ്വാസപടകിൽ ഓളങ്ങളേറുമ്പോൾആകുലം വേണ്ടിനിയുംഒഴുക്കുകൾക്കെതിരെ നീ തുഴഞ്ഞീടുമ്പോൾകരം കുഴഞ്ഞേറ്റവും വലഞ്ഞീടുമ്പോൾഉണ്മയിൽ വഴി നടത്താൻഉയിർതന്നോരുടയോനില്ലേഅവൻ നല്ലയിടയനതാൽവൈരികൾ നിൻ ഗതിയടച്ചിടുമ്പോൾവൈഷമ്യവേളകൾ പെരുകിടുമ്പോൾപുതുവഴി തുറന്നു തരുംപുതുബലം പകർന്നു തരുംഅവൻ നിന്നെ അറിയുകയാൽരോഗങ്ങളാൽ മേനി ക്ഷയിച്ചിടുമ്പോൾശോകങ്ങളാൽ മനം തകർന്നിടുമ്പോൾവല്ലഭൻ നൽ-സഖിയായ്തിരുകൃപ നിനക്കു മതിഅവൻ നിന്റെ അഭയമതാൽശാന്തമാം തുറമുഖത്തണയുവോളംശക്തനാം നാഥൻ നിന്നമരക്കാരൻഇതുവരെ നടത്തിയവൻഇനിയെന്നും മതിയായവൻഅവൻ നിന്നെ പുലർത്തുകയാൽ
Read Moreകാൽവരി ക്രൂശിന്മേൽ എന്നുടെ
കാൽവരി ക്രൂശിന്മേൽ എന്നുടെരക്ഷകനെ ഞാൻ കാണുമ്പോൾ (2)കാണുന്നിഹ ലോകത്തിൽ എന്നുടെസമയം ഞാൻ ചിലവാക്കാമോ (2)1. ദേഹം ഇടിഞ്ഞു തകർന്നു കിടക്കുംമിശിഹായെ ഞാൻ കാണുമ്പോൾ (2)ദേഹസുഖത്തിൽ ഉയർന്നു സുഖിപ്പാൻദൈവഹിതം വിട്ടോഴിയാമോ (2)2. നിൻ ദേഹത്തിൽ ചോരയൊലിച്ചുകിടപ്പതിനെ ഞാൻ കാണുമ്പോൾ (2)തവനാമത്തിൽ കഷ്ടതയേൽപ്പാൻഒരുനാളും ലജ്ജിക്കാമോ (2)3. മുൾമുടിയേന്തി നടന്നവൻ എന്നുടെപ്രിയതമനെന്നു ഓർക്കുമ്പോൾ ഞാൻ (2)പൊന്മുടി ഏന്തി നടക്കുന്നവരെതിരുമേനികൾ എന്നെണ്ണാമോ (2)4. ലോകത്തിനും ലോകമെ നിക്കുംക്രൂശിക്കപ്പെട്ടല്ലോ ഞാൻ (2)ലോകത്തിൽ നിൻ ക്രൂശേന്തി നടപ്പാൻദാസന് നീ കൃപ ചെയ്യണമെ(2)
Read Moreകാൽവറി ക്രുശതിൽ ഞാൻ കണുന്നു
കാൽവറി ക്രുശിൽ ഞാൻ കണുന്നു എൻ യേശുവെപാപ പരിഹാരം വരുത്തിയ എൻ നാഥനെ(2)എനിക്കായ് വേണ്ടി താൻ ജീവൻ വെടിഞ്ഞതാംആ മഹാ സ്നേഹത്തെ ഞാൻ ഓർക്കുമേ(2)പാപത്തിൽ നിന്നെന്നെ വീണ്ടെടുത്തു രക്തത്താൽസ്നേഹ സ്വരുപനെ ഞാൻ വാഴ്ത്തിടും(2)അയോഗ്യനാം എന്നെയും ക്രിസ്തുവിൻ സ്നേഹത്താൽയോഗ്യനാക്കിത്തീർത്തല്ലോ(2)നിത്യതക്കെന്നെയും അവകാശിയാക്കിയകാൽവറി സ്നേഹമെത്ര ആശ്ചര്യം(2)ജീവകലമൊക്കെയും യേശുവിൻ സ്നേഹത്തെപാടി പുകഴ്ത്തിടും ഞാൻ(2)
Read Moreകാൽവരി ക്രൂശതിൽ ചിന്തിയ തൻരക്തം
കാൽവരി ക്രൂശതിൽ ചിന്തിയ തൻരക്തംകാൽവരി ക്രൂശതിൽ വഹിച്ചതെൻ പാപംകാൽവരി ക്രൂശതിൽ സഹിച്ചവൻ ത്യാഗമേകാൽവരി ക്രൂശതിൽ നടന്നതാം യാഗമേ“യേശുവേ യേശുവേ നിത്യനേ പരിശുദ്ധനേ യേശുവേ യേശുവേ നിത്യനേ പരിശുദ്ധനേ”കാൽവരി ക്രൂശതിൽ ചിന്തിയ തൻരക്തംകാൽവരി ക്രൂശതിൽ വഹിച്ചതെൻ പാപംഅടിപിണരാൽ വന്നിടുന്നു രോഗസൗഖ്യംഅടിപിണരാൽ വന്നിടുന്നു ആത്മാരെക്ഷ (2)അടിപിണരാൽ വന്നിടുന്നു നിത്യജീവൻഅടിപിണരാൽ വന്നിടുന്നു നൽസമാധാനം“യേശുവേ യേശുവേ നിത്യനേ പരിശുദ്ധനേ യേശുവേ യേശുവേ നിത്യനേ പരിശുദ്ധനേ”കാൽവരി ക്രൂശതിൽ ചിന്തിയ തൻരക്തം കാൽവരി ക്രൂശതിൽ വഹിച്ചതെൻ പാപംതിരുനിണം കണ്ടൊടിടുന്നു തോൽവികളെല്ലാംതിരുനിണം കണ്ടൊടിടുന്നു കണ്ണുനീരെല്ലാം(2)തിരുനിണം കണ്ടൊടിടുന്നു നിന്ദകളെല്ലാംതിരുനിണം […]
Read Moreകാഹളം ധ്വനിക്കാറായി-കരയല്ലേ മനമേ നീ
കരയല്ലേ മനമേ നീതളരല്ലീ മരുവിൽ നിൻകണ്ണീരെല്ലാം തീർന്നീടാൻനാളടുക്കാറായ്..നിൻ പ്രാണപ്രീയൻ മുഖം കണ്ട്ആനന്ദിക്കാറായ്.. ആനന്ദിക്കാറായ്കാഹളം ധ്വനിക്കാറായികാന്തൻ ആഗമിക്കാറായിആത്മമുദ്രയേറ്റോരെല്ലാംപറന്നീടാറായ്ആ വിണ്ണിലൊന്നായ് ചേർന്നേറെആനന്ദിക്കാറായ് (2) (കരയല്ലേ )1. ഞൊടി നേരത്തേക്കുള്ള ലഘുസങ്കടംഅതിൽ മനം നീറേണ്ട കാര്യമെന്തുള്ളൂ (2)നിത്യ തേജസ്സിൻ ഘനംഓർത്തുനോക്കിയാൽ..ഇഹത്തിലെ ദുരിതങ്ങൾസാരമില്ലല്ലോ (2)2. ഈ മണ്ണിൻ കൂടാരം അഴിഞ്ഞുപോയാൽസ്വർഗീയമായതെൻ പ്രീയൻ അണിയിക്കുമേ (2)നിത്യമായതിൻ വിലയോർത്തുനോക്കിയാൽഇഹത്തിലെ നഷ്ടങ്ങൾ സാരമില്ലല്ലോ (2)
Read Moreകാൽവറി ക്രൂശതിൽ കാണുമാ പുണ്യ
കാൽവറി ക്രൂശതിൽ കാണുമാ പുണ്യ രൂപംകാൽകരം ആണിയാൽ ബന്ധിതം ദിവ്യ രൂപംകൽമനം മാറ്റിടും കന്മഷം നീക്കിടുംനന്മയിൻ ധാമമേ യേശുവേ1 കരുണാമയാ നിൻ മനതാരിലെന്നുംകനിവോടെയെൻ രൂപവും പേറിയോപരിപൂതനാം നിൻ കരപല്ലവത്തിൽവിരചിച്ചുവോ ഹീനമെൻ നാമവുംനെഞ്ചം പിളർന്ന ചെഞ്ചോരയാലെശുദ്ധനാക്കി എന്നെയും നീ;-2 തിരുപാദപത്മം ചുംബിച്ചിടാം ഞാൻതിരുവന്ദനം നിത്യവും പാടിടാംമരുവാസമെന്നും തവദാസനായിമരുവീടുമീ സാധു ഞാൻ യേശുവേമിഴിനീരിനാലെ കഴുകിത്തുടയ്ക്കാംനിൻ കാൽകളീയേഴ ഞാൻ;-എന്റെ ആനന്ദം നീയേഎന്റെ ആലംബം നീയേഎന്നുമെൻ ജീവനും എന്റെ സംഗീതം നീയേ (2)എന്റെ ആഘോഷം നീയേ…
Read Moreകൈവിടുകയില്ല കൈവിടുകയില്ല യേശു
കൈവിടുകയില്ല കൈവിടുകയില്ല യേശു ഒരു നാളുംമാറുകയില്ല മാറുകയില്ല മാറാത്ത വാക്കുതന്നവൻതന്റെ കണ്മണിയല്ലോ നീ ചിറകിൻ മറവിലല്ലോനിന്റെ ഭാരമെല്ലാം പ്രിയൻ വഹിച്ചതല്ലെ1 കടഭാരം മാറ്റുവാനെൻ യേശു സമ്പന്നൻ യേശുവിൻ നാമത്താൽ രോഗം മാറീടും നിന്ദയെ നിർത്തമായ് തീർക്കുമവൻ ശത്രുവിൻ മുൻപിൽ മേശയൊരുക്കുമവൻ2 ഇന്നു നീ കാണുന്ന പ്രശ്നമെല്ലാം ഓടി മറയും ഏഴുവഴിയായ് യഹൂദ ഗോത്രത്തിൻ സിംഹം ഉള്ളിലുണ്ട് ശത്രുക്കൾ വിരണ്ടോടും 3 അബ്രഹാം പ്രാപിച്ച വാഗ്ദത്തങ്ങളെല്ലാം ക്രിസ്തുവിൽ എന്റെ അവകാശം ചോദിക്കുന്നതിലും നിനയ്ക്കുന്നതിലും അത്യന്തഓ പരമായ് ഞാൻ പ്രാപിക്കും
Read MoreRecent Posts
- യോഹന്നാൻ ചാരിയ തിരുമാർവ്വിൽ
- യോഗ്യതയില്ലേശുവേ യോഗ്യതയായ് പറയുവാൻ
- യോഗ്യനല്ല ഞാൻ അപ്പനാണേ എന്റെ
- യിസ്രയേലിന്റെ രാജാവേ സർവ്വ
- യിസ്രായേലിൻ സേന നായകനേശു രാജൻ
- കാൽവറി ക്രൂശിൽ യാഗമായ് തീർന്നവനേ
- തീയിൽ കൂടി പോയാലും ഞാൻ വെന്തു
- ഈ മരുയാത്രയിൽ താളടിയാകാതെ
- ഇത്രനാളും ഞാൻ അറിഞ്ഞതല്ലേ
- എത്ര ശുഭം എത്ര മോഹനം

