Collection of 4000+ Christian Songs and Lyrics Now!!!

Close Icon
   
Contact Info     Search Song Lyrics

ദൈവം തന്ന ദാനമത്രെ

ദൈവം തന്ന ദാനമത്രെ എന്റെ ജീവിതം (2)തകർച്ചകളോ ഹാനികളോ (2)ഒട്ടും ഏശാതെന്നേ വഴി നടത്തും (2)കഷ്ടനഷ്ടമേറിടുന്ന വേളകളിൽ വ്വൈഷ്യമങ്ങൾ ഏറിടുന്ന യാത്രകളിൽ (2)ദൂതന്മാർ രാപകൽ വഴികാട്ടിയായി വാഗ്ദത്തങ്ങൾ നിറവേറാൻ സമയമായി (2)സൂര്യചന്ദ്രനക്ഷത്രങ്ങൾ കാണാതെയും ആശയൊക്കെ അറ്റുപോയ നേരങ്ങളിൽ (2)ദൂതന്മാർ രാപകൽ വഴികാട്ടിയായി വാഗ്ദത്തങ്ങൾ നിറവേറാൻ സമയമായി (2)വഴിയേതെന്നു അറിയാതെ അലഞ്ഞനേരം കരക്കടുപ്പിക്കുവാൻ എൻ നാഥനുണ്ട് (2)ദൂതന്മാർ രാപകൽ വഴികാട്ടിയായി വാഗ്ദത്തങ്ങൾ നിറവേറാൻ സമയമായി (2)

Read More 

ദൈവം സ്നേഹമാകുന്നു

ദൈവം സ്നേഹമാകുന്നുദൈവം അനന്തമാകുന്നുദൈവം വചനമാകുന്നുദൈവം സത്യമാകുന്നുമണ്ണിനാൽ രുപം കൊണ്ടൊരുമാനവ ലോകം രക്ഷിപ്പാൻ (2)മന്നവനായി വന്നു ഭൂമിയിൽമർത്യ പാപ ബന്ധനം നീക്കാൻ (2)മോദമോടെ ആലപിക്കുവിൻഖിന്നത വെടിഞ്ഞു ഗാനം (2)കാഴ്ച്ചകളൊരുക്കി വേഗംവാഴ്ച്ച കാണാൻ പാടി പോകാം (2)മാലാഖമാർ അന്നു പാടിഹല്ലെലുയ്യാ ഹല്ലെലുയ്യാ (2)ഏഴകളാം ഞങ്ങളിന്ന്മോദമോടെതേറ്റു പാടുന്നു (2)

Read More 

ദൈവം പ്രവൃത്തിക്കും

ദൈവം പ്രവൃത്തിക്കുംഎനിക്കായ് അത്ഭുതങ്ങളേ ദൈവം തുറന്നീടും എനിക്കായ് വഴികളേഞാൻ വിശ്വസിക്കുന്നു എല്ലാം സാദ്ധ്യമാകും കാത്തിരിക്കുന്നു ദൈവ പ്രവൃത്തിക്കായി താമസ്സിക്കില്ലാ ഒട്ടും താമസ്സിക്കില്ലാ വാക്കു തന്നവൻ എന്നേ മാനിച്ചീടും2 മരുവിൽ തന്മക്കളേ മന്ന നല്കി നടത്തിയപോൽഎനിക്കായ് വേണ്ടതെല്ലാം എൻറെ ദൈവം ഒരുക്കീടുമേ;-3 ശത്രുവിൻ പാളയങ്ങൾ ചുറ്റും നിരന്നിടുമ്പോൾ അവിടുന്നെന്നെ വിടുവിക്കുവാൻ എൻറെ ദൈവം ഇറങ്ങി വരും;-4 എൻ മുഖം ലജ്ജിക്കയില്ലാ പ്രത്യാശ കുറയുകില്ലാ എന്നേ മാനിക്കുന്നവൻ എന്നോട് കൂടെയുണ്ട്;-

Read More 

ദൈവം നൽകും സമയം വിലയുള്ളത്

ദൈവം നൽകും സമയം വിലയുള്ളത്നഷ്ടമാക്കി കളയരുതെൻ പ്രിയരേ (2)ക്ലേശവും ദോഷവും നിറഞ്ഞ കാലംനൊടിനേരത്തിൽ അതു തീർന്നുപോകും (2)1 ബുദ്ധിയും വിവേകവും നിറഞ്ഞവരായ്ആത്മാവിൻ ശക്തിയിൽ ആശ്രയിക്കാം (2)നമ്മുടെ നാളുകൾ നഷ്ടമായ് തീരാതെ സമയം തക്കത്തിൽ വീണ്ടുകൊൾക (2)2 കൊയ്ത്തിനായ് വിളഞ്ഞ വയലുകൾപോൽപാപത്തിൽ കഴിയുന്ന ജനങ്ങളെ നാം (2)നാഥന്റെ രാജ്യത്തിൻ സുവിശേഷംഭംഗമില്ലാതെന്നും അറിയിച്ചീടാം (2)3 ക്രിസ്തുനാഥൻ നൽകിയ താലന്തുകൾ…നന്നായ് വ്യാപാരം ചെയ്തിടാഞ്ഞാൽ (2)കാര്യവിചാരകവിധിദിനത്തിൽലജ്ജിതരായി നാം തീർന്നിടുമേ (2)

Read More 

ദൈവം നൽകിയ ദാനങ്ങൾക്കായ്

ദൈവം നൽകിയ ദാനങ്ങൾക്കായ്എന്നും നൽകിയ നന്മകൾക്കായ്പാടി സ്തുതിക്കും ഞാൻ ഓരോ നാളിലും(2)അത്ഭുതമായ് എന്നെ നടത്തും വഴികൾഓർത്തു ഞാൻ സ്തോത്രം പാടിടും(2)ഹാലേലൂയ… ഹാലേലൂയ…ഹാലേലൂയ… ഹാലേലൂയ…(2)കണ്ണുനീർ തുടച്ചെന്നെ പാലിച്ച കൃപകൾക്കായ്സ്തോത്ര ഗീതം പാടും ഞാൻ (1)എല്ലാ വഴികളടഞ്ഞപ്പോൾ അത്ഭുത വഴികളൊരുക്കി നീകാത്ത സ്നേഹം ഓർക്കും ഞാൻ(1)എല്ലാമറിയുന്ന ദൈവമെന്നെ കണ്ടീടുംപുതുവഴികൾ എനിക്കായ് തുറക്കും(2);- ഹാലേലൂയ…ദൈവം യേശുവിലൂടെന്നിൽ പകർന്ന ദൈവ സ്നേഹത്തെവാഴ്ത്തി പാടും ഞാനെന്നും (1)യേശുവിന്റെ നാമത്തെ എന്നും ഭൂവിലുയർത്തീടുംഹല്ലേലൂയ പാടും ഞാൻ (1)എന്നുള്ളിൽ വാഴുന്ന കർത്താവെന്റെ സന്തോഷംആ തിരുമാർവ്വിൽ എന്നും ചാരിടും(2);-

Read More 

ദൈവം മനുഷ്യനായി പിറന്നു

ദൈവം മനുഷ്യനായി പിറന്നുസ്വർഗ്ഗം വിട്ടീ ഭൂവിൽ വന്നു (2)മാലാഖമാർ വാനിൽ പാടിമണ്ണും വിണ്ണും ചേർന്നുപാടി (2)ഹാ ഹാലേലുയ്യഹാ ഹാലേലുയ്യഹാ ഹാലേലുയ്യദൈവത്തിന് മഹത്വംഇരുൾ അകറ്റിടുന്ന പൊൻ വെളിച്ചംതടവറ തകർത്തിടുന്ന സർവ്വ ശക്തൻ (2)അഖില ലോക രക്ഷകൻ പിറന്നു പാരിൽമാനവർക്കിന്ന് ആമോദമായി (2)ഘോഷങ്ങൾ മുഴക്കാം രാജാവിന്സ്തോത്രം പാടാം ഉന്നത ദേവന് (2)അഖില ലോക രക്ഷകൻ പിറന്നു പാരിൽമാനവർക്കിന്ന് ആമോദമായി (2)

Read More 

ദൈവം ചെയ്ത നന്മകൾ ഓർത്താൽ എങ്ങനെ

ദൈവം ചെയ്ത നന്മകൾ ഓർത്താൽഎങ്ങനെ ഞാൻ മൗനമായിടും (2)സ്തോത്രം സ്തുതി ആരാധനസമർപ്പിക്കുന്നു ത്രിപ്പാദത്തിൽ ഞാൻ (2)1 പാടിടാം ആമോദത്താൽആർത്തിടാം ആനന്ദത്താൽഹാലേല്ലുയ്യാ ഹാലേല്ലുയ്യാഎൻ നാഥനെ ആരാധിക്കും ഞാൻ;-2 ഇല്ല ഭൂമിയിൽ തുല്യമായാരുമേനല്ല സഖിയാം യേശുവേപ്പോൽഉള്ളം കരത്തിൽ വഹിക്കുന്നവൻതെല്ലും പതറാതെ നടത്തീടുന്നു;-3 നാൾതോറും കൂടെ ഇരിക്കുന്നവൻമരുഭൂയാത്രയിൽ തളരാതെന്നുംമന്നയും ജലവും തന്നെന്നെ പുലർത്തിഉന്നതമായി നാഥൻ നടത്തിടുന്നു;-4 രോഗത്തിൽ സൗഖ്യദായകനായിവേദനയിൽ നൽ ആശ്വാസമായിശോധനയിൽ എൻ ചാരെ വന്നുധൈര്യം പകരും നല്ല സഖിയായി;-

Read More 

ദൈവം ചെയ്ത എല്ലാ ഉപകാരങ്ങൾക്കും

ദൈവം ചെയ്ത എല്ലാ ഉപകാരങ്ങൾക്കുംദൈവം നൽകിയ എല്ലാ നന്മകൾക്കുംപകരം നൽകാൻ എന്നിൽ ഒന്നുമില്ലഎന്നെ തന്നെ നൽകുന്നു പൂർണ്ണമായി(2)chorosസ്തുതിക്കുന്നു ഞാൻ അങ്ങേ(4)1 അകൃത്യത്തിൻ പാനപാത്രം നീക്കിയതാൽരക്ഷയിൻ പാനപാത്രം ഏകിയതാൽ(2)താഴ്ചയിൽ നിന്നെന്നെ ഉയർത്തിയതാൽക്രിസ്തുവാകും പാറമേൽ നിർത്തിയതാൽ(2);- സ്തുതിക്കുന്നു…2 സുപ്രസാദകാലം നൽകിയതാൽഎന്നെ നിൻ മകനായി വീണ്ടതിനാൽ(2)ശ്രേഷ്ഠമാം പദവിയതേകിയതാൽഅനന്തമാം സ്നേഹത്താൽ സ്നേഹിച്ചതാൽ(2);- സ്തുതിക്കുന്നു…3 നിത്യതയിൽ എന്നെ ചേർപ്പാൻ വരുന്നതിനാൽനിത്യജീവൻ എനിക്കായി നൽകുന്നതിനാൽ(2)അങ്ങയുടെ വേല ഞാൻ തികച്ചിടുമെആയുസ്സിൻ നാളുകൾ തീരും വരെ(2);- സ്തുതിക്കുന്നു…

Read More 

ദൈവകൃപയിൻ തണലിലും

ദൈവകൃപയിൻ തണലിലുംതിരുനിവാസത്തിൻ മറവിലും (2)ശാശ്വതഭുജത്തിൻ കീഴിലുംവഹിച്ചിടും ഉന്നതനാം ദൈവമേ1 നിത്യ തേജസ്സിനായ്‌ വിളിക്കപ്പെട്ടോർവിശ്വാസ്ഥിരതരായ്‌ നിന്നിടുവിൻ (2)ഉത്സാഹത്തിൽ മടുപ്പില്ലാതെയുംആത്മാവിൽ എരിവോടെ ആയിരിപ്പിൻ;­ ദൈവകൃപ….2 എന്നും അവൻ നിങ്ങൾക്കായ്‌ കരുതുന്നതാൽദൈവത്തിൻ പാദപീഠേ താണിരിപ്പിൻപ്രതിയോഗിയാം സാത്താൻ ശക്തനാകയാൽനിർമ്മദരായ്‌ നാമോ ഉണർന്നിരിപ്പിൻ;­ ദൈവകൃപ….3 ഭൂവിൽ പരീക്ഷകൾ അനുദിനം വന്നിടുമ്പോൾനിരന്തരം അവനെ നാം ധ്യാനിച്ചിടാം(2)കഷ്ടതയിൽ തളരാതെ നിൽപ്പാൻപ്രാർത്ഥനയാൽ എന്നും ജാഗരിച്ചിടാം;­ ദൈവകൃപ….

Read More 

ദൈവകൃപയെ ദൈവകൃപയെ

ദൈവകൃപയെ ദൈവ കൃപയെ അങ്ങെന്നെ ഉയർത്തിയല്ലോ ദൈവ കൃപയെ ദൈവ കൃപയെ അങ്ങെന്നെ കരുതിയല്ലോ എൻ മരണത്തെ നീക്കി എൻ ശാപത്തെ നീക്കി പുതു ജീവൻ ഉള്ളിൽ തന്നല്ലോ പരിശുദ്ധൻ പരിശുദ്ധനെ യേശുമാത്രം പരിശുദ്ധനെ സ്തുതികളിൽ വസിക്കുന്നോനെ യേശുമാത്രം പരിശുദ്ധനെ യേശു എന്നെ അനുഗ്രഹിച്ചും യേശു എന്നെ വർധിപ്പിക്കയും എന്റെ കൂട്ടുകാരിൽ പരമായെന്നെ മാനിച്ചനുഗ്രഹിച്ചുയർത്തും;- പുതിയ കൃപ എന്റെമേൽ പകരും വിശേഷ തൈലമായ്അത്ഭുതങ്ങൾ അടയാളങ്ങൾ വിശ്വാസത്താൽ ഞാൻ കണ്ടിടും;-

Read More